ജിഷയെ കൊന്നത് അമീറല്ല, അനാറെന്ന് സഹോദരന്‍

11:45 AM 18/9/2016 കൊച്ചി: ജിഷയെ കൊന്നത് അമിറല്ലെന്ന് അമിറിന്റെ സഹോദരൻ ബദർ ഉൾ ഇസ്ലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലപ്പെടുത്തിയത് അമീറിന്‍റെ സുഹൃത്തായ അനാർ ഉൾ ഇസ്ലാമെന്നും ബദർ . ഇക്കാര്യം അമിർ തന്നോട് പറഞ്ഞതായും ബദർ പറഞ്ഞു. കഴിഞ്ഞ ദിവസം ജയിലിൽ വച്ച് കണ്ടപ്പോഴും ഇക്കാര്യം ആവർത്തിച്ചു . കൃത്യം ചെയ്യുമ്പോൾ അമീർ ഒപ്പമുണ്ടായിരുന്നുവെന്നും ബദർ . എന്നാൽ അമിറിന് കൊലപാതകത്തിൽ പങ്കില്ല . അമിറിന് ജിഷയുമായി മുൻ പരിചയമില്ലെന്നാണ് ബദർ പറയുന്നത്. അനാറിന് Read more about ജിഷയെ കൊന്നത് അമീറല്ല, അനാറെന്ന് സഹോദരന്‍[…]

ചിന്നക്കനാലില്‍ രണ്ടു കുട്ടിയാന ചെരിഞ്ഞു

10:08 AM18/09/2016 രാജാക്കാട്: രോഗബാധയെ തുടര്‍ന്ന് ചിന്നക്കനാലില്‍ മൂന്നു ദിവസത്തിനിടെ രണ്ടു കുട്ടിയാന ചെരിഞ്ഞു. ചിന്നക്കനാല്‍ 301 കോളനിയിലാണ് മൂന്ന്, അഞ്ച് വയസ്സുകളുള്ള കുട്ടിയാനകള്‍ ചെരിഞ്ഞത്. വ്യാഴാഴ്ചയാണ് മൂന്നു വയസ്സുള്ള കുട്ടിയാനയുടെ ജഡം നാട്ടുകാര്‍ കണ്ടത്തെിയത്. തുടര്‍ന്ന് ദേവികുളം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സെല്‍വവും സംഘവും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഇതേ സ്ഥലത്ത് അഞ്ചു വയസ്സുള്ള ആനയുടെ ജഡം കണ്ടത്തെുകയായിരുന്നു. തുടര്‍ന്ന് കോന്നിയില്‍നിന്നുമത്തെിയ ഫോറസറ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. സി.എഫ്. ജയകുമാറിന്‍െറ Read more about ചിന്നക്കനാലില്‍ രണ്ടു കുട്ടിയാന ചെരിഞ്ഞു[…]

ജിഷ വധക്കേസിന് സൗമ്യ കേസിന്‍െറ ഗതി വരില്ല -എസ്.പി

09;59 AM 18/09/2016 ആലുവ: ജിഷ വധക്കേസിന് സൗമ്യ വധക്കേസിന്‍െറ ഗതി വരില്ളെന്നും പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ശാസ്ത്രീയവും പഴുതുകളില്ലാത്തതുമായ തെളിവുകളുണ്ടെന്നും എറണാകുളം റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃത്യം നിര്‍വഹിച്ചത് അയാള്‍ ഒറ്റക്കാണ്. പ്രതിയുടെ പിന്നില്‍ രാഷ്ട്രീയക്കാര്‍ അടക്കം ബാഹ്യശക്തികളില്ളെന്നും കേസില്‍ പൊലീസിന് ലഭിച്ച ഏക തെളിവ് അയാളുടെ ചെരിപ്പാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി എസ്.പി വ്യക്തമാക്കി. പ്രതിയുടെ നാല് ഡി.എന്‍.എയും ജിഷയുടെ രണ്ട് ഡി.എന്‍.എയും പരിശോധനയില്‍ തെളിഞ്ഞു. ജിഷയുടെ ചുരിദാര്‍ ടോപ്പില്‍നിന്ന് ശേഖരിച്ച Read more about ജിഷ വധക്കേസിന് സൗമ്യ കേസിന്‍െറ ഗതി വരില്ല -എസ്.പി[…]

സ്വാശ്രയ കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസ്

09:59 AM 18/09/2016 തിരുവനന്തപുരം: മനപ്പൂര്‍വമോ നിസ്സാര കാരണങ്ങളാലോ വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നോട്ടീസ്. മൂന്ന് കോളജ് അധികൃതരോട് നേരിട്ട് ഹാജരാകാനും കമ്മിറ്റി നിര്‍ദേശം നല്‍കി. വ്യാപക പരാതികള്‍ ഉയര്‍ന്ന എറണാകുളം ശ്രീനാരായണ, തൊടുപുഴ അല്‍ അസ്ഹര്‍, കൊല്ലം അസീസിയ കോളജുകളോടാണ് 20ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. പരാതിക്കാരായ വിദ്യാര്‍ഥികളെയും വിളിപ്പിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥികളെ കൗണ്‍സലിങ്ങില്‍ പങ്കെടുപ്പിക്കാനും ജയിംസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ ഇത്തരം വിദ്യാര്‍ഥികളുടെ അപേക്ഷ Read more about സ്വാശ്രയ കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസ്[…]

മാണിക്കും ബാബുവിനുമെതിരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ വേണമെന്ന് ജേക്കബ് തോമസ്

09:49 am 18/9/2016 കെ.എം മാണിക്കും കെ.ബാബുവിനുമെതിരായ ബാര്‍കോഴ കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് നല്‍കി. മാണിക്ക് വേണ്ടി എം.കെ ദാമോദരന്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. തനിക്കെതിരെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള് മാണിയുടെ അപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. SHARE ON ADD A COMMENT

പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി; മഞ്ജു വാര്യര്‍

09:39 am 18/9/2016 കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവു ചെയ്യാനും മാനഭംഗ കുറ്റം മാത്രം ചുമത്തി ഏഴ് വര്‍ഷം കഠിന തടവില്‍ മാത്രം ഒതുക്കാനുമുള്ള സുപ്രീം കോടതി വിധിക്കെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഇപ്പോള്‍ ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധിയെന്നാണ് മഞ്ജു പറയുന്നത്. മാത്രമല്ല കഴുത്തില്‍ കുരുക്കിട്ടല്ലെങ്കില്‍ അവന്റെ ശിഷ്ടജീവിതം മരണ സമാനമാകണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ ഫേസ്ബുക്ക് Read more about പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി; മഞ്ജു വാര്യര്‍[…]

ആറന്മുള വള്ളംകളി: മല്ലപ്പുഴശ്ശേരിയും തൈമറവുംകരയും ജേതാക്കൾ

08:35 PM 17/09/2016 പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം ജേതാക്കൾ. ബി ബാച്ചിൽ തൈമറവുംകര പള്ളിയോടവും കിരീടം നേടി. എബാച്ചിൽ 1350 മീറ്റർ ദൂരം അഞ്ച്​ മിനിട്ട്​ 19 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനത്തെത്തിയത്​. ഇതേ ഇനത്തിൽ മേലുംകര പള്ളിയോടം രണ്ടാം സ്ഥാനവും മരാമൺ പള്ളിയോടം മൂന്നാം സ്ഥാനവും നേടി. വള്ളംകളി മന്ത്രി മാത്യു ടി. തോമസ് ഉദ്​ഘാടനം ചെയ്​തു. പള്ളിയോടങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയ ബി ബാച്ചി​​െല ഫൈനലിൽ Read more about ആറന്മുള വള്ളംകളി: മല്ലപ്പുഴശ്ശേരിയും തൈമറവുംകരയും ജേതാക്കൾ[…]

പുറ്റിങ്ങൽ അപകടത്തിൽ മരിച്ച കരാറുകാരന്‍റെ വീട്ടുവളപ്പിൽ ഉഗ്ര സ്ഫോടനം

06:01pm 17/9/2016 തിരുവനന്തപുരം: നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽവെടിക്കെട്ട് അപകടത്തിൽ മരിച്ച കരാറുകാരന്‍റ വീട്ടുവളപ്പിൽ ഉഗ്ര സ്ഫോടനം. കരാറുകാരന്‍ സുരേന്ദ്രന്‍റെ തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടുവളപ്പിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. സ്ഫോടനത്തിൽ വീടിന്‍റെ മതിൽ തകർന്നു.വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം പൊട്ടിതെറിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധനയക്ക് ശേഷം വീണ്ടും സ്ഫോടനമുണ്ടായത് നാട്ടുകാരിലും ഭീതിയുണ്ടാക്കിയിട്ടുണ്ട്. വീടിന്‍റെ പിൻഭാഗത്തുണ്ടായ സ്ഫോടനത്തില്‍ മതിൽ തകർന്നു. സ്ഥലത്ത് വൻ കുഴി രൂപപ്പെടുകയും ചെയ്തു. അപകടം വീട്ടുവളപ്പിലായതിനാൽ ആർക്കും പരുക്കില്ല. സമീപത്തെ വീടിന്‍റെ ജനൽ Read more about പുറ്റിങ്ങൽ അപകടത്തിൽ മരിച്ച കരാറുകാരന്‍റെ വീട്ടുവളപ്പിൽ ഉഗ്ര സ്ഫോടനം[…]

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നത് ഗൂഢാലോചന: ഉമ്മൻചാണ്ടി

10:33 AM 17/09/2016 ഷൊർണൂർ: സുപ്രീംകോടതിയിൽ സൗമ്യ വധക്കേസ് വാദിക്കുന്നതിൽ സർക്കാറിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ തന്നെ നൽകണം. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. സൗമ്യയുടെ അമ്മയെ സന്ദർശിക്കാനായി ഷൊർണൂരിലെ വീട്ടിലെത്തിയതായിരുന്നു ഉമ്മൻചാണ്ടി. വിചാരണക്കോടതിയും ഹൈകോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചപ്പോൾ മൗനം പാലിച്ച സി.പി.എം നേതാക്കൾ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയപ്പോൾ അതിനെ സ്വാഗതം ചെയ്യുന്നതിന്‍റെ പിന്നിൽ ഗൂഢാലോചനയുണ്ട്. ജനരോഷത്തെ ഭയന്നും സർക്കാറിന്‍റെ വീഴ്ച Read more about ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നത് ഗൂഢാലോചന: ഉമ്മൻചാണ്ടി[…]

കാർണിവലിനിടെ വീണ്​ പരിക്കേറ്റ പെൺകുട്ടി മരിച്ചു

10:30 AM 17/09/2016 പത്തനംതിട്ട‍: ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് നടത്തിയിരുന്ന കാര്‍ണിവലിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക(14) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്​. ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനായിരുന്നു. സഹോദരന്‍ അലന്‍(5) സംഭവദിവസം തന്നെ മരിച്ചിരുന്നു. സെപ്തംബര്‍ എട്ട് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലില്‍ നിന്ന് അലനും ​പ്രയങ്കയും റോഡിൽ തലയിടിച്ച്​ വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ്​ Read more about കാർണിവലിനിടെ വീണ്​ പരിക്കേറ്റ പെൺകുട്ടി മരിച്ചു[…]