മരുമകൻ അമ്മായി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി

11:57 am 11/10/2016 കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടി പ്രളയക്കാട് മരുമകൻ അമ്മായി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പുലക്കുടി പൗലോസിന്‍റെ ഭാര്യ ഏലിയാമ്മ (60) ആണ് മരിച്ചത്. മരുമകനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരുമകന്‍റെ അമിത മദ്യപാനം എതിർത്തതും സ്വത്ത് തർക്കവുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

കേരളത്തിന് വെള്ളം കിട്ടും; ആളിയാര്‍ പ്രശ്നത്തിന് പരിഹാരമായി

08:53 am 11/10/2016 ആളിയാറില്‍ നിന്ന് കേരളത്തിന് വെള്ളം വിട്ടുനല്‍കില്ലെന്ന് തമിഴ്നാട് തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ കേരളത്തിന് അനുകൂല തീരുമാനം. പ്രശ്നം കേരളത്തിന് അനുകൂല തീരുമാനം. പൊള്ളാച്ചിയില്‍ വച്ച് കേരള-തമിഴ്നാട് ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന് വെള്ളം നല്‍കാന്‍ തീരുമാനമായി. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ മാസം ഒന്നു മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ കേരളത്തിന് ലഭിക്കേണ്ടത് 700 ദശലക്ഷം ഘനയടി ജലമാണ്. എന്നാല്‍ 50 ദശലക്ഷം ഘനയടി പോലും ലഭിച്ചിരുന്നില്ല. നാല് ദിവസങ്ങള്‍ക്ക് Read more about കേരളത്തിന് വെള്ളം കിട്ടും; ആളിയാര്‍ പ്രശ്നത്തിന് പരിഹാരമായി[…]

ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം പി.ആര്‍. ശ്രീജേഷിന്

08:40 am 11/10/2016 തിരുവനന്തപുരം: ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ മൂന്നിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മത്സരത്തില്‍ ടീമിനെ നയിച്ചിരുന്നത് ശ്രീജേഷായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച പ്രകടനവും വെള്ളി മെഡല്‍ നേട്ടവുമാണ് ശ്രീജേഷിന് ക്യാപ്റ്റന്‍ പദവി നേടാന്‍ തുണയായത്. ഒളിമ്പിക്‌സ് Read more about ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ പുരസ്‌കാരം പി.ആര്‍. ശ്രീജേഷിന്[…]

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; മുഖ്യപ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

11-10-2016 12.19AM കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രഞ്ജനാണ് പെരുമ്പാവൂരില്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജുലായിലാണ് പെരുമ്പാവൂരിലെ സിദ്ദിഖിന്റെ വീട്ടില്‍ വിജിലസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ രഞ്ജന്‍ സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ വസ്തുക്കള്‍ കവര്‍ന്നെടുത്തത്. കുടുംബനാഥന്‍ ഇല്ലാത്ത സമയം നോക്കിയെത്തിയ രഞ്ജന്‍ വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അകത്ത് കയറിയത്. കവര്‍ച്ചയ്ക്കു ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട തെരച്ചിലൊടുവില്‍ Read more about വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച; മുഖ്യപ്രതിയായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍[…]

സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചു തുടങ്ങി

11-10-2016 12.13 AM കൊച്ചി: അതീവ ഗുരുത ഹൃദ്രോഹം ബാധിച്ച തൃപ്പൂണിത്തുറ സ്വദേശി ജിതേഷിന്റെ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. മസ്തിഷ്‌ക മരണം സംഭവിച്ച ചങ്ങനാശ്ശേരി സ്വദേശി സാന്‍ജോസ് ജോസഫിന്റെ ഹൃദയമാണ് ജിതേഷില്‍ മാറ്റിവച്ചത്. ഒരാഴ്ചക്ക് ശേഷമേ ജിതേഷ് അപകടനിലതരണം ചെയ്‌തോ എന്നു പറായാന്‍ കഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചു തുടങ്ങി. ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ജിതേഷിനെ ഐസിയുവിലേക്ക് മാറ്റി. ചില ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ജിതേഷിപ്പോള്‍. കഴിഞ്ഞ 13 ദിവസമായി Read more about സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചു തുടങ്ങി[…]

