കോട്ടയത്ത് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

10.13 PM 27/10/2016 കോട്ടയം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. കഞ്ഞിക്കുഴി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ഏഴു ഹോട്ടലുകളില്‍ ഇന്നു രാവിലെയാണ് നഗരസഭ അധികൃതര്‍ പരിശോധന നടത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള ചപ്പാത്തി, ചിക്കന്‍, ചോറ്, ബീഫ്കറി, മീന്‍ കറി, വെജിറ്റബിള്‍ കറികള്‍ എന്നിവയാണ് പിടികൂടിയത്. ആഴ്ചകളോളം പഴക്കമുള്ള എണ്ണയും പിടികൂടി. പരിശോധന നടത്തിയ ഹോട്ടലുകളില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ആരോഗ്യ വിഭാഗം Read more about കോട്ടയത്ത് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി[…]

കെജ്​രിവാളിന്​ വധഭീഷണി

11:34 AM 27/10/2016 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ട്​ 6.16ന് ഡൽഹി പൊലീസ്​ കൺട്രോൾ റൂമിലേക്ക്​ വിളിച്ചാണ്​ അജ്ഞാതൻ ഭീഷണി മുഴക്കിയത്​. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ്​ സ്വദേശി രവീന്ദർ കുമാർ തിവാരിയാണ്​ ​േഫാൺ വിളിച്ചതെന്ന്​​​ പൊലീസ്​ കണ്ടെത്തി. ഉടൻ പൊലീസ്​ ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മദ്യപാനിയും മാനസികാസ്വസ്​ഥമു​ള്ളയാളാണെന്നുമാണ്​​ അയൽക്കാർ നൽകുന്ന വിവരം. കെജ്​രിവാളിനെ വെടിവെക്കുമെന്നറിയിച്ചാണ്​ ഇയാൾ​ ​ഫോൺ ചെയ്​തത്​. ആരാണ്​ ഫോൺചെയ്യുന്നതെന്ന്​ പൊലീസ്​ ചോദിച്ചെങ്കിലും Read more about കെജ്​രിവാളിന്​ വധഭീഷണി[…]

ജേക്കബ് തോമസിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം

10:32 am 27/10/2016 തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ സിബിഐ സത്യവാങ്മൂലത്തെ ചൊല്ലി ബിജെപിയില്‍ തര്‍ക്കവും ആശയക്കുഴപ്പവും. മാണിയെയും വെള്ളാപ്പള്ളിയെയും പ്രീതിപ്പെടുത്താനുള്ള നീക്കമാണോയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ സംശയം. അതേസമയം സിബിഐ നടപടിയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. ജേക്കബ് തോമസിനെതിരായ സര്‍വ്വീസ് ചട്ടലംഘനകേസിനെ ചൊല്ലി സര്‍ക്കാര്‍ സിബിഐ പോര് മുറുകുന്നതിനിടെയാണ് പ്രശ്‌നം ബിജെപിയിലും ചര്‍ച്ചയാകുന്നത്. മാറാട് അടക്കമുള്ള പ്രമാദ കേസുകളില്‍ വിമുഖത കാണിക്കുന്ന സിബിഐ സര്‍വ്വീസ് ചട്ടലംഘന കേസില്‍ കാണിച്ച താല്പര്യം Read more about ജേക്കബ് തോമസിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം[…]

വിജിലന്‍സിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

10:27 am 27/10/2016 തിരുവനന്തപുരം: അഴിമതിവിരുദ്ധ പോരാട്ടം കാര്യക്ഷമമാക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക, പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കുക തുടങ്ങി വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായി. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലേക്ക് വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ Read more about വിജിലന്‍സിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം[…]

ഹൈകോടതിക്ക് മുന്നിലെ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം

09:44 am 27/10/2016 തിരുവനന്തപുരം: ഹൈകോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെയും തുടര്‍ന്നുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെയും കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തും. റിട്ട. ജസ്റ്റിസ് പി.എ. മുഹമ്മദിനെയാണ് അന്വേഷണ കമീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ജൂലൈ 20നാണ് ഹൈകോടതിയുടെ വടക്കേ ഗേറ്റിനുമുന്നില്‍ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1952ലെ കമീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരമായിരിക്കും അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവ് കാരണം സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്‌ളെന്ന് Read more about ഹൈകോടതിക്ക് മുന്നിലെ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം[…]

മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപക പോസ്​റ്ററുകൾ.

