ദേശീയപാതക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കും- ജി. സുധാകരൻ

12:18pm 18/07/2016 തിരുവനന്തപുരം: ദേശീയപാതക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില ഉറപ്പാക്കാന്‍ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ദേശീയപാതകൾ രണ്ട് വര്‍ഷത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് സംഘത്തിന്റെ റെയ്ഡ്

09:30am 17/7/2016 കൊച്ചി: കൊച്ചിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് വിഭാഗം റെയ്ഡ് നടത്തുന്നു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നതെന്ന് എക്‌സൈസ് വിഭാഗം അറിയിച്ചു.

പയ്യന്നൂരിലെ കൊലപാതകം: അറസ്റ്റ് ഇന്നുണ്ടായേക്കും

09:27 AM 17/07/2016 പയ്യന്നൂര്‍: കുന്നരു കാരന്താട്ടും അന്നൂരിലും നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട ഏതാനും പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബി.ജെ.പി പ്രവര്‍ത്തകരും അന്നൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലുള്ളതായി അറിയുന്നു. എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. പയ്യന്നൂരിന് പുറത്തെ ചില സ്റ്റേഷനുകളില്‍ ഇവരെ ചോദ്യംചെയ്തുവരുകയാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ Read more about പയ്യന്നൂരിലെ കൊലപാതകം: അറസ്റ്റ് ഇന്നുണ്ടായേക്കും[…]

‘പ്രസ്’ സ്റ്റിക്കര്‍ പതിക്കുന്നത് നിയന്ത്രിക്കും: ടോമിന്‍ തച്ചങ്കരി

01.40 AM 17-07-2016 മാധ്യമസ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും വാഹനങ്ങളില്‍ ‘പ്രസ്’ എന്നെഴുതിയ സ്റ്റിക്കറോ ബോര്‍ഡോ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. ഇത്തരം ബോര്‍ഡുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് തച്ചങ്കരി പറഞ്ഞു. അതിനാല്‍ അര്‍ഹാരയവര്‍ മാത്രം ഇത്തരം സ്റ്റിക്കര്‍ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് അറിയിച്ച് തച്ചങ്കരി തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്കും കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റിനും പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു. മാധ്യമപ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യം മറ്റു പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് തടയാനാണ് നടപടിയെന്നും Read more about ‘പ്രസ്’ സ്റ്റിക്കര്‍ പതിക്കുന്നത് നിയന്ത്രിക്കും: ടോമിന്‍ തച്ചങ്കരി[…]

അദ്വൈത സന്ദേശ പ്രഖ്യാപനത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം

01.03 AM 17-07-2016 ശ്രീനാരായണ ഗ്ലോബല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നമുക്ക് ജാതിയില്ല എന്ന ഗുരുദേവന്റെ അദ്വൈത സന്ദേശ പ്രഖ്യാപനത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച്ച നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കൊച്ചി അബാദ് ഹോട്ടലില്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് പി ഭവദാസന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ അന്തര്‍ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ജി അരവിന്ദന്‍ ആമുഖ പ്രഭാഷണം നടത്തും. മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പരിപാടി എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഐ Read more about അദ്വൈത സന്ദേശ പ്രഖ്യാപനത്തിന്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം[…]

കെപിസിസി നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കെ.മുരളീധരന്‍

01.22 pm 16-07-2016 കെപിസിസി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വേഗത്തില്‍ എഴുന്നേല്‍ക്കാവുന്ന വിഴ്ചയല്ല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്. കുറ്റിച്ചൂലുകള്‍ക്ക് സീറ്റ് കൊടുത്താന്‍ ജയിക്കില്ലെന്ന കാര്യം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മനസിലായി. സര്‍ക്കാരിനെതിരേ സമരം നടത്താന്‍ നേതൃത്വത്തിന് സംശയമാണ്. നിയമസഭയില്‍ പ്രതിപക്ഷ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് പുറത്തു സമരം നടത്താന്‍ കോണ്‍ഗ്രസിന് ആളില്ലാത്ത അവസ്ഥയാണ്. ആര്‍ക്കെങ്കിലും എതിരേ പരാതി നല്‍കിയാല്‍ പ്രമോഷന്‍ നല്‍കുന്ന നേതൃത്വമാണ് ഭരിക്കുന്നതെന്നും കെ.മുരളീധരന്‍ കുറ്റപ്പെടുത്തി.

