എം.എല്‍.എമാരുടെ സത്യഗ്രഹം തുടരുന്നു .

09:54 am 30/9/2016 തിരുവനന്തപുരം: അഞ്ച് എം.എല്‍.എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരവെ സ്വാശ്രയ മെഡിക്കല്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. ബഹളത്തത്തെുടര്‍ന്ന് ഒന്നര മണിക്കൂറോളം സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാനായില്ല. എം.എല്‍.എമാരുടെ സത്യഗ്രഹത്തിന്‍െറ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാനാവില്ളെന്ന് പ്രഖ്യാപിച്ചായിരുന്നു ബഹിഷ്കരണം. കേരള കോണ്‍ഗ്രസ്-എമ്മും സഭ വിട്ടു. പ്രതിപക്ഷ അസാന്നിധ്യത്തിലും ധനാഭ്യര്‍ധന ചര്‍ച്ച നടക്കുകയും ഭരണപക്ഷാംഗങ്ങള്‍ പങ്കെടുക്കുകയും മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടു ദിവസത്തെ Read more about എം.എല്‍.എമാരുടെ സത്യഗ്രഹം തുടരുന്നു .[…]

കണ്ണൂരിൽ ബസ് ബൈക്കിലിടിച്ച് വിദ്യാർഥിനി മരിച്ചു

05:34 PM 29/09/2016 കണ്ണൂർ: താഴേ ചൊവ്വയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. എസ്.എൻ കൊളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ആതിര (20) ആണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അതേ ദിശയിൽ വരികയായിരുന്ന ‘ഒമേഗ’ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 9.30നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആതിര ബസിനടിയിലേക്ക് വീണു. ബസ് ജിവനക്കാർ അപകടം നടന്ന ഉടൻ ഒാടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും വിദ്യാർഥികളും ബസ് തല്ലിത്തകർത്തു. അമിത വേഗതയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി Read more about കണ്ണൂരിൽ ബസ് ബൈക്കിലിടിച്ച് വിദ്യാർഥിനി മരിച്ചു[…]

കെ എം മാണിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് വിജിലന്‍സ്

10:35 am 29/9/2016 കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ പുതിയ തെളിവുകള്‍ നല്‍കാന്‍ തയ്യാറായി രണ്ട് സാക്ഷികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയിൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജിലൻസ് വ്യക്തമാക്കി. സത്യവാങ്മൂലത്തിന്‍റ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെ കെ എം മാണി ഹൈക്കോടതിയില്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തുടരന്വേഷണം തീരുമാനിക്കാനുണ്ടായ സാഹചര്യം ഇതില്‍ വിശദമാക്കുന്നുണ്ട്. നേരത്തെ മൊഴിയെുടത്ത Read more about കെ എം മാണിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് വിജിലന്‍സ്[…]

തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.എം. സുധീരൻ.

10:16 am 29/9/2016 തിരുവനന്തപുരം: തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഏകാധിപത്യസ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മലപ്പുറം എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, എൽ.ഡി.എഫ് ഭരണം കേന്ദ്രത്തിലെ മോദി ഭരണത്തിന്‍റെ പതിപ്പാകുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് മദ്യലോബികളുമായുണ്ടായ ധാരണയുടെ അടിസ്‌ഥാനത്തിലാണ് എൽ.ഡി.എഫ് നീങ്ങുന്നതെന്നും സുധീരൻ പറഞ്ഞു. Read more about തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് വി.എം. സുധീരൻ.[…]

മദ്യനയത്തില്‍ തിരുത്ത്; പത്ത് ശതമാനം ഒൗട്ട് ലെറ്റുകള്‍ പൂട്ടില്ല

10:05 am 2909/2016 തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പത്ത് ശതമാനം വിശേദ മദ്യഷാപ്പുകള്‍ പൂട്ടില്ല. ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ഇത്രയും ഒൗട്ട്ലെറ്റുകള്‍ പൂട്ടേണ്ടതില്ളെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാറിന്‍െറ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. മുന്‍ സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ വരുത്തുന്ന ആദ്യ തിരുത്തലാണിത്. അടുത്തദിവസം തന്നെ ഇതിന്‍െറ ഉത്തരവിറക്കും. പത്ത് ശതമാനം വീതം ഒൗട്ട്ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ അടച്ചുപൂട്ടണമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്‍െറ തീരുമാനം. സംസ്ഥാനത്ത് പൊതുമേഖലയില്‍ 306 വിദേശമദ്യ ചില്ലറ വില്‍പനകേന്ദ്രങ്ങളാണുള്ളത്. Read more about മദ്യനയത്തില്‍ തിരുത്ത്; പത്ത് ശതമാനം ഒൗട്ട് ലെറ്റുകള്‍ പൂട്ടില്ല[…]

