വ്യാജ ഏറ്റുമുട്ടലല്ലെന്ന് ചെന്നിത്തല; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സുധീരൻ

05:17 pm 26/11/2016 കൊച്ചി/ ആലപ്പുഴ: നിലമ്പൂരിൽ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇതുവരെ വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളെ സംഭവ സ്ഥലത്ത് കൊണ്ടു പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു. അതേസമയം വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ സുപ്രീംകോടതി വിധിയനുസരിച്ചുള്ള അന്വേഷണം ഉണ്ടാകണം. വിഷയത്തില്‍ സി.പി.ഐ നിലപാട് അപക്വമാണെന്നും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മാവോയവാദികളെ അടിച്ചമര്‍ത്തണമെന്നും രമേശ് Read more about വ്യാജ ഏറ്റുമുട്ടലല്ലെന്ന് ചെന്നിത്തല; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സുധീരൻ[…]

ജപ്പാനീസ് യുവതി കോവളത്ത് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി

10:16 am 26/11/2016 തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാൻ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടുത്തിടെ കേരളത്തില്‍ എത്തിയ യുവതി, കോവളത്ത് ഒരു റിസോര്‍ട്ടിലാണ് താമസിച്ചു വന്നത്. ഇന്നലെ വൈകീട്ട് സുഹൃത്തിന് ഒപ്പം പുറത്തുപോയ യുവതി അവശയായാണ് തിരിച്ചെത്തിയത് എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായ യുവതിയെ റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രഥമിക പരിശോധനയില്‍ യുവതി ലൈംഗിക പീഡനത്തിന് ഇരയായി Read more about ജപ്പാനീസ് യുവതി കോവളത്ത് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി[…]

ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ അത് വര്‍ഗീയത കൊണ്ടുവരലാകുമെന്ന് കാന്തപുരം.

08:10 am 26/11/2016 കോഴിക്കോട്:രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ അത് വര്‍ഗീയത കൊണ്ടുവരലാകുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ‘ഏക സിവില്‍ കോഡ്: ബഹുസ്വരതയെ തകര്‍ക്കരുത്’ എന്ന പേരില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) കടപ്പുറത്ത് സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഗത്തിന്‍െറ ആശയം മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കലാണ് വര്‍ഗീയത. നമ്മുടെ ബഹുസ്വര സംസ്കാരത്തില്‍ ആരുടെ ആശയമാണ് ഏക സിവില്‍കോഡ് വഴി Read more about ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ അത് വര്‍ഗീയത കൊണ്ടുവരലാകുമെന്ന് കാന്തപുരം.[…]

പിങ്ക് പട്രോളിങ്’ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി

08:05 am 26/11/2016 കൊച്ചി: സിറ്റി പൊലീസ് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ‘പിങ്ക് പട്രോളിങ്’ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കാതെ മടങ്ങി. മുഖ്യമന്ത്രിയെ പരിപാടിയുടെ അവതാരക സ്വാഗതപ്രസംഗകനാക്കിയതും അദ്ദേഹത്തെ എ.ഡി.ജി.പി അഭിവാദ്യം ചെയ്യാതിരുന്നതുമെല്ലാം ചടങ്ങിന്‍െറ താളം തെറ്റിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്തുതന്നെ മുഖ്യമന്ത്രി എത്തി. എന്നാല്‍, പരിപാടി വിശദീകരിക്കാന്‍ നിയോഗിച്ചിരുന്ന എ.ഡി.ജ.പി ബി. സന്ധ്യ വൈകി. ഇതിനിടെ, ഉദ്ഘാടനചടങ്ങ് Read more about പിങ്ക് പട്രോളിങ്’ പദ്ധതിയുടെ ഉദ്ഘാടനചടങ്ങില്‍ കല്ലുകടി[…]

തൃശൂർ ജില്ലയിൽ ശനിയാഴ്​ച കോൺഗ്രസ് ഹർത്താൽ

​ 04:29 PM 25/11/2016 തൃശൂർ: വടക്കാഞ്ചേരി പീഡനകേസിൽ സി.പി.എം കൗൺസിലർ പി. ജയന്തൻ ഉൾപ്പെടെയുള്ള പ്രതികളെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ കലക്​ട്രേറ്റ്​ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ​പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താൽ. തൃശൂർ ഡി.സി.സിയാണ്​ ഹർത്താലിന്​ ആഹ്വാനം ചെയ്തത്​. രാവില ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, പാൽ, ബാങ്കിങ്ങ് സേവനങ്ങൾ, പി.എസ്.സി തുടങ്ങി അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ജനങ്ങൾ Read more about തൃശൂർ ജില്ലയിൽ ശനിയാഴ്​ച കോൺഗ്രസ് ഹർത്താൽ[…]

