കിളിമാനൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍

01.31 AM 08/11/2016 തിരുവനന്തപുരം: കിളിമാനൂര്‍ ചുള്ളിമാനൂരില്‍ വ്യാജ ഡോക്ടറെ പിടികൂടി. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജന്‍ പിടിയിലായത്. ഡോക്ടറെന്ന വ്യാജേന രോഗികളെ ചികില്‍സിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്ത മാര്‍ത്താണ്ഡം സ്വദേശി സത്യറജിയാണ് പിടിയിലായത് . കിളിമാനൂര്‍ ചുള്ളിമാനൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് മിഷന്‍ ആശുപത്രിയിലായിരുന്നു വ്യാജന്റെ ചികില്‍സ. ആറുമാസമായി ഇയാളിവിടെ ചികില്‍സ തുടങ്ങിയിട്ട്. ഇയാള്‍ക്ക് മെഡിക്കല്‍ ബിരുദമോ മരുന്നുകള്‍ വില്‍ക്കാനുള്ള ലൈസന്‍സോ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. രോഗികളെ ചികില്‍സിക്കുക മാത്രമല്ല Read more about കിളിമാനൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍[…]

സിപിഎം ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു

01.30 AM 08/11/2016 തിരുവനന്തപുരം: ഒക്ടോബര്‍ വിപ്‌ളവത്തിന്റെ നൂറാം വാര്‍ഷിക ദിനം ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെ തലസ്ഥാനത്ത് സിപിഐഎം ആചരിച്ചു. തിരുവനന്തപുരം: ഒക്ടോബര്‍ വിപ്‌ളവത്തിന്റെ നൂറാം വാര്‍ഷിക ദിനം ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെ തലസ്ഥാനത്ത് സി പി ഐ എം ആചരിച്ചു. യുപി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാജ്യത്തിന് ഗുണകരമല്ലാത്ത സംഭവങ്ങള്‍ സൃഷ്ടിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ മുത്തലാക്ക് പൂര്‍ത്തിയാകുമെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പാളയത്തുനിന്നാരംഭിച്ച റെഡ് Read more about സിപിഎം ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു[…]

ഐഒസി ഇന്ധന വിതരണം നിര്‍ത്തി; കെഎസ്ആ‍ർടിസിയിൽ വീണ്ടും പ്രതിസന്ധി

01.26 AM 08/11/2016 തിരുവനന്തപുരം: കെ.എസ്.ആ‍ർ.ടി.സിയിൽ വീണ്ടും കടുത്ത പ്രതിസന്ധി. കുടിശ്ശിക കാരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കെ.എസ്.ആ‍ർ.ടി.സിയ്ക്കുള്ള ഇന്ധന വിതരണം നി‍ർത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം. ഇന്ധന വിതരണം തടസപ്പെട്ടത് സർവ്വീസുകളെ സാരമായി ബാധിക്കും. ഡീസൽ വിതരണം ചെയ്ത വകയിൽ 93.56 കോടി രൂപയാണ് ഐഒസിക്ക് കെ.എസ്.ആർ.ടി.സി നൽകാനുള്ളത്. കുടിശ്ശിക കൂടിയ സാഹചര്യത്തിൽ ഇന്ധനം വിതരണം നിർത്തിവയ്ക്കുകയാണെന്ന് ചൂണ്ടികാട്ടി എറണാകുളം സോണൽ ഓഫീസർക്ക് ഐഒസി കത്ത് നൽകി. കെ.എസ്.ആർ.ടി സി പമ്പുകളിലും ഇന്ധനം സ്റ്റോക്കില്ല. ഇതോടെ പ്രതിസന്ധി Read more about ഐഒസി ഇന്ധന വിതരണം നിര്‍ത്തി; കെഎസ്ആ‍ർടിസിയിൽ വീണ്ടും പ്രതിസന്ധി[…]

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

01.25 AM 08/11/2016 തിരുവനന്തപുരം: തിരുവനന്തപുരത്തെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് അംഗമായ ജോളി പത്രോസ് പിന്തുണച്ചതോടെയാണ് നാടകീയമായ അട്ടിമറിയുണ്ടായത് തിരുവനന്തപുരം: തിരുവനന്തപുരത്തെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് അംഗമായ ജോളി പത്രോസ് പിന്തുണച്ചതോടെയാണ് നാടകീയമായ അട്ടിമറിയുണ്ടായത്. ജോളി പത്രോസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ Read more about പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി[…]

