മാണിയുമായി തുറന്ന ചർച്ചക്ക് കോൺഗ്രസ് തയാറാവണം -തിരുവഞ്ചൂർ

11:53am 03/08/2016 കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുമായി തുറന്ന ചർച്ചക്ക് കോൺഗ്രസ് തയാറാവണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രശ്ന പരിഹാരം എത്രയും പെട്ടന്നുണ്ടാകണമെന്നും ഉമ്മൻ ചാണ്ടി ഇടപെട്ടത് ഗുണം ചെയ്യുമെന്നും തിരുവഞ്ചൂർ പറഞ്ഞു. ബാർ കേസ് മാണിക്ക് വലിയ ഹൃദയവേദനക്ക് ഇടയാക്കിയിട്ടുണ്ട്. കേസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ അഭിപ്രായങ്ങളെ സമ്മർദ രാഷ്ട്രീയമായി കാണരുത്. തെറ്റിദ്ധാരണകൾ നീക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

കെ എസ് യു കമ്മിറ്റികള്‍ ദേശീയ നേതൃത്വം പിരിച്ചു വിട്ടു

11.38 PM 02-08-2016 കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ എസ് യു കമ്മിറ്റികള്‍ ദേശീയ നേതൃത്വം പിരിച്ചു വിട്ടു. എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് കലാപം നടത്തുകയും ഗ്രൂപ്പുകളുടെ പട്ടികയനുസരിച്ച് ജംബോ കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തതോടെയാണ് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. കെ പി സി സി നേതൃത്വത്തിന്റെ കാര്യത്തിലെന്ന പോലെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കൂടെയാണ് കേന്ദ്ര നേതൃത്വംമെന്ന് വെളിപ്പെടുത്തുന്നതാണ് പിരിച്ചുവിടല്‍ നടപടി. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതു Read more about കെ എസ് യു കമ്മിറ്റികള്‍ ദേശീയ നേതൃത്വം പിരിച്ചു വിട്ടു[…]

ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് വിശദീകരണവുമായി ബാലകൃഷ്ണപിള്ള

11.24PM 02-08-2016 വിവാദമായ ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. പ്രസംഗത്തില്‍ ചിലത് മാത്രമാണ് താന്‍ പറഞ്ഞത്. മറ്റ് ചിലത് താന്‍ പറഞ്ഞിട്ടില്ല. മാത്രവുമല്ല പലതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. പലതും ഒഴിവാക്കിയും കൂട്ടിച്ചേര്‍ത്തുമാണ് പ്രസംഗം പുറത്തുവിട്ടത്. ഒരു മണിക്കൂര്‍ 25 മിനിറ്റ് നേരം ഇരുന്നും നിന്നും താന്‍ പ്രസംഗിച്ചു. അതൊരു സമുദായ യോഗമായിരുന്നു. ഇതര സമുദായങ്ങളിലും അത്തരം യോഗങ്ങള്‍ ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്‍എസ്എസ് കരയോഗം രണ്ടായി Read more about ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് വിശദീകരണവുമായി ബാലകൃഷ്ണപിള്ള[…]

കോണ്‍ഗ്രസ് പ്രതിസന്ധി: പ്രമുഖ നേതാക്കളെ ഹൈകമാന്‍ഡ് വിളിപ്പിച്ചു

01:00pm 02/08/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയെ തുടര്‍ന്ന്സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്‍െറ ഭാഗമായി പ്രമുഖ നേതാക്കളെ ഹൈകമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് ഡല്‍ഹിയില്‍ എത്താനാണ് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി മുകുള്‍ വാസ്നിക് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്നുവരുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കാണ് Read more about കോണ്‍ഗ്രസ് പ്രതിസന്ധി: പ്രമുഖ നേതാക്കളെ ഹൈകമാന്‍ഡ് വിളിപ്പിച്ചു[…]

