കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രം -ഇ.പി ജയരാജൻ

11:38am 23/06/2016 തിരുവനന്തപുരം: കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രമായി മാറിയെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍. കായികരംഗം ജനകീയവൽകരിക്കും. അവശരായ കായിക താരങ്ങള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ജയരാജൻ പറഞ്ഞു. രാജ്യാന്തര ഒളിമ്പിക്സ് ദിനാചാരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം കായിക മന്ത്രി പതാക വീശി ഫ്ളാഗ് ഒാഫ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ കായിക മന്ത്രി എം. വിജയകുമാർ, കായിക താരം കെ.എം ബീന മോൾ അടക്കമുള്ളവർ Read more about കായിക താരങ്ങളുടെ ലക്ഷ്യം മെഡല്‍ നേടുക മാത്രം -ഇ.പി ജയരാജൻ[…]

പ്രതിഷേധക്കളി കാര്യമായി; വിദ്യാര്‍ഥികളെ പൊലീസ് പൊക്കി

03:39pm 22/06/2016 തൃശൂര്‍: കളി കാര്യമായി, ഒടുവില്‍ ഊരിപ്പോരാന്‍ എം.പി ഇടപെട്ടു. കലക്ടറേറ്റിന് മുന്നില്‍ അരണാട്ടുകര ജോണ്‍മത്തായി സെന്‍ററിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ മോക്ഡ്രില്‍ അവതരണമാണ് പൊല്ലാപ്പായത്. കഴിഞ്ഞ ദിവസം ജോണ്‍ മത്തായി സെന്‍ററിലെ വിദ്യാര്‍ഥിനികളെ വാഹനത്തിലത്തെിയ സംഘം വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനെതിരെ കലക്ടറേറ്റിന് മുന്നില്‍ പ്ളക്കാര്‍ഡുകളുമായി പ്രതിഷേധിക്കാനത്തെിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടെ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെ ആസ്പദമാക്കി തത്സമയം ഒരുക്കിയ Read more about പ്രതിഷേധക്കളി കാര്യമായി; വിദ്യാര്‍ഥികളെ പൊലീസ് പൊക്കി[…]

സര്‍ക്കാരും കായികമന്ത്രിയും ചേര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് അഞ്ജു ബോബി ജോര്‍ജിനെ പുറത്തുചാടിച്ചു -ചെന്നിത്തല

03:33PM 22/06/2016 കോട്ടയം: സര്‍ക്കാരും കായികമന്ത്രിയും ചേര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് അഞ്ജു ബോബി ജോര്‍ജിനെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായികതാരങ്ങള അപമാനിച്ചു പുറത്താക്കുന്നത് ശരിയല്ല. സ്പോര്‍ട്സ് കൗണ്‍സിലിനെ രാഷ്്ട്രീയമുക്തമാക്കിയത് യു.ഡി.എഫാണെന്നും അദേഹം പറഞ്ഞു. അഞ്ജു ബോബി ജോര്‍ജ് രാജിവെക്കുകയാണെന്ന കാര്യം തന്നെ വിളിച്ച് അറിയിച്ചിരുന്നു. എല്‍.എല്‍.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. കണ്ണൂരില്‍ മാത്രം 48 ഓളം അക്രമങ്ങളാണ് യു.ഡി.എഫ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും Read more about സര്‍ക്കാരും കായികമന്ത്രിയും ചേര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് അഞ്ജു ബോബി ജോര്‍ജിനെ പുറത്തുചാടിച്ചു -ചെന്നിത്തല[…]

റാഗിങ്: രണ്ട് മലയാളി വിദ്യാർഥിനികൾക്കെതിരെ കേസ്

12 :58pm 22/06/2016 കോഴിക്കോട്: കർണാടകയിലെ സ്വകാര്യ കോളജിലെ നഴ്സിങ് വിദ്യാർഥിനി എടപ്പാൾ സ്വദേശി അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ മലയാളികളായ രണ്ട് വിദ്യാർഥിനികൾക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവർക്കെതിരെയാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനും റാഗിങ് ആക്ട് അടിസ്ഥാനത്തിലും പട്ടികജാതി-വർഗ നിയമ പ്രകാരവുമാണ് കേസെടുത്തത്. തുടർനടപടികൾക്കായി കേസ് കർണാടകയിലെ കൽബുറഗി പൊലീസിന് കൈമാറും. മേയ് ഒമ്പതിനു രാത്രിയാണ് സംഭവം നടന്നത്. ബി.എസ്.സി നഴ്സിങ് Read more about റാഗിങ്: രണ്ട് മലയാളി വിദ്യാർഥിനികൾക്കെതിരെ കേസ്[…]

