ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടു.

03:35PM 26/07/2016 തിരുവനന്തപുരം: കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി. കേസ് അടുത്തമാസം 29ന് വീണ്ടും പരിഗണിക്കും. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കേസില്‍ ആറ് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളിലും വരും Read more about ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടു.[…]

ക്യാപ് അറ്റ് കാമ്പസ് പദ്ധതി മാതൃകാപരം: പിണറായി വിജയന്‍

12:00pm 26/7/2016 തിരുവനന്തപുരം: ദീപികയും സര്‍ഗക്ഷേത്രയും മേളം ഫൗണേ്ടഷനും ചേര്‍ന്നു നടത്തുന്ന സമഗ്ര കാന്‍സര്‍ ബോധവത്ക്കരണ പദ്ധതി ‘ക്യാപ് അറ്റ് കാമ്പസ്’ പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വന്‍ തോതിലാണ് കാന്‍സര്‍ ഇപ്പോള്‍ നമ്മുടെ സമൂഹത്തെ ബാധിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവരേയും കാന്‍സര്‍ കീഴ്‌പ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം ഒട്ടേറെ പ്രതിരോധം തീര്‍ത്തിട്ടുണെ്ടങ്കിലും കാന്‍സര്‍ രോഗം വര്‍ധിക്കുന്നതായാണ് ഓരോ പ്രദേശത്തേയും അനുഭവങ്ങള്‍ വെളിവാക്കുന്നത്. Read more about ക്യാപ് അറ്റ് കാമ്പസ് പദ്ധതി മാതൃകാപരം: പിണറായി വിജയന്‍[…]

വിമാനത്തിന്‍െറ തിരോധാനം; തിരച്ചില്‍ തുടരുമ്പോള്‍ ആശങ്ക മാത്രം ബാക്കി

11:44am 26/07/2016 കോഴിക്കോട്: ചെന്നൈയില്‍നിന്ന് പോര്‍ട്ട് ബ്ളെയറിലേക്ക് പുറപ്പെട്ട വിമാനം കാണാതായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും മണിക്കൂറുകള്‍ കഴിയുന്തോറും കാണാതായവരെക്കുറിച്ച് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആശങ്കയേറുകയാണ്. 29 പേരുമായി പുറപ്പെട്ട എ.എന്‍32 വിമാനം കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.30ന് താംബരം വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 16 മിനിറ്റുനുള്ളില്‍ റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയത്തെുടര്‍ന്നാണ് തിരോധാനമെന്ന് പറയുന്നുണ്ടെങ്കിലും ലോകത്തെ ഒരു കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും അപകടം നടന്നതായി പറയുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ മോശം കാലാവസ്ഥ രൂപപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ളെന്ന് സെര്‍ച്ച് Read more about വിമാനത്തിന്‍െറ തിരോധാനം; തിരച്ചില്‍ തുടരുമ്പോള്‍ ആശങ്ക മാത്രം ബാക്കി[…]

ഇടുക്കിയില്‍ 50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

11:34am 26/7/2016 ഇടുക്കി: ചെമ്പകപ്പാറയില്‍ 50 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മുരിക്കാശേരി സ്വദേശി റെജിയെയാണ് ഏക്‌സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.

യുവ എഴുത്തുകാരൻ ജിംഷാറിന്​ നേരെ ആക്രമണം

08:50 PM 25/07/2016 തിരുവനന്തപുരം: യുവ എഴുത്തുകാരൻ ജിംഷാറിന്​​ നേ​െര അജ്​ഞാതരുടെ ആക്രമണം. പെരുമ്പിലാവിനടുത്ത്​ കൂറ്റനാടുവെച്ച്​ കഴിഞ്ഞ ദിവസമാണ്​ ആക്രമണം നടന്നത്​. അടുത്ത്​ പുറത്തിറങ്ങാനിരിക്കുന്ന ജിംഷാറി​െൻറ പുതിയ പുസ്​തകമായ ​’പടച്ചോ​െൻറ ചിത്രപ്രദർശന’ ത്തി​നെതിരെ ചിലർ രംഗത്തെത്തിയിരുന്നു. പുസ്​തകം ദൈവനിന്ദ നടത്തുന്നു എന്നായിരുന്നു ആരോപണം. ഇന്നലെ രാത്രി ബന്ധുവീട്ടിൽ പോയി തിരിച്ചു വരു​േമ്പാൾ നാലംഗ സംഘം അക്രമിക്കുകയായിരുന്നുവെന്നും സംഭവത്തിനു പിന്നിൽ തീവ്ര ഇസ്​ലാമിക സംഘടനകളിലെ ചെറുപ്പക്കാരെന്ന്​ സംശയിക്കുന്നതായി ജിംഷാർ മാ​ധ്യമ​ങ്ങളോട്​ പ്രതികരിച്ചു​. പുസ്​തകത്തി​െൻറ കവർ ചിത്രം കഴിഞ്ഞ ദിവസം​ Read more about യുവ എഴുത്തുകാരൻ ജിംഷാറിന്​ നേരെ ആക്രമണം[…]

