നാളെ കൊട്ടാരക്കരയില്‍ ഹര്‍ത്താല്‍

12:37 PM 24/05/2016 കൊല്ലം: കൊട്ടാരക്കരയില്‍ നാളെ ആര്‍.എസ്.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആക്രമണത്തില്‍ കെട്ടിടത്തിന്‍െറ ജനല്‍ ചില്ലുകള്‍ തകരുകയും ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് ആര്‍.എസ്.പി ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരളത്തിലെ ആറ് കോര്‍പറേഷനുകളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു

09:22pm 24/05/2016 കൊച്ചി: പത്തു വർഷം പഴക്കമുള്ള 2000 സി.സിക്ക് മുകളിൽ ശേഷിയുള്ള ഡീസൽ വാഹനങ്ങൾക്ക് കേരളത്തിലെ ആറു കോർപറേഷനുകളിൽ നിരോധം. ദേശീയ ഹരിത ട്രൈബൂണലിന്‍റെതാണ് വിധി. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസൽ വാഹനങ്ങളുടെ റെജിസ്ട്രേഷനും റീ റെജിസ്ട്രേഷനും ട്രൈബൂണൽ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ്‌ നിരോധം ബാധകമാവുക. കേരളത്തിലെ വാഹന ഡീലർമാർക്കും ഉടമകൾക്കും സെക്കണ്ട്ഹാൻഡ്‌ വിപണിക്കും തിരിച്ചടിയാകുന്ന വിധി ഹരിത ട്രൈബൂണലിന്‍റെ ഏറണാകുളം സർക്യൂട്ട് ബഞ്ചിന്‍റെ ഉത്ഘാടന ദിവസമാണ് Read more about കേരളത്തിലെ ആറ് കോര്‍പറേഷനുകളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു[…]

തൃശൂരില്‍ രണ്ടിടത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

08:45am 23/5/2016 തൃശൂര്‍: ജില്ലയിലെ തീരമേഖലയായ എങ്ങണ്ടിയൂരിലും ചേറ്റുവയിലും ഇന്നലെ രാത്രി രണ്ട് സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഏങ്ങണ്ടിയൂരില്‍ ചെമ്പന്‍ വീട്ടില്‍ ശശികുമാര്‍(44), ചേറ്റുവ കോട്ടക്ക് സമീപം പുതിയ വീട്ടില്‍ നാസര്‍ (48) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശശിയുടെ രണ്ട് കാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ഏങ്ങണ്ടിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപം രാത്രി 10.15ഓടെയാണ് ഒരു സംഘം ശശിയെ വെട്ടി വീഴ്ത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് ഒളിച്ചിരുന്ന ഒരു സംഘമാണ് വെട്ടിയത്. വെട്ടേറ്റ ശശിയുടെ കരച്ചില്‍ Read more about തൃശൂരില്‍ രണ്ടിടത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു[…]

കെ. അനിരുദ്ധന്‍ അന്തരിച്ചു

08:40am 23/5/2016 തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ. അനിരുദ്ധന്‍ (91) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.55ന് വഴുതക്കാട് ഗ്രേസ് കോട്ടേജിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1963ലെ രണ്ടാം നിയമസഭയില്‍ അംഗമായിരുന്നു. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന അനിരുദ്ധന്‍ സംശുദ്ധ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഭാര്യ ഗവ. വിമണ്‍സ് കോളജ് മുന്‍ അധ്യാപിക പ്രൊഫ. കെ. സുധര്‍മ. ആറ്റിങ്ങല്‍ എം.പി ഡോ. എ.സമ്പത്ത് എം.പി, എ. കസ്തൂരി (എന്‍ജിനീയര്‍) Read more about കെ. അനിരുദ്ധന്‍ അന്തരിച്ചു[…]

സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടതില്‍ ബി.ജെ.പിയ്‌ക്ക് പങ്കില്ലെന്ന്‌ കുമ്മനം

06:26pm 22/5/2016 കണ്ണൂര്‍ : കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ ആര്‍എസ്‌എസ്‌ നടത്തിയ ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്‌. കണ്ണൂരിലെ സിപിഐഎം പ്രവര്‍ത്തകന്റെ മരണത്തില്‍ പങ്കില്ലെന്നും അത്‌ ഒരു അപകടമരണം മാത്രമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ധര്‍മടത്തെ പിണറായി വിജയന്റെ വിജയത്തെ തുടര്‍ന്ന്‌ നടത്തിയ ആഹ്ലാദപ്രകടനത്തിന്‌ നേരെ ആര്‍എസ്‌എസ്‌ നടത്തിയ ബോംബേറിലാണ്‌ സിപിഐഎം പ്രവര്‍ത്തകനായ പിണറായി ചേരിക്കല്‍ സ്വദേശി വി രവീന്ദ്രന്‍ കൊല്ലപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ Read more about സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടതില്‍ ബി.ജെ.പിയ്‌ക്ക് പങ്കില്ലെന്ന്‌ കുമ്മനം[…]