09:13 AM 26/10/2016 തൃശൂർ: മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ. ബാലകൃഷ്ണൻ കോൺഗ്രസിന്റെ ശാപമെന്നും മകളെ മേയറാക്കാൻ ഗാന്ധി ഘാതകരുമായി കൂട്ടുകൂടാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപിക്കുന്ന പോസ്റ്റർ ജനാധിപത്യ ഐ ഗ്രൂപ്പിന്റെ പേരിലാണ്. വിജയത്തിന്റെ കൊടുമുടി കയറിയെന്ന് തോന്നിയാൽ പിന്നെ നേതാക്കൾ സ്വയം വിരമിക്കണമെന്ന എ കെ. ആന്റണിയുടെ വാക്കുകളും പോസ്റ്ററിലുണ്ട്​. ഡി.സി.സി പ്രസിഡന്റാവാൻ സി.എൻ. സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾക്കിടക്കാണ് പോസ്റ്ററുകൾ നിരന്നത്. സി.എൻ ഐ ഗ്രൂപ്പുകാരനാണ്. എന്നാൽ തൃശൂരിൽ ഐ ഗ്രൂപ്പ് Read more about മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപക പോസ്​റ്ററുകൾ.[…]

ഐഒസി സമരം ഒത്തുതീര്‍പ്പായി

09:59 am 26/10/2016 തിരുവനന്തപുരം: ഐഒസി സമരം ഒത്തുതീര്‍പ്പായി. ഗതാഗത മന്ത്രി സി കെ ശശീന്ദ്രനുമായി ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ചര്‍ച്ചയിലെ തീരുമാന പ്രകാരം ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ മൂന്നു വരെ മാറ്റിവെച്ചു. ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തി വരുന്ന നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഐഒസിയുടെ മിക്ക പമ്പുകളിലെയും സ്റ്റോക്ക് തീര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി ഗതാഗതമന്ത്രിയുടെ സാനിധ്യത്തില്‍ Read more about ഐഒസി സമരം ഒത്തുതീര്‍പ്പായി[…]

റേഷന്‍ കാര്‍ഡ് തിരുത്തല്‍ നവംബര്‍ അഞ്ചുവരെ നീട്ടി

09:50 am 26/10/2016 തിരുവനന്തപുരം: റേഷന്‍ കാര്‍ഡിനുള്ള മുന്‍ഗണനാ പട്ടികയിലെ അപാകതകള്‍ തിരുത്താനുള്ള അവസാന തീയതി നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിലെ ആക്ഷേപങ്ങളും അവകാശവാദങ്ങളും ഒക്ടോബര്‍ 30 വരെ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിനിടയില്‍ വരുന്ന അവധി ദിവസങ്ങളിലും താലൂക്ക് സപൈ്ള ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വില്ളേജ് ഓഫിസുകളിലും താലൂക്ക് സപൈ്ള ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിലും പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫിസ് Read more about റേഷന്‍ കാര്‍ഡ് തിരുത്തല്‍ നവംബര്‍ അഞ്ചുവരെ നീട്ടി[…]

നിസാം ജയിലില്‍നിന്ന് വിളിച്ചത് അഭിഭാഷകരെയും ക്രിമിനലുകളെയും

09:44 am 26/10/2016 തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാം ജയിലില്‍നിന്ന് ഫോണില്‍ വിളിച്ചവരില്‍ അഭിഭാഷകരും ബിസിനസ് പ്രമുഖരും ഗുണ്ടാനേതാക്കളും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉപയോഗിച്ച രണ്ട് സിം കാര്‍ഡുകളുടെ വിശദാംശങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടത്തെിയത്. രാജസ്ഥാന്‍, കാസര്‍കോട് എന്നിവിടങ്ങളില്‍നിന്ന് എടുത്ത സിം കാര്‍ഡുകളാണ് നിസാം ജയിലില്‍ ഉപയോഗിച്ചത്. ഇതാകട്ടെ പത്ത് ഫോണുകളില്‍ ഉപയോഗിച്ചതായി തെളിഞ്ഞു. രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണുകളാണെങ്കില്‍ ആറോ ഏഴോ ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ടാകാം. 2012 മുതല്‍ ഈ Read more about നിസാം ജയിലില്‍നിന്ന് വിളിച്ചത് അഭിഭാഷകരെയും ക്രിമിനലുകളെയും[…]

കായംകുളത്ത് സി.പി.ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

04:09 pm 25/10/2016 കായംകുളം: സി.പി.ഐ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷവും ലാത്തിചാർജും. ഒമ്പത് സി.പി.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം അഡ്വ. ഷിജിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകർ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ബാരികേഡ് തകർത്ത് സ്റ്റേഷനിലേക്ക് കടക്കുവാൻ സി.പി.ഐ പ്രവർത്തകർ നടത്തിയ ശ്രമമാണ് സംഘർഷത്തിന് വഴിവെച്ചത്. പ്രകോപിതരായ പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുള്ള Read more about കായംകുളത്ത് സി.പി.ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം[…]