ഐ സി ജി എസ് ആരുഷ് എസ് പി എസ് ബസ്ര കമ്മീഷന്‍ ചെയ്തു

07.24 PM 26-05-2016 ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് വേണ്ടി കൊച്ചി ഷിപ്പ് യാര്‍ഡില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച ഐ സി ജി എസ് ആരുഷ് എന്ന ഫാസ്റ്റ് പട്രോള്‍ വെസല്‍ കോസ്റ്റ് ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കമാന്‍ഡര്‍ എസ് പി എസ് ബസ്ര കമ്മീഷന്‍ ചെയ്തു. കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കമാന്‍ഡര്‍ കെ നടരാജനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. കോസ്റ്റ് ഗാര്‍ഡിന് വേണ്ടി ഷിപ്പ് യാര്‍ഡ് Read more about ഐ സി ജി എസ് ആരുഷ് എസ് പി എസ് ബസ്ര കമ്മീഷന്‍ ചെയ്തു[…]

ഓണ്‍ലൈന്‍ പെണ്‍വാണിഭം; 14 പേര്‍ പിടിയില്‍

10:45pm 26/5/2016 തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട്‌ നടന്ന റെയ്‌ഡില്‍ 14 പേര്‍ പിടിയില്‍. പത്തു പുരുഷന്മാരും നാലു സ്‌ത്രീകളും അടങ്ങിയ സംഘമാണ്‌ പിടിയിലായത്‌. ഇവര്‍ പലര്‍ക്കുമായി കാഴ്‌ച വെയ്‌ക്കാനായി കൊണ്ടുവന്ന സ്‌ത്രീകളുടെ സംഘത്തില്‍ ഒരു വിദേശവനിതയും സീരിയല്‍ താരവും ഉള്‍പ്പെട്ടതായി വിവരമുണ്ട്‌. ഓപ്പറേഷന്‍ ബിഗ്‌ഡാഡിയുടെ മൂന്നാം ഘട്ട ഓപ്പറേഷന്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. പെണ്‍വാണിഭ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശി ഉള്‍പ്പെടെ ഒമ്പതു പേരെ പോലീസ്‌ മോചിപ്പിച്ചിട്ടുണ്ട്‌. ഇവര്‍ ഇടപാടുകാര്‍ക്കായി കൊണ്ടുവന്നവരില്‍ ശ്രീലങ്കക്കാരിക്ക്‌ Read more about ഓണ്‍ലൈന്‍ പെണ്‍വാണിഭം; 14 പേര്‍ പിടിയില്‍[…]

പിണറായിയുഗം

10:05pm 26/5/2016 തിരുവനന്തപുരം:ചെങ്കടല്‍ ആവേശത്തിര തീര്‍ത്ത ജനസാഗരത്തിനു മുന്നില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള നാലാം മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരുണ്ട്‌. പതിവിനു വിപരീതമായി രാജ്‌ഭവനില്‍ നിന്നും മാറി സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ സംസ്‌ഥാനത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും വിവിധരംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സജ്‌ജീകരിച്ച ചുവപ്പുനിറത്തിലുള്ള വേദിയില്‍ ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം എത്തിക്കഴിഞ്ഞപ്പോള്‍ ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌ നിയുക്‌ത Read more about പിണറായിയുഗം[…]

പിണറായി വിജയനും മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി

10;00pm 26/5/2016 ന്യുഡല്‍ഹി: അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലാണ്‌ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിരിക്കുന്നത്‌. കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കുമെന്നും എല്‍ഡിഎഫ്‌ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുമെന്നും മോദി ട്വീറ്റ്‌ ചെയ്‌തു.അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഡില്ലിയിലെത്തി സന്ദര്‍ശിക്കുമെന്ന്‌ പിണറായി വിജയന്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കരനാഗപ്പള്ളിക്കടുത്ത് അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു.

09:57pm 26/5/2016 തിരുവനന്തപുരം: കരനാഗപ്പള്ളിക്കടുത്ത് വ്യാഴാഴ്ച രാവിലെ 4.15ന് കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി മണവാളക്കുറിച്ചി സ്വദേശികളായ . ജിനി (32), ജോസി (22), ലിസ്റ്റണ്‍ (33), വിമല്‍രാജ് (37), ദാസ് (39) സ്‌റ്റെനന്‍ (11) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. ഇവരുടെ പരുക്ക് ഗുരുതരമല്ല. വീഗാലാന്റ് സന്ദര്‍ശിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു സംഘം.

