തീവ്രവാദികളല്ല, ജോലി തേടി പോയതാണ്; കാണാതായ യുവതി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു.

12:07pm 12/7/2016 തിരുവനന്തപുരം: കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതി വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. പടന്ന സ്വദേശി ഡോ. ഇജാസിന്റെ ഭാര്യ നീലേശ്വരം സ്വദേശിനി റഫീനയുടെ ശബ്ദ സന്ദേശമാണ് പിതാവിനു ലഭിച്ചത്. തീവ്രവാദികളല്ലെന്നും ജോലി തേടി വന്നതാണെന്നുമാണ് സന്ദേശം. ആശങ്കപ്പെടേണ്ട, തങ്ങള്‍ സുരക്ഷിതരാണ്. ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും താമസസൗകര്യം അന്വേഷിക്കുകയാണെന്നും ശബ്ദ സന്ദേശത്തില്‍ റഫീന പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് റഫീന വ്യക്തമാക്കിയിട്ടില്ല. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

മെട്രോ നിര്‍മാണം ഭാഗീകമായി തടസപ്പെട്ടു.

12:00pm 12/7/2016 കൊച്ചി: എച്ച്എംടി യാര്‍ഡ്, മുട്ടം യാര്‍ഡ് എന്നിവടങ്ങളിലെ ജോലികളാണ് തടസപ്പെട്ടിരിക്കുന്നത്. എല്‍ ആന്റ് റ്റീ കമ്പനിയിലെ ജീവനക്കാര്‍ ജോലിക്ക് എത്താത്തതാണ് കാരണം. ഇവര്‍ക്ക് കമ്പനി വേതനം നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വേതനം ലഭിക്കാതെ ഇനി ജോലിക്കില്ലെന്നും തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ തൊഴിലാളികളുടെ വേതനം ഉടന്‍ നല്‍കുമെന്നും ജോലി തടസപ്പെടില്ലെന്നുമാണ് എല്‍ ആന്റ് റ്റിയുടെ നിലപാട്.

ഇന്ന് മഅ്ദനി മടങ്ങും

11:45 AM 12/07/2016 ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനി ചൊവ്വാഴ്ച വീണ്ടും ബംഗളൂരുവിലെ ആശുപത്രി ജീവിതത്തിലേക്ക് മടങ്ങും. അതോടെ അന്‍വാര്‍ശ്ശേരിക്ക് വീണ്ടുമൊരു കാത്തിരിപ്പിന്‍െറ കാലം തുടങ്ങും. ഉസ്താദ് എത്തിയാല്‍ അന്‍വാര്‍ശ്ശേരിയിലെ ഓരോ മുക്കും മൂലയും ഉണരും. മഅ്ദനിയെ കാണാനത്തെുന്നവര്‍, അവര്‍ വരുന്ന നൂറുകണക്കിന് വാഹനങ്ങള്‍, മാധ്യമപ്രവര്‍ത്തകരുടെ നീണ്ട നിര, ചാനലുകളുടെ ഒ.ബി വാനുകള്‍, മതില്‍ പോലെ നിരത്തിവെച്ചിരിക്കുന്ന ചാനല്‍ കാമറകള്‍, ജാതിമതഭേദമില്ലാതെ തങ്ങളുടെ അബ്ദുന്നാസിറിനെ കാണാന്‍ തിരക്കൊഴിയുന്ന നേരം കണ്ടത്തെിയത്തെുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നാട്ടുകാര്‍. ഈ ചിത്രമെല്ലാം ചൊവ്വാഴ്ച Read more about ഇന്ന് മഅ്ദനി മടങ്ങും[…]

കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്ക്

01:13pm 11/7/2016 കണ്ണൂര്‍: ഇരിട്ടി പുന്നാടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മേഴ്സിക്കുട്ടനുംടി.പി ദാസനും സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത്

01:11 PM 11/07/2016 തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോർട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 15 അംഗങ്ങൾ ഉള്‍പ്പെടുന്ന കൗൺസിൽ ഭരണസമിതിയെയും നിയമിക്കും. വിവിധ അസോസിയേഷനുകളിലെ പ്രതിനിധികളും സ്പോര്‍ട്സ് രംഗത്തെ വിദഗ്ധരും മുന്‍കാല സ്പോര്‍ട്സ് താരങ്ങളും ഭരണസമിതിയിൽ അംഗങ്ങളാകും. മുൻ ബാഡ്മിന്‍റൺ താരം ജോർജ് തോമസ്, വോളിബാൾ താരം കിഷോർ കുമാർ, കയാക്കിങ് അസോസിയേഷൻ പ്രതിനിധി ഡി. വിജയകുമാർ എന്നിവർ Read more about മേഴ്സിക്കുട്ടനുംടി.പി ദാസനും സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത്[…]

തട്ടേക്കാട് പക്ഷിസങ്കേത പരിധിയില്‍നിന്ന് ആറ് ഉരഗ ജീവികളെയും നാല് ഉഭയജീവികളെയും കണ്ടത്തെി.