മാധ്യമപ്രവര്‍ത്തനത്തിലേക്ക്‌ തിരികെയില്ല; നികേഷ്‌ കുമാര്‍

12:14pm 22/5/2016 കോട്ടയം: രാഷ്‌ട്രീയത്തില്‍ തുടരുമെന്ന്‌ സൂചന നല്‍കി നികേഷ്‌ കുമാര്‍. തെരഞ്ഞെടുപ്പിന്‌ ശേഷം പാര്‍ട്ടിയുടെ പൊതു ചടങ്ങുകളിലെല്ലാം നികേഷിന്റെ സാന്നിധ്യമുണ്ട്‌. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വന്‍ വിജയം നല്‍കിയ വോട്ടര്‍മാരോട്‌ നന്ദി പറയുന്നതിനായി പാര്‍ട്ടി സംഘടിപ്പിച്ച പല ചടങ്ങുകളിലും നികേഷ്‌ കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരത്തില്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ്‌ രാഷ്‌ട്രീയത്തില്‍ തന്നെ തുടരുമെന്ന സൂചനകള്‍ നികേഷ്‌ കുമാര്‍ നല്‍കിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ എല്ലാ പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും നമ്മള്‍ ഒരുമിച്ചാണ്‌ നേരിട്ടതെന്നും ഇനിയും അങ്ങനെ തന്നെ Read more about മാധ്യമപ്രവര്‍ത്തനത്തിലേക്ക്‌ തിരികെയില്ല; നികേഷ്‌ കുമാര്‍[…]

പുറ്റിങ്ങല്‍ ദുരന്തം : പോലീസിനും ജില്ലാ ഭരണകൂടത്തിനും​ ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്‌

12:11pm 22/5/2016 കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പോലീസിനും ജില്ലാ ഭരണകൂടത്തിനും ്ക്രൈം ബ്രാഞ്ച്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി. മത്സരക്കമ്പം നടത്തിയതിന്റെ ഉത്തരവാദികള്‍ ക്ഷേത്രം ഭാരവാഹികളാണെന്നും കരാറുകാര്‍ക്ക്‌ അനുമതി നല്‍കിയത്‌ അവരാണെന്നും ്രെകെംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറ്റിങ്ങലില്‍ പൊട്ടിച്ചത്‌ 5249.6 കിലോ വെടിമരുന്നാണ്‌. നിരോധിത രാസവസ്‌തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി ്രെകെംബ്രാഞ്ച്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്‌ളോറേറ്റിന്റെ സാന്നിധ്യവും രാസപരിശോധനയില്‍ കണ്ടെത്തി. വെടിക്കെട്ടു നടത്താന്‍ രണ്ടു കരാറുകാരുമായി ക്ഷേത്രം കമ്മിറ്റി Read more about പുറ്റിങ്ങല്‍ ദുരന്തം : പോലീസിനും ജില്ലാ ഭരണകൂടത്തിനും​ ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്‌[…]

പാര്‍ട്ടി തന്നെയെന്ന്‌ തോല്‍പിച്ചത്‌: ശോഭാ സുരേന്ദ്രന്‍

12:06pm 22/5/2016 പാലക്കാട്‌: തെരഞ്ഞെടുപ്പിന്‌ പിന്നാലെ ബി.ജെ.പിയിലും പൊട്ടിത്തെറി. തന്നെ ബോധപൂര്‍വ്വം തോല്‍പ്പിച്ചതാണെന്നും തന്റെ തോല്‍വിക്ക്‌ പിന്നില്‍ ജില്ലാ, സംസ്‌ഥാന നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നും പാലക്കാട്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയായിരുന്ന ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. മലമ്പുഴയിലെ എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി സി. കൃഷ്‌ണകുമാര്‍ വ്യവസായി രാധാകൃഷ്‌ണനുമായി ഒത്തുകളിച്ച്‌ തന്നെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട്ടേ ബി.ജെ.പി വോട്ടര്‍മാരെ കൃഷ്‌ണകുമാര്‍ മലമ്പുഴയിലേക്ക്‌് കൂട്ടിക്കൊണ്ടുപോയെന്നും താന്‍ Read more about പാര്‍ട്ടി തന്നെയെന്ന്‌ തോല്‍പിച്ചത്‌: ശോഭാ സുരേന്ദ്രന്‍[…]

സത്യപ്രതിജ്ഞ 25ന്

12:00 PM 22/05/2016 തിരുവനന്തപുരം: ബുധനാഴ്ച അധികാരമേല്‍ക്കുക19 അംഗ മന്ത്രിസഭ. 25ന് വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുമ്പാകെ പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപവത്കരണത്തിന്‍െറ അവസാന തയാറെടുപ്പിലേക്ക് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വം കടന്നു. തിങ്കളാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭാ രൂപവത്കരണത്തിനുള്ള അവകാശവാദം പിണറായി വിജയന്‍ ഉന്നയിക്കും. മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എം, സി.പി.ഐ ധാരണയനുസരിച്ചാണ് മന്ത്രിസഭയുടെ അംഗസംഖ്യ 19 Read more about സത്യപ്രതിജ്ഞ 25ന്[…]

പിണറായി വി.എസുമായി കൂടിക്കാഴ്ച നടത്തി

02:50pm 21/05/2016 തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദനുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. രാവിലെ ഒമ്പതു മണിയോടെ കന്‍റോൺമെന്‍റ് ഹൗസിലെത്തിയാണ് വി.എസിനെ പിണറായി കണ്ടത്. അടച്ചിട്ട മുറിയിൽ അര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. വലിയ അനുഭവ സമ്പത്തുള്ള വി.എസിൽ നിന്ന് ഉപദേശം സ്വീകരിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്കിടയിൽ അവസാനമായി മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വ്യക്തിയാണ് വിഎസ്. ഞാനൊരു Read more about പിണറായി വി.എസുമായി കൂടിക്കാഴ്ച നടത്തി[…]