ഡേ കെയറിലെ രണ്ടു വയസുകാരി​യെ പീഡിപ്പിച്ച 62കാരൻ അറസ്​റ്റിൽ

04:30 pm 6/11/2016 കാക്കനാട്​: ഡേ കെയറിലെ രണ്ടു വയസുകാരി​യെ പീഡിപ്പിച്ച 62കാരൻ അറസ്​റ്റിൽ. കാക്കനാ​െട്ട സ്വകാര്യ ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരൻ(62) ആണ്​ അറസ്​റ്റിലായത്​. കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെയാണ്​ പീഡനത്തിനിരയാക്കിയത്​. മൂന്നു ദിവസം മുമ്പാണ്​ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ്​ പീഡന വിവരമറിയുന്നത്​. ഡേ കെയർ അധികൃതരുമായി സംസാരിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കര

04:20 pm 6/11/2016 തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കര എം.എല്‍.എ. നിലവിലെ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അനിൽ അക്കര ആരോപിച്ചു. സി.പി.എമ്മിന്‍റെ താളത്തിനൊത്ത് തുള്ളുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റണം. ഇക്കാര്യം ആവശ്യപ്പെട്ടു ഡി.ജി.പിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. പീഡന വിവവരം വെളിപ്പെടുത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല എന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ Read more about വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണങ്ങളുമായി അനില്‍ അക്കര[…]

സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപെ വീണ്ടും ബോംബേറ്.

07:25 am 6/11/2016 കണ്ണൂര്‍: കണ്ണൂരിൽ സംഘർഷങ്ങളവസാനിപ്പിക്കാൻ മന്ത്രിമാർ പങ്കെടുത്ത് നടത്തിയ സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപെ വീണ്ടും ബോംബേറ്. പാനൂർ കുന്നോത്ത് പറമ്പിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ ബോംബേറിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ലയിൽ ഇനി അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്താനായിരുന്നു ഇന്ന് മന്ത്രിമാർ പങ്കെടുത്ത സർവകക്ഷി സമാധാനയോഗത്തിലെ തീരുമാനം. പാനൂർ കുന്നോത്ത് പറമ്പിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച കൊടിമരം തകർത്തതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഷൈജു, അമൽ Read more about സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപെ വീണ്ടും ബോംബേറ്.[…]

എൻഡോസൾഫാൻ ബാധിത ജീവനൊടുക്കി

05:40 pm 5/11/2016 കാസര്‍കോട്: കാസർകോട് എൻഡോസൾഫാൻ ബാധിത ജീവനൊടുക്കി. കാസർഗോഡ് ബെള്ളൂർ കാളേരി വീട്ടിൽ രാജീവി (60) ആണ് മരിച്ചത്. ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ വ്യക്‌തമാക്കി.

കഴിഞ്ഞ 9 മാസത്തിനിടെ സംസ്ഥാനത്ത് 1163 ബലാത്സംഗക്കേസുകള്‍.

05:40 pm 5/11/2016 തിരുവനന്തപുരം: സംസ്ഥാനത്ത് ബലാത്സംഗക്കേസുകളുംസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഒരോ ദിവസവും കൂടി വരുകയാണെന്നതിന്‍റെ ഞെട്ടിക്കുന്ന കണക്കൂകള്‍ പുറത്ത്. കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ 1163 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ 9 മാസനത്തിനിടെ ആയിരത്തിലധികം ബലാത്സംക്കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റര് ചെയ്തത്. .കൃത്യമായി പറഞ്ഞാല്‍ 1163. ഏറ്റവും കൂടുതല് അതിക്രമങ്ങള്‍ നടന്നത് തലസ്ഥാനത്താണ്. നഗരത്തിനേക്കാള്‍ ഗ്രാമങ്ങള്‍ അതിക്രമങ്ങള്‍ കൂടുതലാണ്. നഗരപരിധിയില്‍ 54 പേര്‍ ഇരയായപ്പോള്‍,ഗ്രാമങ്ങളില്‍ 89 Read more about കഴിഞ്ഞ 9 മാസത്തിനിടെ സംസ്ഥാനത്ത് 1163 ബലാത്സംഗക്കേസുകള്‍.[…]

വടക്കാഞ്ചേരി പീഡനം; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് സര്‍ക്കാര്‍

