ചാവക്കാട് പി.വി രമേഷ് വധം: മൂന്നു പേർ അറസ്റ്റിൽ

08:22 PM 09/07/2016 തൃശൂർ: ചാവക്കാട് ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ അയൽവാസികളായ മൂന്നു പേർ അറസ്റ്റിൽ. ചാവക്കാട് പാലയൂർ സ്വദേശികളായ സത്യൻ, ഹവാസ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. 12 മണിയോടെ തൃശൂർ-മലപ്പുറം ജില്ലാ അതിർത്തി പ്രദേശത്തു നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ചയാണ് ചാവക്കാട് പഞ്ചാരമുക്ക് സ്വദേശിയായ കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് പി.വി രമേഷ് കൊല്ലപ്പെട്ടത്. മക്കളുമായി ബൈക്കിൽ പോകുമ്പോൾ മദ്യപസംഘം കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് രമേഷിന്‍റെ മരണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ രമേഷ് കുഴഞ്ഞു Read more about ചാവക്കാട് പി.വി രമേഷ് വധം: മൂന്നു പേർ അറസ്റ്റിൽ[…]

സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്.എന്‍.ഡി.പി

04:45 PM 09/07/2016 തിരുവനന്തപുരം: മൈക്രോഫാനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്.എന്‍.ഡി.പി തീരുമാനം. ഇന്ന് ചേര്‍ന്ന വിശാല എസ്.എന്‍.ഡി.പി യോഗത്തിലാണ് തീരുമാനമുണ്ടായത്. പരസ്യ പ്രതിഷേധങ്ങള്‍ വേണ്ടെന്ന് ശാഖകള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനെ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു. പിണറായി വിജയനെ കാണാൻ തീരുമാനിച്ച സാഹചര്യത്തിൽ പരസ്യമായി Read more about സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്.എന്‍.ഡി.പി[…]

കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല ഡിജിപി

03:59pm 09/7/2016 കൊച്ചി: കാസര്‍ഗോട്ടും പാലക്കാട്ടും നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ കുടുംബങ്ങളില്‍ ചിലര്‍ക്ക് ഐഎസ് ബന്ധമുണ്‌ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മലയാളികള്‍ വിദേശത്ത് പോയെന്നല്ലാതെ മറ്റു കാര്യങ്ങള്‍ അറിയില്ല. ഇതു സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ കുടുംബാംഗങ്ങളുടെ പരാതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ വിവാദമുണ്ടാക്കരുതെന്നും ഡിജിപി പറഞ്ഞു. അഞ്ചു കുടുംബങ്ങളെ കാണാതായ സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഉത്തരമേഖല എഡിജിപിയോട് ആവശ്യപ്പെട്ടതായി ഡിജിപി നേരത്തെ അറിയിച്ചിരുന്നു. സ്ത്രീകളടക്കം 16 പേരെ Read more about കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല ഡിജിപി[…]

കണ്ണൂരില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്കു പരിക്ക്

03:50pm 09/7/2016 കണ്ണൂര്‍: ഇരിട്ടി ഉളിക്കല്‍ നുച്യാട് പാലത്തില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്കു പരിക്കേറ്റു. രാവിലെ 8.15 ഓടെയായിരുന്നു അപകടം. നുച്യാട് നിന്നും ഇരിട്ടിയിലേക്കു പോവുകയായിരുന്ന സോളാര്‍ ബസും നുച്യാടിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റവരെ ഇരിട്ടി, തലശേരി, കണ്ണൂര്‍ എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നുച്യാട് സ്വദേശികളായ ആഗസ്തി (67), വത്സമ്മ (62), മൊയ്തീന്‍ (49), റീത്താമ്മ (58), സതി (46), ഷാര (24), ഷാജി Read more about കണ്ണൂരില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്കു പരിക്ക്[…]

ജിഷ വധക്കേസ്: നിർദേശങ്ങൾ നൽകുന്നതിൽ വീഴ്ചയുണ്ടായി -പിണറായി

03:45 PM 09/7/2016 കൊച്ചി: ജിഷ വധക്കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ കൊല്ലപ്പെട്ടതിന് ശേഷം ഉന്നത തലങ്ങളില്‍ നിന്നും കൃത്യമായ നിര്‍ദേശങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. ഇത് തെളിവുകള്‍ നശിക്കാന്‍ കാരണമായെന്നും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പിന് വഴിവെച്ചെന്നും പിണറായി ചൂണ്ടിക്കാട്ടി. ചില പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികള്‍ സേനക്ക് നാണക്കേടാണ്. സേനക്കുള്ളില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ല. കൈക്കൂലി വാങ്ങുന്നവര്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും പിണറായി പറഞ്ഞു.

