ജിഷ വധക്കേസ്; കത്തിയിലെ രക്തം ജിഷയുടേതു തന്നെ

09.03 Am 05-07-2016 ജിഷ വധക്കേസ് അന്വേഷണത്തിനിടെ കണ്ടെത്തിയ കത്തിയിലെ രക്തം ജിഷയുടേതു തന്നെയന്നു ഫോറന്‍സിക് പരിശോധനാഫലം. മൃഗങ്ങളെ പീഢിപ്പിച്ച കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ കസ്റ്റഡിയില്‍ ആവസ്യപ്പെട്ടു പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ജിഷ വധക്കേസ് അന്വേഷണത്തില്‍ പോലീസിനു ശക്തി പകരുന്നതാണു പുതിയ ഫോറന്‍സിക് പരിശോധനാ ഫലം. പ്രതി അമീറുല്‍ ഇസ്ലാം ഉപയോഗിച്ച കത്തിയില്‍ കണ്ടെത്തിയ രക്തം ജിഷയുടേതുതന്നെയെന്നാണു ഫോറന്‍സിക് പരിശോധനാഫലം വന്നിരിക്കുന്നത്. ആദ്യ ഘട്ടപരിശോധനയില്‍ കത്തിയില്‍ രക്തത്തിന്റെ സാനിധ്യം കണ്ടിരുന്നില്ല. എഡിജിപി ബി. സന്ധ്യയുടെ Read more about ജിഷ വധക്കേസ്; കത്തിയിലെ രക്തം ജിഷയുടേതു തന്നെ[…]

അബ്ദുള്‍ നാസര്‍ മഅദനി കൊല്ലം വീട്ടിലെത്തി

08.40 AM 05-07-2016 രോഗാതുരരായ വൃദ്ധ മാതാപിതാക്കളെ കാണാന്‍ ജാമ്യം കിട്ടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കൊല്ലം അന്‍വാര്‍ശേരിയിലെ വീട്ടിലെത്തി. മാതാപിതാക്കളെ കാണാന്‍ സുപ്രീംകോടതി മഅദനിക്കു എട്ടുദിവസത്തെ ജാമ്യം നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മഅദനി നെടുമ്പാശേരിയിലെത്തിയത്. അസുഖബാധിതനായ മഅദനിക്ക് തോട്ടുവാല്‍ വീട്ടില്‍ താമസിക്കുന്നതിന് അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ യത്തീംഖാനയില്‍തന്നെയാകും ഇക്കുറിയും താമസിക്കുക. ജാമ്യകാലയളവില്‍ ചികിത്സ നടത്തുന്നതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. 2013 ല്‍ അസുഖബാധിതനായ പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററെ കാണുന്നതിനും 2015 ല്‍ കരള്‍ Read more about അബ്ദുള്‍ നാസര്‍ മഅദനി കൊല്ലം വീട്ടിലെത്തി[…]

വിഎസിന് ഇരട്ടപദവി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

10:29am 04/7/2016 തിരുവനന്തപുരം: ഇരട്ടപദവി നിയമം ഭേദഗതി ചെയ്യണമെന്നു ശിപാര്‍ശ. ചീഫ് സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയുമാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനു മുന്നോടിയായാണ് ഇരട്ടപദവി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഎസിനെ ഭരണപരിഷ്‌കരണ കമ്മിറ്റി ചെയര്‍മാനാക്കാനാണ് മന്ത്രിസഭയുടെ നീക്കം. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയില്‍ തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. നേരത്തെ, വിഎസിന്റെ കാബിനറ്റ് പദവി സംബന്ധിച്ച വിഷയത്തില്‍ ഇരട്ടപദവിയുടെ നിയസാധുത പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ Read more about വിഎസിന് ഇരട്ടപദവി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.[…]

