കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്

01:11pm 08/07/2016 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ കടഭാരം കുറക്കാൻ പ്രത്യേക രക്ഷാപാക്കേജ് നടപ്പാക്കും. കൊച്ചി കേന്ദ്രമാക്കി ആയിരം സി.എൻ.ജി ബസുകൾ നിരത്തിലിറക്കാൻ സർക്കാർ ധനസഹായം നൽകും. ഇതിനായി അഞ്ഞൂറ് കോടി രൂപ വകയിരുത്തി. കെ.എസ്.ആര്‍.ടി.സി പെൻഷൻ മുടങ്ങാതെ നൽകാൻ നടപടി സ്വീകരിക്കും.

ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും

09:57 AM 08/07/2016 തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പിക്കാതെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുമായിരിക്കും രാവിലെ ഒമ്പതിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. അനാവശ്യചെലവുകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അഞ്ചുവര്‍ഷം കൊണ്ട് സാമ്പത്തികവളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബജറ്റിലെ മുന്‍ഗണന. പുറത്തുനിന്ന് വന്‍ നിക്ഷേപം കൊണ്ടുവന്ന് അടിസ്ഥാനസൗകര്യമേഖലയുടെ വികസനമാണ് ഐസക് ലക്ഷ്യമിടുന്നത്. സാമ്പത്തികമാന്ദ്യം ശക്തമായ സാഹചര്യത്തില്‍ Read more about ഇടത് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും[…]

എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

09:56am 08/07/2016 തിരുവനന്തപുരം:എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. 2010ലെ ഹരിത ബജറ്റിന്‍റെ തുടർച്ചയാകും ഇത്തവണത്തെ ബജറ്റ്. പങ്കാളിത്ത പെൻഷൻ പദ്ധതി തീരുമാനം ബജറ്റിനു ശേഷമായിരിക്കും ഉണ്ടാവുക. ചരക്കുസേവന നികുതി നടപ്പാക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞു. ജി.എസ്.ടി കേരളത്തിന് ഗുണകരമാണെന്ന പൊതു അവബോധം ഗുണം ചെയ്തുവെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റ് അവതരണത്തിന് പുറപ്പെടും മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് വാഗ്ദാനങ്ങൾ പാലിക്കുന്നത് എങ്ങനെ എന്നതിന്‍റെ ഉത്തരം ബജറ്റിൽ Read more about എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.[…]

ജിഷയുടെ കുടുംബത്തിന് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ

12.37 AM 08-07-2016 പെരുമ്പാവൂര്‍: ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും മുന്‍കൈയെടുത്ത് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുടക്കുഴ പഞ്ചായത്തിന് സമീപം തൃക്കൈപാറയിലാണ് രണ്ട് മുറി വീടൊരുങ്ങിയിരിക്കുന്നത്. വീട് നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. മരണ ശേഷം ജിഷയില്ലാത്ത വീട് നിര്‍മിച്ച് നല്‍കാന്‍ നിരവധി സംഘടനകള്‍ രംഗത്തു വരികയായിരുന്നു. ആദ്യം പണിയാരംഭിച്ച വീടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് Read more about ജിഷയുടെ കുടുംബത്തിന് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ[…]

പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കി കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം

12.32 AM 08-07-2016 കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കി സ്വകാര്യ കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. കുന്നംകുളം സ്വദേശി ജോണ്‍സണാണ് ഏജന്റുമാരെവച്ച് തട്ടിപ്പ് നടത്തിയത്. സെമിത്തേരി മുക്കിലെ ഇയാളുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കോര്‍പ്പറേഷന്റെ പേരിലുള്ള സീലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നോര്‍ത്ത് പൊലിസ് പിടിച്ചെടുത്തു. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ പരസ്യ നികുതി പിരിക്കുന്നതിന് പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കി പ്ലസ്ടു മുതല്‍ ബിരുദാനന്തര ബിരുദമുള്ള യുവതികള്‍ ഉള്‍പ്പെടെ Read more about പരസ്യ നികുതി പിരിക്കുന്നതിന് വ്യാജ സീലും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ടാക്കി കരാറുകാരന്‍ ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം[…]

