തെരുവ്​ നായകളെ മരുന്ന്​ കുത്തിവെച്ച്​ കൊല്ലും :മന്ത്രി ജലീൽ

04:20 PM 23/08/2016 തിരുവനന്തപുരം: ആക്രമണകാരികളായ തെരുവ്​ നായകളെ മരുന്ന്​ കുത്തിവെച്ച്​ കൊല്ലാൻ രേഖാമൂലം അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്​ തദ്ദേശ സ്​ഥാപനങ്ങൾക്ക്​ നൽകുമെന്ന്​ മന്ത്രി കെ.ടി ജലീൽ. ഇതിന്​ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. തദ്ദേശ സ്​ഥാപനങ്ങളിലെ തനത്​ ഫണ്ട്​ മതിയാവില്ലെങ്കിൽ പ്ലാൻഫണ്ടിൽ നിന്ന്​ ഇതിനുള്ള ചെലവ്​ കണ്ടെത്താമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനുഷ്യ​െൻറ ജീവനാണ്​ സർക്കാർ വിലനൽകുന്നത്​. തദ്ദേശ സ്​ഥാപനങ്ങൾ വഴി ഇന്നുതന്നെ ഇത്​ സംബന്ധിച്ച നിർദേശം നൽകും. മൂന്ന്​ ബ്ലോക്കുകൾക്ക്​ ഒരു വന്ധ്യംകരണ യൂനിറ്റ്​ എന്ന Read more about തെരുവ്​ നായകളെ മരുന്ന്​ കുത്തിവെച്ച്​ കൊല്ലും :മന്ത്രി ജലീൽ[…]

മെഡിക്കല്‍ പ്രവേശം: നിലപാടിൽ ഉറച്ച് ആരോഗ്യ മന്ത്രി

04:15 PM 23/8/2016 തിരുവനന്തപുരം: മുഴുവൻ സ്വാശ്രയ മെഡിക്കല്‍ സീറ്റിലും പ്രവേശം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനേജ്മെന്‍റ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അലോട്ട്മെന്‍റ് നടത്തുന്നതിനെതിരെ വിവിധ കോളജ് മാനേജ്മെന്‍റുകള്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചിട്ടുണ്ട്. വിവാദ ഉത്തരവ് പിന്‍വലിച്ചാല്‍ 50 ശതമാനം സീറ്റിലെ പ്രവേശാധികാരം സര്‍ക്കാറിന് നല്‍കാമെന്നാണ് അസോസിയേഷന്‍ നിലപാട്. മാനേജ്മെന്‍റുകള്‍ Read more about മെഡിക്കല്‍ പ്രവേശം: നിലപാടിൽ ഉറച്ച് ആരോഗ്യ മന്ത്രി[…]

അസ്ലം വധം: രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന

11:32 am 23/08/2016 നാദാപുരം: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലം വധക്കേസില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചന. കൊലപാതകികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ചുനല്‍കിയ യുവാവിനെയും പ്രതികള്‍ക്കൊപ്പം മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത യുവാവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചത്. അന്വേഷണസംഘം നല്‍കുന്ന സൂചനയനുസരിച്ച് പിടിയിലായ ഒരാള്‍ വളയം നിരവുമ്മല്‍ സ്വദേശിയും മറ്റൊരാള്‍ അഭയഗിരി സ്വദേശിയുമാണ്. മലയോരത്തുനിന്ന് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഇവര്‍ പൊലീസിന്‍െറ വലയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കുശേഷം പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തിയേക്കും. കൊലയാളികളിലേക്ക് വിരല്‍ചൂണ്ടുന്ന പ്രധാന Read more about അസ്ലം വധം: രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന[…]

തെരുവുനായകളെ വന്ധ്യംകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

11:29 am 23/8/2016 തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക നായ വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ വിശദമായ പദ്ധതി തയാറാക്കി സംസ്ഥാന വ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണനടപടികള്‍ Read more about തെരുവുനായകളെ വന്ധ്യംകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി[…]

തെരുവ് നായ പ്രശ്‌നം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

01:50 PM 22/8/2016 തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമായ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു. വൈകിട്ട് നാലിനാണ് യോഗം. മന്ത്രിമാരായ കെ.കെ.ഷൈലജ, കെ.ടി.ജലീല്‍ എന്നിവര്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അവകാശപത്രിക സമര്‍പ്പിക്കാന്‍ കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു

10:19 am 22/8/2016 കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരിന് ഡിസംബര്‍ 3ന് അവകാശപത്രിക സമര്‍പ്പിക്കാന്‍ കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ഡബ്ലിയു.എ) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. അവകാശ പത്രിക 14 ജില്ലാകേന്ദ്രങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ഒപ്പുകള്‍ ശേഖരിക്കാനും ജില്ലാതല സെമിനാറുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിസംബര്‍ 3ന് സാംസ്‌കാരിക പ്രവര്‍ത്തകരും തൊഴിലാളികളും ചേര്‍ന്ന് അവകാശപത്രിക മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ജൂണ്‍-ജൂലൈ മാസങ്ങളിലെ ശബളം മുടക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ Read more about അവകാശപത്രിക സമര്‍പ്പിക്കാന്‍ കേരള സ്‌കൂള്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു[…]

‘ക്ലീന്‍ കൊച്ചി’ക്ക് തുടക്കം കുറിച്ചു.

