മാവോയിസ്റ്റുകളുടെ മൃതദേഹം; കോടതി തീരുമാനം ഇന്ന്

11:11 AM 29/11/2016 മലപ്പുറം: നിലമ്ബൂരില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന കാര്യത്തില്‍ ഇന്ന് മഞ്ചേരി കോടതി തീരുമാനം അറിയിക്കും. ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിക്കുന്നത് വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് ആവശ്യപ്പെട്ട് കുപ്പു ദേവരാജിന്‍റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് സംസ്കാരം മാറ്റിവച്ചത്. സോമന്‍, ജാഫര്‍എന്നീ മാവോയിസ്റ്റുകളെ കാണാതായെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മാവോവാദികളുടെ മൃതദേഹം ചൊവ്വാഴ്​ച രാത്രി 7 മണിവരെ സംസ്​കരിക്കരുതെന്ന്​ മഞ്ചേരി ​കോടതി

05:02 pm 28/11/2016 കോഴിക്കോട്​: നിലമ്പുർ വനമേഖലിയിൽ ​പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം ചൊവ്വാഴ്​ച രാത്രി 7 മണിവരെ സംസ്​കരിക്കരുതെന്ന്​ മഞ്ചേരി ​കോടതി ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവർത്തകർ നൽകിയ പരാതിയിലാണ്​ കോടതി ഉത്തരവ്​. ഹരജികൾ കോടതി നാളെ വീണ്ടും പരിഗണിക്കും. മൃതദേഹം സംസ്​കരിക്കുന്നതിനെതിരെ കുപ്പു ദേവരാജ​െൻറ ബന്ധുക്കളും കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ നിലമ്പുരിലെ ഇരുളായി വനമേഖലയിൽ മാവോയിസ്​റ്റുകളായ കുപ്പു ദേവരാജനും അജിതയും പൊലീസ്​ വെടിവെയ്​പ്പിൽ ​കൊല്ലപ്പെട്ടത്​. പൊലീസ്​ നടത്തിയത്​ വ്യാജ ഏറ്റുമുട്ടലാണെന്ന്​ ആരോപണമുയർന്നിരുന്നു.

അമ്മയെ മകൾ മർദ്ദിച്ച സംഭവത്തിൽ മർദനമേറ്റ കാർത്യായനിയുടെ മക്കളുടെ മൊഴിയെടുത്തു.

10:37 am 28/11/2016 പയ്യന്നൂര്‍: പയ്യന്നൂരിൽ അമ്മയെ മകൾ മർദ്ദിച്ച സംഭവത്തിൽ മർദനമേറ്റ കാർത്യായനിയുടെ മക്കളുടെ മൊഴിയെടുത്തു. ആൺമക്കളാണ് സാധാരണ അമ്മയെ നോക്കേണ്ടതെന്നും കേസെടുത്തോട്ടെയെന്നും അമ്മയെ മർദ്ദിച്ച മകൾ ചന്ദ്രമതി പൊലീസിന് മൊഴി നൽകി.

മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ളെന്നും എം.എം. മണി.

09:00 am 28/11/2016 തൊടുപുഴ: മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ളെന്നും നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് ഇല്ലാത്ത വിവാദം ഉണ്ടാക്കാന്‍ താനില്ളെന്നും വൈദ്യുതി മന്ത്രി എം.എം. മണി. സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാം. സി.പി.എമ്മിന്‍െറ നിലപാട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. തനിക്ക് പറയാന്‍ അറിയാമെങ്കിലും പറയുന്നില്ളെന്നും മണി വ്യക്തമാക്കി. ഇടുക്കി പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ബോര്‍ഡിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. നിര്‍മാണം മുടങ്ങിയ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കും. വിവിധ Read more about മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ളെന്നും എം.എം. മണി.[…]

സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍.

08:57 am 28/11/ 2016 തിരുവനന്തപുരം: ഇനിമുതല്‍ സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍. സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല സെക്രട്ടേറിയറ്റംഗം സി. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 42 വര്‍ഷത്തെ സംഘ്പരിവാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കരമന മേലാറന്നൂര്‍ സ്വദേശിയായ താന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സജീവ പ്രവര്‍ത്തനത്തില്‍ ഇല്ളെന്നും ഇദ്ദേഹം പറഞ്ഞു. കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ല പ്രചാരക്, കണ്ണൂര്‍ വിഭാഗ് Read more about സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍.[…]

ലോഡ് ഷെഡിങ് ​ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി.

