ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു

03:20pm 14/7/2016 കൊച്ചി . ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു വൈകിട്ട് നാലിനു ജി ഓഡിറ്റോറിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്കൻ ഭരണഘടനാ കമ്മിറ്റിയംഗം പ്രഫ രവിവർമ കമാർ ഉദ്ഘാടനം ചെയ്യും. ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ.സുകുമാരൻ അധ്യക്ഷത വഹിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ടു കിടക്കുന്നതു ചർച്ച ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന മനുസരിച്ചാണ് ദിനാചരണം സംഘടിപ്പിക്കുന്നതെന്ന ഭാരവാഹികളായ ജസ്റ്റിസ് കെ. സുകുമാരൻ, Read more about ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്സ് (ഇൻസ) കേരള ഘടകം സംഘടിപ്പിക്കുന്ന നെൽസൺ മണ്ടേല ദിനാചരണം 18 നു[…]

പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍

03:00pm 14/7/2016 കണ്ണൂര്‍: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പുങ്കുള്ളതായും ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. പ്രതികള്‍ക്കായി പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക റെയ്ഡ് തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമസംഭവങ്ങളില്‍ നൂറോളം പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. രണ്ടു കൊലപാതകങ്ങളിലെ പ്രതികളെ കണെ്ടത്താന്‍ കാലിക്കടവ് മുതല്‍ രാമന്തളി കക്കമ്പാറ വരെയുള്ള പ്രദേശങ്ങളില്‍ ഇന്നു പുലര്‍ച്ചെയും റെയ്ഡ് നടത്തി. പോലീസ് സ്‌ക്വാഡുകളായി Read more about പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍[…]

കാസര്‍ഗോട്ട് 86 കിലോ ചന്ദനം പിടിച്ചു

02:50om 14/7/2016 കാസര്‍ഗോഡ്: ചെര്‍ക്കളയില്‍ 86 കിലോ ചന്ദനവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അഹമ്മദാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍

02:40am 14/7/2016 കണ്ണൂര്‍: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പുങ്കുള്ളതായും ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്. പ്രതികള്‍ക്കായി പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക റെയ്ഡ് തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമസംഭവങ്ങളില്‍ നൂറോളം പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. രണ്ടു കൊലപാതകങ്ങളിലെ പ്രതികളെ കണെ്ടത്താന്‍ കാലിക്കടവ് മുതല്‍ രാമന്തളി കക്കമ്പാറ വരെയുള്ള പ്രദേശങ്ങളില്‍ ഇന്നു പുലര്‍ച്ചെയും റെയ്ഡ് നടത്തി. പോലീസ് സ്‌ക്വാഡുകളായി Read more about പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍[…]

കപ്പൽ നീക്കണമെന്ന ആവശ്യവുമായി കൊല്ലത്ത് കലക്ട്രേറ്റ് ഉപ

12:48am 14/07/2016 കൊല്ലം: ഇരവിപുരം മുണ്ടക്കൽ കച്ചിക്കടവ് തീരത്ത് കരക്കടിഞ്ഞു കിടക്കുന്ന കൂറ്റൻ മണ്ണുമാന്തി കപ്പൽ നീക്കി തീരദേശത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി തീരദേശ വാസികൾ കൊല്ലം കലക്ട്രേറ്റ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് തീരദേശ വാസികളാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. ഇരവിപുരം ഇടവക വികാരി ഫാ. മിൽട്ടന്‍റെ നേതൃത്വത്തിലാണ് ഉപരോധം. കളക്ട്രേറ്റിന്‍റെ ഗേറ്റുകൾ സമരക്കാർ വളഞ്ഞിരിക്കുകയാണ്. കപ്പൽ തീരത്തടിഞ്ഞ് കയറിയതിനെ തുടർന്ന് കാക്ക തോപ്പ് ഭാഗത്തെ തീരം കടലെടുത്തു തുടങ്ങിയതോടെയാണ് തീരദേശ വാസികൾ സമരവുമായി Read more about കപ്പൽ നീക്കണമെന്ന ആവശ്യവുമായി കൊല്ലത്ത് കലക്ട്രേറ്റ് ഉപ[…]

സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്ന് മഅദനി

01:15pm 13/7/2016 കൊച്ചി: സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. സാക്കിര്‍ നായിക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും മഅ്ദനി പറഞ്ഞു. അതേസമയം, സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടില്ലെന്നും മഅദനി വ്യക്തിമാക്കി. ബാംഗ്ലൂര്‍ സ്‌ഫോടനക്കസുമായി ബന്ധപ്പെട്ട് വിചാരണത്തടവില്‍ കഴിയുന്ന മഅദനി, അമ്മയെ കാണാനായി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്തിയിരുന്നു. ജാമ്യ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിന് മുമ്പായിരുന്നു മഅദനി സാക്കിര്‍ നായിക്കിനെ കുറിച്ച് പ്രതികരിച്ചത്.

യാത്രക്കാരനുവേണ്ട് ബസ് ഒരുമണിക്കുര്‍ പിടിച്ചിട്ടു

10:10am 13/7/2016 കൊച്ചി: യാത്രക്കാരെ കാണാതിരുന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് ഒരുമണിക്കൂറോളം എറണാകുളം സ്റ്റാന്‍ഡില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് പഴനിക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് രാത്രി ഒന്‍പത് മണിയോടെ എറണാകുളം സ്റ്റാന്റില്‍ പിടിച്ചിട്ടത്. തിരുവന്തപുരത്തുനിന്ന് യാത്ര തുടങ്ങിയ ബസില്‍ സീറ്റ് റിസര്‍വ് ചെയത് യാത്രചെയ്തയാള്‍ ചേര്‍ത്തല സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ജീവനക്കാരോട് പറയാതെ ബസില്‍ നിന്ന് പുറത്തേക്ക് പോയി. ഇതറിയാതെ ബസ് ചേര്‍ത്തലയില്‍ നിന്ന് പുറപ്പെട്ടു. എറണാകുളത്ത് എത്തിയപ്പോഴാണ് കണ്ടക്ടര്‍ക്ക് ബസില്‍ ഒരാള്‍ കയറിയിട്ടില്ല എന്ന വിവരം മനസിലായത്. ഇതേതുടര്‍ന്ന് Read more about യാത്രക്കാരനുവേണ്ട് ബസ് ഒരുമണിക്കുര്‍ പിടിച്ചിട്ടു[…]

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേര്‍ അറസ്റ്റില്‍

10:01am 13/7/2106 കൊല്ലം: ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയതിനു രണ്ടു പേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ സ്വദേശി വിഷ്ണുപ്രിയ, ആര്‍ക്കന്നൂര്‍ സ്വദേശി രാമചന്ദ്രന്‍ പിള്ള എന്നിവരാണ് പോലീസ്പിടിയിലായത്.

ഐഎസ് കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് മഅദനി

04:04pm 12/7/2106 കൊല്ലം: ഭീകര സംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റ് കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. ഇസ്‌ലാമിക മൂല്യങ്ങളോട് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഐഎസ് ചെയ്യുന്നത്. ഐഎസ് പൂര്‍ണമായും ഇസ്‌ലാം വിരുദ്ധമാണ്. എല്ലാ മുസ്‌ലിംകളും ഐഎസ് വിട്ടുപോരണമെന്നും മദനി കൊല്ലത്ത് പറഞ്ഞു. മദനി ഇന്നു രാത്രി ബംഗളൂരുവിലേക്ക് മടങ്ങും. ജാമ്യവ്യവസ്ഥയില്‍ ഇളവുലഭിച്ചതിനെത്തുടര്‍ന്ന് മഅദനി നാട്ടിലെത്തിയത്.

ബാർകോഴ കേസിൽ മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ

12:35pm 12/07/2016 തിരുവനന്തപുരം: ബാർകോഴ കേസിൽ മുൻ ധനമന്ത്രി കെ.എം മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കവെയാണ് പ്രോസിക്യൂട്ടർ നിലപാട് വ്യക്തമാക്കിയത്. കേസിൽ പുതിയ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം നടത്താവുന്നതാണ്. എന്നാൽ, ഇപ്പോൾ അത്തരം തെളിവുകളില്ല. ഹരജിക്കാർ പുതിയ തെളിവുകൾ സമർപ്പിച്ചാൽ അന്വേഷണം നടത്താവുന്നതാണെന്നും പ്രോസിക്യൂട്ടർ Read more about ബാർകോഴ കേസിൽ മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ[…]