ഇന്ന് ബാങ്ക് പണിമുടക്ക്

10:59am 29/07/2016 തിരുവനന്തപുരം: ബാങ്കിങ് പരിഷ്കാരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 29ന് ദേശീയതല ബാങ്ക് പണിമുടക്ക്. ഇതോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണയും നടത്തും. ബാങ്കുകള്‍ ലയിപ്പിക്കുന്ന നയം തിരുത്തുക, വന്‍കിടക്കാരുടെ കിട്ടാക്കടം പിരിക്കാന്‍ നടപടികളും നിയമഭേദഗതിയും കൊണ്ടുവരുക, വായ്പാ കുടിശ്ശിക ക്രിമിനല്‍ കുറ്റമാക്കുക, വന്‍കിട കുടിശ്ശികക്കാരുടെ പേരുകള്‍ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയന്‍സ് നേതാക്കള്‍ അറിയിച്ചു. എസ്.ബി.ടി -എസ്.ബി.ഐ ലയനം നടപ്പാക്കരുതെന്ന് സംസ്ഥാന നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കേന്ദ്രം Read more about ഇന്ന് ബാങ്ക് പണിമുടക്ക്[…]

വര്‍ധിപ്പിച്ച ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കും: മന്ത്രി തോമസ് ഐസക്ക്

10:44am 29/7/2016 തിരുവനന്തപുരം :വര്‍ധിപ്പിച്ച ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പണമിടപാട് ഇല്ലാത്ത വസ്തു കൈമാറ്റത്തിന്റെ വര്‍ധിപ്പിച്ച റജിസ്‌ട്രേഷന്‍ നിരക്കാണ്് കുറയ്ക്കുന്നത്. എട്ടിനു ചേരുന്ന ധനവകുപ്പിന്റെ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ ഇതേക്കുറിച്ചു വിശദമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി.സതീശനും ഈ വിഷയം ഉന്നയിച്ചപ്പോഴാണ് നിരക്കു കുറയ്ക്കുമെന്നു മന്ത്രി ഐസക് വാക്കു നല്‍കിയത്. എന്നാല്‍, എട്ടിന് ഈ വിഷയം ചര്‍ച്ചചെയ്താലും ഉടന്‍ Read more about വര്‍ധിപ്പിച്ച ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കും: മന്ത്രി തോമസ് ഐസക്ക്[…]

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

10.11 AM 28-07-2016 ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. വരാപ്പുഴ ഒളനാട് പൂക്കോട് ഗൗതം(21)നെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പട്ടം സ്വദേശിനി സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു. ജനുവരിയില്‍ കന്യാകുമാരിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: അമ്മയും സഹോദരനും അറസ്റ്റില്‍

01:10pm 28/7/2016 കൊല്ലം: മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പരിക്കേറ്റ പോള്‍ മാത്യൂ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. രാവിലെ മകള്‍ കാമുകനൊപ്പം ബൈക്കില്‍ പോകുന്നത് അമ്മയും സഹോദരനും കണ്ടു. തുടര്‍ന്ന് ഇരുവും ഇവരെ പിന്തുടര്‍ന്നു. ബൈക്കില്‍ നിന്ന് മകള്‍ ഇറങ്ങിയ ശേഷം യുവാവ് യാത്ര തുടരുമ്പോഴാണ് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാറിടിപ്പിച്ചതിന് പിന്നാലെ Read more about മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: അമ്മയും സഹോദരനും അറസ്റ്റില്‍[…]

പൊലീസ് ജനവിരുദ്ധമായി പെരുമാറരുത് -മുഖ്യമന്ത്രി

12:57pm 28/07/2016 തിരുവനന്തപുരം: പൊലീസിന്‍റെ ഭാഗത്ത് നിന്ന് ജനവിരുദ്ധമായ സമീപനങ്ങളുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമലംഘനങ്ങളിൽ പൊലീസ് ശക്തമായ നടപടിയെടുക്കണം. ജാഗ്രതയുള്ള സേനയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. സർവീസിലുടനീളം സേനാംഗങ്ങൾ കായികക്ഷമത നിലനിർത്തണം. പ്രശ്നങ്ങളുണ്ടാകുമ്പോൾ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അതിന് സർക്കാറിന്‍റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതുതായി പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിയന്‍പിള്ള വധം: ആട് ആന്‍റണിക്ക് ജീവപര്യന്തം

