ആവേശത്തോടെ വോട്ട് ചെയ്യത താരങ്ങള്‍

06:00pm 16/5/2016 കൊച്ചി: സിനിമാ താരങ്ങള്‍ കൂടി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായതോടെയാണ് രാഷ്ട്രീയ ചര്‍ച്ചക്ക് ചൂടുപിടിച്ചത്. ചായക്കട ചര്‍ച്ചകള്‍ക്കിടയില്‍ ചായക്ക് ചൂട് കുറയാതിരിക്കാന്‍ ഇത് കാരണമായി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോഹന്‍ലാലടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ സുഹൃത്തിന് വോട്ട് പിടിക്കാനെത്തിയത് രാഷ്ട്രീയ കേരളം മാത്രമല്ല, സിനിമാ ലോകത്തും പുറത്തും ശക്തമായ ചര്‍ച്ചക്ക് വഴിവെച്ചു. എന്നാല്‍ പോളിങ് ദിനത്തില്‍ സിനിമാക്കാരെ മഷിയിട്ട് നോക്കിയാലും കാണില്ലെന്ന് കരുതിയവര്‍ക്ക് തെറ്റി. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ വോട്ട് ചെയ്ത് ജനാധിപത്യത്തിന്റെ നെടുംതൂണിന് ശക്തി പകരുന്ന കാഴ്ചക്ക് കേരളം Read more about ആവേശത്തോടെ വോട്ട് ചെയ്യത താരങ്ങള്‍[…]

താമര വിരിയില്ലാന്ന വി.എസ്

05:50pm 16/5/2016 ആലപ്പുഴ: കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും താമര കുളത്തില്‍ തന്നെ വാടുമെന്നും വി.എസ് അച്യുതാനന്ദന്‍. പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ നല്ല വിജയം ഉണ്ടാവുമെന്നും വി.എസ് പറഞ്ഞു. മലമ്പുഴയില്‍ നിന്ന് തിരിച്ച അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചതിനുശേഷമാണ് പുന്നപ്രയില്‍ എത്തിയത്. ഭാര്യയും മകനും ഒപ്പം ഉണ്ടായിരുന്നു. വി.എസിനെ കാത്ത് വന്‍ മാധ്യമപ്പട തന്നെ Read more about താമര വിരിയില്ലാന്ന വി.എസ്[…]

കണ്ടിവാതുക്കലില്‍ 250 പേര്‍ വോട്ട്‌ ബഹിഷ്‌കരിക്കും

01:39pm 16/5/2016 നാദാപുരം: കാലമേറെ മാറിയെങ്കിലും കണ്ടിവാതുക്കല്‍ മലയോരവാസികള്‍ക്കു വോട്ട്‌ ചെയ്യണമെങ്കില്‍ ഇത്തവണയും മലയിറങ്ങണം. അതുമാത്രമല്ല, ജനാധിപത്യ പ്രക്രിയയിലൊന്നു പങ്കാളികളാകാന്‍ ഇവര്‍ക്കു സഞ്ചരിക്കേണ്ട ദൂരം 14 കിലോമീറ്റര്‍. അതും ചെങ്കുത്തായ സ്‌ഥലത്തിലൂടെ. ചുഴലി ഗവ: എല്‍.പി. സ്‌കൂളിലാണ്‌ ഇവര്‍ക്കു വോട്ട്‌. പ്രയാസം സഹിച്ച്‌ വോട്ട്‌ രേഖപ്പെടുത്തണമെന്നായതോടെ 250 -ല്‍ അധികം വരുന്ന കുടുംബാംഗങ്ങള്‍ വോട്ട്‌ ചെയേ്േണ്ടെന്ന തീരുമാനത്തിലാണ്‌. വളയം പഞ്ചായത്തിലെ പുഞ്ച ഉള്‍പെടുന്ന നാലാം വാര്‍ഡിലെ മലയോര നിവാസികള്‍ക്കാണു വര്‍ഷങ്ങളായി ഈ ദുരിതപര്‍വം. രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്നവരാണിവര്‍. Read more about കണ്ടിവാതുക്കലില്‍ 250 പേര്‍ വോട്ട്‌ ബഹിഷ്‌കരിക്കും[…]

ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍.