ഐഡിയ ഉപഭോക്താക്കള്‍ വീണ്ടും വലഞ്ഞു

10:11 AM 04/07/2016 കൊച്ചി: മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ സര്‍വിസ് ശനിയാഴ്ച മണിക്കൂറോളം നിശ്ചലമായതിന് പരിഹാരമായി 100 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കിയത് ഉപഭോക്താക്കള്‍ക്ക് വിനയായി. ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 48 മണിക്കൂര്‍ സൗജന്യ സേവനം കമ്പനി അനുവദിച്ചതാണ് വീണ്ടും വലച്ചത്. കോള്‍ ചെയ്യാന്‍ കഴിയാതെ നൂറുകണക്കിന് പേരാണ് പ്രതിസന്ധിയിലായത്. ഏറെനേരം ഡയല്‍ ചെയ്തശേഷമാണ് കോള്‍ വിളിക്കാന്‍ കഴിഞ്ഞതെന്നാണ് പരാതി. എല്ലാ റൂട്ടുകളും തിരക്കിലാണെന്ന മറുപടി കേട്ട് വിഷമവൃത്തത്തിലായി. ബുദ്ധിമുട്ടിലായവര്‍ക്ക് സേവനദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്‍ററുമായി Read more about ഐഡിയ ഉപഭോക്താക്കള്‍ വീണ്ടും വലഞ്ഞു[…]

ഭിന്നലിംഗക്കാര്‍ മര്‍ദനമേറ്റ ചികിത്സയില്‍;

10:08am 04/7/2016 കൊച്ചി: രണ്ടാഴ്ച മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് പൂര്‍ണ തിരിച്ചത്തെിയത്. കുറച്ചുകാലത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10.30ഓടെ സുഹൃത്തുമൊത്ത് വളഞ്ഞമ്പലത്ത് ബംഗളൂരുവില്‍ നിന്നത്തെുന്ന അമ്മയെ കാത്തു നില്‍ക്കുമ്പോഴാണ് അതുവഴി പൊലീസ് വാഹനം എത്തിയത്. ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ കണ്ടപാടെ വണ്ടി നിര്‍ത്തിയ പൊലീസ് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ശസ്ത്രക്രിയ ഈയടുത്ത് കഴിഞ്ഞതാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ളെന്ന് പൂര്‍ണ പറയുന്നു. നാഭിയില്‍ തൊഴിച്ചു. പിടിച്ചുമാറ്റാനത്തെിയ കൂട്ടുകാരിക്കും കിട്ടി ലാത്തി പ്രയോഗം. അറസ്റ്റിന് വനിതാ പൊലീസ് Read more about ഭിന്നലിംഗക്കാര്‍ മര്‍ദനമേറ്റ ചികിത്സയില്‍;[…]

വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിപ്പിക്കണം: ദയാബായി

10:07am 04/7/2016 കൊച്ചി: സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിക്കേണ്ടതുണെ്ടന്നു സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തിരസ്കരിക്കപ്പെടുന്നവരുടെ പക്ഷം ചേരാന്‍ നാം തയാറാകണമെന്നും സീറോ മലബാര്‍ സഭാദിനാഘോഷത്തോടനുബന്ധിച്ചു കാരുണ്യവര്‍ഷ സന്ദേശം നല്‍കുകവെ അവര്‍ പറഞ്ഞു. ഭൗതികവാദം പിടിമുറുക്കുന്ന വര്‍ത്തമാനകാലത്തില്‍ മാനുഷികഗുണങ്ങളും നന്മകളും മുറുകെപ്പിടിക്കാനും എല്ലാവരോടും സ്‌നേഹപൂര്‍വം ഇടപെടാനും സാധിക്കണം. മനുഷ്യന്‍ മാത്രമല്ല, മണ്ണും പുഴയും മരങ്ങളും വായുവും ജീവജാലങ്ങളുമെല്ലാം കാരുണ്യം അര്‍ഹിക്കുന്നു. എവിടെയാണോ കാരുണ്യം ആവശ്യമുള്ളത് അവിടെ കാരുണ്യമായി എത്താന്‍ നമുക്കാവണമെന്നും ദയാബായി പറഞ്ഞു. Read more about വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിപ്പിക്കണം: ദയാബായി[…]

എം.പിയെ അപമാനിക്കാന്‍ ഞാന്‍ ആളല്ല: കലക്ടര്‍ പ്രശാന്ത്

09:59am 04/07/2016 കോഴിക്കോട്: ഒടുവില്‍ ഒറിജിനല്‍ മാപ്പുമായി കലക്ടര്‍ എന്‍. പ്രശാന്ത്. പ്രശാന്ത് നായര്‍ എന്ന പേഴ്സനല്‍ ഫേസ്ബുക് അക്കൗണ്ടിലാണ് തന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമചോദിച്ച് കലക്ടര്‍ ശനിയാഴ്ച രാത്രി 10.20ഓടെ പോസ്റ്റിട്ടത്. എം.കെ. രാഘവന്‍ എം.പിയുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ലബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായിത്തന്നെ പറഞ്ഞുതീര്‍ക്കണമെന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കുന്നു. തന്‍െറ ഭാഗത്തുനിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമചോദിക്കുന്നുവെന്നും ഒൗദ്യോഗിക കാര്യങ്ങളില്‍ നിയമപരമായിത്തന്നെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കലക്ടറുടെ ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണ Read more about എം.പിയെ അപമാനിക്കാന്‍ ഞാന്‍ ആളല്ല: കലക്ടര്‍ പ്രശാന്ത്[…]

