കൊച്ചി മെട്രോ; രണ്ടാം ഘട്ടം ഉടൻ

02.17 PM 07/11/2016 കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം മൂന്നോ നാലോ മാസത്തിനുള്ളിൽ തുടങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കെഎംആർഎംഡി ഏലിയാസ് ജോർജ്. 2000 കോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കു ചെലവു പ്രതീക്ഷിക്കുന്നത്. 1300 കോടി രൂപ ഫ്രഞ്ച് വായ്പ പ്രതീക്ഷിക്കുന്നുണ്ടെന്നും ഏലിയാസ് ജോർജ് വ്യക്‌തമാക്കി.

വടക്കാഞ്ചേരി പീഡനം; യുവതിയുടെ മൊഴിയുടെ നിയമസാധുത അന്വേഷണ സംഘം പരിശോധിക്കുന്നു

02.01 PM 07/11/2016 വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴിയുടെ നിയമസാധുത അന്വേഷണ സംഘം പരിശോധിക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കെ.രാധാകൃഷ്ണന്‍ ഇന്ന് ദേശീയ വനിതാ കമ്മീഷന് വിശദീകരണം നല്‍കും. പീഢനത്തിനിരയായെന്ന മുന്‍ മൊഴിയിലുറച്ചാണ് യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. പരാതി വൈകിയ കാരണവും ക്രിമിനല്‍ നിയമനടപടി ചട്ടം 164 പ്രകാരമുള്ള മൊഴിയില്‍ സാമ്പത്തികാരോപണം മാത്രം പറഞ്ഞ സാഹചര്യവും വിശദീകരിച്ചു. മടങ്ങിയെത്തിയ അന്വേഷണ സംഘം ഇപ്പോഴത്തെ മൊഴിയും മുന്‍ നിലപാടുകളും പരിശോധിക്കും.കോടതിയിലെ രഹസ്യമൊഴിയിലുള്ള വൈരുധ്യം മറികടക്കാനുള്ള Read more about വടക്കാഞ്ചേരി പീഡനം; യുവതിയുടെ മൊഴിയുടെ നിയമസാധുത അന്വേഷണ സംഘം പരിശോധിക്കുന്നു[…]

ആദിവാസികളുടെ കടം എഴുതിത്തള്ളാന്‍ അനുവദിച്ച 34 കോടി പാഴാക്കി

01.58 PM 07/11/2016 ആദിവാസികളുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ അനുവദിച്ച 39.5 കോടി രൂപയില്‍ ചെലവഴിച്ചത് 5.5 കോടി രൂപമാത്രം. 2005പേരെ പദ്ധതിയില്‍ ഉ‌ള്‍പ്പെടുത്തിയപ്പോള്‍ 854പേരും മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ മണ്ഡലത്തിലായിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബത്തിനുമായി മുന്‍മന്ത്രി പദ്ധതി ചുരുക്കിയപ്പോള്‍ ബഹുഭൂരിപക്ഷം ഗുണഭോക്താക്കളും കടം എഴുതിതള്ളല്‍ പദ്ധതിക്ക് പുറത്തായി. സംസ്ഥാനത്തെ പട്ടിക വര്‍ഗക്കാര്‍, സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ, ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നോ എടുത്ത വായപാ കുടിശ്ശിക പലിശയടക്കം തിരിച്ചടക്കുന്നതിന് 39,52,41,000 രൂപയാണ് അനുവദിച്ചത്. Read more about ആദിവാസികളുടെ കടം എഴുതിത്തള്ളാന്‍ അനുവദിച്ച 34 കോടി പാഴാക്കി[…]

സംസ്‌ഥാനത്ത് മരാസ്മസ് രോഗം സ്‌ഥിരീകരിച്ചു

01.53 PM 07/11/2016 തിരുവനന്തപുരം: സംസ്‌ഥാനത്ത് മരാസ്മസ് രോഗം സ്‌ഥിരീകരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഉണ്ടാകുന്ന രോഗമാണ് മരാസ്മസ്. തിരുവനന്തപുരത്തെ അമ്പൂരി കൊമ്പൈ ഊരിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്കാണ് മരാസ്മസ് സ്‌ഥിരീകരിച്ചത്. രണ്ടു മാസം മുൻപ് രോഗം സ്‌ഥിരീകരിച്ചിരുന്നുവെന്നും എന്നാൽ കുട്ടികൾക്ക് വേണ്ട ചികിത്സയോ സൗകര്യങ്ങളോ ഒരുക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് വിവരം.

ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു

01.51 PM 07/11/2016 തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ പെരുന്താന്നി ലോക്കൽ കമ്മിറ്റി അംഗം മനോജിനാണ് വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

വിഴിഞ്ഞം വിഷയത്തിൽ ചർച്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ്

01.46 PM 07/11/2016 തിരുവനന്തപുരം: വിഴിഞ്ഞം കരാർ വിഷയത്തിലെ സിഎജി റിപ്പോർട്ട് സംബന്ധിച്ച് നിയമസഭയിൽ ബഹളം. സിഎജി റിപ്പോർട്ട് ചോർന്നതിനെച്ചൊല്ലിയാണ് ബഹളം. സിഎജി റിപ്പോർട്ടിനു രഹസ്യ സ്വഭാവമുണ്ടെന്നും അതിന്മേൽ അധികം ചർച്ച വേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, സിഎജി റിപ്പോർട്ട് ചോരുന്നത് ആദ്യ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സിഎജിയുടെ അന്തിമ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വ്യക്‌തമാക്കി. ഇതിനിടെ സിഎജി റിപ്പോർട്ട് ചോർന്ന സംഭവം അന്വേഷിക്കണമെന്ന് പി.ടി.തോമസ് Read more about വിഴിഞ്ഞം വിഷയത്തിൽ ചർച്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ്[…]

സംസ്ഥാന സര്‍ക്കാറിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡോ. ടി.പി. സെന്‍കുമാര്‍.

04:55 am 7/11/2016 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ പരോക്ഷവിമര്‍ശനവുമായി മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാര്‍. ക്രമസമാധാന പാലനത്തില്‍ കേരളത്തിന് ലഭിച്ച ദേശീയ അംഗീകാരം പലര്‍ക്കുമുള്ള ഉത്തരമാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ ക്രമസമാധാനരംഗത്ത് മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചില്ളെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെയാണ് അദ്ദേഹം ലക്ഷ്യമിട്ടത്. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് കേരളത്തിന് ലഭിച്ചത്. ജനങ്ങളില്‍നിന്ന് അകന്നല്ല താന്‍ പ്രവര്‍ത്തിച്ചത്. Read more about സംസ്ഥാന സര്‍ക്കാറിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡോ. ടി.പി. സെന്‍കുമാര്‍.[…]

ഏക സിവില്‍കോഡ്: മത പണ്ഡിതന്മാര്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടല്‍ മതിയെന്ന് കാന്തപുരം

04:39 am 7/11/2016 കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് മുന്നറിയിപ്പുമായി കാന്തപുരം. മതത്തിന്റെ കാര്യം മത പണ്ഡിതന്മാര്‍ പറയുമെന്നും,രാഷ്ട്രീയക്കാര്‍ അവരുടെ മണ്ഡലത്തില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ കോഴിക്കോട് പറഞ്ഞു. ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്ലീം സംഘടനകളുടെ നിലപാടിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയോന്നോണമാണ് കാന്തപുരം പ്രതികരിച്ചത്. മതപണ്ഡിതന്മാര്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടാല്‍ മതിയെന്ന് കാന്തപുരം തുറന്നടിച്ചു ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയ കക്ഷികള്‍ എതിര്‍ക്കുന്നുണ്ട്. പക്ഷേ അപ്പോഴും മുത്വലാക്ക്, Read more about ഏക സിവില്‍കോഡ്: മത പണ്ഡിതന്മാര്‍ പറയുന്നത് മറ്റുള്ളവര്‍ കേട്ടല്‍ മതിയെന്ന് കാന്തപുരം[…]

ചേര്‍ത്തലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍.

04:27 am 7/11/2016 ചേര്‍ത്തല: സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ത്തല താലൂക്കില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ പോലീസ് അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. എന്നാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ഒരു സംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നെന്ന് പറയുന്നു. പോലീസുകാരെ മര്‍ദിക്കുകയും പോലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തു. വാഹനം തകര്‍ത്ത കേസ് ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ കുത്തിയതോട് സ്വദേശി ശരണ്‍കുമാറിനെ വിവാഹ സ്ഥലത്തുനിന്നും പോലീസ് Read more about ചേര്‍ത്തലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍.[…]

നിയന്ത്രണം വിട്ട് ജീപ്പ് വീടിനു മുകളിലേക്ക് മറിഞ്ഞു

06:54 pm 6/11/2016 മൂന്നാർ: നിയന്ത്രണം വിട്ട് ജീപ്പ് വീടിനു മുകളിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്നും അടിമാലി ഭാഗത്തേക്കുവന്ന കമാണ്ടർജീപ്പണ് ആനച്ചാൽ തീയേറ്റർ പടിയിൽ നിയന്ത്രണം വിട്ട് മറിഞത്. ഞായറാഴ്ച രാവിടെ എട്ടു മണിയോടെയാണ് അപകടം. അപകടത്തിൽ വീട് തകർന്നിട്ടുണ്ട്.