ആട് ആന്‍റണിക്കെതിരെ വിധി പറയുന്നത് 20ലേക്ക് മാറ്റി

02:03pm 15/07/2016 കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്കെതിരെയുള്ള കേസിൽ വിധി പറയുന്നത് ഈ മാസം 20ലേക്ക് മാറ്റി. പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്‌.ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിൽ ഇന്ന് വിധി പറയുമെന്നായിരുന്നു കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ അറിയിച്ചിരുന്നത്. 2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്‍റണിയെ ഗ്രേഡ് എസ്‌.ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് Read more about ആട് ആന്‍റണിക്കെതിരെ വിധി പറയുന്നത് 20ലേക്ക് മാറ്റി[…]

അമ്മയെയും മകളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

12.52 AM 15-07-2016 പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളിക്കു സമീപം അമ്മയെയും മകളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. നല്ലേപ്പിള്ളി ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന കുമാരന്‍കുട്ടി മേനോന്റെ ഭാര്യ ശോഭന (52), മകള്‍ വിന്ദുജ (22) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് മൃതദേഹങ്ങള്‍ കണ്ടത്. ഒരാളുടെ കാല്‍ നായ കടിച്ചു കൊണ്ടുപോകുന്നതു കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുക യായിരുന്നു. തുടര്‍ന്നു പരിശോധന നടത്തിയപ്പോഴാണ് വീടിനു പിന്നില്‍ കുളിമുറിയോടു ചേര്‍ന്ന് Read more about അമ്മയെയും മകളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി[…]

തോപ്പുംപടിയില്‍ വ്യാജ സിഡി നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്

12.40 AM 15-07-2016 കാച്ചി തോപ്പുംപടിയില്‍ വ്യാജ സിഡി നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ പുതിയ സിനിമയുടേതുള്‍പ്പെടെ നിരവധി സിഡികള്‍ പിടിച്ചെടുത്തു. സി.ഡി പകര്‍ത്താന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. തോപ്പുംപടി ഇന്ദിര ജംഗ്ഷനില്‍ കോലോത്ത് മുക്ക് പുല്ലാം വീട്ടില്‍ ഷെഫീക്കി(41)നെ സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴായ്ച വൈകിട്ടോടെയാണ് ഇന്ദിര ജംഗ്ഷനില്‍ ഇയാള്‍ കുടുംബത്തോടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. വീട്ടില്‍ ഒരു ഭാഗത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പൊലിസിന് Read more about തോപ്പുംപടിയില്‍ വ്യാജ സിഡി നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്[…]

കലക്ടര്‍ ബ്രോക്ക് ഹൈക്കോടതിയുടെ വക രൂക്ഷ വിമര്‍ശനം

12.33 AM 15-07-2016 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതിക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി എടുക്കാത്ത കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശന്തിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മനുഷ്യക്കടത്തു കേസിലെ പ്രതിക്കെതിരെ കോഴിക്കോട് കലക്ടര്‍ എന്തുകൊണ്ടാണ് ഗുണ്ടാനിയമ പ്രകാരം നടപടി എടുക്കാത്തതെന്ന് വ്യക്തമാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ വിശദീകരണത്തിനു സ്റ്റേറ്റ് അറ്റോണി അഡ്വ. സോഹന്‍ കൂടുതല്‍ സമയം തേടിയതോടെ ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് എ ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി Read more about കലക്ടര്‍ ബ്രോക്ക് ഹൈക്കോടതിയുടെ വക രൂക്ഷ വിമര്‍ശനം[…]