തലസ്ഥാനത്തെ എ.ടി.എമ്മുകളില്‍ ഹൈടെക് തട്ടിപ്പ്

07:00pm 08/08/2016 തിരുവനന്തപുരം: തലസ്ഥാനത്തെ ഏതാനും എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. തിരുവനന്തപുരം വെള്ളയമ്പലം ആല്‍ത്തറ ശാഖയിലെ എസ്.ബി.ഐയില്‍ അക്കൗണ്ടുള്ള അമ്പതോളം പേരുടെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കപ്പെട്ടത്. പതിനായിരവും അതിനു മുകളിലേക്കുമുള്ള തുകകള്‍ അക്കൗണ്ടുകളില്‍ നിന്നു പിന്‍വലിച്ചതായി ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ആല്‍ത്തറയിലെ ബാങ്കിനോടനുബന്ധിച്ചുള്ള എ.ടി.എം കൗണ്ടര്‍ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഇത് പൊലീസ് Read more about തലസ്ഥാനത്തെ എ.ടി.എമ്മുകളില്‍ ഹൈടെക് തട്ടിപ്പ്[…]

മാണിയോടുള്ള നിലപാട് മയപ്പെടുത്തി കുമ്മനം.

03:26 pm 08/08/2016 കൊച്ചി: കേരളാ കോണ്‍ഗ്രസിനോട് എന്‍.ഡി.എ ക്ക് യാതൊരു തരത്തിലുമുള്ള വര്‍ജ്യവുമില്ല. യു.ഡി.എഫിന്‍്റെ പരാജയത്തെ തുടര്‍ന്നാണ് കെ.എം മാണി മുന്നണി വിട്ടത്. എല്‍.ഡി.എഫിനോടും യുഡിഎഫിനോടും സമദൂരമെന്നത് ബി.ജെ.പിയുടെ അഭിപ്രായമാണെന്നും കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ബി.ജെ.പി വീക്ഷിക്കുന്നുണ്ട്. കെ.എം മാണിയുടെ നിലപാട് ബി.ജെ.പി ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലന്നെും കുമ്മനം പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ബാര്‍കോഴ കേസില്‍ മാണി Read more about മാണിയോടുള്ള നിലപാട് മയപ്പെടുത്തി കുമ്മനം.[…]

കണ്ണൂരില്‍ ടോള്‍ ബുത്തിലേക്ക് ലോറിയിടിച്ച് കയറി മൂന്ന് പേര്‍ക്ക് പരിക്ക്

02:51pm 8/8/2016 കണ്ണൂര്‍: മുഴപ്പിലങ്ങാട് ടോള്‍ ബുത്തിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കണ്‌ടെയ്‌നര്‍ ലോറി ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ടോള്‍ ബൂത്തിന്റെ കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചുകയറിയത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ കെട്ടിടത്തില്‍ കുടുങ്ങിയ നിലയിലാണ്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസും അഗ്നിശമന സേനയും തുടരുകയാണ്. ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്‌ടോ എന്നും പരിശോധിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ നില ഗുരുതരമാണ്.

കെ.എം മാണിയെ പിന്തുണച്ച് ഒ.രാജഗോപാല്‍

12:12PM 8/8/2016 തിരുവനന്തപുരം: പ്രശ്‌നാധിഷ്ഠിത നിലപാട് എടുക്കുമെന്ന കെ.എം.മാണിയുടെ നിലപാട് നല്ലതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. പ്രശ്‌നാധിഷ്ഠിത നിലപാട് തന്നെയാണ് ബിജെപിയുടേയും. ഒരു പാര്‍ട്ടിയോടും ബിജെപിക്ക് തൊട്ടു കൂടായ്മയില്ലെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ 4000 മീറ്ററാക്കും

12:00PM 8/8/2016 കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ റണ്‍വേയുടെ ദൈര്‍ഘ്യം 4000 മീറ്ററാക്കാനാവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കാനാവശ്യമായ നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം പിണറായി വിജയന്‍ ആദ്യമായി വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിയപ്പോഴാണ് സുപ്രധാന തീരുമാനമുണ്ടായത്. ഞായറാഴ്ച മൂന്നു മണിയോടെ വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിയ മുഖ്യമന്ത്രിയെ കിയാല്‍ എം.ഡി വി. തുളസീദാസിന്‍െറ Read more about കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ 4000 മീറ്ററാക്കും[…]

കിണറ്റില്‍ വീണ യുവാവിനെ രണ്ടുദിവസത്തിനുശേഷം പേരാമ്പ്ര ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.

11:45 AM 08/08/2016 പേരാമ്പ്ര: കൂട്ടാലിടയില്‍ കോട്ടക്കുന്നുമ്മല്‍ ഷിജുവാണ് (35) രണ്ടുദിവസം പൊട്ടക്കിണറ്റില്‍ കിടന്നശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. വീടിന് കുറച്ച് ദൂരത്തായുള്ള ആള്‍ താമസമില്ലാത്ത പറമ്പിലെ പൊട്ടക്കിണറ്റിലാണ് ഷിജു വീണത്. പറമ്പിന്‍െറ ഉടമ കുറച്ചകലെയായി താമസിക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍െറ പറമ്പിലെ തെങ്ങില്‍ കയറിയ പണം വാങ്ങാന്‍ പോകുമ്പോഴാണത്രെ കാടുപിടിച്ചു കിടക്കുന്ന കിണറ്റില്‍ കാല്‍തെറ്റി വീണത്. സമീപത്തൊന്നും ആള്‍താമസമില്ലാത്തതുകാരണം ഷിജുവിന്‍െറ നിലവിളി ആരും കേട്ടില്ല. എന്നാല്‍, ശനിയാഴ്ച രാത്രി 11ഓടെ ഈ പറമ്പിന് സമീപത്തുകൂടി പോവുകയായിരുന്ന ആള്‍ കിണറില്‍നിന്ന് ശബ്ദം Read more about കിണറ്റില്‍ വീണ യുവാവിനെ രണ്ടുദിവസത്തിനുശേഷം പേരാമ്പ്ര ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.[…]

