കണ്ണൂരിൽ ബോംബ്​ പൊട്ടി ബി.ജെ.പി ​പ്രവർത്തകൻ മരിച്ചു

10:17 am 21/08/2016 കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച്​ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ കോട്ടയം പൊയിൽ കോലക്കാവിൽ ദീക്ഷിത്(26) ആ ണ് മരിച്ചത്. ബോംബ്​ നിർമാണത്തിനിടെ​ സ്​​േഫാടനം നടന്നതായാണ്​​ സംശയിക്കുന്നത്​. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ.

റബര്‍ പ്രശ്‌ന­ങ്ങള്‍:­ കേന്ദ്ര­സര്‍ക്കാര്‍ വിളി­ച്ചി­രി­ക്കുന്ന യോഗം പ്രഹ­സ­നം: ഇന്‍ഫാം

09:50 am 21/8/2016 കോട്ടയം: റബര്‍ മേഖ­ല­യിലെ പ്രശ്‌ന­ങ്ങ­ളെ­ക്കു­റിച്ച് ചര്‍ച്ച­ചെ­യ്യു­വാ­നെന്ന പേരില്‍ കേന്ദ്ര­വാ­ണിജ്യ മന്ത്രാ­ലയം നാളെ (ഓ­­ഗസ്റ്റ് 22 തി­ങ്ക­ളാഴ്ച) ഡല്‍­ഹിയില്‍ വിളി­ച്ചു­ചേര്‍ത്തി­രി­ക്കുന്ന യോഗം പ്രഹ­സ­ന­മാ­ണെന്നും വരാന്‍പോ­കുന്ന സംയോ­ജിത സാമ്പ­ത്തിക പങ്കാ­ളിത്ത ഉട­മ്പടി (ആര്‍.­സി.­ഇ.­പി.)­ഉള്‍പ്പെടെ രാജ്യാ­ന്തര കരാ­റു­ക­ളി­ലൂടെ റബ­റിന്റെ നികു­തി­ര­ഹിത ഇറക്കു­മ­തിക്ക് റബര്‍മേ­ഖ­ല­യി­ലു­ള്ള­വ­രു­മായി ചര്‍ച്ച­ന­ട­ത്തി അഭി­പ്രാ­യ­സ­മ­ന്വ­യ­മു­ണ്ടാ­ക്കി­യെന്ന് വരു­ത്തി­ത്തീര്‍ക്കു­വാ­നുള്ള രഹസ്യഅജ­ണ്ട­യാ­ണ് യോഗമെന്ന് സംശ­യി­­ക്കു­ന്നു­വെന്നും ഇന്‍ഫാം ദേശീയ സെക്ര­ട്ടറി ജ­ന­റല്‍ ഷെവലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍ പറ­ഞ്ഞു. റബര്‍കൃ­ഷി­യുള്ള സം­സ്ഥാ­ന­ങ്ങ­ളിലെ പാര്‍ല­മെന്റം­ഗ­ങ്ങള്‍, റബര്‍മേ­ഖ­ല­യിലെ വിവിധ സം­ഘ­ടനാ പ്രതി­നിധികള്‍, റബര്‍ബോര്‍ഡ് ഉദ്യോ­ഗ­സ്ഥര്‍ എന്നി­വ­രെ­യാണ് സമ്മേ­ള­ന­ത്തിന് Read more about റബര്‍ പ്രശ്‌ന­ങ്ങള്‍:­ കേന്ദ്ര­സര്‍ക്കാര്‍ വിളി­ച്ചി­രി­ക്കുന്ന യോഗം പ്രഹ­സ­നം: ഇന്‍ഫാം[…]

ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് ചെന്നിത്തല

07:10pm 20/8/2016 തിരുവനന്തപുരം: ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ശക്തമായി തന്നെ മുന്നോട്ട് പോകും. യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്‌ടെങ്കില്‍ വ്യാമോഹം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ

06:44 pm 20/08/2016 തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകും. ആക്രമണകാരികളായ നായ്കളെ കൊല്ലാൻ നിയമതടസമില്ല. ഒരു നായ്ക്ക് 2,000 രൂപ നിരക്കിൽ വന്ധ്യംകരണത്തിന് തുക നൽകുമെന്നും കെ.ടി ജലീൽ പറഞ്ഞു. തിരുവനന്തപുരം പൂവാറിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നൽകുന്ന പ്ലാൻ ഫണ്ട് ചെലവഴിച്ചോ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് Read more about തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ[…]

കെ.എസ്.ആര്‍.ടി.സിയുടെ അന്തകനായി കെ.ടി.ഡി.എഫ്.സി

10:25 am 20/8/2016 കോട്ടയം: ഷോപ്പിങ് കോംപ്ളക്സുകള്‍ പണിതത് നഷ്ടത്തില്‍ കലാശിച്ചതോടെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെ.ടി.ഡി.എഫ്.സി) കെ.എസ്.ആര്‍.ടി.സിയുടെ അന്തകനാവുന്നു. കെ.ടി.ഡി.എഫ്.സി വഴി കൊള്ളപ്പലിശക്ക് പണം കടമെടുത്ത് ബാധ്യതകളില്‍നിന്ന് ഒരിക്കലും തലയൂരാനാവത്ത അവസ്ഥയിലായി കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തെ നാല് പ്രധാന കേന്ദ്രങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സി നിര്‍മിച്ച ഷോപ്പിങ് കോംപ്ളക്സുകള്‍ കോര്‍പറേഷന്‍െറ നിലനില്‍പുപോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളത്തെിച്ചു. പലിശയിനത്തില്‍ മാത്രം പ്രതിമാസം 20 കോടിയോളം രൂപ ഈ ധനകാര്യസ്ഥാപനം കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് അടിച്ചുമാറ്റുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ Read more about കെ.എസ്.ആര്‍.ടി.സിയുടെ അന്തകനായി കെ.ടി.ഡി.എഫ്.സി[…]

സ്വാശ്രയ മെഡിക്കല്‍ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റ് അസോസിയേഷനും നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും അലസി.

