സംസ്ഥാനത്തു പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു തീവില.

09:00am 21/5/2016 തിരുവനന്തപുരം: ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ളവയ്ക്കു യാതൊരു മാനദണ്ഡവുമില്ലാതെയാണ് രണ്ടാഴ്ചയായി വില കുതിക്കുന്നത്. സര്‍ക്കാരിനു വിപണിക്കുമേലുള്ള നിയന്ത്രണം നഷ്ടമായതിനുപിന്നാലെ വ്യാപാരസ്ഥാപനങ്ങളിലെ പരിശോധന നിലയ്ക്കുകയും ചെയ്തതോടെ വ്യാപാരികള്‍ സാധനവില തോന്നുംപടി നിശ്ചയിക്കുന്ന സാഹചര്യമാണ്. ഈ ആഴ്ച ആദ്യംമുതല്‍ പച്ചക്കറിക്കു റെക്കോഡ് വിലയാണ്. കനത്ത മഴമൂലം സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് പച്ചക്കറികള്‍ എത്തുന്നില്ലെന്ന ന്യായമാണ് വിലക്കുതിപ്പിനു കാരണമായി വ്യാപാരികള്‍ പറയുന്നത്. മിക്ക സാധനങ്ങള്‍ക്കും രണ്ടുമുതല്‍ പത്തു രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ബീന്‍സിനു മാത്രമാണ് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ വില കുറഞ്ഞത്. Read more about സംസ്ഥാനത്തു പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കു തീവില.[…]

മന്ത്രിമാരുടെ എണ്ണം കൂടിയേക്കും

08:41 am 21/05/2016 തിരുവനന്തപുരം: സി.പി.എമ്മിന്‍െറയും സി.പി.ഐയുടെയും മന്ത്രിമാരുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധന ഉണ്ടായേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ സി.പി.എമ്മിന് 12ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫില്‍ ഭൂരിപക്ഷം സീറ്റുകളും സി.പി.എമ്മിനും സി.പി.ഐക്കുമാണ് ലഭിച്ചത്. അതിനാല്‍ മേയ് 22ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും 23ന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും അക്കാര്യം ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കള്‍, വനിതാ, യുവ, ജില്ലാ, സാമുദായിക, പ്രാതിനിധ്യം ഉള്‍ക്കൊള്ളുന്നതാവും പട്ടിക എന്നാണ് സൂചന. ഇ.പി. ജയരാജന്‍, Read more about മന്ത്രിമാരുടെ എണ്ണം കൂടിയേക്കും[…]

പ്രതിപക്ഷ നേതാവാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻചാണ്ടി: മാണി

06:58 PM 20/05/2016 കോട്ടയം: പ്രതിപക്ഷ നേതാവാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻചാണ്ടിയെന്ന് കെ.എം മാണി. യോഗ്യരായ മറ്റ് പലരും കോൺഗ്രസിൽ ഉണ്ട്. മുന്നണിക്കകത്ത് ഐക്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിലൊരു തോൽവി ഉണ്ടാകില്ലെന്നും മാണി വ്യക്തമാക്കി. ജനാധിപത്യ കേരളാ കോൺഗ്രസിനെ ജനം പാഠം പഠിപ്പിച്ചെന്നും മാണി ആരോപിച്ചു.

ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂര്‍ ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

05:00 PM 20/05/2016 കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടെ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദാണ് (33) മരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ പ്രമോദ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. വോട്ട് ചെയ്യാനായി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സി.പി.എമ്മിന്‍െറ ആഹ്ളാദ പ്രകടനം വാഹന റാലിയായി കടന്നു പോകുന്ന Read more about ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂര്‍ ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍[…]

ജിഷയുടെ അമ്മ തനിക്കെതിരെ പ്രചരണം നടത്തിയെന്ന് സാജു പോള്‍

03:05pm 20/5/2016 കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ കൊലപാതകം തന്റെ പരാജയത്തിന് കാരണമായെന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന സാജു പോള്‍. ജിഷയുടെ കൊലപാതകത്തെ തുടര്‍ന്ന് തനിക്കെതിരെ എതിര്‍ പാര്‍ട്ടിക്കാര്‍ തനിക്കെതിരെ ബോധപൂര്‍വം പ്രചരണം നടത്തിയെന്നും സാജു പോള്‍ പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ജിഷയുടെ അമ്മയുടെ കരച്ചില്‍ റിംഗ് ടോണാക്കി പ്രചരണം നടത്തിയെന്നും സാജു പോള്‍ പറഞ്ഞു. പെരുമ്പാവൂര്‍ എം.എല്‍.എ ആയിരുന്ന സാജു പോള്‍ സഹായിച്ചില്ലെന്ന് ജിഷയുടെ അമ്മ ആരോപണം ഉന്നിച്ചിരുന്നു. സാജു പോളിനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായിരുന്നു. Read more about ജിഷയുടെ അമ്മ തനിക്കെതിരെ പ്രചരണം നടത്തിയെന്ന് സാജു പോള്‍[…]