ഐഡിയ വീണ്ടും തകരാറില്‍ കാരണമെന്തെന്ന് ‘ഒരു ഐഡിയ’ യുമില്ലെന്ന് ഐഡിയ

04:47pm 03/7/2016 തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ നെറ്റ്‌വര്‍ക്കുകള്‍ വീണ്ടും തകരാറിലാണെന്നു പരാതി. ഇപ്പോഴും ഐഡിയ ഉപയോക്താക്കളില്‍ പലര്‍ക്കും ഫോണ്‍ വിളിക്കാനോ നെറ്റ് ഉപയോഗിക്കാനോ മെസേജ് അയയ്ക്കാനോ സാധിക്കുന്നില്ലെന്നാണു പരാതി. ശനിയാഴ്ച രാവിലെ മുതലാാണു സംസ്ഥാനത്തെ ഐഡിയ സെല്ലുലര്‍ നെറ്റ്‌വര്‍ക്കുകള്‍ തകരാറിലായത.് ഇത് ഉപയോക്താക്കളെ ഏറെ വലച്ചു. കോള്‍സെന്റര്‍ നമ്പറുകളും കിട്ടാതായതോടെ ഉപയോക്താക്കള്‍ ആകെ ബുദ്ധിമുട്ടി. ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഐഡിയയുടെ സേവനം തടസപ്പെട്ടതോടെ പരാതിയുമായി കൂട്ടത്തോടെ ആളുകള്‍ കോള്‍ സെന്ററുകളിലേക്ക് Read more about ഐഡിയ വീണ്ടും തകരാറില്‍ കാരണമെന്തെന്ന് ‘ഒരു ഐഡിയ’ യുമില്ലെന്ന് ഐഡിയ[…]

മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.

10:07am 03/07/2016 ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും. രോഗിയായ ഉമ്മയെ കാണുന്നതിന് എട്ടു ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ ബംഗളൂരുവിലെ വിചാരണകോടതി അനുമതിനല്‍കി. നാലു മുതല്‍ 12 വരെ കേരളത്തില്‍ തങ്ങും. സുപ്രീംകോടതി അനുമതിനല്‍കിയ സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട അപേക്ഷ ശനിയാഴ്ച രാവിലെ എന്‍.ഐ.എ പ്രത്യേക വിചാരണ കോടതിയില്‍ നല്‍കുകയായിരുന്നു. ഇതോടൊപ്പം യാത്രാവിവരങ്ങളും ഉമ്മയുടെ രോഗവിവരങ്ങളുമടങ്ങിയ രേഖകളും മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് നാട്ടിലേക്ക് പോകാന്‍ വിചാരണകോടതി ജഡ്ജി ശിവണ്ണ അനുമതിനല്‍കിയത്. തിങ്കളാഴ്ച Read more about മഅ്ദനി തിങ്കളാഴ്ച നാട്ടിലത്തെും.[…]

കലക്ടര്‍ക്കെതിരെ എം.പിയുടെ പരാതി

07:36am 03/07/2016 കോഴിക്കോട്: ജനപ്രതിനിധിയായ തന്നെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി എം.കെ. രാഘവന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതിപ്പെട്ടു. പരാതി ഗൗരവമായി കാണുമെന്നും സംഭവം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി രാഘവന്‍ മാധ്യമത്തോട് പറഞ്ഞു. എം.പി ഫണ്ട് വിനിയോഗത്തെ ചൊല്ലി ഇരുവര്‍ക്കും ഇടയില്‍ ഉയര്‍ന്ന തര്‍ക്കത്തിനൊടുവില്‍ എം.പിയെ കൊച്ചാക്കുന്ന വിധത്തില്‍ കലക്ടര്‍ ഇറക്കിയ പത്രക്കുറിപ്പും ഫേസ്ബുക്കില്‍ എം.പിയെ പരിഹസിച്ചു ഇട്ട Read more about കലക്ടര്‍ക്കെതിരെ എം.പിയുടെ പരാതി[…]