01:33pm 16/5/2016 ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍. അമ്പലപ്പുഴയില്‍ യു.ഡി.എഫിന്റെ ബൂത്ത് ഓഫീസ് സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി പരാതി ഉയര്‍ന്നു. മുഹമ്മ കായിപ്പുറത്ത് സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പരുക്കേറ്റ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ പോലീസിന്റെ പിടിയിലായി.

ആചാരലംഘനത്തിനെതിരേ ശബരിമലയില്‍ ഒരുകോടി ഭക്‌തരുടെ ഒപ്പുശേഖരണം

08:10am 16/5/2016 ശബരിമല: ശബരിമലയില്‍ പത്തുവയസിനു മുകളിലും 50 വയസിനു താഴെയുമുള്ള സ്‌ത്രീകളെ ആചാരാനുഷ്‌ഠാനത്തിനു വിരുദ്ധമായി പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒരു കോടി ഭക്‌തര്‍ ഒപ്പിടുന്ന ഭീമഹര്‍ജി തയാറാക്കാനുള്ള നടപടി ശബരിമലയില്‍ തുടങ്ങി. ഭീമഹര്‍ജിയുടെ ഉദ്‌ഘാടനം ശബരിമലതന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ശബരിമലയിലെ പത്ത്‌ കൗണ്ടറുകളിലൂടെയാണ്‌ ഒപ്പുശേഖരണം നടത്തുന്നത്‌. രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കാനാണു ഹര്‍ജി. ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി, ദേവസ്വം Read more about ആചാരലംഘനത്തിനെതിരേ ശബരിമലയില്‍ ഒരുകോടി ഭക്‌തരുടെ ഒപ്പുശേഖരണം[…]

പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ കനത്തമഴക്ക് സാധ്യത

08:00 AM 16/05/2016 തിരുവനന്തപുരം: മേടച്ചൂടില്‍ ഉരുകിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ തിങ്കളാഴ്ച . സംസ്ഥാന വ്യാപകമായി നാല് മി.മീ മുതല്‍ 30 മി.മീ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെയോടെ പെയ്യുന്ന മഴ ഉച്ചയോടെ കനക്കും. ചില സ്ഥലങ്ങളില്‍ ഏഴ് സെ.മീറ്ററിനു മുകളിലും മഴ ലഭിക്കും. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് വേനല്‍മഴ ശക്തമാകാന്‍ കാരണം. മേയ് 17 ഓടെ ന്യൂനമര്‍ദം തമിഴ്നാട് തീരത്തേക്ക് അടുത്തേക്കുമെന്നും അടുത്ത Read more about പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ കനത്തമഴക്ക് സാധ്യത[…]

മുകേഷിനെതിരെ ആദ്യ ഭാര്യ സരിത

07:59am 16/05/2016 ദുബൈ: കൊല്ലത്തെ ഇടതു സ്ഥാനാര്‍ഥി നടന്‍ മുകേഷിനെതിരെ രൂക്ഷ വിമര്‍ശവുമായി ആദ്യ ഭാര്യ നടി സരിത ദുബൈയില്‍ വാര്‍ത്താസമ്മേളനം നടത്തി. സ്വന്തം കുടുംബം നോക്കാന്‍ കഴിയാത്തയാള്‍ എങ്ങനെയാണ് നേതാവാകുകയെന്ന് അവര്‍ ചോദിച്ചു. പണത്തോട് ആര്‍ത്തിയുള്ള മനുഷ്യനാണ് മുകേഷ്. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്തയാളാണ്. മക്കളെ നോക്കാത്ത ആള്‍. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരുപാട് പീഡിപ്പിച്ചു. അദ്ദേഹത്തിന്‍െറ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ് ഇത്രയും നാള്‍ മൗനം പാലിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള Read more about മുകേഷിനെതിരെ ആദ്യ ഭാര്യ സരിത[…]

