സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

11:38 AM 21/11/2016 തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗത്തിനിരയാക്കിയ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. കാട്ടാക്കട ഡിപ്പോയിലെ െ്രെഡവര്‍ ആനാകോട് സ്വദേശി സുനില്‍ കുമാറിനെ (45) യാണ് നെയ്യാര്‍ ഡാം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു സുനില്‍ കുമാറെന്നും ഇത് മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.

മന്ത്രിസഭയില്‍ അഴിച്ചുപണി; മണിയാശാന്‍ മന്ത്രിയാകും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണി വൈദ്യുതി മന്ത്രിയാകും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് എം.എം.മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. വൈദ്യുതി വകുപ്പ് മണിക്ക് നല്‍കുമെന്നാണ് വിവരങ്ങള്‍. ഇതിനു പുറമേ മറ്റുചില വകുപ്പുകളിലും അഴിച്ചുപണി നടത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. വ്യവസായ–കായിക വകുപ്പുകളുടെ ചുമതല എ.സി മൊയ്തീനുനല്‍കും. യുവജനക്ഷേമവും മൊയ്തീനു തന്നെ നല്‍കുമെന്നാണ് വിവരങ്ങള്‍. ടൂറിസം സഹകരണ വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇ.പി.ജയരാജന്റെ രാജിയെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടി Read more about മന്ത്രിസഭയില്‍ അഴിച്ചുപണി; മണിയാശാന്‍ മന്ത്രിയാകും[…]

ഉടമ അറിഞ്ഞില്ല; മൊബൈൽ ഫോണിലെത്തിയത് 8 ലക്ഷം രൂപയുടെ റീചാർജ്ജ് !

05:30 pm 20/11/2016 കൊല്ലം: ഉടമകൾ അറിയാതെ മൊബൈൽ ഫോണുകളിൽ വൻതുകയുടെ റീചാർജാർജ് ചെയ്യപ്പെടുന്നു. പത്തനാപുരം സ്വദേശിയുടെ ഫോണിൽ കഴിഞ്ഞ ദിവസം ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ റിച്ചാർജ്. ഓൺലൈൻ പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണോ ഇതിന് പിന്നിലെന്നും സംശയം. നവംബർ പതിനൊന്നിനാണ് പത്തനാപുരം സ്വദേശി മുഹമ്മദ് സിദ്ധീഖിന്റെ ഫോൺ നമ്പരിൽ എട്ട് ലക്ഷത്തി എൺപത്തി എണ്ണായിരത്തി അഞൂറ്റിപതിനഞ്ച് രൂപയുടെ ഒറ്റത്തവണ റീചാർജ് നടന്നിരിക്കുന്നത്. കഴി‌ഞ്ഞ ദിവസം സിദ്ധീഖ് 69 രൂപ റീചാർജ് ചാർജ് ചെയ്തിരുന്നു. ഇത് Read more about ഉടമ അറിഞ്ഞില്ല; മൊബൈൽ ഫോണിലെത്തിയത് 8 ലക്ഷം രൂപയുടെ റീചാർജ്ജ് ![…]

സഹകരണ ബാങ്കുകളെ തർക്കാനുള്ള ശ്രമത്തിനെതിരെ എല്ലാ പാർട്ടികളുമായി ഒരുമിച്ച്​ പ്രക്ഷോഭം നയിക്കാൻ തയാറാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി

05:20 pm 20/11/2016 തിരുവനന്തപുരം: സഹകരണ ബാങ്കുകളെ തർക്കാനുള്ള ശ്രമത്തിനെതിരെ എല്ലാ പാർട്ടികളുമായി ഒരുമിച്ച്​ പ്രക്ഷോഭം നയിക്കാൻ തയാറാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. നോട്ട്​ പിൻവലിച്ചതി​െൻറ മറവിൽ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ്​ നടക്കുന്നത്​. ​ 1.27 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്​ കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ളത്​. സഹകരണ മേഖലയിലുളള ജനങ്ങളുടെ വിശ്വാസമാണിത്​.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വം നല്‍കുന്ന പ്രത്യേക സ്വഭാവത്തോട് കൂടിയുള്ളതാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് അവിടുത്തെ Read more about സഹകരണ ബാങ്കുകളെ തർക്കാനുള്ള ശ്രമത്തിനെതിരെ എല്ലാ പാർട്ടികളുമായി ഒരുമിച്ച്​ പ്രക്ഷോഭം നയിക്കാൻ തയാറാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി[…]

ജര്‍മന്‍ക്കാരന്റെ ഗിന്നസ് റിക്കാര്‍ഡ് തകര്‍ത്ത അബീഷ് ഒരു ചുവപ്പ് നാട അഴിക്കുവാന്‍ ശ്രമം തുടങ്ങിയിട്ട് 9 വര്‍ഷം

11;04 pm 19/11/2016 പൂഞ്ഞാര്‍: ഒരു മിനിറ്റിനുളളില്‍ 136 തേങ്ങ കൈ കരുത്തില്‍ തല്ലിയുടച്ച് ജര്‍മന്‍ക്കാരന്റെ ഗിന്നസ് റിക്കാര്‍ഡ് തകര്‍ത്ത അബീഷ് ആനവണ്ടി ഒറ്റക്ക് 50 മീറ്റര്‍ വലിച്ചു നീക്കിയാലും ഒരു ചുവപ്പ് നാട അഴിക്കുവാന്‍ ശ്രമം തുടങ്ങിയിട്ട് 9 വര്‍ഷം. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം ഗാന ഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ദാന ചടങ്ങിന് മുമ്പ് നടന്ന യു.ആര്‍.എഫ് ടീം സംഗമ വേദിയില്‍ ആണ് ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി.എംപാനല്‍ മെക്കാനിക്കല്‍ ജീവനക്കാരനായ പൂഞ്ഞാര്‍ തെക്കെകകര Read more about ജര്‍മന്‍ക്കാരന്റെ ഗിന്നസ് റിക്കാര്‍ഡ് തകര്‍ത്ത അബീഷ് ഒരു ചുവപ്പ് നാട അഴിക്കുവാന്‍ ശ്രമം തുടങ്ങിയിട്ട് 9 വര്‍ഷം[…]

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലീസിന് ലഭിച്ചു.

