ദുബായിയിലേക്ക് പോകാനിരിക്കെ യുവാവ് കുത്തേറ്റു മരിച്ചു

09:23 am 2/12/2016 കാസര്‍ഗോഡ്: വെള്ളിയാഴ്ച വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. യൂത്ത് ലീഗ് പ്രാദേശിക നേതാവ് അബ്ദുള്‍ ഖാദറിനെയാണ് (22) ഒരുസംഘം യുവാക്കള്‍ ചേര്‍ന്ന് കുത്തിക്കൊന്നത്. വൈകുന്നേരം അഞ്ചിന് മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ടൗണിലായിരുന്നു സംഭവം. ടൗണില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ അബ്ദുള്‍ ഖാദറിനെ ഒരുസംഘം യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൂടെയുണ്ടായിരുന്നു പൊവ്വലിലെ സത്താദ് സിയാദ് (22), സവാദ്(22) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്​ പിതാവ്​ നവജാത ശിശുവിനെ വിറ്റു

04:11 PM 01/12/2016 കോഴിക്കോട്​: നവജാത ശിശുവിനെ വിറ്റ പിതാവ് അറസ്റ്റിൽ. കുഞ്ഞിനെ പരിപാലിക്കാൻ പണമില്ലെന്നു പറഞ്ഞ്​ കോഴിക്കോട് മാറാട് സ്വദേശി മിഥുനാണ, (31) കുഞ്ഞിനെ വിറ്റത്. 21 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെയാണ്​ ഇയാൾ കൈമാറിയത്​. കുട്ടികളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്. എത്ര തുകക്കാണ്​ കുഞ്ഞിനെ വിറ്റതെന്ന് വ്യക്തമല്ല. പന്നിയങ്കര പൊലീസ് അന്വേഷണം തുടരുകയാണ്. പ്രസവിച്ച ഉടൻതന്നെ കുഞ്ഞിനെ കൈമാറാനാണ്​ തീരുമാനിച്ചിരുന്നത്​. എന്നാൽ കുഞ്ഞി​െൻറ മാതാവിനെ നിർബന്ധത്തെ തുടർന്ന്​ കൈമാറ്റം നീളുകയായിരുന്നു. 28 വയസുള്ള യുവതിയാണ് Read more about കോഴിക്കോട്​ പിതാവ്​ നവജാത ശിശുവിനെ വിറ്റു[…]

സര്‍ക്കാര്‍ ഫീസിന് പഴയ 500 രൂപ നോട്ട് ഡിസംബര്‍ 15 വരെ

09:27 am 1/12/2016 തിരുവനന്തപുരം: നികുതി, ഫീസ്, ചാര്‍ജുകള്‍, പിഴ എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും അടയ്ക്കുന്നതിന് പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കുമെന്ന് ധനസെക്രട്ടറി (റിസോഴ്സസ്) അറിയിച്ചു. വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയും ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ടുപയോഗിച്ച് ഒടുക്കാം. സര്‍ക്കാറിന്‍െറയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്കൂളുകളില്‍ അടയ്ക്കേണ്ട ഫീസുകള്‍ ഒരു വിദ്യാര്‍ഥിക്ക് പരമാവധി 2000 രൂപ വരെ എന്ന നിരക്കില്‍ പഴയ 500 രൂപ നോട്ടുപയോഗിച്ച് Read more about സര്‍ക്കാര്‍ ഫീസിന് പഴയ 500 രൂപ നോട്ട് ഡിസംബര്‍ 15 വരെ[…]

കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ തീരുമാനിച്ചു; 10 മുതല്‍ 60 രൂപ വരെ

09:23 am 1//12/2016 എറണാകുളം: കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ തീരുമാനിച്ചു. 10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നു ദില്ലിയില്‍ ചേര്‍ന്ന കെ.എം.ആര്‍.എല്ലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് Read more about കൊച്ചി മെട്രോയുടെ യാത്രാ നിരക്കുകള്‍ തീരുമാനിച്ചു; 10 മുതല്‍ 60 രൂപ വരെ[…]

പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി

06:39 pm 30/11/2016 തിരുവനന്തപുരം: ആത്​മാർഥമായി ജോലി​െചയ്യുന്ന പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സംഭവങ്ങൾ എവിടെനിന്നുണ്ടായാലും സർക്കാർ അതിന്​ ചെവികൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്​റ്റ്​ വേട്ടയിൽ പൊലീസിനെ വിമർശിച്ച്​ ഘടകകക്ഷികളും വി.എസും മുന്നോട്ട്​ വന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിയു​ടെ പ്രസ്​താവന. കഴക്കൂട്ടത്ത്​ നടന്ന കേരളാ പൊലീസ്​ അസോസിയേഷ​​ൻ സ്​പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ്​ ​സ്​റ്റേഷനിൽ മൂന്നാംമുറ പാടില്ല. ഇനി മുതൽ ലോക്കപ്പ്​ മർദനങ്ങളുണ്ടായാൽ സ്​റ്റേഷൻ ചുമതലയുള്ള എസ്​.​​​െഎയെ സസ്​പെൻറ്​ ചെയ്​തുകൊണ്ടായിരിക്കും Read more about പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി[…]

പത്​മനാഭസ്വാമി ക്ഷേത്രദർശനത്തിന്​ ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു

10:01 am 40/11/2016 തിരുവനന്തപുരം: പത്​മനാഭസ്വാമി ക്ഷേത്രദർശനത്തിന്​ ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു. എക്​സിക്യൂട്ടീവ്​ ഒാഫീസറുടെ ഏകപക്ഷീയമായ ഉത്തരവ്​ നടപ്പാക്കരുതെന്ന്​ ആവശ്യപ്പെട്ടാണ്​ ചുരിദാർ ധരി​െചത്തെിയവ​രെ ക്ഷേത്രദർശനത്തിൽ നിന്ന്​ തടഞ്ഞത്​. ചുരിദാറിനു മുകളിൽ മുണ്ടുടുത്താൽ മാത്രമേ ക്ഷേത്രത്തിലേക്ക്​ കടത്തിവിടൂവെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തി​െൻറ പടിഞ്ഞാറേ നടയിലൂടെ ദർശനത്തിനെത്തിയവരെയാണ്​ തടഞ്ഞത്​. എന്നാൽ കിഴക്കേ നടയിലെത്തിയ ഭക്​തർക്ക്​ ചുരിദാർ ധരിച്ച്​ കയറുന്നതിന്​ തടസമുണ്ടായില്ല. ക്ഷേത്രം എക്​സിക്യൂട്ടീവ്​ ഒാഫീസറു​ടെ ഉത്തരവിൽ തന്ത്രിമാർക്കും എട്ടരയോഗം ഭാരവാഹികൾക്കും എതിർപ്പുണ്ട്​. എക്​സിക്യൂട്ടീവ്​ ഒാഫീസർ സ്വന്തം താത്​പര്യം Read more about പത്​മനാഭസ്വാമി ക്ഷേത്രദർശനത്തിന്​ ചുരിദാർ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകൾ തടഞ്ഞു[…]

നോട്ട്ക്ഷാമം തരണം ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ റിസര്‍വ് ബാങ്കിന്‍െറ പ്രാദേശിക കേന്ദ്രങ്ങളില്‍ കാത്തുകിടക്കുന്നു

08:20 am 30/11/2016 തിരുവനന്തപുരം: നോട്ട്ക്ഷാമം തരണം ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ റിസര്‍വ് ബാങ്കിന്‍െറ പ്രാദേശിക കേന്ദ്രങ്ങളില്‍ കാത്തുകിടക്കുന്നു. ശമ്പള ദിവസങ്ങളിലെ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവും ബാങ്ക് ജീവനക്കാരില്‍നിന്ന് ഉയര്‍ന്നു. പുതിയ 500, 2000 രൂപ നോട്ടുകളും നിലവിലുണ്ടായിരുന്ന ചില്ലറ നോട്ടുകളും തിരിച്ച് ബാങ്കിലത്തെിക്കുക എന്നതാണ് ശമ്പള ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള എളുപ്പവഴി. അതിനാലാണ് നവംബര്‍ 29 മുതല്‍ പുതിയ നോട്ടുകളും സാധുവായ നോട്ടുകളും ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍നിന്ന് ആര്‍.ബി.ഐ Read more about നോട്ട്ക്ഷാമം തരണം ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ റിസര്‍വ് ബാങ്കിന്‍െറ പ്രാദേശിക കേന്ദ്രങ്ങളില്‍ കാത്തുകിടക്കുന്നു[…]

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

08:39 pm 29/11/2016 തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വ്യാജ ഏറ്റുമുട്ടല്‍ സി.പി.എം നയമല്ളെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചാണ് കത്ത്. കൊലപാതകം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതായി വി.എസ് പറയുന്നു. വിവരങ്ങള്‍ മറച്ചുവെക്കപ്പെട്ടു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് കുറേ വസ്തുതകള്‍ ഇപ്പോള്‍ ജനങ്ങളില്‍ എത്തുന്നു. അത് ഞെട്ടിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടല്‍ Read more about വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.[…]

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് കയറാം

08:33 pm 29/11/2016 ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാ‌ർ ധരിച്ച് കയറുവാന്‍ അനുമതി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചുരിദാറിനുമുകളിൽ മുണ്ട് ധരിക്കണമെന്നായിരുന്നു ആചാരം. തിരുവനന്തപുരം സ്വദേശി റിയയുടെ പരാതിയിലാണ് തീരുമാനം. ക്ഷേത്രഭരണ സമിതിയുടെയും രാജകുടുംബത്തിന്‍റെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഉത്തരവ്.

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പൊലീസുകാരനടക്കം 4 പേര്‍ അറസ്റ്റില്‍

11:38 AM 29/11/2016 തിരുവനന്തപുരം: മലയിന്‍കീഴില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസുകാരനടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരിക്കേറ്റ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവാഹിതയായ ദലിത് യുവതിയെ, പൊലീസുകാരനടക്കം നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം ഇന്നലെയാണ് പുറത്തറിഞ്ഞത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച്‌ യുവതിയെ കേസിലെ പ്രതിയായ ശ്രീജിത്താണ് ആദ്യം പരിചയപ്പെടുന്നത്. സൗഹൃദത്തിലായ സ്ത്രീയെ സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാനായ അഭയെന്റ് വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു. ഇവരെ Read more about ദലിത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പൊലീസുകാരനടക്കം 4 പേര്‍ അറസ്റ്റില്‍[…]