മത്തിയുടെ ക്ഷാമം: ഈ വര്‍ഷം 150 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി പഠനം

12.28 AM 08-07-2016 കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മത്തിയിലുണ്ടായ ഗണ്യമായ കുറവ് മൂലം 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) നടത്തിയ പഠന റിപ്പോര്‍ട്ട്. മത്തിയുടെ ക്ഷാമം മൂലം മത്സ്യമേഖലയില്‍ 28.2 ശതമാനം തൊഴില്‍ കുറയുകയും മത്തിയുടെ വിലയില്‍ 60 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ Read more about മത്തിയുടെ ക്ഷാമം: ഈ വര്‍ഷം 150 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി പഠനം[…]

വെള്ളാപ്പള്ളി നടേശന്‍ അടിയന്തര എസ്എന്‍ഡിപി യോഗം വിളിച്ചു08.05 PM

08.05 PM 06-07-2016 മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ അടിയന്തര എസ്എന്‍ഡിപി യോഗം വിളിച്ചു. കേസെടുക്കുവാനുള്ള തീരുമാനത്തെക്കുറിച്ചും ഭാവിപരിപാടികള്‍ ആസുത്രണം ചെയ്യുന്നതിനുമാണ് യോഗം. യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് ആലപ്പുഴ പ്രിന്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുന്നത്. മൈക്രോഫിനാന്‍സ് പദ്ധതിയെ സംബന്ധിച്ച് തെറ്റായ ആരോപണങ്ങള്‍ Read more about വെള്ളാപ്പള്ളി നടേശന്‍ അടിയന്തര എസ്എന്‍ഡിപി യോഗം വിളിച്ചു08.05 PM[…]

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച പണിമുടക്കും

07.46 AM 06-07-2016 സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും വ്യാഴാഴ്ച പണിമുടക്കും. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കു നേരെയുണ്്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രോഗിയുടെ ആള്‍ക്കാര്‍ ഡോക്ടറെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെ സമരം ബാധിച്ചില്ല.

മങ്കട കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

12:01am 05/7/2016 പെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ഹുസൈന്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. കൂട്ടില്‍ സ്വദേശികളായ അമ്പലപ്പടി അബ്ദുന്നാസര്‍ (31), പറമ്പാട്ട് മന്‍സൂര്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.ടി. ബാലന്‍, സി.ഐ എ.എം. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തില്‍ മങ്കട മുക്കിലപീടികയില്‍ വെച്ചാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. പ്രതികള്‍ അയല്‍വാസികളും ബന്ധുക്കളുമായതിനാല്‍ അന്വേഷണം ഏറെ സൂക്ഷ്മതയോടെയാണെന്ന് സി.ഐ പറഞ്ഞു. നേരത്തെ ആറ് പേരെ രണ്ട് Read more about മങ്കട കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍[…]

മലയാളിയെ ഗോവയില്‍ കടലില്‍ കാണാതായി

12:00pm 05/7/2016 കൊച്ചി: സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി യുവ എന്‍ജിനീയറെ കടലില്‍ കാണാതായി. കെ.എസ്.ഇ.ബി. റിട്ട.ബോര്‍ഡ് അംഗം മൂവാറ്റുപുഴ ആനിക്കാട്ട് തിരുംപ്ലാവില്‍ ക്ഷേത്രത്തിനു സമീപം നിരപ്പേല്‍ ബപാബുരാജിന്റെ മകന്‍ അരവിന്ദ (26) ആണ് തിരയില്‍ പെട്ടത്. ഹൈദരാബാദ് ഇന്‍ഫോസിസില്‍ ജീവനക്കരാനാണ് അരവിന്ദ്. ജയശ്രീയാണ് മാതാവ്. ഞായറാഴ്ചയാണ് അരവിന്ദും നാലു സുഹൃത്തുക്കളൂം ഗോവയ്ക്ക പോയത്. വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. തിര അടിച്ചുകയറിയതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപകടവിവരമറിഞ്ഞ് Read more about മലയാളിയെ ഗോവയില്‍ കടലില്‍ കാണാതായി[…]