10:05am 11/07/2016 കോതമംഗലം: തട്ടേക്കാട് ബേര്‍ഡ് മോണിറ്ററിങ് സെല്ലും കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചി ഗവേഷകവിഭാഗവും സംയുക്തമായി നടത്തിയ സര്‍വേയിലാണ് തട്ടേക്കാട്ട് പുതിയ ജീവിവര്‍ഗങ്ങളെ കണ്ടത്തെിയത്. മുമ്പ് കണ്ടത്തെിയ 30 ഉരഗ ജീവികള്‍ക്കും 15 ഉഭയജീവികള്‍ക്കും പുറമെയാണിത്. വിശദവിവരങ്ങള്‍ ഒരാഴ്ചക്കകമേ ലഭ്യമാകൂ. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ സര്‍വേയില്‍ കണ്ടെത്തിയ പുതിയ ജീവിവര്‍ഗങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പക്ഷിസങ്കേതത്തെ ഏഴിടങ്ങളായി തിരിച്ചാണ് സര്‍വേ നടത്തിയത്. പീച്ചിയിലെ 50 ഗവേഷകവിദ്യാര്‍ഥികളും 20 പരിസ്ഥിതിപ്രവര്‍ത്തകരും വനം വകുപ്പ് ജീവനക്കാരും Read more about തട്ടേക്കാട് പക്ഷിസങ്കേത പരിധിയില്‍നിന്ന് ആറ് ഉരഗ ജീവികളെയും നാല് ഉഭയജീവികളെയും കണ്ടത്തെി.[…]

ജിഷ വധക്കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും

09:56am 11/07/2016 കൊച്ചി/പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ മൃഗപീഡന കേസില്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഇരിങ്ങോളിലെ പൊലീസ് ഡ്രൈവറുടെ ആടിനെ പ്രതി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കുന്നത്. കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന. അങ്ങനെ കിട്ടിയാല്‍ ജിഷ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ജിഷയെ Read more about ജിഷ വധക്കേസ്: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും[…]

കോഴിക്കോട് ബസപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

02:12pm 10/7/2016 കോഴിക്കോട്: കോഴിക്കോട് അരീക്കോട് ഉണ്ടായ ബസപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഴിഞ്ഞം കേരളത്തിന്‍റെ പദ്ധതിയും കുളച്ചല്‍ തുറമുഖം കേന്ദ്രപദ്ധതിയുമെന്ന് -പൊന്‍ രാധാകൃഷ്ണൻ

01:50 PM 10/07/2016 തിരുവനന്തപുരം: വിഴിഞ്ഞം കേരളത്തിന്‍റെ പദ്ധതിയും കുളച്ചല്‍ തുറമുഖം കേന്ദ്രപദ്ധതിയുമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക കേരളീയര്‍ക്ക് വേണ്ട. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് വിഴിഞ്ഞത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. എന്നാല്‍, കേന്ദ്രം അന്നും ഇന്നും വിഴിഞ്ഞത്തിനൊപ്പമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞത്തും കുളച്ചലിലും തുറമുഖം വന്നാല്‍ ആരോഗ്യകരമായ മത്സരം നടക്കും. രണ്ടിടത്തും വികസനത്തിന് വേഗം കൂടും. 35 കിലോ മീറ്ററിനുള്ളില്‍ രണ്ട് തുറമുഖങ്ങള്‍ രാജ്യത്ത് വേറെയുമുണ്ടെന്നും പൊന്‍ രാധാകൃഷ്ണൻ Read more about വിഴിഞ്ഞം കേരളത്തിന്‍റെ പദ്ധതിയും കുളച്ചല്‍ തുറമുഖം കേന്ദ്രപദ്ധതിയുമെന്ന് -പൊന്‍ രാധാകൃഷ്ണൻ[…]

ജിഷക്കേസ് മുഖ്യമന്ത്രി അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ചെന്നിത്തല

01:45pm 10/7/2016 തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജിഷയുടെ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് മൃതദേഹം ദഹിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല ഏത് തെളിവുകളാണ് ആദ്യ അന്വേഷണ സംഘം മൂടിവച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡു നിന്നും കാണാതായവര്‍ക്ക് ഐഎസ് ബന്ധം സ്ഥിരീകരച്ച സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.