അമ്മയെ കൊന്നുകളയരുത്- രമയുടെ മകന്റെ ഫെയ്‌സ്ബുക് പോസ്റ്റ്

07:35am 16/5/2016 വടകര: എനിക്ക് അമ്മയെ വേണം, കൊന്നു കളയരുത്….’ ടിപി ചന്ദ്രശേഖരന്റേയും രമയുടേയും മകന്‍ അഭിനന്ദിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ചര്‍ച്ചയാകുന്നു.”പതിനേഴു വയസ്സിലാണ് എനിക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. അത്രയും കാലം എനിക്കു കിട്ടിയതിനെക്കാള്‍ അച്ഛനെ കിട്ടിയത് ഒഞ്ചിയത്തെ സാധാരണ മനുഷ്യര്‍ക്കായിരുന്നു. അദ്ദേഹത്തെ വെട്ടി നുറുക്കിയവര്‍ അമ്മയെ അതിനെക്കാള്‍ വെട്ടുമെന്നു മുഴക്കിയ ഭീഷണി യഥാര്‍ഥത്തില്‍ എന്നോടല്ലേ? ഞാനെന്തു തെറ്റു ചെയ്തു നിങ്ങളോട്? എന്തായിരുന്നു അച്ഛന്‍­ ചെയ്ത തെറ്റ്? പ്രസ്ഥാനത്തിനു തെറ്റു പറ്റുന്നു എന്നു പറയുന്നതു വെട്ടി നുറുക്കാന്‍ മാത്രമുള്ള Read more about അമ്മയെ കൊന്നുകളയരുത്- രമയുടെ മകന്റെ ഫെയ്‌സ്ബുക് പോസ്റ്റ്[…]

എന്‍.എസ്.എസ ന്റെ നിര്‍ദേശപ്രകാരമാണ് ഗണേശന് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും വോട്ടഭ്യര്‍ഥിച്ചത്

04:10pm 15/05/2016 തൃശൂര്‍: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഗണേഷ് കുമാറിന്റെ പ്രചാരണത്തില്‍ മോഹന്‍ലാലും പ്രിയദര്‍ശനും പങ്കെടുത്തത് ബി.ജെ.പിക്കുള്ള എന്‍.എസ്.എസ് മുന്നറിയിപ്പ്. എന്‍.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണത്രേ, ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ‘ജനം’ ടി.വി ചെയര്‍മാന്‍ കൂടിയായ പ്രയദര്‍ശന്‍ ഗണേഷ് കുമാറിന്റെയും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പ്രചാരണത്തിന് പോയത്. എന്‍.എസ്.എസുമായി അടുപ്പം സൂക്ഷിക്കുന്ന പി.പി. മുകുന്ദന്‍ ബി.ജെ.പിയില്‍ തിരിച്ചത്തെിയപ്പോള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്‌ളെന്ന ആക്ഷേപപത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എന്‍.എസ്.എസ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും യു.ഡി.എഫ്, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എത്തിച്ചതെന്ന് Read more about എന്‍.എസ്.എസ ന്റെ നിര്‍ദേശപ്രകാരമാണ് ഗണേശന് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും വോട്ടഭ്യര്‍ഥിച്ചത്[…]

കേരളത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തും -ഉമ്മൻചാണ്ടി

04:04 PM 15/05/2016 കോട്ടയം: കേരളത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിലവിലുള്ളതിനേക്കാൾ സീറ്റുകൾ യു.ഡി.എഫ് നേടുമെന്നതിൽ സംശയമില്ല. സി.പി.എമ്മിൻെറ അക്രമരാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വിഭാഗീയതക്കും എതിരായിരിക്കും ഇത്തവണത്തെ വോട്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നാദാപുരത്ത് ബോംബ് ശേഖരം പിടികൂടിയ സംഭവം ചൂണ്ടിക്കാണിച്ചപ്പോൾ പത്തുദിവസം മുൻപാണ് അവിടെ സി.പി.എം പ്രവർത്തകൻ നിർമാണത്തിനിടെ ബോംബ് പൊട്ടിമരിച്ചതെന്ന് മുഖ്യമന്ത്രി ഒാർമിപ്പിച്ചു. ഇത്തരത്തിലുള്ള അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. അക്രമങ്ങൾക്ക് ഒരു പാർട്ടി തന്നെ Read more about കേരളത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തും -ഉമ്മൻചാണ്ടി[…]