12:55pm 28/7/2016 കൊല്ലം: പൊലീസുകാരനായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്ക് ജീവപര്യന്തം. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം) വകുപ്പ് പ്രകാരം ജീവപര്യന്തത്തിന് പുറമെ 15 വര്‍ഷം അധിക തടവും 4.45 ലക്ഷം രൂപ പിഴയുമാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജ് മാത്യു ശിക്ഷ വിധിച്ചത്. എസ്­.ഐ ജോയിയെ കുത്തിപ്പരുക്കേല്‍പിച്ച കേസില്‍ 307 (കൊലപാതകശ്രമം) വകുപ്പ് പ്രകാരം 10 വര്‍ഷം, 333 (ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍) വകുപ്പ് പ്രകാരം മൂന്നു Read more about മണിയന്‍പിള്ള വധം: ആട് ആന്‍റണിക്ക് ജീവപര്യന്തം[…]

അട്ടപ്പാടിയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

12.54 Am 28-07-2016 അട്ടപ്പാടിയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. അഗളിയിലെ ആശുപത്രി ജീവനക്കാരിക്കും ആനക്കട്ടിയിലെ മറ്റു രണ്്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊല്ലം കോടതിയില്‍വിലക്ക്

12:00pm 27/7/2016 കൊല്ലം: പോലീസ് കോണ്‍സ്റ്റബിളിനെ വധിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്ക് ശിക്ഷ വിധിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പരിസരത്ത് കയറുന്നതിന് വിലക്ക്. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് കവാടത്തില്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനുള്ളില്‍ കയറിയാല്‍ തടയുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പുറത്തുനില്‍ക്കണമെന്ന് പോലീസ് അഭ്യര്‍ഥിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തടയുമെന്ന് ജില്ലാ ജഡ്ജിയെയും അഭിഭാഷകര്‍ അറിയിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് Read more about മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊല്ലം കോടതിയില്‍വിലക്ക്[…]

മലയാളികളുടെ തിരോധാനം: മൂന്നു പേർക്കെതിരെ യു.എ.പി.എ ചുമത്തി

11:56 AM 27/07/2016 പാലക്കാട്: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ മൂന്നു പേർക്കെതിരെ ഭീകരവിരുദ്ധ നിയമ (യു.എ.പി.എ) പ്രകാരമുള്ള കുറ്റം ചുമത്തി. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ ഷിബി, സഹോദരന്മാരായ ഈസ, യഹി‍യ എന്നിവർക്കെതിരെയാണ് അന്വേഷണ സംഘം യു.എ.പി.എ ചുമത്തിയത്. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. മേയിലാണ് ഷിബി, ഈസ, ഭാര്യ ഫാത്തിമ എന്ന നിമിഷ, യഹ്യ, ഭാര്യ മെര്‍ലിന്‍ എന്നിവരെ കാണാതായത്. Read more about മലയാളികളുടെ തിരോധാനം: മൂന്നു പേർക്കെതിരെ യു.എ.പി.എ ചുമത്തി[…]

താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ചെന്നിത്തല

01.01 AM 27-07-2016 സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കി. സരിത 11 തവണ ചെന്നിത്തലയെ വിളിച്ചിരുന്നതായി രേഖകളുണ്ടെന്ന് ചോദ്യത്തിന് മറുപടിയായാണ് ചെന്നിത്തല മൊഴി നല്‍കിയത്. താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും സാധാരണഗതിയില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫുകളാണ് ഫോണെടുക്കാറുള്ളതെന്നും രമേശ് പറഞ്ഞു. ചന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി പ്രദോഷ് സരിതയുമായി 127 തവണ ഫോണില്‍ സംസാരിച്ചിരുന്നതായുള്ള രേഖകള്‍ അഡ്വ. സി ഹരികുമാര്‍ ചെന്നിത്തലയെ കാണിച്ചു. എന്നാല്‍ Read more about താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ചെന്നിത്തല[…]