നോട്ട് മാറാൻ ക്യൂ നിന്നയാൾ വീണു മരിച്ചു

01.29 PM 11/11/2016 കണ്ണൂര്‍: തലശ്ശേരിയിൽ നോട്ട് മാറാൻ ബാങ്കിൽ ക്യൂ നിന്നയാൾ വീണു മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയിൽ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണി ആണ് മരിച്ചത്. അഞ്ചര ലക്ഷം രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പള്ളിയിൽ പോയ വയോധികയുടെ മാല പൊട്ടിച്ചു

01.24 PM 11/11/2016 തൊടുപുഴ: രാവിലെ കുർബാനയ്ക്കായി പള്ളിലേക്കു പോയ വൃദ്ധയുടെ മാല കവർന്നു. വണ്ടമറ്റം വാണിയക്കിഴക്കേൽ മേരി വർഗീസ് (72) ന്റെ അഞ്ചു പവന്റെ മാലയാണ് കള്ളൻ പൊട്ടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ 6.15നായിരുന്നു സംഭവം. രാവിലത്തെ കുർബാനയ്ക്കായി വണ്ടമറ്റം പള്ളിലേക്കു നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാലയാണ് സ്കൂട്ടറിലെത്തിയ ഹെൽമറ്റ്ധാരി കവർന്നത്. സ്കൂട്ടർ പള്ളിക്കു സമീപത്തായി നിർത്തിയശേഷം ഹെൽമറ്റ് ധരിച്ച് എത്തിയ ആൾ പള്ളിലേക്കു നടന്നു കയറുകയായിരുന്ന മേരിയുടെ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം Read more about പള്ളിയിൽ പോയ വയോധികയുടെ മാല പൊട്ടിച്ചു[…]

സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേട്; 14 പേർ അറസ്റ്റിൽ

01.17 PM 11/11/2016 കണ്ണൂർ: വളപട്ടണം സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് 14 ജീവനക്കാർ അറസ്റ്റിൽ. തിരിമറിയെ തുടർന്ന് പത്തുകോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരുമടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പോലീസ് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

രാജു നാരായണസ്വാമിക്കെതിരെ വാറന്റ്

01.14 PM 11/11/2016 തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്കെതിരെ ജാമ്യമില്ലാ വാറന്റ്. എറണാകുളം കുടുംബ കോടതിയിൽനിന്നാണ് രാജു നാരായണസ്വാമിയുടെ ഭാര്യ ബീന നൽകിയ കേസിൽ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗാർഹിക പീഡന സംരക്ഷണ നിയമപ്രകാരമാണ് ഭാര്യ കേസ് നൽകിയത്. ബീനയ്ക്ക് മാസംതോറും 25,000 രൂപ ചെലവിനു കൊടുക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. കഴിഞ്ഞമാസം 31 വരെ ഇതിൽ മറുപടി നൽകാൻ സമയം അനുവദിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതേതുടർന്നാണ് രാജു നാരായണസ്വാമിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു; സെക്രട്ടേറിയറ്റില്‍ ഓഫീസില്ല

01.00 PM 11/11/2016 ഭരണ പരിഷ്കരണ കമ്മീഷന് സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. കമ്മീഷന്റെ ഓഫീസ് ഐ.എം.ജിയില്‍ നിശ്ചയിച്ച് ഇന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന് തുടക്കം മുതല്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നതാണ്. കമ്മീഷന്‍ ചെയര്‍മാനായ വി.എസിന് ഔദ്ദ്യോഗിക വസതിയായി അനുവദിച്ച കവടിയാര്‍ ഹൗസിലാണ് കമ്മീഷന്റെ ആദ്യ യോഗം ചേര്‍ന്നതും. സെക്രട്ടേറിയറ്റ് അനക്സ് കെട്ടിടത്തില്‍ ഓഫീസ് അനുവദിക്കണമെന്ന് ആദ്യ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം പൂര്‍ണ്ണമായി Read more about വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു; സെക്രട്ടേറിയറ്റില്‍ ഓഫീസില്ല[…]

സക്കീർ ഹുസൈനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

12.58 PM 11/11/2016 തിരുവനന്തപുരം: ഗുണ്ടാകേസിൽ ആരോപണവിധേയനായ കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. പാർട്ടിയെയും എൽഡിഎഫ് സർക്കാരിനെയുംപറ്റി തെറ്റിദ്ധാരണകൾ പരത്താൻ പ്രചാരണങ്ങൾ നടക്കുന്നതായും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി പോലീസ് കേസെടുത്തിരിക്കുന്നത് ഇതിന്‍റെ ഭാഗമാണെന്നും കോടിയേരി ആരോപിക്കുന്നു. സക്കീർ ഹുസൈനെതിരെ 14 ക്രിമിനൽ കേസുണ്ടെന്നും അയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ര്‌ടീയനേതാക്കളും പ്രചാരണം നടത്തുന്നത് Read more about സക്കീർ ഹുസൈനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ[…]