തൃശൂർ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മരണം

02:01pm 25/07/2016 തൃശൂർ: അഴീക്കോട് മുനക്കൽ അഴിമുഖത്ത് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. മുനക്കര ബീച്ച് സ്വദേശികളായ പോണത്ത് കുട്ടൻ എന്ന പത്മനാഭൻ (57), പണ്ടാരപറമ്പിൽ അബ്ദുൽ ജലീൽ (55) എന്നിവരാണ് മരിച്ചത്. പുലർച്ചെ മത്സ്യബന്ധനത്തിന് പോകവെ അഴിമുഖത്തുവെച്ച് വള്ളങ്ങൾ കടലിൽ മുങ്ങുകയായിരുന്നു. ഒരാളുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാണാതായ മുനക്കര ബീച്ച് കണ്ടകപറമ്പിൽ അബ്ദുറഹ്മാൻ (54), പണിക്കശേരി സജീർ (39), കണ്ടകത്ത് വീട്ടിൽ കലാം (58) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് Read more about തൃശൂർ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മരണം[…]

എറണാകുളം ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്

01:33 PM 25/07/2016 കൊച്ചി: ഹൈകോടതിയിലെ സംഭവങ്ങളുടെ തുടർച്ചയായി എറണാകുളം ജില്ലാ കോടതിയിലും മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഒരു വിഭാഗം അഭിഭാഷകർ മാധ്യമപ്രവർത്തകരെ കോടതിയിൽ പ്രവേശിപ്പിക്കരുതെന്ന് നിലപാട് എടുത്തതിനെ തുടർന്ന് പൊലീസ് കമീഷണർ എം.പി ദിനേശാണ് മാധ്യമങ്ങളെ വിലക്കിയത്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രണ്ടുപേരെ കൊച്ചിയിലെത്തിച്ചിരുന്നു. ഈ കേസ് കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. ഐ.എസ് റിക്രൂട്ട്മെന്‍റിനുവേണ്ടി മതം മാറ്റാന്‍ പ്രേരണയായെന്ന പരാതിയില്‍ വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളില്‍നിന്ന് അറസ്റ്റിലായ അര്‍ഷി ഖുറൈശി, Read more about എറണാകുളം ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്[…]

അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് കോടിയേരി

12.54 AM 25-07-2016 അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് പരസ്യമായ ആഹ്വാനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാഴ്ച മുന്‍പ് സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ ആഹ്വാനം. വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി Read more about അക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് കോടിയേരി[…]

കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് ചിറ്റൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം

12.33 AM 25-07-2016 കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിന് ആന്ധ്രയിലെ ചിറ്റൂര്‍ കോടതി വളപ്പിലെ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ കോടതിവളപ്പില്‍ നടന്ന സ്‌ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്. ബോംബ് നിര്‍മാണത്തിനുപയോഗിച്ച സര്‍ക്യൂട്ട് ബോര്‍ഡും ടൈമറും വാങ്ങിയത് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം സര്‍ക്യൂട്ട് ബോര്‍ഡ് വിറ്റ കട കണ്ടെത്തിയെങ്കിലും അവിടെ സാധനങ്ങള്‍ വില്‍ക്കുന്നതിന് ബില്ല് സൂക്ഷിക്കാറില്ലെന്നത് തുടരന്വേഷണത്തിന് Read more about കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് ചിറ്റൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം[…]

ഹജ്ജ്; നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണ 10395 യാത്രയാക്കാര്‍

12.04 AM 25-07-2016 ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകാന്‍ തയ്യാറായി 10395 പേര്‍. ഇതില്‍ 10114 പേര്‍ കേരളത്തില്‍ നിന്നും 255 പേര്‍ ലക്ഷദ്വീപില്‍ നിന്നും 26 പേര്‍ മാഹിയില്‍ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവ് വരുന്ന സീറ്റുകളില്‍ നിന്നും ഏതാനും സീറ്റുകള്‍ കൂടി സംസ്ഥാനത്തിന് അനുവദിക്കുന്നതോടെ കാത്തിരിപ്പു പട്ടികയിലെ കുറച്ച് പേര്‍ക്ക് കൂടി ഹജിന് പുറപ്പെടാന്‍ അവസരം ഒരുങ്ങും. നെടുമ്പാശ്ശേരിയില്‍ നിന്നും 10400 Read more about ഹജ്ജ്; നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണ 10395 യാത്രയാക്കാര്‍[…]