കിളിമാനൂരിൽ കാറുകൾ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു

09:59 AM 27/08/2016 തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിനടുത്ത് ​മണലേറ്റുപച്ചയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക്​ പരിക്കേറ്റു. അടൂർ സ്വദേശി ഗോപാലകൃഷ്​ണൻ നായർ(68) ആണ്​ മരിച്ചത്​. ശനിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.

ജോലി സമയത്ത് പൂക്കളം വേണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

09:54 am 27/8/2016 തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണാഘോഷം എല്ലാ സർക്കാർ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിർവഹണത്തെ Read more about ജോലി സമയത്ത് പൂക്കളം വേണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി[…]

ഓണപ്പരീക്ഷ എത്തിയിട്ടും പുസ്തകങ്ങള്‍ എത്തിക്കാത്തത് പിടിപ്പുകേട്; രമേശ് ചെന്നിത്തല

08:50 PM 26/08/2016 തിരുവനന്തപുരം : ഓണപ്പരീക്ഷ പടിവാതിക്കലെത്തിയിട്ടും വിദ്യാർഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാകാത്തത് വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പ് കേടുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അച്ചടി കഴിഞ്ഞ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് പ്രസ്സുകളില്‍ കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തോളം പുസ്തകങ്ങള്‍ അച്ചടിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പ് കേടുകൊണ്ട് വിതരണം ചെയ്യാന്‍ കഴിയാതെ പോയി. കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല. ഇത് കൂടാതെയാണ് അറുപത്തിനാലായിരത്തോളം പുസ്തങ്ങള്‍ ഇനി അച്ചടിക്കാനുള്ളത്. ഇവ അച്ചടിക്കുന്നതിന് 11 ാം തീയതിയാണ് Read more about ഓണപ്പരീക്ഷ എത്തിയിട്ടും പുസ്തകങ്ങള്‍ എത്തിക്കാത്തത് പിടിപ്പുകേട്; രമേശ് ചെന്നിത്തല[…]

സ്വാശ്രയ മെഡിക്കൽ​: മുഴുവൻ സീറ്റിലും ​പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന്​ തിരിച്ചടി

08;49 PM 26/08/2016 കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റികളിലേക്കും പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന്​ തിരിച്ചടി. മാനേജ്​മെൻറ്​ സീറ്റുകൾ ഏറ്റെടുത്ത്​ പ്രവേശം നടത്താനുള്ള സർക്കാർ നീക്കം ഹൈകോടതി ഉപാധികളോടെ സ്​റ്റേ ചെയ്​തു. സ്വാ​​​ശ്രയ മാനജേ്​മെൻറുകൾക്കും കൽപിത സർവകലാശാലകൾക്കും ​ നീറ്റ്​ റാങ്ക്​ അടിസ്ഥാനമാക്കി മാനേജ്​മെൻറ്​ സീറ്റുകളിൽ പ്രവേശം നടത്താമെന്ന്​ കോടതി വ്യക്തമാക്കി. മെഡിക്കല്‍, ഡൻറൽ പ്രവേശത്തിന് നീറ്റ് പരീക്ഷയിലെ റാങ്ക് മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടു. മാനേജ്മെൻറ്​ സീറ്റുകളിലേക്കുള്ള പട്ടിക നീറ്റ്​ റാങ്ക് അടിസ്ഥാനമാക്കി Read more about സ്വാശ്രയ മെഡിക്കൽ​: മുഴുവൻ സീറ്റിലും ​പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന്​ തിരിച്ചടി[…]

സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി

12:36 PM 26/8/2016 തിരുവനന്തപുരം: സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാം എതിര്‍ക്കുകയും എല്ലാത്തിലും അഴിമതിയാരോപണം ഉന്നയിക്കുകയുമായിരുന്നു എല്‍ഡിഎഫ് ചെയ്തിരുന്നത്. നിയമന നിരോധനത്തെക്കുറിച്ച് ഡിവൈഎഫ്‌ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഓഗസ്റ്റ് മാസം കഴിയാറായിട്ടും കുട്ടികള്‍ക്ക് ഇതുവരെ പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ട