തുലാവർഷം ചതിച്ചു: കേരളം വരളുന്നു

12.55 PM 11/11/2016 പാലക്കാട്: തുലാവർഷം ചതിച്ചതോടെ കേരളം കടുത്ത വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു . മധ്യകേരളത്തിൽ ഭൂഗർഭജലവിതാനം മൂന്ന് മീറ്ററിലേറെ താഴ്ന്നതായി ജലവിഭവ വകുപ്പിന്‍റെ കണക്ക്. കിണറുകളിൽ വെള്ളം വറ്റി തുടങ്ങിയതോടെ ജനങ്ങളും ആശങ്കയിലാണ്. വരൾച്ചയിലും വറ്റാത്ത നീരുറവ. പത്തനംതിട്ട ആനിക്കാട്ടെ മൂപ്പതിലേറെ കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പഞ്ചായത്ത് കിണർ. തുലാപ്പെയ്ത്തിൽ ഏതാണ്ട് കിണർ നിറയേണ്ട സമയത്താണ് ഈ കാഴ്ച. വറ്റി വരണ്ട് അടിത്തട്ട് കാണാം . ഉള്ള വെള്ളം ചെറിയ പാത്രങ്ങൾ ഉപയോഗിച്ച് കോരി Read more about തുലാവർഷം ചതിച്ചു: കേരളം വരളുന്നു[…]

നോട്ട് പിന്‍വലിക്കല്‍: മല്‍സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

12.50 PM 11/11/2016 കൊച്ചി: നോട്ടുകളുടെ വിനിമയത്തിലെ നിയന്ത്രണം മത്സ്യമേഖലയെ പ്രതിസന്ധിയാക്കുന്നു. സംസ്ഥാനത്ത് പലയിടത്തും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയില്ല. കഴിഞ്ഞ ദിവസം പിടിച്ച മീനീന് പണം കിട്ടാത്തതാണ് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. മത്സ്യ തൊഴിലാളികളുടെ ഓരോ ബോട്ടും കരയ്ക്കടുക്കുന്‌പോള്‍ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള മീനുകള്‍ ബോട്ടിലുണ്ടാകും. ഇത് തീരത്തെ ലേല കേന്ദ്രങ്ങളില്‍ വച്ച് ഉടനടി വില്‍പ്പന നടത്തുകയാണ് പതിന്. എന്നാല്‍ നോട്ടുകളുടെ വിനിമയത്തിന് നിയന്ത്രണം വന്നതോടെ മീനെടുക്കാന്‍ ആളില്ല. Read more about നോട്ട് പിന്‍വലിക്കല്‍: മല്‍സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍[…]

രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടു.

05:45 pm 10/11/2016 2003ലെ രണ്ടാം മാറാട് കേസ് നിലവില്‍ സംസ്ഥാന പൊലീസിന്റെ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പലതവണ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുറവിളികളുണ്ടായിരുന്നെങ്കിലും പലഘട്ടത്തില്‍ അത് മുടങ്ങുകയായിരുന്നു. കേസ് ഇന്ന് പരിഗണിക്കവെ ഇത് ഒരു സാധാരണ കേസായി കണ്ട് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഒന്നാം മാറാട് കലാപത്തിന്റെ തുടര്‍ച്ചയായി നടന്ന ഒരു കലാപം മാത്രമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ Read more about രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടു.[…]

ജിഷ കേസില്‍ തുടരന്വേഷണമില്ല, പിതാവിന്‍റെ ഹരജി തള്ളി.

05:29 PM 10/11/2016 കൊച്ചി: കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളി. ജിഷ കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ചാണ് പാപ്പു തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നത്. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും പാപ്പു അറിയിച്ചു. പാപ്പുവിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ പോലീസ് നേരത്തെ അന്വേഷിച്ച് വ്യക്തത വരുത്തിയതാണെന്ന് വ്യക്തമാക്കിയാണ് കോടതി പാപ്പുവിന്‍റെ ഹരജി തള്ളിയത്. പ്രതി അമീറിനെതിരെ കുറ്റം Read more about ജിഷ കേസില്‍ തുടരന്വേഷണമില്ല, പിതാവിന്‍റെ ഹരജി തള്ളി.[…]