ശബരിമല കാണിക്കവഞ്ചി കവര്‍ച്ച കേസ് വിജിലന്‍സ് അന്വേഷിക്കും

09:12am 24/7/2016 പത്തനംതിട്ട: ശബരിമലയിലെ ദേവസ്വം കാണിക്കവഞ്ചി കവര്‍ച്ച കേസ് വിജിലന്‍സ് അന്വേഷിക്കും. 2015ല്‍ 16 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസാണ് സര്‍ക്കാര്‍ വിജിലന്‍സിനു കൈമാറിയത്. നിലവിലെ അന്വേഷണത്തില്‍ വീഴ്ച്ച കണ്‌ടെത്തിയതിനാലാണ് സര്‍ക്കാര്‍ അന്വേഷണ ചുമതല വിജിലന്‍സിനു കൈമാറിയത്.

അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.: സ്വാമി ഗുരുപ്രസാദ്

09:05am 24/7/2016 തിരുവനന്തപുരം: ആത്മീയ വിദ്യാഭ്യാസത്തില്‍ അടിത്തറ ഇല്ലാതായാല്‍ ധാര്‍മ്മികത അകന്നു പോകുമെന്ന് ഗുരൂധര്‍മ്മപ്രചാരണ സഭ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്. ജീവിതത്തില്‍ പൂര്‍ണ്ണത ഉണ്ടാകണമെങ്കില്‍ ആത്മീയ അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്‌­കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാരതീയ സംസ്­കാരത്തിനെ ഹിന്ദു സംസ്­കാരം എന്നല്ല മാനവികതയുടെ സംസ്­കാരം എന്നാണ് പറയേണ്ടത് ഹിന്ദു സംസ്­കാരത്തിന് സമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്­കാരങ്ങള്‍ ഉണ്ട്. മായന്‍ സംസ്­കാരം നിലനിന്ന മെക്‌­സിക്കോയില്‍ ഭക്ഷണം പാചകം Read more about അടിത്തറയുള്ള ഭൗതിക ജീവിതമാണ് വേണ്ടത്.: സ്വാമി ഗുരുപ്രസാദ്[…]

വാളയാറില്‍ വന്‍ കുഴല്‍പണ- സ്വര്‍ണ വേട്ട

07:31 PM 23/07/2016 പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റില്‍ എക്സൈസ് ഇന്‍റലിന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ സ്വര്‍ണക്കടത്തും കുഴല്‍പണവും പിടികൂടി. കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവും 30 ലക്ഷത്തിന്‍്റെ കുഴല്‍പണവുമാണ് പിടികൂടിയത്. പണവും സ്വര്‍ണവും കൂടാതെ വെള്ളി, വിദേശമദ്യം എന്നിവയും എക്സൈസ് പിടിച്ചെടുത്തു. 1.7 കിലോ ഗ്രാം സ്വര്‍ണം, 35 കിലോ വെള്ളി, എട്ട് ലിറ്റര്‍ വിദേശമദ്യം എന്നിവയാണ് കണ്ടത്തെിയത്. സ്വര്‍ണം കടത്തിയത് തൃശൂര്‍ സ്വദേശികളായ വിനോദ് രാമകൃഷ്ണന്‍, ബിജു എന്നിവരെ അറസ്റ്റ് Read more about വാളയാറില്‍ വന്‍ കുഴല്‍പണ- സ്വര്‍ണ വേട്ട[…]

കോഴിക്കോട് ജില്ലയിൽ കോളറ സ്ഥിരീകരിച്ചു

06;33 PM 23/07/2016 കോഴിക്കോട്: കോഴിക്കോട്​ ജില്ലയിൽ ആദ്യമായി കോളറ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ പരിധിയി​ലെ എടക്കാട് സ്വദേശിയായ ശശിധരനാണ് കോളറ സ്ഥിരീകരിച്ചത്. വയറിളക്കം ബാധിച്ച് കഴിഞ്ഞ 16ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാൾക്ക്​ മണിപ്പാലിലെ ലാബില്‍ നടത്തിയ മലപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ‍. അതേസമയം ശശിധര​െൻറ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും കുടുംബത്തില്‍ മറ്റാര്‍ക്കും രോഗം വന്നിട്ടില്ലെന്നും പ്രദേശത്ത് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍.എല്‍ സരിത മാധ്യമത്തോട് പറഞ്ഞു. വിബ്രിയോ കോളറെ എന്ന Read more about കോഴിക്കോട് ജില്ലയിൽ കോളറ സ്ഥിരീകരിച്ചു[…]

കബാലി ഇന്‍റർനെറ്റിൽ.