50 കുപ്പി വിദേശമദ്യം പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

09:10am 09/7/2016 കോഴിക്കോട്: വടകര അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ 650 കുപ്പി വിദേശമദ്യം പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശി റിയാസിനെ കസ്റ്റഡിയിലെടുത്തു.

എസ്എന്‍ഡിപിയുടെ പ്രതിഷേധ സംഗമം ഇന്ന്

09:04am 09/7/2016 ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു ക്രമക്കേടുണെ്ടന്നു കണെ്ടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടപടിക്കൊരുങ്ങവേ സമുദായതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ എസ്എന്‍ഡിപി ഒരുങ്ങുന്നു. യോഗത്തിന്റെ കീഴിലെ യൂണിയനുകളെയും ശാഖായോഗങ്ങളെയും അണിനിരത്തി വിജിലന്‍സ് നീക്കത്തിനെതിരേ പ്രതിരോധം തീര്‍ക്കാനാണ് എസ്എന്‍ഡിപി തീരുമാനം. ഇതിന്റെ തുടക്കം ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ ചേരുന്ന നേതൃയോഗത്തിനു ശേഷം വൈകുന്നേരം ഇഎംഎസ് സ്റ്റേഡിയത്തില്‍ എസ്എന്‍ഡിപി നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ യൂണിയന്‍ ഓഫീസിനു സമീപത്തെ കിടങ്ങാംപറമ്പ് Read more about എസ്എന്‍ഡിപിയുടെ പ്രതിഷേധ സംഗമം ഇന്ന്[…]

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി മദ്യശാല ഋഷിരാജ് സിങ് പൂട്ടിച്ചു

08:46am 09/7/2016 തിരുവനന്തപുരം: കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ ക്ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്സൈസ് കമ്മീഷണറുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തു. യു ഡി എഫ് സർക്കാരിന്റെ കാലത്തു ബാറുകൾ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ Read more about തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി മദ്യശാല ഋഷിരാജ് സിങ് പൂട്ടിച്ചു[…]

മൂന്നു മണിക്കൂര്‍ നീണ്ടബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്.

01:43pm 08/7/2016 തിരുവനന്തപുരം: ശ്രീനാരായണ ഗുരുവില്‍ തുടങ്ങി മണ്‍മറിഞ്ഞ കവി ഒ.എന്‍.വി കുറുപ്പിന്റെ ഈരടികളോടെ അവസാനിപ്പിച്ച മൂന്നു മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നടത്തിയത്. ‘ശിവഗിരിയില്‍ നമുക്ക് ജാതിയില്ല’ എന്ന നാരായണ ഗുരുവിന്റെ വാചകം ഓര്‍മിപ്പിച്ചായിരുന്നു പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ നാവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാദി കൈത്തറി, കയര്‍ മേഖലയിലെ വികസനത്തെ കുറിച്ചുള്ള ഭാഗത്തും ഗുരുവിനെ കൂട്ടുപിടിച്ച ഐസക് താന്‍ പിന്നാക്ക ക്ഷേമത്തിനും പാവങ്ങളുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ Read more about മൂന്നു മണിക്കൂര്‍ നീണ്ടബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്.[…]

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് സുഗതകുമാരി.

01:30pm 08/7/2016 കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കവയിത്രി സുഗതകുമാരി. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ കാടിന്റെ ആവാസ വ്യവസ്ഥ തകരാറിലാകുകയും പമ്പ കൂടുതല്‍ മലിനനമാകുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അവിടെ എത്തുന്ന ഭക്തലക്ഷങ്ങള്‍ താങ്ങാവുന്നതിനും അപ്പുറത്താണ്. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. താന്‍ സ്ത്രീ വിരോധിയല്ല, പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് ഇതുപറയുന്നതെന്നും സുഗതകുമാരി പറഞ്ഞു. ക്ഷേത്രങ്ങളില്‍ കരിയും വേണ്ട കരിമരുന്നും വേണെ്ടന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നു. Read more about ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് സുഗതകുമാരി.[…]