നെടുമ്പാശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.
09:40 am 13/10/2016 കൊച്ചി: നെടുമ്പാശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് സ്കൂളിന്‍റെ അവകാശവുമായി ബന്ധപ്പെട്ട് നിലിനല്‍ക്കുന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ സ്കൂളിന് മുന്നില്‍ നിരാഹാരം ആരംഭിച്ചിട്ടുണ്ട്. മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മില്‍ കാലങ്ങളായി നിയമയുദ്ധം നടന്നുവരികയാണ്. സ്കൂളിന്‍റെ കനകജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. പരിപാടി നടത്താന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നേരത്തെ യാക്കോബായസഭ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. Read more about നെടുമ്പാശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.[…]










