നെടുമ്പാശ്ശേരിയിൽ 10ലക്ഷത്തി​െൻറ അസാധു നോട്ട്​ പിടിച്ചെടുത്തു

12:09 pm 24/11/2016 കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രികനിൽ നിന്ന്​ 10 ലക്ഷംരൂപയുടെ അസാധു നോട്ടുകൾ പൊലീസ്​ പിടിച്ചെടുത്തു. ദുബൈയിൽ നിന്നു സ്​പേ​സ്​ജെറ്റ്​ വിമാനത്തിൽ വന്നിറങ്ങിയ യാത്രികനിൽ നിന്നാണ്​ നോട്ട്​ പിടിച്ചെടുത്തത്​. ഏഴു ലക്ഷത്തി​െൻറ 1000 രൂപ നോട്ടുകളും മൂന്നു ലക്ഷത്തി​െൻറ​ 500 രൂപ നോട്ടുകളുമാണ്​ ഉണ്ടായിരുന്നത്​.

500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും പ്രതിസന്ധിക്ക് അയവില്ല.

10:30 am 24/11/2016 തിരുവനന്തപുരം: 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും പ്രതിസന്ധിക്ക് അയവില്ല. ഏതാനും എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500ന്‍െറ നോട്ടത്തെിയത്. മറ്റ് ബാങ്കുകളില്‍ വരുംദിവസങ്ങളില്‍ ഈസംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എസ്.ബി.ടിക്ക് മാത്രം 25 കോടിയുടെ 500 രൂപ നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പത്ത് കോടിയുടെ 100 രൂപയടക്കം 40 കോടിയാണ് എസ്.ബി.ടിക്ക് ആകെലഭിച്ചത്. അതേസമയം പൊതുസേവനങ്ങള്‍ക്ക് അസാധുനോട്ട് ഉപയോഗിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അര്‍ധരാത്രി അവസാനിക്കും. കെ.എസ്.ആര്‍.ടി.സി, റെയില്‍വേ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ Read more about 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും പ്രതിസന്ധിക്ക് അയവില്ല.[…]

മാധ്യമങ്ങൾ എന്നെ കത്തികൊണ്ട്​ കുത്തി– ജയരാജൻ

04:00 PM 23/11/2016 കണ്ണൂർ: മാധ്യമങ്ങൾ തന്നെ കത്തികൊണ്ട്​ കുത്തുകയായിരുന്നെന്ന്​ ഇ.പി ജയരാജൻ എം.എൽ.എ. തനിക്കെതിരെ ആരൊ​െക്കയോ നീക്കങ്ങൾ നടത്തുന്നുണ്ട്​. അത്​ ആരാണെന്ന്​ അന്വേഷിക്കണം. ഇനി മാധ്യമവേട്ടക്ക്​ ഇരയാകാനില്ലെന്നും ജയരാജൻ പറഞ്ഞു. ജയരാജൻ ചെയർമാനായ കണ്ണൂർ മൈത്രി വയോജന കേന്ദ്രം സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടക്കമുള്ള പരിപാടികളിൽ നിന്നു വിട്ടു നിന്ന ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചതിനു ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളോടും Read more about മാധ്യമങ്ങൾ എന്നെ കത്തികൊണ്ട്​ കുത്തി– ജയരാജൻ[…]

ആറന്മുളയിൽ വിമാനത്താവളം ഇല്ല; വ്യവസായ മേഖലാ പദവി റദ്ദാക്കി

01:17 pm 23/11/2016 തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിച്ച വി.എസ് സർക്കാർ തീരുമാനം മന്ത്രിസഭാ യോഗം റദ്ദാക്കി. ആറന്മുള അടക്കമുള്ള പ്രദേശങ്ങളിലെ 350 ഹെക്ടർ ഭൂമിക്ക് നൽകിയ വ്യവസായ മേഖലാ പദവിയാണ് ഇന്നു ചേർന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയത്. കൂടാതെ വിമാനത്താവള കമ്പനി കെ.ജി.എസിന് നൽകിയ എൻ.ഒ.സിയും സർക്കാർ കെ.ജി.എസ് എസ് ഗ്രൂപ്പുമായി ഏർപ്പെട്ടിരുന്ന ഒാഹരി പങ്കാളിത്ത കരാറും മന്ത്രിസഭാ യോഗം റദ്ദാക്കിയിട്ടുണ്ട്. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും Read more about ആറന്മുളയിൽ വിമാനത്താവളം ഇല്ല; വ്യവസായ മേഖലാ പദവി റദ്ദാക്കി[…]

എഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു

10.04 PM 22/11/2016 ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു. ഇന്നലെ കലക്ടറുടെ നേതൃത്വത്തില്‍ വൈകിട്ട് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു.മാനേജുമെന്റിന്റെ പിടിവാശി മൂലമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് തൊഴിലാളിയുനിയന്‍ നേതാവ് ഹരികുമാര്‍ പറഞ്ഞു. തിങ്കാളാഴ്ച വൈകിട്ടും ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും കമ്പനി മാനേജുമെന്റും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും Read more about എഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു[…]

ചര്‍ച്ച പരാജയം; ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും

11:20 am 22/11/2016 കൊച്ചി: ഇരുമ്ബനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും . എറണാകുളം കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. കരാര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ഉടമകളുടെ ആവശ്യം ഐഒസി അംഗീകരിച്ചില്ല. നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇന്ധനം കിട്ടാത്തതിനാല്‍ ഒരു വിഭാഗം പമ്ബുടമകള്‍ നാളെ സമരം നടത്തും.

ലാഭം കൊയ്തത് സ്വകാര്യ പണമിടപാട് കേന്ദ്രങ്ങൾ -ഉമ്മൻചാണ്ടി

11:13 AM 22/11/2016 തിരുവനന്തപുരം: 1000, 500 നോട്ടുകൾ പിൻവലിച്ചത് വഴി സ്വകാര്യ ഒാൺലൈൻ പണമിടപാട് കേന്ദ്രങ്ങളാണ് ലാഭം കൊയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നോട്ടുകൾ പിൻവലിച്ചത് ജനത്തോടുള്ള ക്രിമിനൽ നടപടിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. മാപ്പർഹിക്കാത്ത കുറ്റമാണ് കേന്ദ്രസർക്കാർ ചെയ്തത്. കേന്ദ്രത്തിനെതിരെ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി പോകണം. സഹകരണ പ്രശ്നത്തിൽ സർക്കാറിന്‍റെ ഏത് തീരുമാനത്തിലും പ്രതിപക്ഷം പങ്കുചേരുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. നോട്ട് പിൻവലിക്കൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രമാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. ജനങ്ങളുടെ നിഷ്കളങ്ക Read more about ലാഭം കൊയ്തത് സ്വകാര്യ പണമിടപാട് കേന്ദ്രങ്ങൾ -ഉമ്മൻചാണ്ടി[…]

രുദ്രയുടെ അച്ഛനമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സത്യഗ്രഹ സമരം ആറുപത് ദിവസം പിന്നിട്ടു.

02:50 PM 21/11/2016 തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട നാലു മാസം പ്രായമുള്ള രുദ്രയുടെ അച്ഛനമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സത്യഗ്രഹ സമരം ആറുപത് ദിവസം പിന്നിട്ടു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സമരപന്തല്‍ സന്ദര്ശിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ജൂലൈ 10ന് ആണ് എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നാലു മാസം പ്രായമുള്ള രുദ്ര മരണപ്പെട്ടത്. ചികിത്സപിഴവിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കള‍ുടെ ആരോപണം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് Read more about രുദ്രയുടെ അച്ഛനമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സത്യഗ്രഹ സമരം ആറുപത് ദിവസം പിന്നിട്ടു.[…]

സംയുക്ത സമരം: കെ.പി.സി.സിയെ വിമര്‍ശിച്ച് കെ. മുരളീധരന്‍

02:47 PM 21/11/2016 തിരുവനന്തപുരം: സംയുക്ത സമര വിഷയത്തിൽ കെ.പി.സി.സിയെ രൂക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നെങ്കില്‍ കോണ്‍ഗ്രസിനകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തു വരില്ലായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനുള്ള സഹകരണം വേണം. എന്നാല്‍, ഏത് തരത്തിലുള്ള സമരം വേണമെന്ന കാര്യത്തിൽ ചര്‍ച്ച നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

01:22 pm 21/11/2016 സോളാര്‍ കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ബംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ത്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കോടതി നടപടികള്‍ നീട്ടികൊണ്ടുപോകാനാണ് ബംഗളുരു വ്യവസായി എം.കെ കുരുവിള ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചിരുന്നു. അതേ സമയം ഉമ്മന്‍ചാണ്ടിക്ക് ഹാജരാകുന്നതിന് മതിയായ സമയം അനുവദിച്ചതിന് ശേഷമാണ് കോടതി കേസില്‍ വിധി Read more about സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി[…]