നായ്ക്കളെ പിടികൂടി കല്‍പറ്റക്കടുത്ത പറമ്പില്‍ പാര്‍പ്പിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ​

11:09 am 15/10/2016 കല്‍പറ്റ: കോഴിക്കോട് തെരുവില്‍നിന്ന് നായ്ക്കളെ പിടികൂടി കല്‍പറ്റക്കടുത്ത എടഗുനിയിലെ പറമ്പില്‍ പാര്‍പ്പിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ​നാട്ടുകാരുടെ പരാതിയിലാണ് കൽപറ്റ പൊലീസ്​ കേസെടുത്തത്​. തെരുവു നായക്കളെ ജനവാസ പ്രദേശത്ത്​ വളർത്തുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ വെള്ളിയാഴ്​ച രാവിലെ കല്‍പറ്റ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉപരോധിച്ചു. രാവിലെ ജ്വല്ലറി തുറക്കുന്നതിന് മുമ്പായി എത്തിയ നാട്ടുകാര്‍ ഏറെ നേരം കുത്തിയിരുന്ന് സമരം നടത്തി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സമരത്തെ അഭിസംബോധന ചെയ്തു. ആര്‍ക്കും എവിടെയും എത്ര നായ്ക്കളെയും Read more about നായ്ക്കളെ പിടികൂടി കല്‍പറ്റക്കടുത്ത പറമ്പില്‍ പാര്‍പ്പിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ​[…]

കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി

10:55 am 15/10/2016 തൃശൂര്‍: ഗുജറാത്തില്‍ ഭൂസമരത്തിനൊപ്പം നിന്ന സി.പി.എം കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. അതിന് തയാറായില്ളെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ദലിതര്‍ നടത്തുന്ന സമരത്തിന്‍െറ മുന്‍നിരയില്‍ താനുമുണ്ടാകുമെന്ന് ഗുജറാത്ത് ഭൂസമര നായകനായ മേവാനി മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ തെക്കേഗോപുരനടയില്‍ ദലിത് ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിനെതിരെ ദലിത്, ആദിവാസി, മുസ്ലിംകളുടെ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഗുജറാത്തില്‍ തുടങ്ങിയ ഭൂസമരം Read more about കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി[…]

ജര്‍മന്‍ ഓണററി കോണ്‍സലേറ്റ് തിരുവനന്തപുരത്ത്

09:07 am 15/10/2016 തിരുവനന്തപുരം: ഫെഡറല്‍ റിപബ്ലിക് ഓഫ് ജര്‍മനിയുടെ ഓണററി കോണ്‍സലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍സലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ രംഗങ്ങളില്‍ കേരളവും ജര്‍മനിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ കോണ്‍സലേറ്റിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം

09:05 am 15/10/2016 വ്യവസായ വകുപ്പിലെ ബന്ധുനിയമനം സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് വ്യവസായ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കും. രേഖകളുടെ പരിശോധനക്കുശേഷമായിരിക്കും ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുക. ഇ.പി.ജയരാജനെതിരെ ഉയര്‍ന്ന ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ശ്രീമതി ടീച്ചറുടെ മകന്റേതുള്‍പ്പെടെ, പരാതിയില്‍ പറയുന്ന ചില നിയമനങ്ങളെക്കുറിച്ചാകും പ്രാഥമിക അന്വേഷണം. ഈ നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ നാലു മാസവും നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളെ കുറിച്ചും കേസ് രജിസ്റ്റര്‍ ചെയ്ത് Read more about ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം[…]

ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍.

08:04 pm 14/10/2016 നിയമനവിവാദത്തില്‍ ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്താന്‍ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന ഇ പി ജയരാജന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന് പറ്റാത്ത നിലപാട് ഇടതുമുന്നണി എടുത്തു. മാതൃകാപരമായി നിലപാടാണ് പാര്‍ട്ടി എടുത്തത്. ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരെയും പി കെ ശ്രീമതിക്കെതിരെയുമുള്ള സംഘടനാനടപടിയെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അത് സംസ്ഥാന Read more about ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍.[…]

വഞ്ചിയൂർ വിജിലൻസ് കോടതിയിൽ നിന്ന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ബലംപ്രയോഗിച്ച ഇറക്കിവിട്ടു