നീറ്റ്‌ പരീക്ഷ ഈ വര്‍ഷമില്ല

02:58pm 20/5/2016 കോട്ടയം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ്‌ പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. ഇത്‌ സംബന്ധിച്ച്‌ ഓര്‍ഡിനന്‍സ്‌ ഇറക്കാന്‍ കേന്ദ്ര കാബിനറ്റ്‌ തീരുമാനമെടുത്തു. ഒരു വര്‍ഷത്തേക്കാണ്‌ പരീക്ഷ ഒഴിവാക്കുക. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ്‌ ഓര്‍ഡിനന്‍സിന്‌ അംഗീകാരം നല്‍കിയത്‌. ഇതോടെ കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളുടെ പരീക്ഷയ്‌ക്ക് അംഗീകാരം ലഭിക്കും. നീറ്റ്‌ പരീക്ഷ സംബന്ധിച്ച്‌ നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനാണ്‌ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്‌. അടുത്ത വര്‍ഷം മുതല്‍ നീറ്റ്‌ നിര്‍ബന്ധമാക്കും. മെഡിക്കല്‍ പ്രവേശനത്തിന്‌ ഏകീകൃത പ്രവേശന പരീക്ഷ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ Read more about നീറ്റ്‌ പരീക്ഷ ഈ വര്‍ഷമില്ല[…]

‘ ബ്രിട്ടാസ്‌ന്റെ സ്രിഷ്ട്ടി :എല്‍.ഡി.എഫ്‌ വരും; എല്ലാം ശരിയാകും

09: 11am 20/5/2016 തിരുവനന്തപുരം: ഇടതുപക്ഷ വിജയത്തിന്റെ മാധ്യമ സൂത്രധാരന്‍ കൈരളി ടി.വി. എം.ഡി. ജോണ്‍ ബ്രിട്ടാസ്‌. ടെലിവിഷന്‍-പത്രപ്പരസ്യങ്ങളുടേയും സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തിയ പ്രചാരണത്തിലും ബ്രിട്ടാസിന്റെ കൂര്‍മ്മ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്‌. രാജ്യാന്തര നിലവാരമുള്ള പരസ്യങ്ങള്‍ക്ക്‌ ഒരേ മുഖച്‌ഛായ വരുത്താതെ പല രീതികള്‍ കൈവരുത്താനും ബ്രിട്ടാസ്‌ ശ്രമിച്ചു. തെരഞ്ഞെടുപ്പിന്‌ മൂന്നു മൂന്നണികളും ആപ്‌ത വാക്യങ്ങള്‍ രചിച്ചു. എല്‍.ഡി.എഫ്‌ വരും എല്ലാം ശരിയാകും എന്ന്‌ എല്‍.ഡി.എഫും വളരണം ഈ നാട്‌, തുടരണം ഈ ഭരണം എന്ന്‌ യു.ഡി.എഫും വഴി മുട്ടിയ Read more about ‘ ബ്രിട്ടാസ്‌ന്റെ സ്രിഷ്ട്ടി :എല്‍.ഡി.എഫ്‌ വരും; എല്ലാം ശരിയാകും[…]

ചാലക്കുടിയില്‍ ഇന്ന് എന്‍.ഡി.എ ഹര്‍ത്താല്‍

09:02 AM 20/05/2016 ചാലക്കുടി:ബി.ജെ.പി -ബി.ഡി.ജെ.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി കല്ളേറ് നടത്തിയെന്ന് ആരോപിച്ച് ചാലക്കുടിയില്‍ എന്‍.ഡി.എ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചതോടെ ബി.ജെ.പി -ബി.ഡി.ജെ.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ കല്ളെറിഞ്ഞെന്നാണ് ആരോപണം.

എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്

09:00 AM 20/05/2016 തിരുവനന്തപുരം: എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയുമായി ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ 45,000ത്തില്‍പരം ജീവനക്കാരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ. ഐ.ബി.ഇ.എ) ആഹ്വാനപ്രകാരമാണ് Read more about എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്[…]

കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി

09:00 AM 20/05/2016 തിരുവനന്തപുരം: ഇന്നലെ രാത്രി 11 ന് കന്യാകുമാരിയിൽ നിന്ന് തിരിച്ച കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് നാഗർകോവിലിനു സമീപം പാളം തെറ്റി. ഇന്നു പുലർച്ചെ 1.10 ന് ഇരണിയിൽ സ്റ്റേഷനടുത്താണ് അപകടം.ആർക്കും പരുക്കില്ല. ഇതേതുടർന്ന് പരശുറാം എക്സ്പ്രസ് അടക്കം നാഗർകോവിലിലേക്കും തിരിച്ചുമുളള ചില ട്രെയിനുകൾ വൈകുമെന്ന് ദക്ഷിണ റയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.