മോദിയെ കേരളം പഠിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

08:34 am 19/11/2016 തിരുവനന്തപുരം: യുക്തികൊണ്ട് നരേന്ദ്ര മോദിയെ കേരളം പഠിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വലക്കാനുള്ള മോദി സര്‍ക്കാറിന്‍െറ തന്ത്രത്തിന് കേരളം ബദല്‍ ഉയര്‍ത്തും. സഹകരണ ബാങ്കില്‍നിന്ന് പണമെടുക്കാനാവാത്ത സാഹചര്യത്തിന് പകരം ചെക്ക് നല്‍കി വിനിമയം നടത്തുന്ന രീതി നടപ്പാക്കും. ശനിയാഴ്ച ജില്ല ബാങ്ക് അധ്യക്ഷന്മാരുമായും സഹകാരികളുമായും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി പോയി നിവേദനം കൊടുത്ത് Read more about മോദിയെ കേരളം പഠിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.[…]

എരുമപ്പെട്ടിയിൽ വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ചു

12:20 pm 18/11/2016 തൃശൂർ: എരുമപ്പെട്ടിയിൽ വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ചു. കടങ്ങോട് തെക്കമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകൾ ഗ്രീഷ്മ (18) ആണ് മരിച്ചത്. ആക്രമിക്കാൻ എത്തിയ തെരുവുനായ കൂട്ടത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ കിണറ്റിൽ വീണതാണെന്ന് പറയുന്നു. ഗുരുവായൂർ ആര്യഭട്ട കോളജിൽ ബിരുദ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. രാവിലെ പാൽ വാങ്ങാൻ പോയപ്പോൾ തെരുവുനായ്ക്കൾ ഓടിയടുക്കുന്നതു കണ്ട് അടുത്ത വീട്ടിലെ പറമ്പിലേക്ക് ഓടിയ ഗ്രീഷ്മ ആൾമറയില്ലാത്ത കിണറ്റിലാണ് വീണത്. കുന്നംകുളത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

അയ്യപ്പഭക്​തൻമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട്​ അഞ്ച്​പേർക്ക്​ പരിക്ക്​

12:14 pm 18/11/2016 പത്തനംതിട്ട: അയ്യപ്പഭക്​തൻമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട്​ അഞ്ച്​ പേർക്ക്​ പരിക്കേറ്റു. ഇതിൽ രണ്ട്​ കുട്ടികളുടെ നില ഗുരുതരമാണ്​. ഭക്​തർ സഞ്ചരിച്ച സാൻട്രോ കാർ കെ.എസ്​.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​. പരിക്കേറ്റവരിൽ നാലുപേരെ കോട്ടയം മെഡിക്കൽ കോളേജിലും ഒരാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അയ്യപ്പദർശ​നം കഴിഞ്ഞ്​ മടങ്ങും വഴി നിലയ്​ക്കലിൽ വെച്ചാണ്​ അപകടമുണ്ടായത്​. കൊല്ലം സ്വദേശികളാണ്​ അപകടത്തിൽപ്പെട്ടത്​. WRITE YOUR COMMENTS

ഓപ്പറേഷനു ശേഷം പഞ്ഞിത്തുണി വയറ്റില്‍ മറുന്നുവെച്ചു; രോഗി മരിച്ചു

12:12 pm 18/11/2016 പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി (മോപ്പ്) വയറിനുള്ളില്‍ മറന്നു വച്ചു തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് അണുബാധയേറ്റ സ്ത്രീ മരിച്ചു . പത്തനംതിട്ട അഴൂര്‍ ഇളങ്ങള്ളൂര്‍ മോഹനന്റെ ഭാര്യ അമ്പിളി (47) ആണു മരിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി ഒരുമാസം മുന്‍പ് അമ്പിളി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. എന്നാല്‍, വയറു വേദനയോടെ കഴിഞ്ഞ 13ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനുള്ളില്‍ കടുത്ത അണുബാധയേറ്റതായി സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ Read more about ഓപ്പറേഷനു ശേഷം പഞ്ഞിത്തുണി വയറ്റില്‍ മറുന്നുവെച്ചു; രോഗി മരിച്ചു[…]

ആർ. ശ്രീലേഖക്കെതിരെ വിജിലൻസ് അന്വേഷണം

11:26 AM 17/11/2016 തിരുവനന്തപുരം: ഇന്റലിജൻസ് എ.ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ മന്ത്രി എ.കെ ശശീന്ദ്രൻ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് വകുപ്പ് ശിപാർശ ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ,ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം,വകുപ്പിനു വേണ്ടി വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേട് Read more about ആർ. ശ്രീലേഖക്കെതിരെ വിജിലൻസ് അന്വേഷണം[…]

ബധിരയും മൂകയുമായ ദളിത് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവം; 52 കാരന്‍ പിടിയില്‍

10:06 am 17/11/2016 മലപ്പുറം: പൊന്നാനിയില്‍ ബധിരയും മൂകയുമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 52 കാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്‍റെ ഡി എന്‍ എ പരിശോധനയുടെ ഫലം പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്..പൊന്നാനി സ്വദേശി മണികണ്ഠനാണ് പൊലീസിന്‍റെ പിടിയിലായത്.