ജിഷ കൊലക്കേസ്‌ : ഡി.എന്‍.എ പരിശോധന ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും, ഉന്നത നേതാവിന്റെ മകനും നിരീക്ഷണത്തില്‍

04:59pm 25/5/2016 കൊച്ചി: ജിഷ കൊലക്കേസിലെ അന്വേഷണം സംഭവത്തിനു തൊട്ടുപിന്നാലെ ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും. മൃതദേഹത്തില്‍ നിന്ന്‌ അന്നു ശേഖരിച്ച ഡി.എന്‍.എ. പരിശോധിക്കുന്നു. ജിഷ കൊല്ലപ്പെട്ടതിന്റെ മൂന്നാം നാളാണ്‌ കുറുപ്പംപടിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ ഓടക്കാലിയിലെ അടച്ചിട്ട മുറിയില്‍ 35 വയസ്‌ തോന്നിക്കുന്ന ബംഗാളി യുവാവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്‌. കുറുപ്പംപടി പോലീസ്‌ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസിന്‌ അനുകൂലമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. പോസ്‌റ്റ്‌മോര്‍ട്ടം വേളയില്‍ മൃതദേഹത്തില്‍ Read more about ജിഷ കൊലക്കേസ്‌ : ഡി.എന്‍.എ പരിശോധന ജീവനൊടുക്കിയ ബംഗാള്‍ സ്വദേശിയിലേക്കും, ഉന്നത നേതാവിന്റെ മകനും നിരീക്ഷണത്തില്‍[…]

പിണറായി വിജയന്‌ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ എ.കെ ആന്റണി

04:55pm 25/5/2016 ന്യൂഡല്‍ഹി : പിണറായി വിജയന്‌ കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ ആശംസിച്ച്‌ മുന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി എ.കെ ആന്റണി. പുതിയ സര്‍ക്കാരിന്‌ പ്രതിപക്ഷത്തുനിന്നും ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പിണറായി ആന്റണിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. 1970 ലാണ്‌ എ കെ ആന്റണിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയത്‌. ആന്റണി 39 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തി. തിരുവനന്തപുരം സെന്റട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിലാണ്‌ ഇടതുസര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ Read more about പിണറായി വിജയന്‌ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ എ.കെ ആന്റണി[…]

മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യമാറകള്‍ നീക്കി

11:30pm. 25/5/2016 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യമാറകള്‍ നീക്കി. മുഖ്യമന്ത്രിയുടെ ഓഫിസിലെ രംഗങ്ങള്‍ തത്സമയം കാണാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്ത്‌ ഓഫീസില്‍ ക്യാമറ സ്‌ഥാപിച്ചത്‌. ഇനി പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചാലേ ക്യാമറകള്‍ വീണ്ടും സ്‌ഥാപിക്കുകയുള്ളൂ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ചേംബറിലും ഓഫിസിലുമായി രണ്ടു ക്യാമറകളിലൂടെയായിരുന്നു വെബ്‌കാസ്‌റ്റിങ്‌. മുഖ്യമന്ത്രി ഓഫിസിലുണ്ടോയെന്നും എന്തു ചെയ്യുന്നുവെന്നും ലോകത്ത്‌ എവിടെയിരുന്നും കാണാന്‍ ഇതിലൂടെ സാധിക്കുമായിരുന്നു. സി ഡിറ്റിന്റെ ഉടമസ്‌ഥതയിലുള്ളതാണു ക്യാമറകള്‍. ഉമ്മന്‍ ചാണ്ടി സ്‌ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ Read more about മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യമാറകള്‍ നീക്കി[…]

ഇന്ന് സത്യപ്രതിജ്ഞ

08:20 AM 25/05/2016 തിരുവനന്തപുരം:പുതുപ്രതീക്ഷകളുമായി പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും. അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ. സെക്രട്ടേറിയറ്റിന്‍െറ തൊട്ടുപിറകിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാണ് അധികാരമേല്‍ക്കുന്നത്. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഡോ. തോമസ് ഐസക്, ഇ.പി. ജയരാജന്‍, ജി. സുധാകരന്‍, എ.കെ. ബാലന്‍, ജെ. മെഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, Read more about ഇന്ന് സത്യപ്രതിജ്ഞ[…]

കെ. സുധാകരന്റെ വീടിന് മുന്നില്‍ നിന്ന് ആയുധധാരി പിടിയില്‍;

06:00pm 24/5/16 കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വീടിന് മുന്നില്‍ ആയുധങ്ങളുമായി എത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. പാറക്കണ്ടിയിലെ വീടിന് മുന്നില്‍ നിന്നാണ് നാലംഗ സംഘത്തോടൊപ്പം ആയുധങ്ങളുമായി എത്തിയ മെയ്ത്തിരി രാജേഷ് എന്നയാള്‍ പിടിയിലായത്. പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് രാജേഷ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ബി.ജെ.പി പ്രവര്‍ത്തകനാണെന്നും ഇയാള്‍ മാറി മാറി പറയുന്നുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം Read more about കെ. സുധാകരന്റെ വീടിന് മുന്നില്‍ നിന്ന് ആയുധധാരി പിടിയില്‍;[…]