10:09 pm 20/8/2016 തിരുവനന്തപുരം: ഇതോടെ പ്രവേശ നടപടി കൂടുതല്‍ സങ്കീര്‍ണമായി. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍തന്നെ അലോട്ട്മെന്‍റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍, മാനേജ്മെന്‍റ് സീറ്റിലെ പ്രവേശാധികാരം അനുവദിച്ചില്ളെങ്കില്‍ കരാര്‍ ഒപ്പിടാനാകില്ളെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇറങ്ങിപ്പോയി. ഇക്കാര്യത്തില്‍ പിറകോട്ടില്ളെന്ന് മന്ത്രി വ്യക്തമാക്കിയതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. ചര്‍ച്ച അലസിയതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് സ്വന്തം നിലക്ക് പ്രവേശ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എല്ലാ Read more about സ്വാശ്രയ മെഡിക്കല്‍ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റ് അസോസിയേഷനും നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും അലസി.[…]

യു.ഡി.എഫിൽ പ്രശ്​നങ്ങളുണ്ട്​; തിരുത്തൽ വേണമെന്ന്​ കുഞ്ഞാലിക്കുട്ടി

08:45 PM 19/08/2016 തിരുവനന്തപുരം: കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശവുമായി മുസ്​ലിം ലീഗ്​. യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരുത്തല്‍ വേണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിലെ അനൈക്യമാണ് യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും പ്രശ്‌നപരിഹരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യു.ഡി.എഫില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസിലെ അനൈക്യവും മറ്റു പ്രശ്‌നങ്ങളുമാണ്. ചര്‍ച്ചക്ക്​ ഇനിയും തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. Read more about യു.ഡി.എഫിൽ പ്രശ്​നങ്ങളുണ്ട്​; തിരുത്തൽ വേണമെന്ന്​ കുഞ്ഞാലിക്കുട്ടി[…]

സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചു

08:40 pm 19/8/2016 തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റിനുള്ളില്‍ ഡോക്ടര്‍മാര്‍ മറന്നുവച്ച ഉപകരണം വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തൊളിക്കോട് കുന്നിന്‍പുറത്ത് സ്വദേശിനി ലൈല ബീവി (45)യുടെ വയറ്റില്‍നിന്നാണ് ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തത്. ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയക്കു ശേഷം തുന്നിക്കൂട്ടലിനിടയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ച ‘റേഡിയോ ഒപെക് ക്ലിപ്’ ലൈല ബീവിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ മറന്നു വെയ്ക്കുകയായിരുന്നു. ശസ്ത്രക്രിയക്കിടയില്‍ ഗര്‍ഭപാത്രത്തെ സ്ഥിരമായി പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നതാണ് ഇത്തരം ക്ലിപ്പുകള്‍. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് നെടുമങ്ങാട് ആശുപത്രിയില്‍ ലൈല ബീവിയെ Read more about സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചു[…]

ടോമിന്‍ തച്ചങ്കരിയെ മാറ്റി

07:40 pm 19/8/2016 തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച് ഗതാഗത കമ്മീഷണറും വകുപ്പ് മന്ത്രിയും തമ്മില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തച്ചങ്കരിക്ക് എതിരായി. എഡിജിപി അനന്തകൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണറാകും. അതേസമയം, തച്ചങ്കരിയുടെ പുതിയ ചുമതല Read more about ടോമിന്‍ തച്ചങ്കരിയെ മാറ്റി[…]

ഓണ്‍ലൈൻ മദ്യവില്‍പനയെ എതിർക്കും -ചെന്നിത്തല

01:28 PM 19/08/2016 തിരുവനന്തപുരം: ഓണ്‍ലൈൻ വഴി മദ്യവില്‍പന നടത്തുമെന്ന പ്രസ്താവനയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തിലുള്ള മദ്യവില്‍പനയെ ശക്തമായി നേരിടും. കേരളത്തെ മദ്യാലയമാക്കി മാറ്റാനുള്ള സി.പി.എം നേതൃത്വത്തിന്‍റെ നീക്കവും ഇടത് സര്‍ക്കാറിന്‍റെ നടപടികളും അപലപനീയമാെണന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ഇത്തരം നിലപാടുകൾ പിന്‍വലിക്കണം. മദ്യത്തിന്‍റെ വ്യാപനവും ഉപയോഗവും കുറച്ചുകൊണ്ടുവരിക എന്നതായിരിക്കണം സര്‍ക്കാര്‍ നയം. ആ നയത്തില്‍ നിന്ന് പിന്മാറരുത്. കേരളത്തില്‍ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. Read more about ഓണ്‍ലൈൻ മദ്യവില്‍പനയെ എതിർക്കും -ചെന്നിത്തല[…]