വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സിപിഎം അന്വേഷണ കമ്മിഷന്‍
10:40am 24/6/2016 തൃശൂര്‍ :നിയമസഭ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സിപിഎം തൃശൂര്‍ ജില്ല കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഇരിങ്ങാലക്കുടയിലെയും കെപിഎസി ലളിതയുടെയും സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും ജില്ലാ കമ്മിറ്റിയംഗം യു.പി.ജോസഫ്, കെ.വി. അബ്ദുള്‍ ഖാദര്‍ എം. എല്‍.എ എന്നിവരടങ്ങിയ കമ്മിഷന്‍ പരിശോധിക്കും. തൃശൂരിലെ 13 മണ്ഡലങ്ങളില്‍ 12ലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാര്‍ഥി മേരി തോമസ് കോണ്‍ഗ്രസിന്റെ അനില്‍ അക്കരയോട് പരാജയപ്പെട്ടു. അതും വെറും 43 വോട്ടിന്. ഇടത് അനുകൂലതരംഗത്തിലും വടക്കാഞ്ചേരിയില്‍ Read more about വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സിപിഎം അന്വേഷണ കമ്മിഷന്‍[…]









