വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പൊലീസിന് വീഴ്ച പറ്റി

11:19 am 4/11/2016 തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തൽ. കേസിനെക്കുറിച്ച് ചർച്ച ചെയ്യാൻ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത്തരത്തിൽ ഒരു വിശദീകരണമുണ്ടായത്. ഉന്നത രാഷ്ട്രീയക്കാർ ഉൾപ്പെടുന്ന കേസായതിനാൽ പൊലീസ് കുറേക്കൂടി കാര്യക്ഷമതയും ജാഗ്രതയും പ്രകടിപ്പിക്കണമായിരുന്നു. കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല എന്നീ വിമർശങ്ങളും യോഗത്തിലുണ്ടായി. ഇക്കാരണങ്ങൾ കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാമംഗലം സി.ഐയെ മാറ്റി ഗുരുവായൂർ എ.സി.പിക്ക് അന്വേഷണ ചുമതല നൽകിയത്. തിരുത്തൽ Read more about വടക്കാഞ്ചേരി കൂട്ടബലാത്സംഗം: പൊലീസിന് വീഴ്ച പറ്റി[…]

കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചവർ ‘ചികിത്സ’ ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടർ

02.20 AM 04/11/2016 കോഴിക്കോട്: അഞ്ച് ബാങ്ക് വിളിക്കു ശേഷമെ നവജാത ശിശുവിന് പാൽകൊടുക്കാൻ പാടുള്ളുവെന്ന് പറഞ്ഞ് മുലപ്പാൽ കൊടുക്കുന്നത് തടഞ്ഞ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോഴിക്കോട് കളക്ടർ എൻ.പ്രശാന്ത്. നവജാത ശിശുവിനെ പട്ടിണിക്കിടാൻ ഒരു മതവും പറയുമെന്ന് കരുതുന്നില്ലെന്നും കുഞ്ഞിന് പാൽ നൽകരുതെന്ന് വാശിപിടിച്ച യുവാവും, ഇയാളെ പ്രേരിപ്പിച്ചയാളും നല്ല ‘ചികിൽസ’ ആവശ്യമുള്ളവരാണെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെതിരെ നടപടിക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… മനുഷ്യനന്മയ്ക്കും Read more about കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചവർ ‘ചികിത്സ’ ആവശ്യമുള്ളവരെന്ന് കോഴിക്കോട് കളക്ടർ[…]

കൗമാരക്കാരിയെ അജ്‌ഞാതർ വീട്ടിൽ കയറി മാനഭംഗപ്പെടുത്തി

02.07 AM 04/11/2016 കോതമംഗലം: കോതമംഗലത്ത് കൗമാരക്കാരിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയെന്നു പരാതി. അജ്‌ഞാതരായ രണ്ടു പേരാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. നാവിനടിയിൽ ലഹരിഗുളിക തിരുകിയ ശേഷമായിരുന്നു ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.

വി.എസ് ആശുപത്രിയിൽ

02.01 AM 04/11/2016 തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിൽ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോൾ.

വടക്കാഞ്ചേരി പീഡനം; അന്വേഷണത്തിൽനിന്നും പേരാമംഗലം സിഐയെ മാറ്റി

01.59 AM 04/11/2016 തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽനിന്നും പേരാമംഗലം സിഐയെ മാറ്റി. പേരാമംഗലം സിഐ മണികണ്ഠനെയാണ് അന്വേഷണ ചുമതലയിൽനിന്ന് മാറ്റിയത്. ഇയാൾക്കു പകരം ഗുരൂവായൂർ എസിപി പി.എ ശിവദാസനാണ് അന്വേഷണ ചുമതല. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. പേരാമംഗലം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു.

മാനന്തവാടിയില്‍ സിപിഎം-സിപിഐ സംഘര്‍ഷം

01.56 AM 04/11/2016 വയനാട്: മാനന്തവാടിയില്‍ സിപിഎം–സിപിഐ സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാരുള്‍പ്പടെ പതിനാല് പേര്‍ക്ക് പരിക്ക്. സിപിഐയുടെ നഗരസഭാ മാര്‍ച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമായത്. എല്‍ഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയിലെ അനധികൃതനിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പാലക്കാട് സ്വദേശിനി കൊല്ലത്ത് കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം: ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

01.49 AM 04/11/2016 കൊല്ലം: പാലക്കാട് സ്വദേശിനിയായ 18 വയസുകാരി കൊല്ലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായതായി പോലീസ്. പാലക്കാട് ചെര്‍പ്പുളശേരിയില്‍ നിന്ന് കാണാതായി കൊല്ലത്ത് കണ്ടെത്തിയ ഡിഗ്രി വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയത്. ഫേസ് ബുക്ക് പ്രണയത്തില്‍പ്പെട്ടാണ് വിദ്യാര്‍ഥിനി കൊല്ലത്തെത്തിയത്. പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. കാമുകന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കായലോരത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് വിവരം, കാമുകന്റെ കൂട്ടുകാരിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. കൊല്ലത്ത് ഏതു സ്ഥലത്തുവച്ചാണ് പീഡനം നടന്നതെന്ന് Read more about പാലക്കാട് സ്വദേശിനി കൊല്ലത്ത് കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം: ദൃശ്യങ്ങൾ പ്രചരിപ്പിച്ചു[…]

യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ – See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=194373#sthash.MlXS3hlp.dpuf

01.45 AM 4/11/2016 തിരുവനന്തപുരം: തൃശൂരിൽ പീഡനത്തിനിരയായ യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. കുറ്റക്കാരെ പാർട്ടിയൊ സർക്കാരോ സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗുരുവായൂരിൽ വിദേശ വനിത ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ

12:29 pm 03/11/2016 ഗുരുവായൂർ: മമ്മിയൂരിലെ ഫ്ലാറ്റിന്‍റെ എട്ടാം നിലയിൽ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. മാണിക്കത്ത് സ്വദേശി ഹരിഹരന്‍റെ ഭാര്യ റുമേനിയക്കാരിയായ റോബർട്ടീന(40)യാണ് മരിച്ചത്. മമ്മിയൂർ ക്ഷേത്രത്തിന് സമീപമുള്ള ‘പഞ്ചരത്ന’ എന്ന ഫ്ലാറ്റിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ ഫ്‌ളാറ്റില്‍നിന്ന് ചാടിയതെന്ന് കരുതുന്നു. അഞ്ചുമാസം മുമ്പാണ് വിദേശ വനിതയും ഗുരുവായൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നത്.

മലപ്പുറം സ്ഫോടനം: പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പുറത്ത്

12:21 pm 3/11/2016 മലപ്പുറം: കളക്ടറേറ്റ് വളപ്പിലെ സ്ഫോടനസ്ഥലത്ത് നിന്ന് കിട്ടിയ പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പുറത്ത് . പെന്‍ഡ്രൈവില്‍ പാര്‍ലമെന്റിന്‍റെ ചിത്രവും, പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ വധഭീഷണിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മുമ്ബ് കൊല്ലത്ത് നടന്ന സ്ഫോടനത്തിലും ഉപയോഗിച്ചത് ഒരേ പോലുള്ള സ്ഫോടക വസ്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന കൊല്ലം വെസ്റ്റ് സി.ഐ ബിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് രാവിലെ എട്ടു മണിയോടെ മലപ്പുറത്ത് എത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് Read more about മലപ്പുറം സ്ഫോടനം: പെന്‍ഡ്രൈവിലെ വിവരങ്ങള്‍ പുറത്ത്[…]