06:54 pm 19/11/2016 തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലീസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ആറു പേരെയാണ് നുണപരിശോധനക്ക് വിധേയരാക്കിയത്. പൊലീസിന് നല്‍കിയ മൊഴി തന്നെ നുണപരിശോധനയിലും ഇവർ ആവര്‍ത്തിച്ചു. നുണപരിശോധനയില്‍ കേസ് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതിയിരുന്നത്. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസിന് കേസന്വേഷണത്തിന് പുതിയ മാർഗങ്ങൾ Read more about കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ നുണപരിശോധനാഫലം പൊലീസിന് ലഭിച്ചു.[…]

പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ.

06:49 pm 19/11/2016 തിരുവനന്തപുരം: സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തന്‍റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിലാണ് കുമ്മനം ശക്തമായി പ്രതികരിച്ചത്. ‘കള്ളപ്പണവേട്ടയിൽ പരിഭ്രാന്തരായവരിൽ പ്രമുഖൻ എന്‍റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നു. ഭീഷണി കൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ട!’ -പോസ്റ്റിൽ കുമ്മനം വ്യക്തമാക്കുന്നു. ‘രാജശേഖരാ… തന്‍റെ മനസ്സിലിരിപ്പ് ഞങ്ങള്‍ക്കറിയാം, അതിവിടെ നടപ്പില്ല…’ എന്നാണ് കുമ്മനം രാജശേഖരനെ പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ Read more about പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ.[…]

സമാന രീതിയിലുള്ള സമരം എന്നാൽ സംയുക്​ത സമരമല്ല: വി.എം സുധീരൻ

03:34 pm 19/11/2016 തിരുവനന്തപുരം: സി.പി.എമ്മും ബി.​െജ.പി ശൈലിയിലാണ്​ കേരളത്തിൽ ഭരണം നടത്തുന്നതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. വരുതിയിൽ നിൽക്കാത്ത ബാങ്ക്​ ഭരണസമിതികളെ തകർക്കാൻ സി.പി.എം ശ്രമിക്കു​ന്ന സാഹചര്യത്തിൽ സംയുക്​ത സമരം കൊണ്ട്​ അർഥമില്ല. സമാന രീതിയിലുള്ള സമരം എന്നാൽ സംയുക്​ത സമരമല്ല. എല്ലാ കക്ഷികളും യോജിച്ച്​ സർവകക്ഷി സംഘമായി എം.പിമാരോടൊപ്പ​ം പ്രധാനമന്ത്രിയെ കണ്ട്​ കേരളത്തി​െൻറ പ്രശ്​നങ്ങൾ അറിയിക്കണം. സമരം നടത്തണമെങ്കിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ആസ്​ഥാനത്താണ്​ വേ​ണ്ടതെന്നും സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നോട്ട്​ അസാധുവാക്കിയതിനെ തുടർന്ന്​ Read more about സമാന രീതിയിലുള്ള സമരം എന്നാൽ സംയുക്​ത സമരമല്ല: വി.എം സുധീരൻ[…]

സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും

08:55 am 19/11/2016 തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. രാവിലെ ഒന്‍പതിനായിരിക്കും സമ്മേളനം ചേരുക. ശൂന്യവേളയോ ചോദ്യേത്തര വേളയോ സമ്മേളനത്തില്‍ ഉണ്ടാവില്ല. വിശദമായ ചര്‍ച്ചയ്ക്കു ശേഷം സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയ ശേഷം സഭ പിരിയും. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനായി 2011 ഡിസംബര്‍ ഒന്‍പതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. സഹകരണമേഖലയെ Read more about സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും[…]

സ്കൂളുകള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് ഉപയോഗം വിലക്കി.

08:36 am 19/11/2016 തിരുവനന്തപുരം: സ്കൂളുകള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് ഉപയോഗം വിലക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനുള്ള തീരുമാനത്തത്തെുടര്‍ന്നാണിത്. പ്ളാസ്റ്റിക് ഉപയോഗിച്ചുള്ള ബാനര്‍, കൊടിതോരണങ്ങള്‍ എന്നിവ ഒഴിവാക്കണം. യോഗങ്ങളില്‍ കുടിവെള്ളം നല്‍കുന്നതിന് പ്ളാസ്റ്റിക് ഗ്ളാസ് പാടില്ല. സ്റ്റീല്‍, ചില്ല് ഗ്ളാസുകള്‍ മാത്രം ഉപയോഗിക്കാം. പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും പാടില്ല. അതിഥികളെ സ്വീകരിക്കുമ്പോഴും സ്വാഗതം ആശംസിക്കുമ്പോഴും നല്‍കുന്ന ബൊക്കെകള്‍ പ്ളാസ്റ്റിക് കൊണ്ട് പൊതിഞ്ഞവയാകരുത്. അതിഥികള്‍ക്ക് പൂവോ ചെറിയ Read more about സ്കൂളുകള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് ഉപയോഗം വിലക്കി.[…]