കേരളത്തിലെ നഗരങ്ങളില്‍ ഇനി ഐഡിയ 4ജി സാന്നിധ്യം

03:56pm 15/5/2016 കൊച്ചി: ഐഡിയ സെല്ലുലാര്‍ 4ജി സേവനം കേരളത്തില്‍ 90 നഗരങ്ങളില്‍ കൂടി വ്യാപിപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ നൂറില്‍ അധികം കേന്ദ്രങ്ങളില്‍ 4ജി സേവനം ലഭ്യമാണെന്നു കമ്പനി വ്യക്തമാക്കി. ഐഡിയയുടെ 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരണം അതിവേഗത്തില്‍ ആയിരുന്നുവെന്നും 100 പ്രധാന കേന്ദ്രങ്ങളിലേക്ക് 100 ദിവസത്തിനുള്ളില്‍ നെറ്റ്‌വര്‍ക്ക് എത്തിക്കാന്‍ സാധിച്ചെന്നും ഐഡിയ സെല്ലുലാറിന്റെ കേരള ഘടകം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 4ജി സേവനം ലഭ്യമാക്കിയിരുന്നു. Read more about കേരളത്തിലെ നഗരങ്ങളില്‍ ഇനി ഐഡിയ 4ജി സാന്നിധ്യം[…]

വോട്ടെടുപ്പ്‌ രാവിലെ 7 മുതല്‍ വൈകിട്ട്‌ 6 വരെ

08:26am 15/5/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്‌ സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെ. കഴിഞ്ഞ തവണ അഞ്ചു വരെയായിരുന്നു പോളിങ്‌. ആറിനു ക്യൂവിലുള്ള എല്ലാവരെയും വോട്ട്‌ ചെയ്യാന്‍ അനുവദിക്കും. ഇക്കുറി 2,60,19,284 വോട്ടര്‍മാരാണു പട്ടികയിലുള്ളത്‌. സ്‌ത്രീകളുടെ എണ്ണം 1,35,08,693. പുരുഷന്മാര്‍ 1,25,10,589. കഴിഞ്ഞ നിയമസഭാ വോട്ടര്‍മാരുടെ എണ്ണം 2.32 കോടിയായിരുന്നു. 140 മണ്ഡലങ്ങളിലായി 21,498 പോളിങ്‌ ബൂത്തുകളുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 740 ബൂത്തുകള്‍ കൂടുതല്‍. 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും. പോലീസ്‌ സേനാംഗങ്ങളടക്കം Read more about വോട്ടെടുപ്പ്‌ രാവിലെ 7 മുതല്‍ വൈകിട്ട്‌ 6 വരെ[…]

ആദിവാസി ശിശുക്കള്‍ മരിച്ചത്തില്‍ സംസ്‌ഥാനത്തോട്‌ റിപ്പോര്‍ട്ട്‌ തേടും: കേന്ദ്രമന്ത്രി

08:20am 15/5/2016 മാനന്തവാടി: വയനാട്ടില്‍ ആദിവാസി യുവതിയുടെ നവജാതശിശുക്കള്‍ മരിക്കാനിടയായത്‌ സംസ്‌ഥാന സര്‍ക്കാരിന്റെ അനാസ്‌ഥ കാരണമാണെന്നും ഇതു സംബന്ധിച്ച്‌ കേന്ദ്രം സംസ്‌ഥാനത്തോട്‌ റിപ്പോര്‍ട്ട്‌ തേടുമെന്നും കേന്ദ്രമന്ത്രി ജുവല്‍ ഒറാം. വാളാട്‌ എടത്തില്‍ പണിയ കോളനിയില്‍ നവജാത ശിശുക്കള്‍ മരിച്ച ബാലന്‍- സുമതി ദമ്പതികളുടെ വീട്‌ സന്ദര്‍ശിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം അന്വേഷിക്കാന്‍ കേന്ദ്രം പ്രത്യേക ഉദ്യോഗ സംഘത്തെ നിയോഗിക്കും. പോഷകാഹാരകുറവാണ്‌ നവജാത ശിശുക്കളുടെ മരണകാരണമെന്ന്‌ സുമതിയെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ തന്നോട്‌ പറഞ്ഞതായും കേന്ദ്രമന്ത്രി അറിയിച്ചു. Read more about ആദിവാസി ശിശുക്കള്‍ മരിച്ചത്തില്‍ സംസ്‌ഥാനത്തോട്‌ റിപ്പോര്‍ട്ട്‌ തേടും: കേന്ദ്രമന്ത്രി[…]

യു.ഡി.എഫ് വീണ്ടും ഭരണത്തിലേറും: എ.കെ ആന്‍റണി

04:24 PM 14/05/2016 തിരുവനന്തപുരം: യു.ഡി.എഫ് വീണ്ടും ഭരണത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് നേടി യു.ഡി.എഫ് അധികാരത്തിലെത്തും. ബി.ജെ.പി വോട്ട് പിടിക്കുമെങ്കിലും നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ അവർക്ക് സാധിക്കില്ലെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും തിരുത്തി; മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍

04:13pm 14/5/2016 കോട്ടയം: തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയുഗം തമ്മിലാണെന്ന പ്രസ്താവന ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുത്തി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും അതുവളരെ വ്യക്തമല്ലേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബി.ജെ.പി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയം പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടനാട്ടില്‍ നടത്തിയ ‘അരുവിക്കര മോഡല്‍’ പ്രസംഗം യു.ഡി.എഫിലെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയെ തിരുത്തി എ.കെ ആന്റണിയും കെ.പി.സി.സി Read more about ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും തിരുത്തി; മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍[…]

വയനാടില്‍ രണ്ട് ആദിവാസി നവജാത ശിശുക്കള്‍ മരിച്ചു.