06:09pm 27/11/2016 ഇടുക്കി: സംസ്ഥാനത്ത്​ ലോഡ് ഷെഡിങ് ​ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മൂലമറ്റത്തെ സാങ്കേതിക പ്രശ്‌നം ഡിസംബര്‍ 16-നകം പരിഹരിക്കാന്‍ കഴിയും. വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ ഒരുക്കുമെന്ന നിലയിൽ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം Read more about ലോഡ് ഷെഡിങ് ​ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി.[…]

മാവോയിസ്​റ്റുകളെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചത്​ സർക്കാറിന്റെ അറിവോടെയല്ലെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ.

12:50 pm 27/11/2016 കൊച്ചി: നിലമ്പൂരിൽ മാവോയിസ്​റ്റുകളെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചത്​ സർക്കാറിന് അറിവോടെയല്ലെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ. ഏട്ടുമുട്ടൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അനുമതിയോടെയായിരിക്കില്ല നടന്നത്​. സംഭവത്തിൽ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. അന്വേഷണത്തിലൂടെ വസ്​തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. മാവോയിസ്​റ്റുകളുടെ കാര്യത്തിൽ രാജ്യത്തെ ഇടതുപക്ഷത്തി​ന്റെ നിലപാടുതന്നെയാണ്​ സർക്കാറിനുള്ളതെന്നും ജി.സുധാകരൻ വ്യക്തമാക്കി.

അജിതയുടെ ശരീരത്തില്‍ വെടിയുണ്ടപതിച്ചതിന്‍െറ 19 പാടുകളും സി.പി.ഐ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്‍െറ ദേഹത്ത് ഏഴു വെടിയുണ്ട പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെി.

08:45 am 27/11/2016 കോഴിക്കോട്: നിലമ്പൂരില്‍ വെടിയേറ്റു മരിച്ച മാവോവാദി അജിതയുടെ ശരീരത്തില്‍ വെടിയുണ്ടപതിച്ചതിന്‍െറ 19 പാടുകളും സി.പി.ഐ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്‍െറ ദേഹത്ത് ഏഴു വെടിയുണ്ട പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെി. അഞ്ചു മണിക്കൂറാണ് പോസ്റ്റ്മോര്‍ട്ടം നീണ്ടുനിന്നത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. പ്രസന്നന്‍െറ നേതൃത്വത്തില്‍ നടന്ന ആന്തരികാവയവങ്ങളുടെ പരിശോധന ഉച്ച പന്ത്രണ്ടരയോടെയാണ് ആരംഭിച്ചത്. വൈകുന്നേരം 5.40 വരെ നീണ്ട പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടു പ്രകാരം ഇരുവരുടെയും ശരീരത്തില്‍ നിന്നായി ആകെ Read more about അജിതയുടെ ശരീരത്തില്‍ വെടിയുണ്ടപതിച്ചതിന്‍െറ 19 പാടുകളും സി.പി.ഐ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്‍െറ ദേഹത്ത് ഏഴു വെടിയുണ്ട പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെി.[…]

നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

08:40 am 27/11/2016 തിരുവനന്തപുരം: നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. 2014ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമാണ് നടപടി. ക്രൈംബ്രാഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായയാണ് അന്വേഷണം നടത്തുക. നേരത്തേ മനുഷ്യാവകാശ കമീഷന്‍ കേസ് എടുത്ത് ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. അതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ്. കരുളായി വനമേഖലയില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം ശക്തിപ്പെടുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനം.

ചോര്‍ച്ച: മൂലമറ്റം പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി

08:33 am 27/11/2016 തൊടുപുഴ: മൂലമറ്റം പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണത്തിനു സാധ്യത. ചോര്‍ച്ചയെ തുടര്‍ന്നാണ് മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. മെയിന്‍ ഇന്‍ലെറ്റ് വാല്‍വിലാണ് ചോര്‍ച്ച. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്‍പാദനത്തില്‍ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ചോര്‍ച്ച പരിഹരിക്കാന്‍ പത്തു ദിവസമെടുക്കുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. അത്രയും ദിവസത്തെ പ്രതിസന്ധി ഒഴിവാക്കാന്‍ പുറത്തുനിന്നു വൈദ്യുതി വാങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ജനറേറ്ററുകളില്‍ തകരാര്‍ കണ്ടെത്തിയത്. ഉച്ചയോടെ Read more about ചോര്‍ച്ച: മൂലമറ്റം പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി[…]