കൊച്ചിയില്‍ അരൂര്‍ പാലത്തില്‍ നിന്ന് ജീപ്പ് കായലിലേക്ക് വീണു; അഞ്ച് പേരെ കാണാതായി

09:47 am 17/11/2016 കൊച്ചി: ജീപ്പ് ലോറിക്ക് പിന്നിലിടിച്ച് കായലിലേക്ക് വീണ് അഞ്ച് പേരെ കാണതായി. വൈകുന്നേരം 6.30 ഓടെ കൊച്ചി കുമ്പളംഅരൂര്‍ പാലത്തിലാണ് സംഭവം. ഒമ്പത് പേര്‍ ജീപ്പിലുണ്ടായിരുന്നു. ഇവരില്‍ നാല് പേര്‍ നീന്തിക്കയറി. ഡ്രൈവര്‍ ഒഴികെ ബാക്കിയെല്ലാവരും അന്യസംസ്ഥാന തൊഴിലാളികളാണ്. പനമ്പള്ളി നഗര്‍ ചിത്ര ഡെക്കറേഷനിലെ പന്തല്‍ നിര്‍മാണ തൊഴിലാളികളായ ഇവര്‍ ബോള്‍ഗാട്ടിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു. പാലത്തിന്റെ കൈവരി തകര്‍ത്താണ് ജീപ്പ് കായലിലേക്ക് വീണത്. അമിത വേഗതയിലായിരുന്നു ജീപ്പ് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. Read more about കൊച്ചിയില്‍ അരൂര്‍ പാലത്തില്‍ നിന്ന് ജീപ്പ് കായലിലേക്ക് വീണു; അഞ്ച് പേരെ കാണാതായി[…]

സഹകരണ ഹര്‍ത്താല്‍ പൂര്‍ണം; മോദിക്കെതിരെ ആഞ്ഞടിച്ച്‌ വിഎസ്

03:55 pm 16/11/2016 തിരുവനന്തപുരം: അസാധുവായ നോട്ടുകള്‍ ശേഖരിക്കാനുള്ള ഇളവ് പിന്‍വലിച്ച ആര്‍ബിഐ നടപടിക്കെതിരെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംയുക്ത യൂണിയന്റെ ഹര്‍ത്താല്‍ പൂര്‍ണ്ണം. സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരത്ത് ആര്‍ബിഐ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച്‌ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം അമ്മയുടെ കയ്യിലും ചാപ്പ കുത്തിച്ച പ്രധാനമന്ത്രി പാവങ്ങളുടെ പ്രശ്നങ്ങള്‍ കാണുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചു. അതിനിടെ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകളുടെ അവകാശം നല്‍കാനുള്ള ശുപാര്‍ശ Read more about സഹകരണ ഹര്‍ത്താല്‍ പൂര്‍ണം; മോദിക്കെതിരെ ആഞ്ഞടിച്ച്‌ വിഎസ്[…]

ചാലക്കുടിയിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചു

11:39 AM 16/11/2016 ചാലക്കുടി: ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചു. മാവേലിക്കര സ്വദേശികളായ കോലകെട്ടിയമ്പലം ചെങ്കിലാത്ത് വടക്കേപറയിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മ(62), തെക്കേക്കര ജയകൃഷ്ണ ഭവനത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജി(42) എന്നിവരാണ് മരിച്ചത്. റയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാമ്പുമേക്കാട്ട് മനയിൽ ദർശനം നടത്താനെത്തിയതായിരുന്നു ഇവർ.

സക്കീർ ഹുസൈന് ജാമ്യമില്ല; ഏഴു ദിവസത്തിനകം കീഴടങ്ങണം

01:34 pm 14/11/2016 കൊച്ചി: സി.പി.എം മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സക്കീർ ഹുസൈൻ ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് സക്കീർ ഹുസൈൻ ഹൈകോടതിയിൽ അപേക്ഷ നൽകിയത്. ഒന്നര വർഷം മുൻപുള്ള പരാതി ഉപയോഗിച്ച് തന്നെ ബോധപൂർവം കേസിൽ പെടുത്താൻ ശ്രമിക്കുകയാണ് എന്നായിരുന്നു സക്കീർ ഹുസൈന്‍റെ വാദം. എന്നാൽ, ഇയാളുടെ പേരിൽ നിരവധി Read more about സക്കീർ ഹുസൈന് ജാമ്യമില്ല; ഏഴു ദിവസത്തിനകം കീഴടങ്ങണം[…]