ഒരാഴ്ചയ്ക്കകം എല്ലാ അധ്യാപക ഒഴിവുകളും നികത്തും: വിദ്യാഭ്യാസമന്ത്രി

12:58pm 2/8/2016 തിരുവനന്തപുരം: ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് അധ്യാപകരില്ലാത്ത എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. എല്ലാ അധ്യാപക ഒഴിവുകളും നികത്തും. എന്നിട്ടും അധ്യാപകരെ തികയാതെ വന്നാല്‍ ദിവസവേതനം നല്‍കി സര്‍ക്കാര്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആള്‍ ലോറി ഇടിച്ച് മരിച്ചു

12:55 pm 02/08/2016 കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആള്‍ മിനി ലോറി ഇടിച്ച് മരിച്ചു. തൃക്കാക്കര സ്വദേശി സുരേന്ദ്രന്‍(53) ആണ് മരിച്ചത്.

മധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്്

12.250 PM 02-08-2016 കോഴിക്കോട് ജില്ലാ കോടതിയില്‍ ഏഷ്യാനെറ്റ് സംഘത്തെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ടൗണ്‍ എസ്‌ഐ പി.എം. വിമോദിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്്. സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബഹ്‌റയാണ് പ്രാഥമികാന്വേഷണത്തില്‍ എസ്‌ഐയ്ക്ക് വീഴ്ച പറ്റിയതായി കാണിച്ച് ഡിജിപിയ്ക്കും ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട്് നല്‍കിയത്. സംഭവത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കോടതി വളപ്പില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തുമായി ബന്ധപ്പെട്ട് എസ്‌ഐക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് ആറു Read more about മധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; എസ്‌ഐക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്്[…]

പിള്ളയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

12.17 PM 02-08-2016 ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ കൊട്ടാരക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എ ഷാജു കുറിച്ചു. പത്തനാപുരം കമുകിന്‍ചേരി എന്‍എസ്എസ് കരയോഗ വാര്‍ഷിക ചടങ്ങില്‍ പിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. തിരുവനന്തപുരത്തു പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണു താമസിക്കുന്നതെന്നും നായയുടെ കുര പോലെ തന്നെയാണ് അഞ്ച് നേരവും അടുത്തൊരു പള്ളിയിലെ ബാങ്ക് വിളിയെന്നും പിള്ള പറഞ്ഞതായാണ് ആരോപണം. പിന്നാലെ ന്യൂനപക്ഷ Read more about പിള്ളയുടെ വിവാദപ്രസംഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം[…]

ചലച്ചിത്ര സംവിധായകനും നടനുമായ രാജന്‍ ശങ്കരാടി കുഴഞ്ഞ് വീണു മരിച്ചു

12.00 PM 02-08-2016 ചലച്ചിത്ര സംവിധായകനും നടനുമായ ആലുവ എടത്തല അനിഴം വീട്ടില്‍ രാജന്‍ ശങ്കരാടി (63) കുഴഞ്ഞ് വീണു മരിച്ചു. അന്തരിച്ച ചലച്ചിത്ര നടന്‍ ശങ്കരാടിയുടെ ബന്ധുവായിരുന്നു. പി. രാജഗോപാലന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ചെറായി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി എടത്തലയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആലുവ ടാസ് റോഡില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ടാസ് റോഡിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു രാജന്‍ ശങ്കരാടി. ഉടന്‍ തന്നെ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 1985 Read more about ചലച്ചിത്ര സംവിധായകനും നടനുമായ രാജന്‍ ശങ്കരാടി കുഴഞ്ഞ് വീണു മരിച്ചു[…]

ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലൻസ് ത്വരിതാന്വേഷണത്തിന് ഉത്തരവ്

02:35pm 01/08/2016 തൃശൂര്‍: പട്ടികജാതി വികസന വകുപ്പിന്‍െറ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് ഫയല്‍ ചെയ്ത ഹരജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി അനില്‍കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല. പാലക്കാട് സ്വദേശി പി. രാജീവാണ് പരാതിക്കാരന്‍.