രണ്ട് വയസ്സുകാരന്‍ പുഴയില്‍ വീണു മരിച്ച സംഭവം: ദുരൂഹതയെന്ന് നാട്ടുകാർ.

09:38 AM 03/11/2016 കൊച്ചി: മാതാപിതാക്കള്‍ ഡേ കെയറില്‍ ഏല്‍പിച്ച രണ്ട് വയസ്സുകാരൻ പുഴയില്‍ വീണു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ്-രശ്മി ദമ്പതികളുടെ ഏകമകന്‍ ആദരവ് (അമ്പാടി) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പാണ് ആദവിനെ കുറ്റിക്കാട്ടുകരയിലുള്ള ഡേ കെയറില്‍ വിടാന്‍ തുടങ്ങിയത്. വിവാഹത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് രാജേഷിന് രശ്മി Read more about രണ്ട് വയസ്സുകാരന്‍ പുഴയില്‍ വീണു മരിച്ച സംഭവം: ദുരൂഹതയെന്ന് നാട്ടുകാർ.[…]

കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന സംഘവും എന്‍.ഐ.എ സംഘവും മലപ്പുറത്ത് എത്തി

12:20 pm 2/11/2016 മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഇന്നലെ നടന്ന സ്ഫോടനത്തിലും മുമ്ബ് കൊല്ലത്ത് നടന്ന സ്ഫോടനത്തിലും ഉപയോഗിച്ചത് ഒരേ പോലുള്ള സ്ഫോടക വസ്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന കൊല്ലം വെസ്റ്റ് സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് രാവിലെ എട്ടു മണിയോടെ മലപ്പുറത്ത് എത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെന്‍ഡ്രൈവില്‍ നിര്‍ണ്ണായകമായ മറ്റ് വിവരങ്ങള്‍ ഉണ്ടെന്നാണ് സൂചന കൊല്ലത്തും മലപ്പുറത്തും ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്സ്‍പ്ലോസീവ് Read more about കൊല്ലം സ്ഫോടനം അന്വേഷിക്കുന്ന സംഘവും എന്‍.ഐ.എ സംഘവും മലപ്പുറത്ത് എത്തി[…]

ജിഷ വധക്കേസ്: വിചാരണ ഇന്ന് മുതല്‍

09:33 AM 02/11/2016 കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്‍െറ വിചാരണ ബുധനാഴ്ച തുടങ്ങും. കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയവര്‍ അടക്കം 195 പേരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്. ആദ്യ രണ്ട് സാക്ഷികളെയാണ് ബുധനാഴ്ച ജഡ്ജി എന്‍. അനില്‍കുമാര്‍ മുമ്പാകെ വിസ്തരിക്കുക. അവധിദിനങ്ങള്‍ ഒഴിവാക്കി 2017 ജനുവരി 23 വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ സാക്ഷികളെ വിസ്തരിച്ച് വിചാരണ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 125 രേഖകളും Read more about ജിഷ വധക്കേസ്: വിചാരണ ഇന്ന് മുതല്‍[…]

സക്കീര്‍ ഹുസൈന് സി.പി.എം ഒത്താശ ചെയ്യുന്നു -വി. മുരളീധരൻ

03:55 PM 01/11/2016 തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കളമശേരി ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈനെ സി.പി.എം. സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്‍. ഈ വിഷയത്തില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിന്‍റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും പങ്ക് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 13 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സക്കീര്‍ ഹുസൈനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി Read more about സക്കീര്‍ ഹുസൈന് സി.പി.എം ഒത്താശ ചെയ്യുന്നു -വി. മുരളീധരൻ[…]

കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണ്ണറെ മറന്നതല്ലെന്ന് മുഖ്യമന്ത്രി

03:20 pm 1/11/2016 തിരുവനന്തപുരം: ഇന്ന് നടന്ന കേരളപ്പിറവി ദിനാഘോഷത്തില്‍ ഗവര്‍ണ്ണറെ ക്ഷണിക്കാന്‍ മറന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ ഇപ്പോഴത്തേത് പോലുള്ള പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നും ഒരു വര്‍ഷം നീളുന്ന പരിപാടിയുടെ മറ്റൊരു ചടങ്ങില്‍‍ ഗവര്‍ണ്ണറെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവിയുടെ 60ാം വാര്‍ഷികം ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘വജ്ര കേരളം’ പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന വിമര്‍ശനത്തിനാണ് പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയത്. Read more about കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണ്ണറെ മറന്നതല്ലെന്ന് മുഖ്യമന്ത്രി[…]

എഴുത്തച്ഛന്‍ പുരസ്കാരം സി രാധാകൃഷ്ണന്

03:13 pm 1/11/21016 ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. ഉച്ചയ്ക്ക് 12 മണിക്ക് സി രാധാകൃഷ്ണന്റെ കൊച്ചി കലൂരിലെ വസതിയിലെത്തിയ സാസ്കാരിക മന്ത്രി എ.കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. രാവിലെ കേരളപ്പിറപ്പി ദിന ചടങ്ങിനെത്തിയ രാധാകൃഷ്ണനെ പുരസ്കാര നേട്ടത്തില്‍ പ്രമുഖര്‍ അഭിനന്ദനം അറിയിച്ചു. പുരസ്കാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു.