06:27 PM 13/05/2016 മാനന്തവാടി: വയനാടിലെ ആദിവാസി കോളനിയിലെ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. വാളാട് കോളനിയിലെ ബാലന്‍െറയും സുമതിയുടേയും കുട്ടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും മറ്റൊന്ന് പ്രസവത്തിന് ശേഷവുമാണ് മരിച്ചത്.

മുഖ്യമന്ത്രിക്ക് തിരിച്ചടി; വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്ന ഹര്‍ജി തള്ളി

06:14pm 13/5/2016 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി തള്ളി. മാനനഷ്ടകേസ് നിലനില്‍ക്കുന്നുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. മാനനഷ്ടക്കേസിലെ മറ്റ് ആരോപണങ്ങള്‍ വിചാരണ കോടതി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ ഇരു കക്ഷികള്‍ക്കും തെളിവ് ഹാജരാക്കാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകള്‍ നിലവിലുണ്ടെന്ന വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. Read more about മുഖ്യമന്ത്രിക്ക് തിരിച്ചടി; വി.എസിന്റെ പരസ്യ പ്രസ്താവന തടയണമെന്ന ഹര്‍ജി തള്ളി[…]

താര സംഘടനയായ അമ്മയില്‍ നിന്ന് സലിംകുമാര്‍ രാജിവച്ചു

06:10pm 13/5/2016 തിരുവനന്തപുരം: താരപോരാട്ടത്തില്‍ പക്ഷം പിടിച്ചതില്‍ ‘അമ്മ’യില്‍ പ്രതിഷേധം. പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രചാരണ വേദിയില്‍ പിന്തുണയര്‍പ്പിച്ച് മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചു. താരങ്ങള്‍ പരസ്പരം മത്സരിക്കുന്ന സ്ഥലങ്ങളില്‍ അമ്മയുടെ പ്രതിനിധികള്‍ പ്രചാരണത്തിന് പോകരുതെന്ന അമ്മയ്ക്കുള്ളിലെ അലിഖിത നിയമം ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സലിംകുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ നിലപാടിനെ താന്‍ ചോദ്യം ചെയ്യുന്നില്ല. വ്യക്തി സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മോഹന്‍ലാലിന് പ്രചാരണത്തിന് പോകണമെങ്കില്‍ അമ്മയുടെ ഭാരവാഹിത്വം രാജിവച്ചു Read more about താര സംഘടനയായ അമ്മയില്‍ നിന്ന് സലിംകുമാര്‍ രാജിവച്ചു[…]

തെരഞ്ഞെടുപ്പു പരസ്യപ്രചാരണം നാളെ അവസാനിക്കും.

10:06am 13/5/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പരസ്യപ്രചാരണം നാളെ അവസാനിക്കും. അവസാന മണിക്കൂറുകളിലേക്കു കടക്കുമ്പോള്‍ ആരാണു വിജയം നേടുകയെന്ന കണ്ണും നട്ടു ഇരിക്കുകയാണ് കേരളം. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊട്ടിക്കലാശം അവിസ്മരണീയമാക്കാന്‍ ഒരുങ്ങുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും. തെരുവീഥികള്‍ക്കു പുറമേ സാമൂഹിക മാധ്യമങ്ങളും പ്രധാന പ്രചാരണ ചുമരുകളായി മാറിയ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കേരളത്തിലെ പ്രചാരണം പൂര്‍ത്തിയാക്കി തിരികെ മടങ്ങി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ Read more about തെരഞ്ഞെടുപ്പു പരസ്യപ്രചാരണം നാളെ അവസാനിക്കും.[…]

സുരേഷ്​ഗോപിയോട്​ ലജ്ജ തോന്നുന്നു

10:01am 13/05/2016 പാവറട്ടി: നരേന്ദ്ര മോദിയുടെ അടിമയെന്ന അവസ്ഥയിലേക്ക് മാറിയ നടന്‍ സുരേഷ് ഗോപിയോട് തനിക്ക് ലജ്ജ തോന്നുകയാണെന്ന് സംവിധായകന്‍ കമല്‍. അവനവന് ഒരു പദവി കിട്ടുന്നത് വരെ മാത്രമാണ് ആദര്‍ശമെന്നും കെ.പി.സി.സി പ്രസിഡന്‍റും സുരേഷ് ഗോപിയും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പുവ്വത്തൂരില്‍ എല്‍.ഡി.എഫ് സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമല്‍. വി.എം. സുധീരന്‍ അഴിമതി വിഴുങ്ങുക മാത്രമല്ല അതിന് മുകളില്‍ കയറിയിരിക്കുകയുമാണ്. കേരളത്തെ സോമാലിയയോട് ഉപമിച്ചതിലൂടെ ഒരു രാഷ്ട്രത്തെ അവഹേളിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.സര്‍വകലാശാലകളില്‍ വലതുപക്ഷ Read more about സുരേഷ്​ഗോപിയോട്​ ലജ്ജ തോന്നുന്നു[…]