07:40 am 5/11/2016 തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞു. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. പൊലീസിനെതിരായ ആരോപണം യുവതി ഉന്നയിച്ചത് ഇന്നലെമാത്രമാണെന്നും കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാമെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘം വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണും. Read more about വടക്കാഞ്ചേരി പീഡനം; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് സര്‍ക്കാര്‍[…]

ജയന്തനെ സസ്‌പെന്‍ഡ് ചെയ്തു; കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ല

07:33 am 5/11/2016 തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗ ആരോപണ വിധേയരായ നഗരസഭാ കൗണ്‍സിലര്‍ പി.എന്‍. ജയന്തനെയും ബിനീഷിനെയും സി.പി.എം പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇരുവരും വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയിലെ അത്താണി ലോക്കല്‍ കമ്മിറ്റിയില്‍ മിണാലൂര്‍ ബ്രാഞ്ച് അംഗങ്ങളാണ്. പാര്‍ട്ടിതല അന്വേഷണത്തിനുശേഷം ജയന്തന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നത് തീരുമാനിക്കും. ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനജില്ലാ നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നാണ് ഇരുവര്‍ക്കുമെതിരായ നടപടി ചര്‍ച്ച ചെയ്തത്. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ Read more about ജയന്തനെ സസ്‌പെന്‍ഡ് ചെയ്തു; കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കില്ല[…]

നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

07:30 am 5/11/2016 കോഴിക്കോട്: നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവ് അബൂബക്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം പൊലീസാണ് പിതാവിനെതിരെ കേസെടുത്തത്. അന്ധവിശ്വാസത്തിന്റെ പേരിലാണ് മുക്കം ഓമശേരി സ്വദേശിയായ അബുബക്കര്‍ സ്വന്തം കുഞ്ഞിന് ജനിച്ചയുടന്‍ നല്‍കേണ്ട മുലപ്പാല്‍ നല്‍കാന്‍ സമ്മതിക്കാതിരുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നു. അഞ്ച് ബാങ്ക് വിളിക്ക് ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് ശഠിച്ച അച്ഛനെതിരെ അടിയന്തരമായി കേസെടുക്കാന്‍ കോഴിക്കോട് Read more about നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍[…]

ശനിയാഴ്ച മുതൽ പത്രങ്ങൾ ബഹിഷ്​കരിക്കാൻ അഭിഭാഷകരോട് എറണാകുളം ബാർ അസോസിയേഷ​െൻ

09;14 pm 4/11/2016 കൊച്ചി: ശനിയാഴ്ച മുതൽ പത്രങ്ങൾ ബഹിഷ്​കരിക്കാൻ അഭിഭാഷകരോട് എറണാകുളം ബാർ അസോസിയേഷ​െൻറ നിർദേശം. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കം തീരുന്നത്​ വരെ മാധ്യമ പ്രവർത്തകരെ കോടതിയിൽ കയറ്റില്ലെന്നും മാധ്യമ പ്രവർത്തകർക്കുവേണ്ടി അഭിഭാഷകർ ഹാജരാകില്ലെന്നും​ എറണാകുളം ബാർ അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്​​. ഇക്കാര്യം ജില്ലാ ജഡ്ജിയോട്​ നേരിൽ കണ്ട്​ ആവശ്യപ്പെടും. ജിഷ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് കോടതിമുറിയില്‍നിന്ന് പുറത്താക്കിയ അഭിഭാഷകര്‍ക്കെതിരെ ​പൊലീസ്​ കേസെടുത്തതിന്​ പിന്നാലെയാണ്​ അസോസിയേഷ​െൻറ തീരുമാനം.

മദ്യപിച്ച്‌ ബൈക്ക് ഓടിച്ച്‌ അപകടമുണ്ടാക്കിയ എ എസ് ഐയ്ക്ക് എതിരെ കേസ്

11:41 am 4/11/2016 ആലപ്പുഴ: മാന്നാറില്‍ മദ്യപിച്ച്‌ ബൈക്ക് ഓടിച്ച്‌ അപകടമുണ്ടാക്കിയ എ എസ് ഐയ്ക്ക് എതിരെ കേസ് . തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ എഎസ്‌ഐ സുരേന്ദ്രനെതിരെ മാന്നാര്‍ പൊലീസാണ് കേസെടുത്തത്. മദ്യപിച്ച്‌ വാഹനം ഓടിച്ചതിനാണ് കേസ് രജിസ്ട്രര്‍ ചെയ്യ്തത്. സുരേന്ദ്രന്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിഷയില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായിരുന്നു.