എടിഎം ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

01.27 AM 29/10/2016 കൊച്ചി: ആലുവ ദേശത്ത് എസ്ബിടി എടിഎം ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മാണിക്യമംഗലം സ്വദേശി തോമസ് മാത്യുവിനെയാണ് നെടുന്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ആലവയക്കടുത്ത് ദേശം കുന്നുംപുറത്തെ എസ്ബിടിയുടെ എടിഎം കൗണ്ടര്‍ ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍, സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഉടനെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട്,മറ്റൊരു കേസില്‍ ഒന്നാം പ്രതി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് Read more about എടിഎം ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍[…]

സ്‌കൂളിന് മുന്നില്‍ കഞ്ചാവ് വിറ്റുകൊണ്ടിരുന്നയാളെ പിടികൂടി

01.23 AM 29/10/2016 സ്‌കൂളിന് മുന്നില്‍ കഞ്ചാവ് വിറ്റുകൊണ്ടിരുന്നയാളെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പെരുന്പാവൂര്‍ സ്വദേശി സലാമാണ് അറസ്റ്റിലായത്. മാരകായുധങ്ങളും ഇയാളില്‍നിന്ന് കണ്ടെടുത്തു. നിരവധി മോഷണക്കേസുകളിലും കഞ്ചാവ് വില്‍പ്പന കേസുകളിലും പ്രതിയായ പെരുന്പാവൂര്‍ ഒന്നാംമൈല്‍ സ്വദേശി സലാമാണ് അറസ്റ്റിലായത്. മൂവാറ്റുപുഴക്ക് സമീപം പേഴക്കാപ്പള്ളിയില്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം കഞ്ചാവ് വില്‍പ്പനക്കെത്തിയപ്പോഴാണ് പിടിയിലായത്. ഒരാള്‍ സംശയാസ്പദമായി സ്‌കൂളിന് മുന്നില്‍ നില്‍ക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സി.ഐ. സി. ജയകുമാര്‍, എസ്.ഐ. പി.ടി. വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ Read more about സ്‌കൂളിന് മുന്നില്‍ കഞ്ചാവ് വിറ്റുകൊണ്ടിരുന്നയാളെ പിടികൂടി[…]

വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

01.20 AM 29/10/2016 കോതമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോതമംഗലം ചെങ്ക സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡനം വിവരം കോതമംഗലം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പല തവണ സുരേഷ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഒപ്പം കുട്ടിയെ ഭിഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അനധികൃത സ്വത്ത്: കെസി ജോസഫിനെതിരെ അന്വേഷണം

01.13 AM 29/10/2016 തലശേരി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫും കുരുക്കിലേക്ക്. കെ.സി ജോസഫിനെതിരെ അന്വേഷണത്തിന് തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 29നകം സമര്‍പ്പിക്കണം. കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല. കെ.സി ജോസഫ്, ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കെ.സി ജോസഫ് മന്ത്രിയായിരിക്കേ മകന്‍ അശോക് ജോസഫിന്റെ Read more about അനധികൃത സ്വത്ത്: കെസി ജോസഫിനെതിരെ അന്വേഷണം[…]

ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു

09.40 AM 28/10/2016 കൊച്ചി: ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു. ടോം ജോസിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഫ്‌ലാറ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. അന്വേഷണം നടത്തുന്നത് എറണാകുളം വിജിലന്‍സ് സെല്‍. റെയ്ഡ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അതേ സമയം ടോം ജോസിന് എതിരെ വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ടോംജോസ് 60 ശതമാനം അധിക സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്‌ഐആറിലെ പ്രധാന ആരോപണം. എന്നാല്‍ തനിക്കെതിരായ പരാതി ക്രിമിനല്‍ Read more about ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു[…]

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസെന്ന് കോടിയേരി

09.29 AM 28/10/2016 ആര്‍എസ്എസ് ഭീകരപ്രസ്ഥാനമെന്ന് കോടിയേരി. മഹാത്മാഗാന്ധിക്കെതിരെയായിരുന്നു ആദ്യ ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ബംഗളുരുവിലേക്ക് കൊണ്ടുപോയ മാലിന്യം കോയമ്പത്തൂരില്‍ തട്ടി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

09.27 AM 28/10/2016 ബംഗളുരുവിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മലപ്പുറത്തു നിന്ന് മന്ത്രി കെ.ടി ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ലോറികള്‍ മാലിന്യം തട്ടിയത് കോയമ്പത്തൂരിലെ കൃഷിയിടത്തില്‍. മലപ്പുറം, കോഴിക്കോട് സ്വദേശികളായ 24 ലോറി ഡ്രൈവര്‍മാരെ കോയമ്പത്തൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചേലേമ്പ്ര പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ റീസൈക്ലിങ്ങ് യൂണിറ്റിലേക്ക് കൊണ്ടുപോകുന്നതിന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി കെ.ടി ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇതടക്കം മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ആശുപത്രി Read more about ബംഗളുരുവിലേക്ക് കൊണ്ടുപോയ മാലിന്യം കോയമ്പത്തൂരില്‍ തട്ടി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍[…]

നായ്ക്കളെ കൊന്ന സംഭവത്തില്‍ ജോസ് മാവേലിക്കെതിരേ കേസെടുത്തു

10.59 PM 27/10/2016 തിരുവനന്തപുരം: തൊണ്ണൂറുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ നായ്ക്കളെ കൊന്ന സംഭവത്തില്‍ ജോസ് മാവേലിക്കെതിരെ പോലീസ് കേസെടുത്തു. ജോസ് മാവേലിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇതേതുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.

തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടിയുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം

10.56 PM 27/10/2016 തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. വി.ഡി.സതീശനാണ് ആരോപണം ഉന്നയിച്ചത്. കശുവണ്ടി കോര്‍പ്പറേഷനും കാപെക്‌സിനും എതിരേയാണ് ആരോപണം. സതീശന്റെ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും തെളിയിച്ചാല്‍ പണിനിര്‍ത്താന്‍ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തേണ്ട ഒരുകാര്യവുമില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു.

മേനക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ വി.മുരളീധരന്‍

10.16 PM 27/10/2016 തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ നിയമം ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരേ ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ രംഗത്ത്. പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് മുരളീധരന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസമാണ് മേനക ഗാന്ധി നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന പ്രസ്താവനയിറക്കിയത്. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും മന്ത്രിക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്.