മദ്യനയത്തില്‍ മാറ്റം വേണമെന്ന് ടൂറിസം മന്ത്രി മന്ത്രി എ.സി. മൊയ്തീന്‍

01: 19 pm 18/8/2016 തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വേണമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. നിലവിലെ മദ്യനയം ടൂറിസത്തെ വിപരീതമായി ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ മദ്യം ഒഴുക്കണമെന്ന് പറയുന്നില്ലെങ്കിലും ടൂറിസം മേഖലയിലെ ബാറുകളിലെങ്കിലും മദ്യം ലഭ്യമാക്കണമെന്നാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ നിക്ഷേപം നടത്തിയവരെ പ്രതിസന്ധിയിലാക്കുന്നതാണ് നിലവിലെ നയം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും വിഷയം ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ട്രെയിനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം; യുവാവിന്റെ നിലഗുരുതരം

11:33 am 18/8/2016 കായംകുളം: നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ നിലഗുരുതരമായി തുടരുന്നു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിനിന്നും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് വെല്ലൂര്‍ ഗാന്ധിയന്‍ ഗാനം ന്യൂ ബസ് സ്റ്റാന്റിന് സമീപം രാജഗണപതി നഗറില്‍ നിവാസിനെയാണ്(24) മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയത്. നിവാസിന് കൈയ്ക്കും മുഖത്തുമായി അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെ തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് കായംകുളത്ത് എത്തിയപ്പോഴായിരുന്നു നിവാസ് Read more about ട്രെയിനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യാ ശ്രമം; യുവാവിന്റെ നിലഗുരുതരം[…]

ശബരിമല വികസനം: മുഖ്യമന്ത്രിയും സംഘവും പമ്പയിൽ

11:30 am 18/08/2016 പമ്പ: ശബരിമലയിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം പമ്പയിലെത്തി. ശബരിമലയിൽ യോഗം ചേരാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടർന്ന് പമ്പയിൽ തന്നെ യോഗം നടത്താനാണ് തീരുമാനം. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, മാത്യൂ ടി തോമസ്, കെ.ടി ജലീൽ, കെ.കെ ശൈലജ ടീച്ചർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്.

നീറ്റ് ഫലം വന്നിട്ടും പ്രവേശനടപടികള്‍ സംബന്ധിച്ച് ആശയക്കുഴപ്പം ബാക്കി.

09:23 am 18/08/2016 തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ്)പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും പ്രവേശനടപടികള്‍ സംബന്ധിച്ച് ആശയക്കുഴപ്പം. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് അലോട്ട്മെന്‍റ് നടത്തുന്നത് സംബന്ധിച്ചാണ് വ്യക്തതവേണ്ടത്. ഇക്കാര്യത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നീറ്റ് പരീക്ഷ നടത്തിയ സി.ബി.എസ്.ഇയോട് കേരളത്തില്‍നിന്നുള്ളവരുടെ പട്ടിക ആവശ്യപ്പെടണമോ എന്നതുസംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനമെടുക്കണം. മാനേജ്മെന്‍റ് സീറ്റിലെ പ്രവേശരീതി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തശേഷമേ മാനേജ്മെന്‍റുകളുമായി Read more about നീറ്റ് ഫലം വന്നിട്ടും പ്രവേശനടപടികള്‍ സംബന്ധിച്ച് ആശയക്കുഴപ്പം ബാക്കി.[…]

അസ് ലം വധം: അന്വേഷണം വഴിമുട്ടുന്നു

09:20 am 18/08/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വകവരുത്താന്‍ ഇന്നോവ കാര്‍ വാടകക്ക് നല്‍കിയ യുവാവിനെ കണ്ടത്തൊനായില്ല. പൊലീസ് അന്വേഷണം വഴിമുട്ടുന്നു. വളയം ചുഴലി സ്വദേശിയായ യുവാവാണ് മൂന്നാമതായി കാര്‍ വാടകക്കെടുത്തത് ഇയാളെ കണ്ടത്തൊന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോഴിക്കോട് അരക്കിണര്‍ സ്വദേശിയില്‍നിന്ന് പേരാമ്പ്രയിലെ യുവാവാണ് ആദ്യം കാര്‍ വാടകക്കെടുത്തത്. ഇയാള്‍ വാണിമേലുള്ള മറ്റൊരാള്‍ക്ക് മറിച്ച് നല്‍കി. ഇയാള്‍ ചുഴലി സ്വദേശിക്ക് കാര്‍ വാടകക്ക് കൊടുക്കുകയായിരുന്നു. അവസാനമായി കാര്‍ വാടകക്ക് വാങ്ങിയ ചുഴലിയിലെ Read more about അസ് ലം വധം: അന്വേഷണം വഴിമുട്ടുന്നു[…]

കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫ്രാന്‍സീസ് പെരുമന അന്തരിച്ചു

04:15 pm 17/8/2016 കൊച്ചി: കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫ്രാന്‍സീസ് പെരുമന അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പോണേല്‍ സെന്റ്ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: സി.ജി.തോമസ്, പീറ്റര്‍, ക്ലീറ്റസ്, ട്രീസാ ജോഷി. കേരള പ്രതികരണധ്വനി മാസിക ചീഫ് എഡിറ്റര്‍, കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡന്റ്, ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന സെക്രട്ടറി, കൃഷിക്കാരുടെ സംസ്ഥാനതല കൂട്ടായ്മയുടെ പ്രസിഡന്റ്, ജൈവകര്‍ഷക സംഘടനകളായ ഓര്‍ഗാനിക് കേരളയുടെ സെക്രട്ടറി, ഗ്രീന്‍ Read more about കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫ്രാന്‍സീസ് പെരുമന അന്തരിച്ചു[…]

ഐസ്‌ക്രീം സ്വീറ്റ് 2016 വിപണിയിലെത്തിക്കുന്നു.

03:40 pm 17/8/2016 കൊച്ചി:അന്താരാഷ്ട്ര നിലവാരമുള്ള ഐസ്‌ക്രീമുകള്‍ കുറഞ്ഞ വിലയില്‍ കേരളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐസ്‌ക്രീം കിച്ചണ്‍ ഓണക്കാലത്ത് ലോ കലോറി ഐസ്‌ക്രീം സ്വീറ്റ് 2016 വിപണിയിലെത്തിക്കുന്നു. ചക്കപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ എന്നിവയുടെ സത്ത് എന്നിവയടങ്ങിയ ഫ്രൂട്ട് മാജിക് സീരിസ് ഐസ്‌ക്രീമുകള്‍ ഐസ്‌ക്രീം കിച്ചണിന്റെ സവിശേഷതയാണെന്ന് ഐസ്‌ക്രീം കിച്ചണ്‍ എംഡി റിനോ ജോണ്‍, സിഎംഒ എബി കല്ലുവട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിവില്‍ സര്‍വീസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് എന്‍-റിച്ച് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു.

03:39 pm 17/8/2016 കൊച്ചി 2017 ലെ സിവില്‍ സര്‍വീസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് എന്‍-റിച്ച് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു. 27ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യുജിസി അംഗീകൃത സര്‍കലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ www.enrichfoundation.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മികച്ച മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യമായി സിവില്‍ സര്‍വീസ് കോച്ചിങ് ലഭിക്കും. ഈ വര്‍ഷം ആകെ Read more about സിവില്‍ സര്‍വീസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് എന്‍-റിച്ച് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു.[…]

തീവ്രവാദ സംഘടനകള്‍ കേരളത്തിലെ ക്യാംപസുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി

01:08 pm 17/8/2016 തിരുവനന്തപുരം: തീവ്രവാദ സംഘടനകള്‍ കേരളത്തിലെ ക്യാംപസുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണെന്നും, ഇളം മനസുകളെ ചതിയില്‍പ്പെടുത്താനുള്ള നീക്കമാനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോധപൂര്‍വം ആളുകളെ റാഞ്ചാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ഗൗരവത്തോടെ കാണണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി തള്ളി

12:20 pm 17/8/2016 കൊച്ചി: പൊതുനിരത്തില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മാഞ്ഞൂരാനെതിരായ കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മാഞ്ഞൂരാന്റെ ഹര്‍ജി അംഗീകരിക്കരുതെന്ന പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന യുവതിയുടെ പരാതി വന്‍ വിവാദത്തിനു വഴിവച്ചിരുന്നു. ജൂലൈ 14-നായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. എറണാകുളം Read more about ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി തള്ളി[…]