കാസര്‍കോടിന്​ സമീപം റെയില്‍പാളം മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തി

10:34 am 9/10/2016 കളനാട്: കാസര്‍കോടിന്​ സമീപം ട്രെയിൻ അട്ടിമറി ശ്രമം. കളനാടിന് സമീപം റെയില്‍പാളം മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ എഞ്ചിനീയറിങ് വിഭാഗവും ആർ.പി പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തലനാരിഴക്കാണ്​ വന്‍ അപകടം ഒഴിവായത്. ഇന്ന് രാവിലെ മാവേലി എക്‌സ്പ്രസ് കടന്നു പോകുന്നതിന് തൊട്ട് മുമ്പാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. പാളം മുറിച്ചുമാറ്റിയത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അട്ടിമറി ശ്രമത്തെ തുടര്‍ന്ന് അര മണിക്കൂറോളമായി മാവേലി എക്പ്രസ് പിടിച്ചിട്ടിരിക്കുകയാണ്. ഇന്നലെ Read more about കാസര്‍കോടിന്​ സമീപം റെയില്‍പാളം മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തി[…]

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

09;02 am 9/10/2016 തൃശൂർ‍: മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. തൃശൂർ പഴുവില്‍ സ്വദേശി ജിത്ത് ആണ് മരിച്ചവരില്‍ ഒരാള്‍. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു. കൂടുതല്‍പേര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. രാവിലെ വഴിയാത്രക്കാരാണ് തോട്ടിലേക്ക് മറിഞ്ഞ നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിന്‍റെ പിന്‍സീറ്റില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പിന്നീട് അഗ്നിശമന സേന നടത്തിയ Read more about കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു[…]

ദിവസങ്ങൾ പ്രായമായ പിഞ്ചുക്കുഞ്ഞിന്‍റെ ജഡം കണ്ടെത്തി.

04:09 pm 8/10/2016 പത്തനംതിട്ട: പത്തനംതിട്ട ആനപ്പാറക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ദിവസങ്ങൾ പ്രായമായ പിഞ്ചുക്കുഞ്ഞിന്‍റെ ജഡം കണ്ടെത്തി. രാവിലെ ക്രിക്കറ്റ് കളിക്കാൻ പോയ കുട്ടികളാണ് ജഡം കണ്ടത്. പ്രായമാകാതെ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മന്ത്രി ഇ പി ജയരാജനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശകാരിച്ചു

04:01 pm 8/10/2016 കണ്ണൂര്‍: ആശ്രിതനിയമനത്തില്‍ മന്ത്രി ഇ പി ജയരാജനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശകാരിച്ചു. വിവാദം സര്‍ക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയെന്നാണ് പിണറായിയുടെ വിലയിരുത്തല്‍. ഇ പി ജയരാജന്‍ രാജിവെക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ആശിത നിയമനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. എല്ലാറ്റിനും ഒരുമിച്ച് മറുപടി നല്‍കാമെന്നായിരുന്നു ജയരാജന്റെ പ്രതികരണം. നേതാക്കളുടെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമച്ചതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇന്നലെ കണ്ണൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് Read more about മന്ത്രി ഇ പി ജയരാജനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശകാരിച്ചു[…]

ഐഎസ് ബന്ധം: പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു

12:11 pm 8/10/2016 കൊച്ചി: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊച്ചി ഇൻര്‍നാഷണല്‍ പീസ് സ്കൂളിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. കേസ് എൻഐഎയ്ക്ക് കൈമാറിയേക്കും ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചി പീസ് ഇൻറര്‍നാഷണല്‍ സ്കൂള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന തമ്മനം സ്വദേശി മെറിൻ ഇവിടെ ഏറെനാളായി അധ്യാപികയായിരുന്നു. Read more about ഐഎസ് ബന്ധം: പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളിനെതിരെ പൊലീസ് കേസെടുത്തു[…]

ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു എന്നാരോപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിക്കകത്ത് പടയൊരുക്കം.

10:08 am 8/10/2016 പി.എസ്.സി അംഗത്തിന്റെ നിയമനം മുതല്‍ ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാരെ തീരുമാനിക്കുന്നതില്‍ വരെ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നാണ് പ്രധാന പരാതി. പാര്‍ട്ടിക്ക് നിയമിക്കാവുന്ന പി.എസ്.സി അംഗം മുതല്‍ തുടങ്ങി തൊട്ടതെല്ലാം ഏകപക്ഷീയ നിലപാടുകളായിരുന്നെന്ന ആരോപണമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയുള്ള പടയൊരുക്കത്തിന് പിന്നില്‍. പി.എസ്.സി അംഗമായി കൊല്ലത്തെ അഭിഭാഷകനെ നിയമിച്ചത് ജില്ലാ കമ്മിറ്റി പോലും അറിഞ്ഞില്ല. ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിയോഗങ്ങളില്‍ ഉയര്‍ന്നത്. പ്ലാനിംഗ് ബോര്‍ഡ് അംഗമായി ഡോ. രഘുരാമനെ നിയമിച്ചപ്പോഴും Read more about ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു എന്നാരോപിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിക്കകത്ത് പടയൊരുക്കം.[…]

നാല് മക്കളെ വീടിനു പുറത്താക്കിയ സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍.