വിശ്വാസത്തേരിലേറി ബൊമ്മക്കൊലു

12.12 AM 11-10-2016 വിശ്വാസത്തിന്റേയും നന്മയുടെയും പുണ്യദര്‍ശനമായി ഒരുക്കിയ ബൊമ്മക്കൊലു പൂജയ്ക്ക് ചൊവ്വാഴ്ച സമാപനമാകും. തമിഴ് ബ്രാഹ്മണകുടുംബങ്ങളിലും സംസ്ഥാനത്തെ ചില ബ്രാഹ്മണസമൂഹങ്ങളിലുമാണ് നവരാത്രിയോടനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കിയത്. മഹിഷാസുരനെ വധിക്കാന്‍ ദേവിക്ക്, പ്രപഞ്ചത്തിലെ സകലചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവന്‍ നല്‍കി പ്രതിമകള്‍പോലെ നിന്നുവെന്നതാണ് ഈ ആചാരത്തിനു പിന്നിലെ ഐതിഹ്യം. പൂജാമുറിയില്‍ വിവിധ തട്ടുകള്‍ നിര്‍മ്മിച്ച് അതില്‍ കോലം വരയ്ക്കുന്നതാണ് ബൊമ്മക്കൊലു ഒരുക്കുന്നതിന്റെ ആദ്യപടി. പിന്നീട് ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ആവാഹിച്ച നിറംകുഭം വയ്ക്കും. തുടര്‍ന്ന് മറ്റു Read more about വിശ്വാസത്തേരിലേറി ബൊമ്മക്കൊലു[…]

ബന്ധു നിയമനം; സിപിഎമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്ത്

11-10-2016 12.01 AM ബന്ധു നിയമന വിവാദത്തില്‍ സിപിഐമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്തെത്തി. സ്വജന പക്ഷപാതത്തിലൂടെ നടത്തിയ നിയമനങ്ങള്‍ അഴിമതി തന്നെയാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തുന്നു. വിവാദങ്ങളുടെ വേരറുക്കണമെന്ന് മുഖപത്രത്തിലൂടെ ആവശ്യപ്പെടുന്ന സി.പി.ഐ നടപടി വേണമെന്നാണ് വ്യക്തമാക്കുന്നത്. ബന്ധു നിയമനം അഴിമതി തന്നെയാണെന്ന കര്‍ശന നിലപാടാണ് സി.പി.ഐ മുഖപത്രത്തിലൂടെ അറിയിക്കുന്നത്. അഴിമതിക്കെതിരായ പ്രഖ്യാപിത നിലപാടുമായാണ് ഇടത് പക്ഷം അധികാരത്തില്‍ വന്നത്. എന്നാല്‍ സ്വജന പക്ഷപാതം നിസ്സംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ലെന്ന് പറയുന്ന Read more about ബന്ധു നിയമനം; സിപിഎമ്മിനെതിരെ കടുത്ത നിലപാടുമായി സിപിഐ രംഗത്ത്[…]

തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു.

06:33 pm9/10/2016 കണ്ണൂര്‍: തലശേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന തമിഴ്നാട് സേലം സ്വദേശി മരിച്ചു. മോഷണശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാളിമുത്തുവാണ് മരിച്ചത്. ശനിയാഴ്​ച രാത്രി സെല്ലില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് കാളിമുത്തു, രാജു എന്നിവരെ മോഷണശ്രമം ആരോപിച്ച് നാട്ടുകാര്‍ പിടികൂടുകയും പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജന് എതിരെ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്ത്.

11:30 am 9/10/2016 തിരുവനന്തപുരം: സി.പി.എമ്മിലെ ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജന് എതിരെ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്ത്. നിയമന വിവാദം സർക്കാർ അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിഷയത്തെ സർക്കാർ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദം സർക്കാറിനെ പ്രതിസന്ധിയിലാക്കിയോ എന്ന ചോദ്യത്തിന് സംശയമില്ലെന്നാണ് വി.എസ് മറുപടി പറഞ്ഞത്. കുമാരപുരത്ത് സ്വകാര്യ കണ്ണാശുപത്രിയുടെ നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് നിയമന വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് Read more about ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജന് എതിരെ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്ത്.[…]

തിരൂരില്‍ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം.

10:48 am 9/10/2016 മലപ്പുറം: തിരൂരില്‍ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ ഗൃഹനാഥനും അനിയനും സുഹൃത്തിനും പരിക്കേക്കേറ്റു. സുഹൃത്തിൻറെ കാറ് നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ 2 പേരെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പരാതിക്കാര്‍ പറയുന്നതിങ്ങനെ. തിരൂര്‍ പഞ്ചമി സ്കൂളിനരികെ താമസിക്കുന്ന അബ്ദുല്‍ഖാദറിനെ കാണാൻ വന്നതായിരുന്നു സുഹൃത്ത് ദിലീപ്. ഇദ്ദേഹത്തിൻറെ കാര്‍ വഴിയില്‍ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിലേക്കെത്തിയത്. അബ്ദുല്‍ ഖാദറിനും അനിയൻ റിയാസിനും ദിലീപിനും അക്രമത്തില്‍ പരിക്കേറ്റു. ഇവരുടെ പരാതിയില്‍ Read more about തിരൂരില്‍ വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം.[…]