ജിഷ വധം; തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

12:19 pm 10/11/2016 കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തില്‍ കൊലപാതകം സംബന്ധിച്ച്‌ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നാണ് പാപ്പുവിന്‍റെ വാദം . കൊല നടന്ന സമയം സംബന്ധിച്ച്‌ വ്യക്തതയില്ല. പൊലീസ് റിപ്പോര്‍ട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് നേര്‍ വിപരീതമാണെന്നും ഹര്‍ജിയില്‍ പാപ്പു വാദിക്കുന്നു.

പൊലീസുദ്യോഗസ്ഥന്‍റെ കാറും ബൈക്കും കത്തിച്ചു.

11:41 AM 10/11/2016 പുന്നയൂർക്കുളം: സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനു മുന്നിൽ നിർത്തിയിട്ട കാറും ബൈക്കും കത്തിച്ചു. വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി വൈശ്യം വീട്ടിൽ അഷറഫിന്റെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ബുധനാഴ്ച രാത്രി 12 നും 1.15 നുമിടയിലാണ് സംഭവം. വീടിന്റെ മുന്നിൽ കാറിന് സമീപത്താണ് ബൈക്ക് നിർത്തിയിട്ടിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടാണ് അഷറഫും പരിസരവാസികളും സംഭവമറിയുന്നത്. വിവരമറിഞ്ഞ് വടക്കേക്കാട് അഡീഷണൽ എസ്.ഐ വി.ജെ ജോണും Read more about പൊലീസുദ്യോഗസ്ഥന്‍റെ കാറും ബൈക്കും കത്തിച്ചു.[…]

കെ.എസ്.ആര്‍.ടി.സി: ജനത്തെ ബുദ്ധിമുട്ടിക്കില്ല -ഗതാഗതമന്ത്രി

01:30 pm 09/11/2016 തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ളെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 500, 1000 നോട്ടുകളുമായി കയറുന്ന യാത്രക്കാരന്‍െറ കൈയില്‍ നിന്ന് കണ്ടക്ടര്‍മാര്‍ പണം വാങ്ങും. കോര്‍പറേഷന്‍ സാധാരണ കലക്ഷന്‍ തുക ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്. അതുകൊണ്ട് യാത്രക്കാര്‍ തരുന്ന 500, 1000 നോട്ടുകളും ബാങ്കുകളില്‍ അടയ്ക്കാം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിടുക്കത്തിലായിപ്പോയെന്നും കള്ളപ്പണം തടയാന്‍ ഇത് ഫലപ്രദമാകുമെന്നതില്‍ പ്രതീക്ഷയില്ളെന്നും മന്ത്രി പറഞ്ഞു.

മജിസ്ട്രേറ്റ് തൂങ്ങിമരിച്ച നിലയില്‍

11:22 am 9/11/2016 കാസര്‍കോട്: മദ്യലഹരിയില്‍ അടിപിടിയുണ്ടാക്കിയതിന് കേസിലകപ്പെട്ട കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ.ഉണ്ണികൃഷ്ണനെ(45) ക്വാട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകത്തിലെ സുള്ള്യയില്‍ പൊലീസുകാരുമായി അടിപിടി ഉണ്ടാക്കിയതിന് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിരുന്നു. ഇതിന്റെ പേരില്‍ ഹൈക്കോടതി ഉണ്ണികൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സുള്ള്യ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ചു ഉണ്ണിക്കൃഷ്ണന്‍ കാസര്‍ഗോഡ് ടൗണ്‍ സി.ഐ അബ്ദുള്‍ റഹീമിനു പരാതി നല്‍കിയിരുന്നു. കര്‍ണാടകയില്‍ ക്ഷേത്രദര്‍ശനം കകര്‍ണാടകയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ സുള്ള്യ എസ്.ഐയുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെത്തിച്ച്‌ തന്നെ മൂന്നാംമുറയ്ക്കു Read more about മജിസ്ട്രേറ്റ് തൂങ്ങിമരിച്ച നിലയില്‍[…]

സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ല –ധനമന്ത്രി.