08:15 PM 22/07/2016 കൊച്ചി: പ്രേക്ഷകർ വൻവരവേൽപ്പൊരുക്കിയ സ്റ്റൈൽ മന്നൻ രജനീകാന്ത് ചിത്രം കബാലി ഇന്‍റർനെറ്റിൽ. വിവിധ വെബ്സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്‍റെ സൈബർ പൊലീസ് ‍ഡോമാണ് ചിത്രം ചോർന്നതു കണ്ടെത്തിയത്. നേരത്തെ കബാലിയുടെ ഓപ്പണിങ് സീൻ വാട്സാപിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം രാവിലെയോടെയാണ് ചിത്രത്തിലെ രജനീകാന്തിന്റെ ഇൻട്രോ സീൻ പുറത്തു വന്നത്. കഴിഞ്ഞദിവസം അമേരിക്കയിൽ ചിത്രം റിലീസായിരുന്നു. അവിടെനിന്നാണ് ഇൻട്രോ ഭാഗം ചോർന്നത്. ചിത്രം ലോകമെമ്പാടും 4000 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം Read more about കബാലി ഇന്‍റർനെറ്റിൽ.[…]

പോലീസ് ഉദ്യോഗസ്ഥനായ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വരുന്ന ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു.

01:06pm 22/7/2016 കൊല്ലം: കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യുവാണ് വിധി പറയുന്നത് മാറ്റിയത്. പ്രതി ആട് ആന്റണിയെ കോടതിയില്‍ ഹാജരാക്കാത്തതിനെതുടര്‍ന്നാണ് വിധി മാറ്റിയത്. പ്രതിയെ ഇന്ന് ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കോടതിയിലിലേക്ക് കൊണ്ടുവരുന്ന സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടായാല്‍ പ്രതി രക്ഷപെടാനുള്ള സാഹചര്യമുണ്‌ടെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. കോടതിയില്‍ ഐപിസി (302)-കൊലപാതകം, 307-വധശ്രമം, 333-സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാരകമായി പരിക്കേല്‍പ്പിക്കല്‍, 468-വ്യാജരേഖ ചമച്ച് വഞ്ചിക്കല്‍, 471-വ്യാജരേഖ ഒറിജിനിലെന്ന പേരില്‍ ഹാജരാക്കല്‍ എന്നീ Read more about പോലീസ് ഉദ്യോഗസ്ഥനായ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വരുന്ന ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു.[…]

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു

01:01am 22/07/2016 കായംകുളം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം എസ്.എന്‍.ഡി.പി യൂനിയന്‍െറ പരിധിയില്‍ നടന്ന ഒന്നരക്കോടിയോളം രൂപയുടെ മൈക്രോ ഫിനാന്‍സ് വായ്പയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന് കാരണം. വെള്ളാപ്പള്ളി നടേശനെ കൂടാതെ കായംകുളം യൂനിയന്‍ പ്രസിഡന്‍റ് വേലഞ്ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ്ലാല്‍, മുന്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവരെയാണ് പ്രതികളാക്കിയിട്ടുള്ളത്. കണ്ടല്ലൂര്‍ 203ാം നമ്പര്‍ ശാഖയുടെ പരിധിയിലുള്ള സ്വയംസഹായ സംഘങ്ങള്‍ Read more about മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു[…]

പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

12:59pm 22/07/2016 കോഴിക്കോട്: ബംഗ്ളാദേശ് പെണ്‍കുട്ടികളുള്‍പ്പെട്ട പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങളെ (44) കാപ്പ (കേരള ആന്‍റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന്‍ ആക്ട്) ചുമത്തി നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പാളയത്തുവെച്ചാണ് അറസ്റ്റ്. വയനാട് ഭാഗത്തുനിന്ന് കുടുംബസമേതം പാളയത്ത് ബസിറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ പടമെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം ഭാര്യ തടയാന്‍ശ്രമിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പ്രതിയെ Read more about പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു[…]

കടകംപള്ളി ഭൂമി തട്ടിപ്പ്: സലീം രാജിനെ ഒഴിവാക്കി കുറ്റപത്രം

02:30PM 21/7/2016 കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായ സലീം രാജിനെ ഒഴിവാക്കി. സലീം രാജിനെ ഒഴിവാക്കിയാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് സിബിഐ കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.

ആവശ്യത്തിന് മരുന്നില്ല; ജന ഒൗഷധി സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു

11:30 AM 21/07/2016 അങ്കമാലി: കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കുന്ന ജന ഒൗഷധി മെഡിക്കല്‍ സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു. ആവശ്യത്തിന് മരുന്നുകളില്ലാത്തതാണ് കാരണം. സംസ്ഥാനത്തെ ജന ഒൗഷധിയുടെ പല സ്റ്റോറുകളിലും പ്രധാനപ്പെട്ട പല മരുന്നുകളും ലഭ്യമല്ല. ജന ഒൗഷധി സ്റ്റോറുകളില്‍ മരുന്നുകളത്തെിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റ് തീരുകയാണ്. ജന ഒൗഷധി പദ്ധതി അട്ടിമറിക്കാനുള്ള മരുന്ന് മാഫിയയുടെ നീക്കമാണിതെന്നാണാക്ഷേപം. സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ജന ഒൗഷധി. ബ്യൂറോ ഓഫ് ഫാര്‍മ പി.എസ്.യൂസ് ഓഫ് ഇന്ത്യ (ബി.പി.പി.ഐ) Read more about ആവശ്യത്തിന് മരുന്നില്ല; ജന ഒൗഷധി സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു[…]