ആലപ്പുഴയിൽ ഒരു കോടി രൂപയുടെ ഹാഷിഷ് പിടികൂടി

12:29 PM 26/08/2016 ആലപ്പുഴ: തുറവൂരിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. ഒരു കിലോ ഹാഷിഷാണ് വിൽപനക്കിടെ വ്യാഴാഴ്ച രാത്രി പൊലീസ് പിടികൂടിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. WRITE YOUR COMMENTS

അ​വ​താ​ര​ക​യെ​ അപമാനിച്ച ഡിവൈ.എസ്.പിക്കെതിരെ കേസെടുത്തു

11:59 am 26/08/2016 ഡിവൈ.എസ്.പി. വിനയകുമാരന്‍ നായർ തിരുവനന്തപുരം: കേരള ​പൊലീസി​െൻറ ആഭിമുഖ്യത്തിൽ കൊല്ലത്ത്​ നടന്ന സൈബർ ക്രൈം സെക്യൂരിറ്റി കോൺഫറൻസിനിടെ അ​വ​താ​ര​ക​യെ​ അപമാനിക്കാൻ ​ശ്രമിച്ച ഹൈടെക് സെല്‍ ഡിവൈ.എസ്.പി. വിനയകുമാരന്‍ നായർക്കെതിരെ കേസെടുത്തു. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസെടുത്തത്. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു. നേരത്തേ തിരുവനന്തപുരം നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയെ മാറ്റിനിർത്താൻ ഡി.ജി.പി നിർദേശം നൽകിയിരുന്നു. അന്താരാഷ്ട്ര Read more about അ​വ​താ​ര​ക​യെ​ അപമാനിച്ച ഡിവൈ.എസ്.പിക്കെതിരെ കേസെടുത്തു[…]

മാണിയെ തിരിച്ചുകൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം: ജോണി നെല്ലൂര്‍

03:31 pm 25/8/2016 കോഴിക്കോട്: യുഡിഎഫ് വിട്ട കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി യുഡിഎഫിന്റെ അഭിവാജ്യഘടകമാണ്. കേരള കോണ്‍ഗ്രസ്-എം പോയത് യുഡിഎഫ് ക്ഷീണമായിട്ടുണ്‌ടെന്നും വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.

എം.വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാകും

01:05 pm 25/8/2016 തിരുവനന്തപുരം: മുന്‍മന്ത്രി എം.വിജയകുമാറിനെ കെടിഡിസി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസിനെ കെഎസ്‌ഐഇ ചെയര്‍മാനായും നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

വന്ധ്യംകരണം; ചെലവിടേണ്ടത് കോടികള്‍

10:40 AM 24/08/2016 കൊച്ചി: തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് സര്‍ക്കാര്‍ ചെലവിടേണ്ടത് കോടികള്‍. ശസ്ത്രക്രിയക്കുള്ള മരുന്ന്, ഉപകരണങ്ങള്‍ എന്നിവക്ക് മാത്രം 30 കോടി ചെലവിടേണ്ടി വരും. പുറമെ, നായ്ക്കളെ പുനരധിവസിപ്പിക്കാനും പദ്ധതിക്ക് നിയമിക്കുന്ന ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം, വാഹനം തുടങ്ങിയ ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ ചെലവ് 100 കോടിയോളമാകും. കേരളത്തില്‍ 2.5 ലക്ഷത്തോളം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് ജസ്റ്റിസ് സിരിജഗന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, തെരുവ് നായ്ക്കളുടെ എണ്ണം ഇതിലും വര്‍ധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു Read more about വന്ധ്യംകരണം; ചെലവിടേണ്ടത് കോടികള്‍[…]