പൊലീസില്‍ കുറ്റവാസന കൂടുന്നു; പരിശീലനരീതി മാറണമെന്ന് മുഖ്യമന്ത്രി

11:44 am 25/11/2016 തൃശൂര്‍: പൊലീസ് സേനയിലെ പരിശീലന രീതി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ബാച്ചില്‍ പരിശീലനം നേടിയവരില്‍ കുറ്റവാസന വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുറ്റവാനയുള്ളവരെ സംരക്ഷിക്കില്ലെന്നും പിണറായി പറഞ്ഞു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 36 സബ് ഇന്‍സ്പക്ടര്‍മാരുടെയും 371 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെയും പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു ബാച്ചില്‍ പരിശീലനം നേടിയവരെപ്പറ്റി സേനയ്ക്കുള്ളില്‍ നിന്നും പരാതികള്‍ ഉയരുന്നു. പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. Read more about പൊലീസില്‍ കുറ്റവാസന കൂടുന്നു; പരിശീലനരീതി മാറണമെന്ന് മുഖ്യമന്ത്രി[…]

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

11:23 am 25/11/2016 തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് അനുമതി നല്‍കാത്തത് ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. കൂടികാഴ്ചയ്ക്ക് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെആശങ്കയറിയിക്കാന്‍ വീണ്ടും കത്തയക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അരുണ്‍ ജെയ്റ്റിലിയുമായുള്ള കൂടിക്കാഴ്ചക്കായി ധനമന്ത്രി തോമസ് ഐസകിനെ അയക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വടക്കാഞ്ചേരി കൂട്ടമാനഭംഗം: അന്വേഷണ സംഘത്തിനെതിരെ അനില്‍ അക്കര

10:53 am 25/11/2016 തൃശൂര്‍: പൊലീസ് വടക്കാഞ്ചേരി പീഡനക്കേസ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അനില്‍ അക്കര എം.എല്‍.എ. അതുകൊണ്ടാണ് മതിയായ തെളിവുണ്ടായിട്ടും കേസ് അന്വേഷിക്കാത്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രാഥമിക കാര്യങ്ങള്‍പോലും പരിശോധിക്കാതെ കേസ് അന്വേഷണം അവസാനിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്നും പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിയും കൂട്ടാളികളും യുവതിയുമൊത്ത് നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നുപറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയും ഫോട്ടോയും തെളിവായി സ്വീകരിച്ചിട്ടില്ളെന്നും നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ Read more about വടക്കാഞ്ചേരി കൂട്ടമാനഭംഗം: അന്വേഷണ സംഘത്തിനെതിരെ അനില്‍ അക്കര[…]

നിലമ്പൂര്‍ വനത്തില്‍ 3 മാവോയിസ്റ്റുകളെ പോലീസ് കൊലപ്പെടുത്തി

10:44 am 25/11/2106 നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂത്തേടം പഞ്ചായത്തില്‍ കരുളായി വനം റേഞ്ച്? ഓഫിസ്? പരിധിയിലുള്ള പടുക്ക വനത്തിലാണ്? പതിനൊന്നരയോടെ വെടിവെപ്പ് നടന്നത്?. ഒരാളുടെ മരണം ഡി.എഫ്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. 20 വര്‍ഷമായി ഒളിവില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി കപ്പു ദേവരാജ്, കൊല്ലപ്പെട്ടവരില്‍ അജിത എന്ന സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ദേവരാജ് മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് അറിയുന്നു. 75 ഓളം Read more about നിലമ്പൂര്‍ വനത്തില്‍ 3 മാവോയിസ്റ്റുകളെ പോലീസ് കൊലപ്പെടുത്തി[…]

കോട്ടയത്ത് എസ്ബിടി ശാഖയില്‍ വന്‍ തീപിടിത്തം

12:16 pm 24/11/2016 കോട്ടയം: കോട്ടയത്ത് എസ്.ബി.ടിയുടെ സി.എം.എസ് കോളജ് ശാഖയില്‍ വന്‍ തീപിടിത്തം. ബാങിന്‍റെ ഉള്‍ഭാഗം ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. അതേസമയം, ലോക്കറിലെ സൂക്ഷിച്ചിരിക്കുന്ന പണവും ആഭരണങ്ങളും സുരക്ഷിതമാണെന്ന് പൊലീസ് അറിയിച്ചു. ബാങ്കിലെ കൗണ്ടറുകളും സാധന സാമഗ്രികളും ഏതാണ്ട് കത്തിച്ചാമ്ബലായി. 35 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, ലോക്കറിന് കേടുപാടുകളുണ്ടായിട്ടില്ല. ഇവിടെ സൂക്ഷിച്ചിരിക്കുന്ന പണവും ആഭരണങ്ങളും രേഖകളും സുരക്ഷിതമാണെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക Read more about കോട്ടയത്ത് എസ്ബിടി ശാഖയില്‍ വന്‍ തീപിടിത്തം[…]