കിഴക്കമ്പലം പീഡനം പ്രധാനപ്രതി വലയില്‍

02;33pm 1/7/2016 ആലുവ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി പോലീസിന്റെ വലയിലായതായി സൂചന. കിഴക്കമ്പലത്തെ ടൂറിസ്റ്റ് കേന്ദ്രമായ കടമ്പറയാറിലെ റിസോര്‍ട്ടിലെത്തി പീഡിപ്പിച്ചയാളാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേരെടക്കം ഏഴു പ്രതികളെ കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. റൂറല്‍ എസ്പി പി.എന്‍.ഉണ്ണിരാജയുടെ നിര്‍ദേശപ്രകാരം പിടിയിലാകാനുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സമീപവാസിയായ സ്ത്രീയാണ് വശീകരിച്ച് പ്രതികള്‍ക്ക് എത്തിച്ചുകൊടുത്തതെന്ന് പോലീസ് കണെ്ടത്തിയിട്ടുണ്ട്. ഈ Read more about കിഴക്കമ്പലം പീഡനം പ്രധാനപ്രതി വലയില്‍[…]

മുഖ്യമന്ത്രിയുമായി ഇ.ശ്രീധരന്‍ കൂടിക്കാഴ്ച നടത്തി

01:20pm 01/8/2016 തിരുവനന്തപുരം: കൊച്ചി മെട്രോ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച് ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംആര്‍സിയുടെ ഉപദേശകനായ ശ്രീധരന്‍ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയെ അദ്ദേഹം ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊച്ചി മെട്രോ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേകം യോഗം ചേരുന്നുണ്ട്. യോഗത്തില്‍ റവന്യു, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തില്‍ തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ രൂപരേഖ ഡിഎംആര്‍സി സര്‍ക്കാരിന് സമര്‍പ്പിക്കും.

പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍

01.22 AM 01-08-2016 കൊച്ചി: ട്രെയിനില്‍ കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍. ഫോര്‍ട്ടുകൊച്ചി തുണ്ടത്തില്‍ രതീഷ് ദാസി(35) നെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കൊപ്പം കഞ്ചാവുമായെത്തിയ രണ്ടു പേര്‍ രക്ഷപ്പെട്ടു. വൈകിട്ട് നാലു മണിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പാട്‌ന എക്‌സ്പ്രസിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതിനിടെ ട്രെയിന്‍ വേഗം കുറച്ചതോടെ രതീഷ് ദാസും കൂട്ടാളികളും ചാടിയിറങ്ങുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ കാത്തുനിന്ന റെയില്‍വേ പോലീസ് Read more about പത്തുകിലോ കഞ്ചാവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി പിടിയില്‍[…]

കോഴിക്കോട്ട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് അതിക്രമം

12:13am 31/7/2016 കോഴിക്കോട്: കോടതി റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമസംഘത്തിനു നേരേ പോലീസ് രാജ്. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവുണെ്ടന്നു തെറ്റിദ്ധരിപ്പിച്ചു കോടതിവളപ്പില്‍നിന്നു കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ്, കാമറമാന്‍ കെ. അഭിലാഷ്, ടെക്‌നിഷന്‍ അരുണ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെയാണു സംഭവസ്ഥലത്തുവച്ചും വാഹനത്തില്‍ കൊണ്ടുപോകുമ്പോഴും കൈയേറ്റത്തിന് ഇരയാക്കിയത്. ഏഷ്യാനെറ്റിന്റെ ഒബി വാന്‍, കാമറ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. കൈയേറ്റം നടത്തിയ ടൗണ്‍ എസ്‌ഐ പി.എം. വിമോദിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് Read more about കോഴിക്കോട്ട് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് അതിക്രമം[…]

കെ.എം.മാണി യുഡിഎഫ് വിടില്ലെന്ന് സുധീരന്‍

11:10am 31/7/2016 തിരുവനന്തപുരം: കെ.എം. മാണി യുഡിഎഫ് വിടുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. മാണി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ഉമ്മന്‍ ചാണ്ടി മാണിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

