ഗണേഷ് കുമാറിന് വോട്ട് തേടി മോഹന്‍ലാല്‍

09:40am 13/05/2016 വിഡിയോ കടപ്പാട്: ഡി.ഡി.ബി.ഐ എന്‍റർടെയ്ൻമെന്‍റ് പത്തനാപുരം: നടനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് സിനിമ താരം മോഹന്‍ലാല്‍ പത്തനാപുരത്തത്തെി. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. പത്തനാപുരത്ത് എത്തിയ മോഹന്‍ലാലിന് വന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുകയും ചെയ്തു. സിനിമ നടന്‍ എന്ന നിലയിലല്ല കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് ചോദിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഗണേഷ് കുമാറുമായി നല്ല സൗഹാര്‍ദത്തിലാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും മോഹന്‍ലാല്‍ Read more about ഗണേഷ് കുമാറിന് വോട്ട് തേടി മോഹന്‍ലാല്‍[…]

ബി.ജെ.പി ലക്ഷ്യം ഇരു മുന്നണികളെയും തൂത്തെറിയല്‍ -അമിത് ഷാ

09:33am 13/05/2016 കോഴിക്കോട്: എ.കെ. ആന്‍റണിയും സീതാറാം യെച്ചൂരിയും ആരോപിക്കുന്നതു പോലെ ബി.ജെ.പിക്ക് ഒളിയജണ്ടയൊന്നുമില്ലെന്നും കേരളത്തിലെ ഇരു മുന്നണികളെയും തൂത്തെറിയലാണ് പാര്‍ട്ടിയുടെ ഏക ലക്ഷ്യമെന്നും ദേശീയ പ്രസിഡന്‍റ് അമിത് ഷാ. ഇരു മുന്നണികളും കേരളത്തെ പിന്നോട്ട് നയിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മുതലക്കുളത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലും ബംഗാളിലുമൊക്കെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ കേരളത്തിലാണ്. ഇവിടെ വരാന്‍ പോകുന്ന മാറ്റമാണ് ശ്രദ്ധക്ക് കാരണം. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനും, Read more about ബി.ജെ.പി ലക്ഷ്യം ഇരു മുന്നണികളെയും തൂത്തെറിയല്‍ -അമിത് ഷാ[…]

മോഡിയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ, ട്രെന്‍ഡിങ്‌ ടാഗായി ‘പോ മോനെ മോഡി’

07:58pm 12/5/2016 തിരുവനന്തപുരം: കേരളത്തെ സോമാലിയയോട്‌ ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ഏറ്റെടുത്ത്‌ ഇടതു-വലതു മുന്നണികള്‍ വിമര്‍ശനവുമായി രംഗത്ത്‌. കേരളത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്‌ത മോഡിയുടെ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്‌തമായ പ്രതിഷേധമാണ്‌ അരങ്ങേറുന്നത്‌. പോ മോനെ ദിനേശാ എന്ന സിനിമാ ഡയലോഗ്‌ മാറ്റി പോ മോനെ മോഡി എന്ന ഹാഷ്‌ ടാഗിലൂടെയാണ്‌ പ്രതിഷേധം ഫെയ്‌സ്‌ബുക്കിലും ട്വിറ്ററിലും പൊങ്കാലയിടുന്നത്‌. മലയാളികള്‍ക്കു പുറമേ മോഡി വിരുദ്ധരും പരാമര്‍ശം ഏറ്റുപിടിച്ചതോടെ ബി.ബി.സി. ന്യൂസ്‌ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളിലും വിഷയം Read more about മോഡിയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ, ട്രെന്‍ഡിങ്‌ ടാഗായി ‘പോ മോനെ മോഡി’[…]

ട്രെയിനില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയില്‍; പീഡിപ്പിക്കപ്പെട്ടതായി സൂചന

