ചരിത്ര വിജയം നേടിയ കെ.എം. മാണിയെ വര്‍ക്കി ഏബ്രഹാം അഭിനന്ദിച്ചു
08:50am 20/5/2016 കോട്ടയം: പാലായില്‍ ചരിത്രവിജയം നേടിയ കെ.എം. മാണിയെ അമേരിക്കന്‍ വ്യവസായി വര്‍ക്കി ഏബ്രഹാം മധുരം നല്‍കി ആഭിനന്ദിച്ചു.
08:50am 20/5/2016 കോട്ടയം: പാലായില്‍ ചരിത്രവിജയം നേടിയ കെ.എം. മാണിയെ അമേരിക്കന്‍ വ്യവസായി വര്‍ക്കി ഏബ്രഹാം മധുരം നല്‍കി ആഭിനന്ദിച്ചു.
10.13 PM 19-05-2016 എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. ജസ്റ്റീസ് രാജവിജയരാഘവന്റെതാണ് ഉത്തരവ്. റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി കോട്ടയം ഭരണങ്ങാനം പനയ്ക്കല്‍ വീട്ടില്‍ ജീവന്‍ ജേക്കബ് നല്‍കിയ ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി പരിഗണിക്കവെ സിബിഐ അന്വേഷിച്ച് വിചാരണ കോടതി വിധി പറഞ്ഞ Read more about ലാവ്‌ലിന്‍ കേസ് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേക്കു മാറ്റി[…]
9.58 PM 19-05-2016 കണ്ണൂരിലെ പിണറായിയില്‍ വിജയാഹ്‌ളാദ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രനാണു കൊല്ലപ്പെട്ടത്. ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഎം നേതൃത്വം ആരോപിച്ചു. വാഹനത്തില്‍ പ്രകടനം നടത്തിയവര്‍ക്കു നേര്‍ക്കാണ് ബോംബേറുണ്്ടായത്. ജില്ലയില്‍ സിപിഎം നേടിയ വലിയ വിജയത്തിലുണ്്ടായ പ്രകോപനമാണ് ആക്രമണത്തിനു പിന്നിലെന്നാണു കരുതപ്പെടുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ Read more about കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു[…]
03.36 PM 18-05-2016 കൊച്ചി: ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു ചെങ്ങന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജ്. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ബിജെപിയുടെ ഒരു ഓഫറും സ്വീകരിക്കില്ല. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി ഇത്ര കാലത്തിനു ശേഷവും ഒരു സ്ഥാനവും ലഭിച്ചിട്ടില്ല. കൂടാതെ വികസന കാര്യത്തില്‍ ചെങ്ങന്നൂര്‍ ഏറെ പിന്നാക്കം പോകുന്ന കാഴ്ചയും കണ്ടു. ഇക്കാരണത്താലാണു ചെങ്ങന്നൂരില്‍ മത്സരിച്ചത്. തന്റെ സ്ഥാനാര്‍ഥിത്വം ബിജെപിയെ സഹായിക്കുമെന്നു കരുതുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് തോല്‍ക്കുമോയെന്ന് അറിയില്ലെന്നും താന്‍ ജയിക്കുമെന്നാണു Read more about ബിജെപിയിലേക്കു പോകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമം ശോഭനാ ജോര്‍ജ്[…]
12.26 PM 18-05-2016 നാടക-സീരിയല്‍ നടന്‍ മുരുകേഷ് കാക്കൂര്‍(47) കോഴിക്കോട് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം കാക്കൂരിലെ വീട്ടുവളപ്പില്‍ നടക്കും. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 2012ല്‍ മികച്ച നടനുള്ള സംഗീത-നാടക അക്കാഡമി പുരസ്‌കാരം നേടിയിട്ടുണ്ട്. ദേവരാഗം, വൃന്ദാവനം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് എന്ന ചലച്ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്.
