സൗമ്യക്ക് സംഭവിച്ചത് ജിഷക്ക് സംഭവിക്കരുതെന്ന ആവശ്യവുമായി പെൺകൂട്ടായ്മ
12:33 pm 25/10/2016 കോഴിക്കോട്: സൗമ്യവധക്കേസിന്‍റെ അന്തിമ വിചാരണയിൽ സംഭവിച്ച നീതികേട് ജിഷവധക്കേസിൽ ആവർത്തിക്കരുത് എന്ന പ്രചരണവുമായി പ്രതിഷേധ കൂട്ടായ്മ. ജിഷവധക്കേസിന്‍റെ വിചാരണ ആരംഭിക്കുന്ന നവംബർ രണ്ടിന് പെണ്ണൊരുമയുടെ നേതൃത്വത്തിൽ ഷൊർണൂരാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയും നിയമവും നീതിന്യായ വ്യവസ്ഥയും അനാസ്ഥ ആവർത്തിക്കുകയും ചെയ്യുമ്പോൾ നിഷ്ക്രിയരായി ഇരിക്കാൻ അവകാശമില്ല എന്ന മുദ്രാവാക്യം ഉയർത്തുന്ന കൂട്ടായ്മയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അഞ്ഞൂറോളം സ്ത്രീകൾ പങ്കെടുത്ത് രക്തപ്രതിജ്ഞയെടുക്കും. നീതികേടുകൾ ആവർത്തിക്കരുത് എന്ന സന്ദേശവുമായി നടത്തുന്ന പ്രതിഷേധത്തിൽ Read more about സൗമ്യക്ക് സംഭവിച്ചത് ജിഷക്ക് സംഭവിക്കരുതെന്ന ആവശ്യവുമായി പെൺകൂട്ടായ്മ[…]