അമിതവേഗത്തിലെത്തിയ വാഹനം കാല്‍നടക്കാരനെ ഇടിച്ച് തെറിപ്പിച്ചു

12.59AM 08-08-2016 ഇടപ്പള്ളി: അമിതവേഗത്തിലെത്തിയ പിക്കപ് വാഹനം കാല്‍നടക്കാരനെ ഇടിച്ച് തെറിപ്പിച്ചു.നിര്‍ത്താതെ പോയ വാഹനം പിന്നാലെ പോയ ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞ് പോലീസിന് കൈമാറി.സംഭവത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ പോണേക്കര ആതിരയില്‍ രാജഗോപാല്‍ (67)നെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.പിക് അപ്പ് വണ്ടിയുടെ ഡ്രൈവര്‍ ആല്‍ബിയെ അറ്സ്റ്റ് ചെയ്തു. ഇടപ്പള്ളി ജങ്ഷനുസമീപം എന്‍.എച്ച്.17 ല്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം.റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ചതിനെ തുടര്‍ന്ന് രാജഗോപാല്‍ റോഡിലെ കാനക്കരുകിലേക്ക് തെറിച്ച് പോയി.ഉടന്‍ എം.എ.ജെ ആസ്പത്രിയില്‍ പ്രഥമ ശുശ്രൂഷനല്‍കിയശേഷം അമൃത Read more about അമിതവേഗത്തിലെത്തിയ വാഹനം കാല്‍നടക്കാരനെ ഇടിച്ച് തെറിപ്പിച്ചു[…]

ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

10.15 PM 08-06-2016 കൊച്ചി: ഓണക്കാല വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. മദ്ധ്യകേരളത്തിലെ പ്രധാന അരി മില്ലുകളാലും മറ്റ് വിവിധ ഭക്ഷ്യോത്പാദക കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.തുക്കത്തില്‍ കുറവും മറ്റ് ലംഘനങ്ങളും കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.മഞ്ഞിലാസ് റൈസ് മില്‍ തൃശൂര്‍ ‘ഗ്രീന്‍വാലീ കോണ്‍ട്രിമെന്റ്‌സ് പറവൂര്‍, മോഡേണ്‍ ഫുഡ്‌സ് എറണാകുളം എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. കൃതൃമം കണ്ടെത്തിയ ഉല്‍പന്നത്തിന്റെ വില്ലന നിരോധിക്കുകയും. ഏഴ് ദിവസത്തിനുള്ളില്‍ 50000 Read more about ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന[…]

രാഷ്ട്രീയം വളര്‍ത്താന്‍ പൊലിസിന്റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

10.07 PM 08-06-2016 കൊച്ചി: രാഷ്ട്രീയമായി ശക്തിപ്പെടാന്‍ പൊലിസിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരും മന്ത്രിമാരും മാറിവരുമെങ്കിലും പൊലിസിന് വക്യതമായ നിലപാട്, കൃത്യത, നിഷ്പക്ഷത എന്നിവയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ എറണാകുളം ജില്ലാ പൊലിസ് വായ്പാ സംഹകരണസംഘത്തിന്റെ സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണം മാറിയെന്നതുകൊണ്ട് തങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്ന് ആരും വിചാരിക്കണ്ട. ആഭ്യന്തരവകുപ്പിന്റെ തലയില്‍ കയറി നിരങ്ങാന്‍ ആരെയും അനുവദിക്കില്ല. മികവുറ്റ സേനയാണ് കേരളപൊലിസ് എന്നകാര്യത്തില്‍ സംശയമില്ല അതിനുദാഹരണമാണ് ജിഷയുടെ കൊലപാതകം തോളിയിച്ചതും Read more about രാഷ്ട്രീയം വളര്‍ത്താന്‍ പൊലിസിന്റെ ആവശ്യമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍[…]

ജലീൽ സൗദിയിൽ പോകേണ്ട കാര്യമില്ലെന്ന് കുമ്മനം

01:29pm 5/8/2016 തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.കെ. സിങ് തന്നെ നിലവില്‍ സൗദിയിലുള്ളപ്പോൾ സംസ്ഥാന മന്ത്രി പോകേണ്ട കാര്യമെന്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീൽ ചോദിച്ച വാങ്ങിയ അപമാനമാണ് ഇത്. നയതന്ത്ര പാസ്‌പോര്‍ട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും അപേക്ഷിച്ചത് രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നും കുമ്മനം ആരോപിച്ചു. സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം Read more about ജലീൽ സൗദിയിൽ പോകേണ്ട കാര്യമില്ലെന്ന് കുമ്മനം[…]