01:04 pm 14/10/2016 തിരുവനന്തപുരം: വഞ്ചിയൂർ വിജിലൻസ് കോടതിയിൽ നിന്ന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ബലംപ്രയോഗിച്ച ഇറക്കിവിട്ടു. മന്ത്രി ഇ.പി.ജയരാജന്‍റെ കേസ് പരിഗണിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് കോടതിയിൽ നിന്ന് ഒരു സംഘം അഭിഭാഷകർ ഇറക്കിവിട്ടത്. ജഡ്ജിയുടെ മുമ്പിൽ വെച്ചായിരുന്നു അഭിഭാഷകരുടെ അതിക്രമം. പൊലീസ് നോക്കിനിൽക്കെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റവും ഇറക്കിവിടലും നടന്നത്. മീഡിയ റൂമിലെ മാധ്യമ സ്ഥാപനങ്ങളുടെ പേരെഴുതിയ ബോർഡുകളും ഒരു സംഘം അഭിഭാഷകർ തകർത്തു. ഇന്ന് രാവിലെ മുതൽ തന്നെ വാർത്ത റിപ്പോർട്ട് ചെയ്യാനായി മാധ്യമപ്രവർത്തകർ Read more about വഞ്ചിയൂർ വിജിലൻസ് കോടതിയിൽ നിന്ന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ ബലംപ്രയോഗിച്ച ഇറക്കിവിട്ടു[…]

തിരുവനന്തപുരം ചെക്ക്‌പോസ്റ്റില്‍ നിന്നും 18 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

10:59 am 14/10/2016 തിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റില്‍ നിന്നും 18 ചാക്ക് പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും പിക്കപ്പ് വാനില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഉത്പന്നങ്ങളാണ് പിടിച്ചത്. 35 ലക്ഷം രൂപ വിലവരുന്ന പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു.

കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്.

09 :39 am 14/10/2016 കണ്ണൂര്‍: കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്. തിരിച്ചടിക്കാതെ പിന്‍മാറില്ലെന്ന വാശിയും. 17 വര്‍ഷം മുന്‍പ് ഇതുപോലെ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി നായനാരുടെ നേതൃത്വത്തില്‍ നടത്തിയതുപോലെയുള്ള ഇടപെടലാണ് ഇപ്പോള്‍ വേണ്ടതെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. 1999 അവസാനത്തിലേക്ക് കടന്ന ഡിസംബര്‍ മാസത്തിലാണ് കണ്ണൂരിനെയും കേരളത്തെയും നടുക്കി യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ പാനൂര്‍ ഈസ്റ്റ് മൊകേരി എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ മുന്നിലിട്ട് സമാനതകളില്ലാത്ത വിധം വെട്ടിക്കൊലപ്പെടുത്തിയത്. Read more about കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്.[…]

കണ്ണൂർ –യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ട്രെയിനിൽ സ്​ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

02:40 pm 13/10/2016 കോഴിക്കോട്​: കണ്ണൂർ –യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ട്രെയിനിൽ സ്​ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്​ച രാവിലെ ഒമ്പതുമണിയോടെ കോഴിക്കോട്​ സ്​റ്റേഷനിലെത്തിയ തീവണ്ടിയിലാണ്​ 40 വയസു തോന്നിക്കുന്ന സ്​ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്​. ജനറൽ കംമ്പാർട്ട്​മെൻറിലാണ്​ കർണാടക സ്വദേശിയെന്ന്​ സംശയിക്കുന്ന സ്​ത്രീ​യുടെ മൃതദേഹം കണ്ടെത്തിയത്​. യാ​ത്രക്കാർ റെയിൽവേ പൊലീസിനെ അറിയിക്കുകയും തുടർന്ന്​ മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്​.

ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തും.

12:38 pm 13/10/2016 തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തും. പുലര്‍ച്ചെ 6.15ന് കൊച്ചിയില്‍ നിന്നാണ് പുറപ്പെടുന്നത്. പുന$സംഘടന സംബന്ധിച്ച നിര്‍ദേശങ്ങള്‍ എത്രയുംവേഗം സമര്‍പ്പിക്കാനാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്ക് ഹൈകമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനുള്ള അന്തിമ സമയപരിധി ഒക്ടോബര്‍ അഞ്ചിന് അവസാനിച്ചിരുന്നു. സമയം നീട്ടി നല്‍കണമെന്ന് പ്രമുഖ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈകമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പേര് ഉള്‍പ്പെട്ട പാനല്‍ നല്‍കാന്‍ അനുവദിക്കണമെന്ന Read more about ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തും.[…]