കൊച്ചി വിമാനത്താവളം ഓഹരി ഉടമകള്‍ക്ക് 25% ലാഭവിഹിതം സിയാലിനെ വളര്‍ച്ചയുടെ പാതയില്‍ നയിക്കും: മുഖ്യമന്ത്രി
04:44 pm 27/9/2016 കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ബോര്‍ഡിന്റെ ശുപാര്‍ശ പൊതുയോഗം മുമ്പാകെ അവതരിപ്പിച്ചത്. ഇതോടെ 2003-2004 സാമ്പത്തികവര്‍ഷം മുതല്‍ ഇതുവരെ ഓഹരി ഉടമകള്‍ക്ക് ലഭിച്ചത് 178 ശതമാനം ലാഭവിഹിതമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിയാലിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തവരുമാനം 524.53 കോടി രൂപയും അറ്റാദായം 175.22 കോടി രൂപയുമാണ്. വരുമാനത്തില്‍ Read more about കൊച്ചി വിമാനത്താവളം ഓഹരി ഉടമകള്‍ക്ക് 25% ലാഭവിഹിതം സിയാലിനെ വളര്‍ച്ചയുടെ പാതയില്‍ നയിക്കും: മുഖ്യമന്ത്രി[…]