റേഷന്‍ കടകള്‍ ഇന്നുമുതല്‍ അടച്ചിടും.

09:17 AM 01/11/2016 തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. റേഷന്‍ രംഗം തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന് പുറമെ റേഷന്‍ ഡീലേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നിവര്‍ അടങ്ങിയ സംയുക്ത സമര സമിതിയാണ് സമരം തുടങ്ങുന്നത്. ചൊവ്വാഴ്ച താലൂക്ക് സപൈ്ള ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം Read more about റേഷന്‍ കടകള്‍ ഇന്നുമുതല്‍ അടച്ചിടും.[…]

ജിഷ വധം: തുടരന്വേഷണം ആവശ്യ​പ്പെട്ട്​ പിതാവ്​ കോടതിയിൽ

04:26 PM 31/10/2016 കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയെ സമീപിച്ചു. കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പാപ്പു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നാളെ വാദം കേൾക്കും. ജിഷവധക്കേസ്​ അന്വേഷണസംഘത്തി​െൻറ കണ്ടെത്തലുകള്‍ പലതും വാസ്തവവിരുദ്ധമാണെന്നാണ് ഹരജിയിൽ പാപ്പു പറയുന്നത്. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച്​ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ട്. ജിഷയെ വധിക്കാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. പ്രതിയായ അമീറുൽ Read more about ജിഷ വധം: തുടരന്വേഷണം ആവശ്യ​പ്പെട്ട്​ പിതാവ്​ കോടതിയിൽ[…]

സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു Quick Summary കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവില്‍ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതല്‍ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്ബോഴാണ് സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപം നല്‍കും. മഴ കുറയുന്ന സാഹചര്യത്തില്‍, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേര്‍ന്ന്, സ്ഥിതി വിലയിരുത്തിയിരുന്നു. വരള്‍ച്ചാ പ്രതിരോധത്തിന് കര്‍മ്മപരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികളടക്കം പരിഗണനയിലുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലുള്ള കര്‍മ്മ പരിപാടിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുക. കാലവര്‍ഷം ചതിച്ചതോടെ ഇനിയുള്ള പ്രതീക്ഷ മുഴുവന്‍ തുലാവര്‍ഷത്തിലാണ്.

12:24 pm 31/10/2016 തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവില്‍ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതല്‍ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. Read more about സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു Quick Summary കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവില്‍ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതല്‍ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവര്‍ഷമാണ് കടന്നുപോയത്. ഒക്ടോബറില്‍ ലഭിക്കേണ്ട മഴയില്‍ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്ബോഴാണ് സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപം നല്‍കും. മഴ കുറയുന്ന സാഹചര്യത്തില്‍, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേര്‍ന്ന്, സ്ഥിതി വിലയിരുത്തിയിരുന്നു. വരള്‍ച്ചാ പ്രതിരോധത്തിന് കര്‍മ്മപരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികളടക്കം പരിഗണനയിലുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. യുദ്ധകാലാടിസ്ഥാനത്തിലുള്ള കര്‍മ്മ പരിപാടിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുക. കാലവര്‍ഷം ചതിച്ചതോടെ ഇനിയുള്ള പ്രതീക്ഷ മുഴുവന്‍ തുലാവര്‍ഷത്തിലാണ്.[…]

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശം: രേഖകള്‍ ജയിംസ് കമ്മിറ്റി ഇന്ന് പരിശോധിക്കും

10:00 AM 31/10/2016 തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി തിങ്കളാഴ്ച പ്രവേശരേഖകള്‍ പരിശോധിക്കും. ഹൈകോടതിവിധിയുടെ അടിസ്ഥാനത്തിലാണ്നടപടി. രണ്ട് കോളജുകളിലെയും പ്രവേശത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി ജയിംസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കോടതിനിര്‍ദേശവും ജയിംസ് കമ്മിറ്റി ഉത്തരവുകളും ലംഘിച്ചതിന് രണ്ട് കോളജുകള്‍ക്കും കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. അപേക്ഷകള്‍ നല്‍കിയവരുടെ വിശദാംശങ്ങളും രേഖകളും മാനേജ്മെന്‍റുകള്‍ ഒക്ടോബര്‍ 31ന് രാവിലെ 10ന് മുമ്പ് Read more about കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശം: രേഖകള്‍ ജയിംസ് കമ്മിറ്റി ഇന്ന് പരിശോധിക്കും[…]