07:35pm 12/5/2016 തൃശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മലയാളി വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ട്. മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ തൃശൂര്‍ ചേലക്കര കിള്ളിമംഗലം സ്വദേശി അജിതയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യാത്രമധ്യേ ഇവരെ കാണാതാവുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉഡുപ്പിയിലേക്ക് തിരിച്ചു. വേനല്‍ അവധിക്ക് നാട്ടില്‍ പോയശേഷം ഞായറാഴ്ച ഭര്‍ത്താവ് മുരളിക്കും മകള്‍ക്കുമൊപ്പം തൃശൂരിലേക്ക് Read more about ട്രെയിനില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയില്‍; പീഡിപ്പിക്കപ്പെട്ടതായി സൂചന[…]

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ ആദിശങ്കരന്റെ പേര്‌ നല്‍കണമെന്ന്‌ ആവശ്യം

02:13pm 12/5/2016 കൊച്ചി : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ ആദിശങ്കരന്റെ പേര്‌ നല്‍കണമെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്‌ നിവേദനം. മുതിര്‍ന്ന ആര്‍എസ്‌എസ്‌ നേതാവ്‌ പി പരമേശ്വരന്‍ സ്‌ഥാപിച്ച എന്‍ജിഒ നവോദയയും ഫെയ്‌ത്ത് ഫൗണ്ടേഷനും സംയുക്‌തമായാണ്‌ നിവേദനം നല്‍കിയിരിക്കുന്നത്‌. ഇന്ത്യയിലും നേപ്പാളിലും ആദിശങ്കര ടൂറിസ്‌റ്റ് സര്‍ക്യൂട്ടെന്ന ആശയം വിപുലീകരിക്കണമെന്നും കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ്‌ ശര്‍മ്മയ്‌ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ശങ്കരാചാര്യനോടുള്ള ആദരസൂചകമായി മേയ്‌ 11 ന്‌ ദേശീയ തത്വജ്‌ഞാനി ദിനമായി ആചരിക്കണം എന്നതാണ്‌ നിവേദനത്തില്‍ മുന്നോട്ടുവെച്ചിരിക്കുന്ന മറ്റൊരു ആവശ്യം. Read more about കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ ആദിശങ്കരന്റെ പേര്‌ നല്‍കണമെന്ന്‌ ആവശ്യം[…]

യു.ഡി.എഫ് സ്ഥനാര്‍ത്ഥിയുടെ പേര് ബാലറ്റ് പേപ്പറില്‍ അച്ചടിച്ചതില്‍ പിശക്ക്

12:40pm 12/5/2016 കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.സി രാമന്റെ പേര് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയതില്‍ പിശകുപറ്റിയതായി പരാതി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ യു.സി രാമന്‍ എന്നത് യു.സി രാമന്‍ പടനിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ പേരാണ് നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയതെങ്കിലും പോസ്റ്റല്‍ ബാലറ്റ് പേപ്പറില്‍ യു.സി രാമന്‍ പടനിലം എന്നാണ് അടിച്ചുവന്നതെന്നും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയോട് ആലോചിച്ചശേഷമാണ് ഇങ്ങനെ നല്‍കിയതെന്നും ബാലറ്റ് പേപ്പറിലെ പേര് ഇനി മാറ്റാന്‍ കഴിയില്ലെന്നും Read more about യു.ഡി.എഫ് സ്ഥനാര്‍ത്ഥിയുടെ പേര് ബാലറ്റ് പേപ്പറില്‍ അച്ചടിച്ചതില്‍ പിശക്ക്[…]