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവയ്ക്കും

12:55PM 22/6/2016 തിരുവനന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഇന്നു രാജി വയ്ക്കും. തലസ്ഥാനത്ത് ഇന്നു ചേരുന്ന സ്‌പോര്‍ട് കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിനു ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. അഞ്ജുതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. തുടക്കത്തില്‍ ലഭിച്ച സഹകരണം പിന്നീട് ലഭിച്ചില്ല. ലോക വേദികളിലെ തന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ കായിക ലോകത്തിനു മുതല്‍കൂട്ടാകട്ടെയെന്നു വിചാരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് Read more about സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവയ്ക്കും[…]

പി.എസ്.സി റാങ്ക് പട്ടികകള്‍ ആറുമാസത്തേക്ക് കൂടി നീട്ടാന്‍ ശിപാര്‍ശ

11:30 AM 22/06/2016 തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് മന്ത്രിസഭ പി.എസ്.സിയോട് ശിപാര്‍ശ ചെയ്യും. ജൂണ്‍ 30 ന് അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടണമെന്ന് ആവശ്യപ്പെടുക. മന്ത്രിസഭാ യോഗത്തിലാണ് ഇതരു സംബന്ധിച്ച തീരുമാനമുണ്ടായത്. ഗവര്‍ണറുടെ നയപ്രഖ്യാപനരേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍.

02:30pm 21/6/2016 കോഴിക്കോട്: ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കോളജില്‍ ഏതാനും സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അവശനിലയിലായ അശ്വതി ബംഗളൂരിലെ ആശുപത്രിയില്‍ അഞ്ചു ദിവസം ചിക്തസയില്‍ കഴിഞ്ഞു. തുടര്‍ന്ന് സാധാരണ നിലയിലെത്താത്തതിനാല്‍ കോളജ് Read more about റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍.[…]

ഒമാനില്‍ കൊല്ലപ്പെട്ട് മലയാളിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

02:14am 21/6/2016 കൊച്ചി: ജൂണ്‍ 11ന് മസ്‌കറ്റിലെ സുനൈയിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി അക്രമികള്‍ വെടിവെച്ചുകൊന്ന കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പ്് (42)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മസ്‌കറ്റില്‍ നിന്നും ഒമാന്‍ എയര്‍ വിമാനത്തിലാണ് രാവിലെ 10ന് കൊച്ചി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. അക്രമികള്‍ തട്ടികൊണ്ടുപോയ ജോണിന്റെ മൃതദേഹം റിസയില്‍ നിന്നുമാണ് കണെ്ടടുത്തത്. 13 വര്‍ഷമായി ജോണ്‍ മസ്‌കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതിനൊപ്പം പെട്രോള്‍ പമ്പില്‍ നിന്നും പണവും അപഹരിച്ചിരുന്നു. ഈ സംഭവുമായി Read more about ഒമാനില്‍ കൊല്ലപ്പെട്ട് മലയാളിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു[…]

കോടതിയില്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതി

01:44 PM 21/06/2016 നെടുമ്പാശ്ശേരി: ആലുവ കോടതിയില്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതി സംബന്ധിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് ആലുവ സി.ഐ ടി.ബി. വിജയന്‍ മാധ്യമത്തോട് പറഞ്ഞു.

അപമാനം സഹിക്കാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന ദലിത് യുവതി.

12:17PM 21/06/2016 തലശ്ശേരി: ആത്മഹത്യക്കു ശ്രമിച്ചത് അപമാനം സഹിക്കാതെയെന്ന് ദലിത് യുവതി സി.പി.എം ഓഫിസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയശേഷം ആത്മഹത്യക്ക് ശ്രമിച്ച ദലിത് പെണ്‍കുട്ടി മാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് നടമ്മല്‍ രാജന്‍െറ മകള്‍ അഞ്ജനയാണ് വനിതാ കമീഷനും വനിതാ പൊലീസ് സി.ഐക്കും മൊഴി നല്‍കിയത്. ഞങ്ങള്‍ അച്ഛനും നാല് പെണ്‍മക്കളും ആര്‍ക്കും ശല്യത്തിന് പോകാത്തവരാണ്. എന്നിട്ടും പൊതുശല്യക്കാരായും ക്വട്ടേഷന്‍ സംഘമായും ചിത്രീകരിക്കപ്പെടുന്നു. അതില്‍ ഏറെ വിഷമം തോന്നി. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും Read more about അപമാനം സഹിക്കാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്ന ദലിത് യുവതി.[…]