10:17 am 22/8/2016 കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ചുവടുപിടിച്ച് എറണാകുളം നഗരത്തിലെ ആയിരത്തിലധികം ബാങ്ക് ഓഫീസര്‍മാരുടെ കൂട്ടായ്മയായ ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റര്‍ കൊച്ചി, കൊച്ചി കോര്‍പ്പറേഷന്റെ സഹകരണത്തോടെ ‘ക്ലീന്‍ കൊച്ചി’ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ‘ക്ലീന്‍ പാലാരിവട്ടം’ പരിപാടിയുടെ ഉദ്ഘാടനം പി.ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യമുക്തമായ കൊച്ചിക്ക് വേണ്ടി ബാങ്കേഴ്‌സ് ക്ലബ് ഗ്രേറ്റര്‍ കൊച്ചി നേതൃത്വം നല്‍കുന്ന ഈ പദ്ധതി മറ്റു സംഘടനകള്‍ക്കും മാതൃകയാക്കാവുന്നതും പൊതുജനപങ്കാളിത്തത്തോടു കൂടി മാത്രമേ Read more about ‘ക്ലീന്‍ കൊച്ചി’ക്ക് തുടക്കം കുറിച്ചു.[…]

മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുത് -ബാലാവകാശ കമീഷന്‍

10:02 am 22/08/2016 തിരുവനന്തപുരം: സ്കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷന്‍. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസസെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവരോട് കമീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍, സ്കൂള്‍ അച്ചടക്കത്തിന്‍െറ ഭാഗമായി മുടി ഒതുക്കിവെക്കണമെന്ന് സ്ഥാപനമേധാവിക്ക് നിഷ്കര്‍ഷിക്കാം. മുടി രണ്ടായി പിരിച്ചുകെട്ടണമെന്ന് സ്കൂള്‍അധികൃതര്‍ നിര്‍ബന്ധിക്കുന്നെന്ന് കാട്ടി കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് അധ്യക്ഷ ശോഭാകോശി, അംഗങ്ങളായ കെ. നസീര്‍, മീന Read more about മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുത് -ബാലാവകാശ കമീഷന്‍[…]

ശബരിമലയില്‍ ഏകപക്ഷീയ തീരുമാനം കഴിയില്ല തന്ത്രി കണ്ഠര് രാജീവര്

09:48 am 22/8/2016 പമ്പ: ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. സര്‍ക്കാറിന്റെ നിലപാടുകള്‍ക്കപ്പുറം ദേവഹിതം നോക്കണം. വിവാദങ്ങളുണ്ടാക്കാന്‍ ചില ആസൂത്രിതശ്രമം നടക്കുന്നതായും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദൈവത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ് എന്നതാണ് സങ്കല്‍പം. പണം വാങ്ങി ദര്‍ശനം അനുവദിക്കുന്ന രീതിയോട് യോജിക്കുന്നില്ല. പണമുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നത് ശരിയല്ലെന്നും തന്ത്രി വ്യക്തമാക്കി. വര്‍ഷം മുഴുവന്‍ ദര്‍ശനമെന്ന കാര്യത്തില്‍ ഏകപക്ഷീയ തീരുമാനമെടുക്കാനാകില്ല. മണ്ഡല കാലത്താണ് ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. Read more about ശബരിമലയില്‍ ഏകപക്ഷീയ തീരുമാനം കഴിയില്ല തന്ത്രി കണ്ഠര് രാജീവര്[…]

തെരുവുനായ ആക്രമണം പാലക്കാടും എട്ടു പേര്‍ക്ക് പരിക്കേറ്റു.

05:10 pm 21/08/2016 പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് പാലക്കാട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. നഗരസഭാ പ്രദേശമായ പുതുപ്പളളിത്തെരുവിലാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്. പരുക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടി. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പുതുപ്പളളിത്തെരുവില്‍ നടക്കാനിറങ്ങിയവരും മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് മടങ്ങിയവരും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. കൈകള്‍ക്കും കാലുകള്‍ക്കുമാണ് കടിയേറ്റിരിക്കുന്നത്. വടക്കന്തറ ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ നായയുടെ ആക്രണത്തില്‍ സഹദേവന് കൈയ്യിനും കണ്ണിനും പരിക്കേറ്റു. നായ കടിക്കുന്നതിനെ വീണ് കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു. Read more about തെരുവുനായ ആക്രമണം പാലക്കാടും എട്ടു പേര്‍ക്ക് പരിക്കേറ്റു.[…]