അധ്യാപികയെ ആക്രമിക്കാൻ ശ്രമം; ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചു

02.50 AM 12/11/2016 തിരുവനന്തപുരം: അധ്യാപികയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. അക്രമിയെ രക്ഷിക്കാൻ പൊലീസ് തങ്ങള്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അധ്യാപികയും ഭർത്താവും രംഗത്തെത്തി. എന്നാൽ ആരോപണങ്ങള്‍ തെറ്റാണെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. അധ്യാപികയായ ഭാര്യയെ വഴിയിൽ തടഞ്ഞ് വച്ച് അസഭ്യം പറഞ്ഞ അയവാസിയായ അനികുമാർറിനെ വ്രജേന്ദ്രലാൽ ചോദ്യം ചെയ്തിരുന്നു. അന്നേ ദിവസം രാത്രി താഹ എന്നു വിളിക്കുന്ന അനിൽകുമാറും ചില സുഹൃത്തുക്കളും ചേർന്ന് വ്രജേന്ദ്രലാലിനെ ആക്രമിക്കാനായി Read more about അധ്യാപികയെ ആക്രമിക്കാൻ ശ്രമം; ചോദ്യം ചെയ്ത ഭർത്താവിനെ വീട്ടിൽ കയറി ആക്രമിച്ചു[…]

സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം

02.48 AM 12/11/2016 കാസര്‍കോട്: ബദിയടുക്കയില്‍ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെട്ട പെൺകുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടി. മുളിയാര്‍ കെട്ടുകല്ലിലെ മൊയ്തീനെയാണ് ബദിയടുക്ക എസ്.ഐ കെ.ദാമോദരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. സ്കൂളിലേക്ക് നടന്നുപോകുന്നതുനിടയിലാണ് കാറിലെത്തിയ മൊയ്തീൻ പെൺകുട്ടിയെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയത്. കറുത്ത ഇന്‍ഡിക കാറിലായിരുന്നു പ്രതിയെത്തിയത്. കാറിനകത്തുവെച്ച് കുട്ടിയെ മൊയ്തീന്‍ പീഡിപ്പിക്കാൻ ശ്രമിച്ചു. ഏറെ നേരം Read more about സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം[…]

ആതിരപ്പള്ളിയില്‍ ഡാം അനുവദിക്കില്ല-യു.ഡി.എഫ്

02.46 AM 12/11/2016 തൃശൂര്‍: ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട ഒരു സമവായ ചര്‍ച്ചക്കും ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേ സമയം ഡാം നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു. വനഭൂമി കൈമാറാനാവശ്യപ്പെട്ട് കെഎസ്ഇബി വനംവകുപ്പിന് കത്തയച്ചു. വാഴച്ചാലില്‍ നടത്തിയ പൊതു യോഗത്തിലാണ് ആതിരപ്പള്ളിയുമായി ബന്ധപ്പെട്ട യുഡിഎഫ് നിലപാട് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. യുഡിഎഫ് ഉള്ളിടത്തോളം ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സര്‍ക്കാര്‍ ആതിരപ്പള്ളി വിഷയത്തില്‍ Read more about ആതിരപ്പള്ളിയില്‍ ഡാം അനുവദിക്കില്ല-യു.ഡി.എഫ്[…]

ഫ്‌ലാറ്റ് തട്ടിപ്പ്: പരാതിയുമായി പ്രവാസി വ്യവസായി

02.43 Am 12/11/2016 തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഉടമ ജേക്കബിനെതിരെ പരാതിയുമായി പ്രവാസി വ്യവസായി. സ്ഥിരനിക്ഷേപമായും കടമായും വാങ്ങിയ പണം കമ്പനി അധി കൃതര്‍ തിരികെ നല്‍കുന്നില്ലെന്നാണ് തിരുവനന്തപുരം സ്വദേശി കൂടിയായ വ്യവസായി ഫെലിക്‌സ് കുരുവിളയുടെ പരാതി തന്റെ അച്ഛനുമായി സൗഹൃദം സ്ഥാപിച്ച ജേക്കബ് സാംസണ്‍ , 75 ലക്ഷം രൂപ കടമായി വാങ്ങിയെന്ന് ഫെലിക്‌സ് പറയുന്നു. പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ ഈടായി കമ്പനിയുടെ നിരമ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന്റെ Read more about ഫ്‌ലാറ്റ് തട്ടിപ്പ്: പരാതിയുമായി പ്രവാസി വ്യവസായി[…]

വടക്കാഞ്ചേരി പീഡനം; യുവതിയുടെ മൊഴി വീണ്ടുമെടുക്കും

02.32 AM 12/11/2016 തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് നീക്കം. ഇതിനായി വടക്കാഞ്ചേരി, കുന്നംകുളം മജിസ്ട്രേറ്റുമാരെ സമീപിക്കാനാണ് നീക്കമെന്നാണ് സൂചനകള്‍. സിപിഎം കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്. നേരത്തെ രഹസ്യമൊഴിയെടുത്തിരുന്നെങ്കിലും പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് യുവതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ആദ്യം നല്‍കിയ മൊഴിയില്‍ ജയന്തനുമായി സാമ്പത്തിക തര്‍ക്കമാണുള്ളത്. പുതിയ വെളിപ്പെടുത്തലിനു ശേഷമുള്ള മൊഴിയില്‍ ജയന്തനും മറ്റ് മൂന്നു പേരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും Read more about വടക്കാഞ്ചേരി പീഡനം; യുവതിയുടെ മൊഴി വീണ്ടുമെടുക്കും[…]

