വിൽപ്പനശാലയിൽ കടന്ന് തെരുവ് നായ്ക്കൾ നൂറോളം കോഴികളെ കൊന്നു

02.27 AM 29/10/2016 കൊയിലാണ്ടി: തെരുവ് നായ്ക്കൾ വിൽപ്പന ശാലയിൽ കയറി കോഴികളെ കടിച്ചു കൊന്നു. കൊയിലാണ്ടിക്കടുത്ത് മുത്താമ്പി വൈദ്യരങ്ങാടിയിലെ മുനീറിന്റെ ഉടമസ്‌ഥതയിലുള്ള എംഎംകെ ചിക്കൻ കടയിലെ 110 ഓളം കോഴികളെയാണ് നായ്ക്കൂട്ടം കടിച്ച് കൊന്നത്. ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. കോഴികളുടെ ശബ്ദം കേട്ട് കടയുടെ അടുത്തുള്ള ആളുകൾ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. കടയ്ക്കു പുറത്തെ മരത്തിന്റെ കൂട്ടിലായിരുന്നു കോഴികൾ ഉണ്ടായിരുന്നത്. 12 ഓളം നായ്ക്കൾ ചേർന്ന് കൂട് തകർത്ത് കോഴികളെ കടിച്ച് കൊണ്ടുപോയി പല Read more about വിൽപ്പനശാലയിൽ കടന്ന് തെരുവ് നായ്ക്കൾ നൂറോളം കോഴികളെ കൊന്നു[…]

കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

02.25 Am 29/10/2016 തിരുവനന്തപുരം: കാട്ടാക്കടയിൽ കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി. മലയിൻകീഴ് മൂങ്ങോട് സ്വദേശികളായ ശരത്(28), ജിജോ(27), വിനീത് (24) എന്നിവരെയാണ് മലയിൻകീഴ് സിഐ ജയകുമാർ പിടികൂടിയത്. ഇവരിൽ നിന്നും കഞ്ചാവ് പൊതികളും കണ്ടെടുത്തു. മൂന്നംഗ സംഘത്തിന് മറ്റൊരാളാണ് ബൈക്കിൽ കഞ്ചാവ് പൊതികൾ എത്തിച്ച് നൽകിയത് ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. മണലി, മൂങ്ങോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നു എന്ന വിവരം അറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് Read more about കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ[…]

തെരുവ് നായ പ്രശ്നം: മേനക ഗാന്ധിയുടെ അഭിപ്രായം വ്യക്‌തിപരമെന്ന് ഒ.രാജഗോപാൽ

02.23 AM 29/10/2016 തിരുവനന്തപുരം: തെരുവ് നായ വിഷയത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിയെ തള്ളി നിയമസഭയിലെ ഏക ബിജെപി അംഗം ഒ.രാജഗോപാൽ രംഗത്ത്. വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ അഭിപ്രായം വ്യക്‌തിപരമാണെന്നും അതിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന സർക്കാർ തെരുവ് നായകളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാതിരിക്കരുതെന്നും രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.

ഇ.പി.ജയരാജന്റെ രാജി ആന മണ്ടത്തരമെന്ന് വെള്ളാപ്പള്ളി

02.21 AM 29/10/2016 തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്റെ പേരിൽ ഇ.പി.ജയരാജൻ മന്ത്രിസ്‌ഥാനം രാജിവച്ചത് ആന മണ്ടത്തരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണപക്ഷം ജയരാജനെ ക്രൂശിക്കാൻ പാടില്ലായിരുന്നു. ജയരാജന്റെ രാജി സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കരുതുന്നില്ല. രാജിയോടെ പ്രതിപക്ഷത്തിന്റെയും രമേശ് ചെന്നിത്തലയുടെയും ഗ്രാഫ് ഉയർന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ബംഗളൂരു കോടതി വിധി: തനിക്ക് സമൻസ് ലഭിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

02.19 AM 29/10/2016 തിരുവനന്തപുരം: ബംഗളൂരു കോടതി വിധി വന്ന കേസിൽ തനിക്ക് സമൻസ് ലഭിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭയിലെ മീഡിയാ റൂമിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കേസ് ഗൗരവമായി എടുക്കാത്തത് തന്റെ ഭാഗത്തു നിന്നും വന്ന പിഴവായി വേണമെങ്കിൽ പറയാം. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത സോളാർ കേസിൽ പരാതിയിലോ മൊഴിയിലോ എഫ്ഐആറിലോ പണം തട്ടിയതിൽ തനിക്ക് പങ്കുള്ളതായി പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കൈയേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന് മാമൂക്കോയ