10:07 am 8/10/2016 തിരൂര്‍: തിരുനാവായ വൈരങ്കോട് സ്വദേശിനി റഷീദയെയാണ് (32) തിരൂര്‍ എസ്.ഐ കെ.ആര്‍. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. സ്വവസതിയിലായിരുന്ന ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. അതേസമയം, കുട്ടികളുടെ സംരക്ഷണം മാതൃപിതാവും സഹോദരിയും ഏറ്റെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. കവിതയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കുട്ടികളെ ഇവരുടെ മുമ്പാകെ വെള്ളിയാഴ്ച ഹാജരാക്കിയിരുന്നു. 12 ദിവസം ജില്ലാ ചൈല്‍ഡ് ലൈനിന്‍െറ നിരീക്ഷണമുണ്ടാകും. പ്രതിയുടെ ബന്ധുക്കള്‍ കുട്ടികളുമായി ബന്ധപ്പെടരുത്, ഭക്ഷണം, ആരോഗ്യം എന്നിവ കൃത്യമായി Read more about നാല് മക്കളെ വീടിനു പുറത്താക്കിയ സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍.[…]

ബാര്‍ കോഴക്കേസ് : തനിക്കെതിരായ പരാതിയും അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ശങ്കര്‍ റെഡ്ഢി .

03:25 pm 6/10/2016 കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷണത്തിലെ അട്ടിമറി ആരോപിച്ച് തനിക്കെതിരെയുള്ള വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിനെതിരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. തനിക്കെതിരായ പരാതിയും അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശങ്കര്‍ റെഡ്ഢി ഹരജി സമർപ്പിച്ചത്. വിജിലന്‍സ് ഡയറക്ടറെന്ന നിലയിലുള്ള നിയമപരമായ അധികാരം മാത്രമാണ് താന്‍ വിനിയോഗിച്ചത്. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി ഇനിയും പരിഗണിച്ചിട്ടില്ലെന്നിരിക്കെ കേസ് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നാണ് ശങ്കര്‍ റെഡ്ഢിയുടെ വാദം. Read more about ബാര്‍ കോഴക്കേസ് : തനിക്കെതിരായ പരാതിയും അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ശങ്കര്‍ റെഡ്ഢി .[…]

കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം നിലച്ചു.

03:22 pm 7/10/2016 കൊല്ലം: കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം നിലച്ചു. മണ്ണ് ലഭിക്കാത്തതിനാലാണ് പണി നിര്‍ത്തി വച്ചത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും മണ്ണെടുക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍ നിഷേധിച്ചിരുന്നു. ഇടയ്ക്ക് നിന്നുപോയ കൊല്ലം ബൈപ്പാസ് നിര്‍മ്മാണം നല്ല രീതിയില്‍ പുനരാരംഭിച്ചെങ്കിലും മണ്ണിന്റെ ദൗര്‍ലഭ്യം വിലങ്ങുതടിയായി. .2017 നവംബറില്‍ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിച്ചാണ് പണി വീണ്ടും തുടങ്ങിയത്. ഒരു ലക്ഷത്തി നാല്‍പ്പതിനായിരം ഘനമീറ്റര്‍ മണ്ണാണ്ണ് ബൈപ്പാസിനും അപ്രോച്ച് റോഡിനുമായി ഇനി വേണ്ടത്. വീട് നിര്‍മ്മാണത്തിനും മറ്റുമായി മണ്ണ് Read more about കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണം നിലച്ചു.[…]

ഒളിവില്‍ കഴിഞ്ഞ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി.

09:40 am 7/10/2016 തിരുവനന്തപുരം: ബിഎസ്എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി. കോടതി കഠിന തടവും പിഴയും വിധിച്ച മലയം സ്വദേശി ഡേവിഡ് ലാലി എന്നയാള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വാധീനം ചെലുത്തിയാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഡേവിഡിന്റെ ശിക്ഷ നിരുപാധികം റദ്ദാക്കിയ സംഭവം വന്‍ വിവാദമായിരുന്നു. ജോര്‍ജ്ജുകുട്ടി യോഹന്നാന്‍ എന്നയാളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു വര്‍ഷം കഠിന തടവും ആയിരംരൂപ പിഴയുമാണ് Read more about ഒളിവില്‍ കഴിഞ്ഞ പ്രതിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി.[…]