09:21 AM 09/11/2016 തിരുവനന്തപുരം: ഒറ്റരാത്രികൊണ്ട് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രധാനമന്ത്രി പ്രഖ്യാപിച്ചത് സാമ്പത്തിക അടിയന്തരാവസ്ഥയാണ്. ഇതിനെ എങ്ങനെ നേരിടണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് അറിയില്ല. ബുധനാഴ്ച മുതല്‍ സംസ്ഥാനം സ്തംഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാറിന് ട്രഷറി വഴി ഒരു പണമിടപാടും നടക്കില്ല.ആര്‍ക്കും ഒരു നയാപൈസ നല്‍കാനാവില്ല. എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടിവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിഐടിയു എറണാകുളം ജില്ലാപ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം.

05:48 pm 8/11/2016 കൊച്ചി:സിഐടിയു എറണാകുളം ജില്ലാപ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിനുപിന്നില്‍ മുറിവേറ്റ ഗോപിനാഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലെ ഞരമ്പ് അറ്റുപോയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. അപകടനിലതരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമി വടകര സ്വദേശി ഉണ്ണിക്കൃഷ്ണനെ (45) പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനു കേസെടുത്തു. കുത്താനുണ്ടായ പ്രകോപനം വ്യക്തമായിട്ടില്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച പകല്‍ 12 ഓടെയാണ് സംഭവം. Read more about സിഐടിയു എറണാകുളം ജില്ലാപ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം.[…]

വി.പി. രാമകൃഷ്ണപിള്ള അന്തരിച്ചു

05:40 PM 08/11/2016 കൊല്ലം: പ്രമുഖ ആർ.എസ്.പി നേതാവ് വി.പി. രാമകൃഷ്ണപിള്ള അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1998-2001 കാലയളവിലെ നായനാർ മന്ത്രിസഭയിൽ ജലസേചന-തൊഴിൽ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്

വടക്കാഞ്ചേരി ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും

12:06 pm 8/11/2016 വടക്കാഞ്ചേരി പീഢനക്കേസില്‍ കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബാബുരാജ് റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കും. സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാനുള്ളതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടിച്ചോദിക്കുകയായിരുന്നു. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഡോ. ഹിമേന്ദ്രനാഥിന് പരാതി നല്‍കിയത്. ഇക്കാര്യമുന്നയിച്ച്‌ ബി.ജെ.പിയും ഡി.ജി.പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കാന്‍ സ്പെഷ്യല്‍ Read more about വടക്കാഞ്ചേരി ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും[…]

സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗൂഢ നീക്കം :പ്രതിപക്ഷം.

12:05 pm 08/11/2016 തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നതായി പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ജില്ലാ സഹകരണ ബാങ്കുകളിലെ അന്വേഷണം ഗൂഢലക്ഷ്യത്തോടെയാണ്. കേരള ബാങ്കുകൾ രൂപീകരിച്ച് സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമം നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. സണ്ണി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം ജില്ലാ സഹകരണ ബാങ്കുകളിലെ പരിശോധന നിയമപരവും സ്വാഭാവികവുമായ നടപടിയാണെന്നും ഇത്​ ബാങ്കുകളുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നും Read more about സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗൂഢ നീക്കം :പ്രതിപക്ഷം.[…]

സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു.

11:57 am 8/11/2016 തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തെക്ക് പടിഞ്ഞാറ്, വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ലഭ്യതയുടെ കുറവ്, ഭൂഗര്‍ഭജലത്തിന്‍െറ അവസ്ഥ, വരള്‍ച്ചയുടെ ലഭ്യമായ മറ്റു സൂചനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്താകെ ഗണ്യമായ മഴക്കുറവുണ്ട്. ജലസ്രോതസ്സുകളിലും കുറവുണ്ടായി. ഭൂഗര്‍ഭ ജലത്തിന്‍െറ അളവിലും നേരിയ കുറവ് കണ്ടത്തെി. രണ്ടാം കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വടക്ക് -കിഴക്കന്‍ കാലവര്‍ഷവും ദുര്‍ബലമായി. വരള്‍ച്ച Read more about സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു.[…]