02.16 AM 29/10/2016 കോഴിക്കോട്: കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോർപ്പറേഷൻ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടൻ മാമൂക്കോയ. കൈയേറ്റം ഒഴിപ്പിക്കാൻ എന്ന പേരിൽ എത്തിയ പോലീസ് അപമര്യാദയായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു. റോഡ് വികസനത്തിനായി പൊതുസ്‌ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ മാമൂക്കോയയുടെ വീടിന് മുന്നിലെ കോൺക്രീറ്റ് ഇട്ടഭാഗം കോർപ്പറേഷൻ അധികൃതർ വ്യാഴാഴ്ച പൊളിച്ചു നീക്കിയിരുന്നു. ഇതിനിടെയാണ് താരത്തോടെ ഉദ്യോഗസ്‌ഥർ മോശമായി പെരുമാറിയതെന്നാണ് ആരോപണം

ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

02.11 AM 29/10/2016 തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർക്കിടയിൽ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ജേക്കബ് തോമസിനെ മാറ്റാൻ ആഗ്രഹിക്കുന്ന വലിയ ഒരു ശക്‌തിയുണ്ട്. പദവിക്ക് നിരക്കാത്ത കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. ചില അധികാര കേന്ദ്രങ്ങളാണ് സിബിഐ നടപടിക്ക് പിന്നിലെന്നും അതുകൊണ്ടാണ് കോടതിയിൽ Read more about ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി[…]

വിജിലൻസ് കേസ് പ്രതികാര നടപടിയെന്നു ടോം ജോസ്

02.08 AM 29/10/2016 കൊച്ചി: വിജിലന്‍സിന്റെ പ്രതികാര നടപടികളുടെ ഭാഗമായുള്ളതാണ് തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസുകള്‍ മുഴുവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. തന്നെ മനപ്പൂര്‍വം അപമാനിക്കാനാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളത്. അധികാര ദുര്‍വിനിയോഗമാണ് വിജിലന്‍സ് നടത്തുന്നതെന്നും ടോം ജോസ് ആരോപിച്ചു.

ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡ

02.07 AM 29/10/2016 തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫഌറ്റില്‍ വിജിലന്‍സ് റെയ്ഡ്. എറണാകുളത്തെ കലൂരിലുള്ള ഫഌറ്റില്‍ വിജിലന്‍സ് റെയ്ഡിനെത്തിയെങ്കിലും പൂട്ടിക്കിടക്കുന്നതിനാല്‍ തുടങ്ങനായില്ല. ടോം ജോസിന്റെ ഭാര്യ ഇരിങ്ങാലക്കുടയില്‍ നിന്നു എത്തിയ ശേഷമേ ഇവിടെ റെയ്ഡ് തുടങ്ങൂ. വിജിലന്‍സ് എറണാകുളം സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ടോം ജോസിനെതിരെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ Read more about ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡ[…]

നൂറു പവനും ആറര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

01.41 AM 29/10/2016 തിരുവനന്തപുരം: കിളിമാനൂരില്‍ ജ്വൂലറിയുടമയില്‍ നിന്നും നൂറു പവനും ആറര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ 6 പ്രതികള്‍ പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവറെ ബാഗ്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയതത്. ഈ മാസം ഒന്നാം തീയതിയാണ് കിലിമാനൂരിലെ പൂങ്കാവനം ജ്വൂലറിയുടമയയാ സൈനുലാബ്ദീന്റെ പക്കല്‍ നിന്ന്‌നും സ്വര്‍ണ്മവും പണവും കവര്‍ന്നത്.കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിയെടുക്കുകയായിരുന്നു.കായകുളം സ്വദേശികളായ ഫൈസല്‍ ,സജിത്,ആഷിഖ്,കിളിമാനൂര്‍ സ്വദേശി വിനോദ്,മൂവാറ്റുപുഴ സ്വദേശി ഹരികൃഷ്ണ സാഗര്‍,സുജിത്ത എന്നിവരാണ് പിടിയിലായത്.കേസിലെ Read more about നൂറു പവനും ആറര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍[…]