12.23 PM 18-05-2016 കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ധര്‍മ്മടത്തെ അഞ്ചു ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 21 പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാമറയില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്. പോളിംഗ് അവസാനിക്കുന്ന സമയങ്ങളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. ഏഴു മണ്ഡലങ്ങളില്‍ പൂര്‍ണ സമയ വെബ്കാസ്റ്റിംഗ് ഉണ്ടായിരുന്നതാണ് കള്ളവോട്ട് പിടികൂടാന്‍ സാധിച്ചത്. യുഡിഎഫ് നല്‍കിയ പരാതിയിലാണ് പരിശോധന നടന്നത്.
12.25 AM 18-05-2016 പറവൂര്‍ മണ്ഡലത്തില്‍ രണ്ട് ബൂത്തുകളിലായി പതിനെട്ട് വോട്ടുകള്‍ കാണാനില്ല. പോള്‍ ചെയ്ത വോട്ടുകള്‍ വോട്ടിംഗ് മെഷ്യനില്‍ കുറവ് കാണിച്ചതിനെ തുടര്‍ന്ന് റീ പോളിംഗ് വേണമെന്ന് ആവശ്യമുയര്‍ന്നു. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ എസ്.എന്‍ എല്‍.പി സ്‌കൂളിലെ ഇരുപത്തൊന്നാം ബൂത്തിലാണ് പോള്‍ ചെയ്ത വോട്ടുകളില്‍ ഒമ്പത് വോട്ടിന്റെ കുറവ് മെഷ്യനില്‍ കണ്ടെത്തിയത്. പോളിംഗ് കഴിഞ്ഞപ്പോള്‍ തന്നെ ഇത് ശ്രദ്ധയില്‍ പെട്ട ബൂത്ത് ഏജെന്റുമാര്‍ ഈ വത്യാസം രേഖപ്പെടുത്തിയാണ് ഒപ്പിട്ടു നല്‍കിയത്. ചേന്ദമംഗലം പഞ്ചായത്തിലെ അറുപത്തഞ്ചാം ബൂത്തായ Read more about പറവൂര്‍ മണ്ഡലത്തില്‍ പതിനെട്ട് വോട്ടുകള്‍ കാണാനില്ല[…]
12.21 AM 18-05-2016 വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭ്യമാകും. അന്തിമ ഫല പ്രഖ്യപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ് , സീറ്റ് നില എന്നിവ പി.ആര്‍.ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ് നില ഇതിനുപുറമേ ഓരോ Read more about തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ്[…]
12.10 AM 18-05-2016 കൊച്ചി: ആത്മഹത്യയെന്ന് എഴുതിതള്ളിയ യുവാവിന്റെ മരണം പൊലീസിന്റെ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നെന്ന് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ്. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവന്‍പുത്തന്‍വീട്ടില്‍ ശ്രീജിവ്(27) കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പാറശാല പൊലീസിന്റെ വാദം പച്ചക്കള്ളമാണെന്നും മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്നും കണ്ടെത്തിയതായി ജസ്റ്റിസ് നാരായണകുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട ശ്രീജിവിന്റെ കുടുംബത്തിന് പത്ത്‌ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയെടുക്കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ Read more about യുവാവിന്റെ മരണം പൊലീസിന്റെ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നെന്ന് പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി[…]
4.02 PM 17-05-2016 നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ട് മറിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫിലേയും യുഡിഎഫിലേയും ഒരു വിഭാഗം ഇതിനെ എതിര്‍ത്തെങ്കിലും അത് അവഗണിച്ചാണ് ക്രോസ് വോട്ടിംഗ് നടന്നതെന്നും കുമ്മനം ആരോപിച്ചു. നേമത്ത് എല്‍ഡിഎഫും യുഡിഎഫും വോട്ട് മറിച്ചെന്നും എന്നാല്‍ 8,000 വോട്ടിന് മണ്ഡലത്തില്‍ നിന്ന് താന്‍ തെരഞ്ഞെടുക്കപ്പെടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ പറഞ്ഞു. നേമത്ത് യുഡിഎഫ് സുരേന്ദ്രന്‍പിള്ളയെ നിര്‍ത്തിയത് തന്നെ ക്രോസ് വോട്ടിംഗിന് വേണ്ടിയായിരുന്നുവെന്നും കോണ്‍ഗ്രസുകാരെ ബൂത്തില്‍ Read more about എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് വോട്ട് മറിച്ചെന്ന് കുമ്മനം[…]