ട്രോളിങ് നിരോധം ഇന്ന് അവസാനിക്കും

10:50am 31/7/2016 കൊല്ലം: സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധം ഞായറാഴ്ച അര്‍ധരാത്രി അവസാനിക്കും. വറുതിയുടെ നാളുകള്‍ പിന്നിട്ട് കടലില്‍ പോകാനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, കാര്യമായ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ നിരോധകാലയളവ് അവസാനിച്ചതിലുള്ള ആശ്വാസത്തിലാണ് അധികൃതര്‍ക്കൊപ്പം മത്സ്യമേഖലയും. ജൂണ്‍ 14ന് അര്‍ധരാത്രിയാണ് ഈവര്‍ഷത്തെ ട്രോളിങ് നിരോധം ആരംഭിച്ചത്. മത്സ്യപ്രജനനം സംരക്ഷിക്കാന്‍ ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തില്‍ 1988ലാണ് ട്രോളിങ് നിരോധം സംസ്ഥാനത്ത് നടപ്പാക്കിയത്. ഞായറാഴ്ച അര്‍ധരാത്രി നീണ്ടകര പാലത്തിന്‍െറ സ്പാനുകളില്‍ ബന്ധിച്ചിരിക്കുന്ന ചങ്ങല മാറ്റുന്നതോടെ ബോട്ടുകള്‍ ചാകരതേടിയുള്ള കുതിപ്പ് തുടങ്ങും. ഹാര്‍ബറുകളിലെ Read more about ട്രോളിങ് നിരോധം ഇന്ന് അവസാനിക്കും[…]

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി

07:00pm 30/7/2016 കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിംഗിനോ കോടതിയില്‍ എത്തുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം അറിയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. കോടതി വിഷയങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന കാര്യം ജഡ്ജിമാരുടെ സമിതി തീരുമാനിക്കും. ചേംബറില്‍ പോയി വിവരങ്ങള്‍ ശേഖരിക്കുന്ന വിഷയത്തില്‍ ഓരോ ജഡ്ജിമാര്‍ക്കും തീരുമാനങ്ങളെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

അടുത്ത എട്ടു മാസത്തേക്കായി 135കോടി 48 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ഇന്നലെ അംഗീകാരം നല്‍കി.

10:14am 30/7/2016 കൊച്ചി :വാര്‍ഡ്‌സഭയും വര്‍ക്കിങ് ഗ്രൂപ്പുകളും ചര്‍ച്ചചെയ്ത് സമര്‍പ്പിച്ച പല പദ്ധതികളും നഗരസഭയുടെ കരട് പദ്ധതി രേഖയില്‍ ഉള്‍പ്പെട്ടില്ലെന്ന് വ്യാപക പരാതി. കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഡിവിഷന്‍ ഫണ്ടുകളും ഏകോപിപ്പിക്കുന്നതിലും നഗരസഭ നേതൃത്വം പരാജയപ്പെട്ടതായി പദ്ധതി രേഖ കരട് ചര്‍ച്ചയില്‍ ആക്ഷേപം ഉയര്‍ന്നു. ഭരണപക്ഷത്തെ കൗണ്‍സിലര്‍മാരായ ജഗദംബികയും തമ്പി സുബ്രഹ്മണ്യവും പരാതിപ്പെട്ടു. റോഡ് ആസ്ഥി വികസന ഫണ്ട് നേടിയെടുക്കുന്നതില്‍ നഗരസഭയ്ക്ക് വിഴ്ചപറ്റിയതായി തമ്പി സുബ്രഹ്മണ്യന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 33,61,33,000രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 19കോടി മാത്രമാണ് Read more about അടുത്ത എട്ടു മാസത്തേക്കായി 135കോടി 48 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ ഇന്നലെ അംഗീകാരം നല്‍കി.[…]

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

10:10am 30/07/2016 കണ്ണൂര്‍: വിദ്യാര്‍ഥിത്വം ഉയര്‍ത്തുക എന്ന മുദ്രാവാക്യത്തോടെ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. പൊലീസ് മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ ഹബീബ് സ്ക്വയറില്‍ രാവിലെ ഒമ്പതിന് പ്രതിനിധിസമ്മേളനം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റ് ഇ. അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. 12 സെക്ഷനുകളിലായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസമേഖലയിലെ പ്രമുഖര്‍ സംവദിക്കും. രാത്രി ഏഴിന്് പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാ ണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ Read more about എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം[…]

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് തകർപ്പൻ വിജയം

12:33pm 29/07/2016 തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. എൽ.ഡി.ഫ് മികച്ച വിജയമാണ് നേടിയത്. തിരുവനന്തപുരത്തെ പാപ്പനംകോട് വാർഡിലും ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷൻ വാർഡിലും കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാർഡിലും ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി. 1886 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഷാനവാസ് പാദൂരാണ് വിജയിച്ചത്. ഷാനവാസിന്‍റെ വിജയത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫ് നിലനിർത്തി. 17 അംഗ Read more about തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് തകർപ്പൻ വിജയം[…]