മോദി പക തീര്‍ത്തതെന്ന് പിണറായി മോദി പക തീര്‍ത്തതെന്ന് പിണറായി

11:49 am 12/05/2016 കോഴിക്കോട്: ബി.ജെ.പിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതിന്‍റെ പകയും ശാപവുമാണ് സൊമാലിയയോട് ഉപമിച്ച് മോദി തീര്‍ത്തതെന്ന് സി.പി.എം. പി.ബി അംഗം പിണറായി വിജയന്‍. കേരളത്തെ ഗുജറാത്താക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സൗകര്യമില്ലെന്ന് മോദി മനസിലാക്കണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്‍റെ രക്തകറയുള്ള ഗുജറാത്തിന്‍റെ മാതൃക കേരളീയര്‍ക്ക് വേണ്ട. ശാന്തിയിലും സൗഹാര്‍ദത്തിലും വിഷം കലര്‍ത്താന്‍ ഒരാളെയും അനുവദിക്കില്ല. ഇന്ത്യയെ മോചിപ്പിക്കും എന്ന് വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങി അധികാരത്തിലെത്തിയ മോദി അഴിമതിയിലും Read more about മോദി പക തീര്‍ത്തതെന്ന് പിണറായി മോദി പക തീര്‍ത്തതെന്ന് പിണറായി[…]

ലിബിയയിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി

11:41 AM 12/05/2016 കൊച്ചി: ആഭ്യന്തര കലാപത്തില്‍പെട്ട് ലിബിയയില്‍ കുടുങ്ങിയ മലയാളികളടക്കം 18 പേര്‍ നെടുമ്പാശേരി വിമാനത്താലളത്തിലെത്തി. രാവിലെ 8.30 ഓടെയാണ് മലയാളികളുടെ ആദ്യസംഘം എത്തിയത്. ഇതിൽ 11 പേർ കുട്ടികളാണ്. മറ്റു 11 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തും. ട്രിപളിയിൽ നിന്ന് ഇസ്താംബുൾ വഴി ദുബായിൽ എത്തിയാണ് ഇവർ കൊച്ചിയിലേക്ക് വന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയ മലയാളികൾ. ട്രിപളിയിൽ കുടുങ്ങിയ ആറു മലയാളി കുടുംബങ്ങളും മൂന്നു തമിഴ് കുടുംബങ്ങളും ഉൾപ്പെടെ 29 പേരാണ് Read more about ലിബിയയിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി[…]

ജിഷയുടെ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണെന്ന് എഡിജിപി ആര്‍ ശ്രീലേഖ.

11:36am 12/5/2016 ജിഷയുടെ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണെന്ന് എഡിജിപി ആര്‍ ശ്രീലേഖ.താന്‍ തയാറാക്കിയ പദ്ധതി പ്രകാരം ആരംഭിച്ച നിര്‍ഭയകേരളം, സുരക്ഷിതകേരളം പദ്ധതി അഞ്ചു മാസത്തിനുള്ളില്‍ ഇല്ലാതാക്കിയ സര്‍ക്കാരിന്റെ നിരുത്തരവാദിത്തത്തെ രൂക്ഷമായ ഭാഷയില്‍ ബ്ലോഗ്ലിലൂടെയാണു ശ്രീലേഖ വിമര്‍ശിച്ചത്. നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായിരുന്നു ശ്രീലേഖ 2014ല്‍ നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയെക്കുറിച്ച് താന്‍ എഴുതിയത് അഭിമാനത്തോടെയായിരുന്നു. താന്‍ ഏറെ ആഗ്രഹിച്ച ദൗത്യം തനിക്കു കിട്ടിയതില്‍ ഏറെ സന്തോഷം തോന്നിയിരുന്നു. 72 മണിക്കൂര്‍ സമയം ചെലവിട്ടാണ് Read more about ജിഷയുടെ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണെന്ന് എഡിജിപി ആര്‍ ശ്രീലേഖ.[…]

പാലക്കാട്‌ ബി.ജെ.പി അംഗം മരിച്ച നിലയില്‍

06:33pm 11/5/2016 പാലക്കാട്‌ : പാലക്കാട്‌ നഗരസഭയിലെ ബി.ജെ.പി അംഗം പ്രിയ ശിവഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മത്യയെന്ന്‌ സംശയിക്കുന്നതായാണ്‌ പോലീസ്‌ പറയുന്നു. മരണകാരണം വ്യക്‌തമല്ല.