കണ്ണൂരിൽ പുലിമുരുകന്റെ വ്യാജ പ്രിന്റ് പിടിച്ചു; രണ്ടു പേർ അറസ്റ്റിൽ

01.01 AM 08/11/2016 കണ്ണൂർ: നൂറു കോടിയും കടന്ന് തീയറ്ററുകളെ ജനസാഗരമാക്കി മുന്നേറുന്ന പുലിമുരുകന്റെ വ്യാജ പ്രിന്റ് കണ്ണൂരിൽ പിടിച്ചു. മാർക്കറ്റ് റോഡിലെ കടയിൽ നിന്നാണ് പ്രിന്റ് പിടിച്ചത്. മെമ്മറി കാർഡിലാണ് വ്യാജ പതിപ്പ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കടയുടമയും മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കടയിലാണ് പോലീസ് റെയ്ഡുണ്ടായത്. ഇവിടെ പുലിമുരുകന്റെ വ്യാജ പതിപ്പ് പകർത്തി നൽകുന്നുവെന്ന മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് റെയ്ഡിനെത്തിയത്. കടയുടമ നിരവധി പേർക്ക് വ്യാജ Read more about കണ്ണൂരിൽ പുലിമുരുകന്റെ വ്യാജ പ്രിന്റ് പിടിച്ചു; രണ്ടു പേർ അറസ്റ്റിൽ[…]

ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന് സർക്കാർ

12.55 AM 08/11/2016 ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന് സർക്കാർ സുപ്രീംകോടതിയിയെ അറിയിച്ചു. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും യുഡിഎഫ് ഭരണകാലത്തെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും സർക്കാർ വ്യക്‌തമാക്കി. ശബരിമലയിൽ നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാട്. എന്നാൽ എല്ലാ സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നും ഒരു വിഭാഗത്തെ മാത്രമായി തടയാനാവില്ലെന്നുമാണ് എൽഡിഎഫ് നയം. ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം Read more about ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്ന് സർക്കാർ[…]

വിനോദ് റായ് കിഫ്ബി ഉപദേശക സമിതി ചെയർമാൻ

02.29 PM 07/11/2016 തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്(കിഫ്ബി)ന്റെ ഉപദേശക സമിതി ചെയർമാനായി മുൻ സിഎജി വിനോദ് റായിയെ നിയമിച്ചു. 4004 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ ആദ്യ ഡയറക്ടർബോർഡ് യോഗം അംഗീകാരം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

നിയമനത്തട്ടിപ്പ് കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി

02.19 PM 07/11/2016 കേരളസര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ രേഖകള്‍ കാണാനില്ല. രേഖകള്‍ മുക്കിയതാണെന്ന് പരാതിക്കാര്‍ ആരോപിച്ച് ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. 2008ല്‍ നടന്ന തട്ടിപ്പിന്റെ തെളിവെടുപ്പിനിടെ ആണ് രേഖകള്‍ അപ്രത്യക്ഷമാകുന്നത്. 2008ലാണ് കേരള സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ തട്ടിപ്പ് നടന്നത്. സര്‍വകലാശാല സ്വന്തം നിലയ്ക്ക് നടത്തിയ പരീക്ഷയും ഇന്റര്‍വ്യൂവും വഴി 198 പേര്‍ക്കാണ് അന്ന് നിയമനം കിട്ടിയത്. എന്നാല്‍ ഇതിന് പിന്നില്‍ വ്യാപക അഴിമതി നടന്നുവെന്നാണ് ആരോപണമുയര്‍ന്നത്. Read more about നിയമനത്തട്ടിപ്പ് കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി[…]

കണ്ണൂരിലെ ലോട്ടറി ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ധനമന്ത്രി

02.08 PM 07/11/2016 തിരുവനന്തപുരം: കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വ്യാജ ലോട്ടറി ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനേത്തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.

വടക്കാഞ്ചേരി പീഡനക്കേസ്; ഇരയുടെ മൊഴി ചോർത്തിയെന്ന് അനിൽ അക്കര

02.10 PM 07/11/2016 തൃശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ ഇരയുടെ മൊഴി ചോർത്തിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര എംഎൽഎ ആരോപിച്ചു. പോലീസ് അസോസിയേഷൻ നേതാവിനാണ് മൊഴി ചോർത്തി നൽകിയതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അദ്ദേഹം ഡിജിപിക്ക് പരാതി നൽകി. ഞായറാഴ്ചയാണ് ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘമായിരുന്നു മൊഴി രേഖപ്പെടുത്തിയത്.