കാറിൽ ചന്ദനം കടത്തിയ രണ്ടു യുവാക്കൾ പിടിയിൽ

02.20 AM 12/11/2016 അടിമാലി: അടിമാലയിൽ കാറിൽ ചന്ദനം കടത്തിയ രണ്ടു യുവാക്കൾ പിടിയിലായി. മറയൂർ സ്വദേശി പ്രദീപ് (20), കോവിൽ കടവ് സ്വദേശി സുലൈമാൻ (20) എന്നിവരാണ് പിടിയിലായത്. മറയൂരിൽനിന്നും കടത്തുകയായിരുന്ന 17 കിലോ ചന്ദനം ഇവരിൽനിന്നു പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനം. കാറിലുണ്ടായിരുന്ന രണ്ടു പേർ വനംവകുപ്പ് ഉദ്യോഗസ്‌ഥരെവെട്ടിച്ച് കടന്നുകളഞ്ഞു. കോവിൽ കടവ് സ്വദേശികളായ അബ്ദുൾ താജിഷ്, വിഗ്നേഷ് എന്നിവാരാണ് രക്ഷപെട്ടത്.

നോട്ട് നിരോധനം: കേന്ദ്ര സർക്കാരിന്റെ പ്രചരണ കുതന്ത്രമെന്ന് കോടിയേരി

02.13 AM 12/11/2016 കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം കള്ളപ്പണ വേട്ടയ്ക്കുള്ള ആത്മാർഥതയല്ല, പ്രചരണത്തിനുള്ള കുതന്ത്രമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ടുകൾ ബദൽ സംവിധാനമൊരുക്കാതെ പിൻവലിച്ചതുമൂലം ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ നടത്താൻ പോലും കഴിയാതെ രോഗികൾ ആശുപത്രികളിൽ വലയുകയാണ്. ലോട്ടറി, നിർമാണ മേഖലകൾ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകൾ അസാ ധുവാക്കാൻ പോകുന്നെന്ന വാർത്ത ഗുജറാത്തിലെ പത്രം ഏതാനും മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. വൻകിടക്കാരും കള്ളപ്പണക്കാരും കേന്ദ്ര സർക്കാർ Read more about നോട്ട് നിരോധനം: കേന്ദ്ര സർക്കാരിന്റെ പ്രചരണ കുതന്ത്രമെന്ന് കോടിയേരി[…]

സഹകരണ ബാങ്കുകളിലെ പരിശോധന രാഷ്ട്രീയ ലക്ഷ്യത്തോടെ: സുധീരൻ

02.09 AM 12/11/2016 തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ പരിശോധനയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ രംഗത്ത്. കള്ളപ്പണ കേന്ദ്രങ്ങളാണ് സഹകരണ സ്‌ഥാപനങ്ങളെന്ന പ്രചരണം ബോധപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സ്‌ഥാപനങ്ങൾക്കെതിരെയുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

സുപ്രീം കോടതി നീതികാട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ

02.06 AM 12/11/2016 തിരുവനന്തപുരം: സുപ്രീം കോടതിയിൽനിന്നും തനിക്ക് നീതികിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ സുമതി. സൗമ്യ വധക്കേസിലെ പുനഃപരിശോധന ഹർജി തള്ളിയ സുപ്രീം കോടതി നടപടിയിൽ പ്രതികരിക്കുകയായിരുന്നു അവർ. ഗോവിന്ദച്ചാമി ജയിലിൽനിന്നും പുറത്തിറങ്ങരുതെന്നാണ് ആഗ്രഹം. സൗമ്യയുടെ അവസ്‌ഥ ഇനി മറ്റാർക്കും ഉണ്ടാകരുതെന്നും അവർ പറഞ്ഞു. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മയും കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയിൽ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വ്യക്‌തമാക്കിയാണ് Read more about സുപ്രീം കോടതി നീതികാട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ[…]

കെ എസ് ഇ ബി നവംബർ 17 വരെ വൈദ്യുതി വിശ്ചേദിക്കില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പഴയ 500, 1000 എന്നീ നോട്ടുകള്‍ നിരോധിച്ച സാഹചര്യംമൂലം ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കുന്നതിന് വൈദ്യുതി വകുപ്പ് ഉപഭോക്താക്കൾക്ക് സാവകാശം അനുവദിച്ചു .ബുദ്ധിമുട്ടനുഭവിക്കുന്നതായി വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പണമടയ്ക്കാനുള്ള തീയതി നവംബര്‍ 17 വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. അതുവരെ പണമടയ്ക്കാത്ത കാരണത്താല്‍ ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നതല്ല. അതോടൊപ്പം കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്കും ചെക്ക് മുഖേന പണമടയ്ക്കാനുള്ള അവസരവുമുണ്ടാകും