കോഴിക്കോട് കോർപറേഷൻ മുൻ മേയർ സി. മുഹസിൻ അന്തരിച്ചു

09:22 pm 28/9/2016 കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മുൻ മേയർ സി. മുഹസിൻ അന്തരിച്ചു. വൈകീട്ട് എട്ടരയോടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1989ൽ കോഴിക്കോട് കോർപറേഷൻ മേയറായ മുഹസിൻ ജനതാദൾ കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്‍റായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായി പൊതുരംഗത്തെത്തി. തുടർന്ന് ജനതാദൾ കോഴിക്കോട് ഒന്നാം നിയോജക മണ്ഡലം പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനതാദൾ പാർട്ടിയെ പ്രതിനിധീകരിച്ച് മേയറായ രാജ്യത്തെ ആദ്യ വ്യക്തിയാണ് മുഹസിൻ. ഡങ്കൽ വിരുദ്ധ Read more about കോഴിക്കോട് കോർപറേഷൻ മുൻ മേയർ സി. മുഹസിൻ അന്തരിച്ചു[…]

ബാർകോഴ കേസ്​: മാണിക്കെതിരെ കൂടുതൽ തെളിവുകൾ

07:39 PM 28/09/2016 കൊച്ചി: ബാര്‍കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കൂടുതൽ തെളിവുകളു​ണ്ടെന്ന് സർക്കാർ സത്യവാങ്മൂലം. മാണി​ക്കെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടുണ്ട്​. രണ്ട്​ സാക്ഷികൾ കൂടുതൽ തെളിവുകളുമായി എത്തിയിട്ടുണ്ടെന്നും വിജിലൻസ്​ ഹൈകോടതിയെ അറിയിച്ചു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിൽ തുടരന്വേഷണം നടത്തണമെന്നും വിജിലന്‍സ് സത്യവാങ്​മൂലത്തിൽ അറിയിച്ചു. അന്തിമ റിപ്പോർട്ട്​ സമർപ്പിക്കാത്തതിനാൽ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പുതിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും Read more about ബാർകോഴ കേസ്​: മാണിക്കെതിരെ കൂടുതൽ തെളിവുകൾ[…]

മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തു

08:32 am 28/9/2016 കൊച്ചി: മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ ചേന്ദമംഗലം പുളിക്കത്തറ വീട്ടിൽ മെൻട്രോൺ വർഗീസ് (23), എടവനക്കാട് എരണ്ടത്തറ ഇ.എം. രൂപേഷ് (32), പള്ളുരുത്തി പൊന്നാത്ത് പി.എം. സനൂപ് (23) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുളള ഷാഡോ പൊലീസ് പിടികൂടിയത്. എംഡിഎംഎ (മെഥലിൻ ഡൈ ഓക്സി മെറ്റാം ഫിറ്റാമിൻ) എന്ന ഇനം മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർക്ക് അന്തർ സംസ്ഥാന മയക്കുമരുന്നു ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് Read more about മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തു[…]

ആറന്മുള വിമാനത്താവളത്തിന് തത്വത്തിലുള്ള അനുമതി നിലവിലില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു

08:18 am 28/9/2016 കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കിയ സാഹചര്യത്തില്‍ ആറന്മുള വിമാനത്താവളത്തിന് തത്വത്തിലുള്ള അനുമതി നിലവിലില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കുകയും ഇത് സുപ്രീംകോടതി ശരിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളത്തിനുള്ള അനുമതി പിന്‍വലിച്ചത്. പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ മാത്രമേ തത്വത്തിലുള്ള അനുമതി നല്‍കുന്ന കാര്യം വീണ്ടും പരിഗണിക്കാനാവൂവെന്നും ഇതുവരെ പാരസ്ഥിതികാനുമതി ലഭിച്ചതിന്‍െറ രേഖകള്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചിട്ടില്ളെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനുവേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

MEKERALA ബസിടിച്ച് നിയന്ത്രണംവിട്ട ലോറി കയറി അധ്യാപിക മരിച്ചു; രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പരിക്ക്

08;09 am 28/9/2016 വൈപ്പിന്‍: അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് തട്ടി നിയന്ത്രണം തെറ്റിയ മിനിലോറി അധ്യാപികമാരുടെ മേല്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഴുപ്പിള്ളി സെന്‍റ് അഗസ്റ്റിന്‍സ് സ്കൂളിലെ അധ്യാപിക കുഴുപ്പിള്ളി ചിയേഴത്ത് മിനി ജോസാണ് (47) മരിച്ചത്. സാരമായി പരിക്കേറ്റ അധ്യാപികമാരായ റീജ ജോര്‍ജ് പുളിക്കന്‍ (38), പറവൂര്‍ പെരുമ്പടന്ന മേച്ചേരി സ്മിത സൈമണ്‍ (36) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിനി വൈകുന്നേരം ഏഴുമണിയോടെയാണ് മരിച്ചത്. ചൊവ്വാഴ്ച Read more about MEKERALA ബസിടിച്ച് നിയന്ത്രണംവിട്ട ലോറി കയറി അധ്യാപിക മരിച്ചു; രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പരിക്ക്[…]